സത്വം, സത്യം, പ്രത്യാശ കെ.ഇ.എൻ കുഞ്ഞഹമ്മദിനൊപ്പം അൽപ്പ നേരം
വി.ആർ സത്യദേവ്
ഒതുക്കി വെയ്ക്കാത്ത ചുരുണ്ട മുടി നരച്ചു തുടങ്ങിയിരിക്കുന്നു. ബുദ്ധിജീവിത്വത്തിന്റെ കൂടി അടയാളമായ താടിയിലും വെട്ടിയൊതുക്കാത്ത മേൽ മീശയിലുമുണ്ട് വെള്ളിക്കന്പികൾ. നോക്കിലും വാക്കിലും പക്ഷേ പ്രസരിപ്പും ചുറുചുറുക്കും തുടിച്ചു നിൽക്കുന്നു. അത് ചിന്തയിലുമുണ്ടെന്ന് സംഭാഷണം സാക്ഷ്യം പറഞ്ഞു. കെ.ഇ.എൻ തിരക്കിലായിരുന്നു. ഒരു ചെറു സന്ദർശനത്തിനൊടുക്കം നാട്ടിലേക്കുള്ള മടക്കത്തിരക്ക്. യുക്തമായ വാക്കുകൾ മാത്രം ചേർത്തുള്ള പ്രത്യയ ശാസ്ത്ര വിശദീകരണങ്ങളിൽ പക്ഷേ ആ തിരക്കൊട്ടും പ്രകടമായില്ല. അടിയുറച്ച അറിവുണ്ടാക്കുന്ന മുനിതുല്യമായ ശാന്തത. പ്രത്യക്ഷത്തിൽ ഒരളവു ദുർഗ്രാഹ്യങ്ങളാണ് മാർക്സിസ്റ്റു ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമൊക്കെയായ കെ.ഇ.എൻ കുഞ്ഞഹമ്മദു മാഷെന്ന കെ.ഇ.എന്നിന്റെ വാക്കുകൾ. ദുർഗ്രാഹ്യതയ്ക്കുദാഹരണമായി സ്വന്തം പക്ഷത്തുള്ളവർ പോലും ചിലപ്പോഴെങ്കിലും ആ ശൈലി എടുത്തുദ്ധരിക്കുന്നു. എന്നാൽ ഇത്തരം കേവലതകൾക്കപ്പുറമുള്ളൊരു തലമാണ് ശ്രദ്ധിക്കുന്നവർക്കും ചിന്തിക്കാൻ മനസ്സുള്ളവർക്കും കെ.ഇ.എൻ മാഷിൽ കണ്ടെത്താനാവുക.
മനസ്സിൽ ഉദ്ദേശിച്ച അർത്ഥം അതിന്റെ പൂർണ്ണതയിൽതന്നെ വായനക്കാരനിലേയ്ക്കും ശ്രോതാവിലേയ്ക്കുമൊക്കെ എത്തിക്കാനാവുന്പോഴാണ് എഴുത്തുകാരനും പ്രസംഗകനുമൊക്കെ പൂർണ്ണത കൈവരുക. അങ്ങനെ ഭാഷാപരവും ആശയപരവുമായ പൂർണ്ണതയിലേയ്ക്ക് കൈയെത്തിപ്പിടിക്കാൻ അത്യപാരമായ, ആഴവും പരപ്പുമുള്ള ജ്ഞാനം കൂടിയേ തീരൂ. ഒപ്പം തനിക്കു ചുറ്റുമുള്ള ഭൂമികയിൽ നിന്നൊക്കെ അറിവിന്റെ ഊർജ്ജരേണുക്കളെ മുൻ വിധികളോടെയല്ലാതെ സ്വീകരിക്കാനും സ്വാശീകരിക്കാനും കൂടിയാകണം. വിഷയമേതായാലും മറുപടി നൽകാൻ അറിവുള്ളവരിൽ പലർക്കുമായേക്കാം. അവയിൽ യുക്തിയുടെ നിറസാന്നിദ്ധ്യമുള്ളവ മാത്രമേ പൊതു സമൂഹം അറിഞ്ഞംഗീകരിക്കൂ. ഇതു പൊതു സാമാന്യത്തെ മനസ്സിലാക്കാൻ മഹദ്്വചനങ്ങളുടെയും ഉദ്ധരണികളുടെയും അകന്പടികൂടിയാകുന്പോൾ ആ വിശദീകരണങ്ങൾക്ക് അവാച്യമായൊരു ചാരുത കൈവരുന്നു. ഈ ആസ്വാദ്യതയായിരുന്നു കെ.ഇ.എൻ മാഷുമൊത്തുള്ള ഇത്തിരി നേരം സമ്മാനിച്ചത്. കഥകളിയോ ശാസ്ത്രീയ സംഗീതമോ ഒക്കെയാസ്വദിക്കാൻ അവയിലുള്ള ആസ്വാദകന്റെ അവഗാഹം കൂടി പ്രധാനമാണ്. ഈയൊരു തലമുണ്ട് കെ.ഇ.എൻ മാഷുമായുള്ള ആശയ സംവേദനത്തിലും. ഇതിനെക്കുറിച്ചൊക്കെ അദ്ദേഹത്തിനു വ്യക്തമായ ധാരണകളുമുണ്ട്. ആ വാക്കുകളിൽ മറയില്ലാതെ അതു പ്രകടവുമാണ്.
വർത്തമാനകാലത്ത് പ്രസ്ഥാനം കടന്നു പോകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഈ.എം.എസ്സിനെപ്പോലൊരു ധൈഷണിക സാന്നിദ്ധ്യത്തിന്റെ അഭാവവും കെ.ഇ.എന്നെപ്പോലുള്ളവരെ പാർട്ടി പൂർണ്ണമായ തോതിൽ ഉപയോഗിക്കാത്തതിനെയും കുറിച്ചുള്ള എന്റെ സംശയത്തിനുള്ള മറുപടിയോടെയായിരുന്നു കെ.ഇ.എന്നിന്റെ ഹ്രസ്വ ഭാഷണത്തിനു തുടക്കം.
“ ഏതൊരവസ്ഥയും പലതരം വിചാരങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയമാകും. ഒരു സമൂഹത്തിൽ എത്രകണ്ട് ജനാധിപത്യം കൂടുന്നുവോ, അത്രകണ്ട് അഭിപ്രായങ്ങളും സ്വാതന്ത്ര്യങ്ങളും കൂടാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ അധികാരത്തെ സംബന്ധിച്ചിടത്താളം വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമെല്ലാം തികച്ചും അപ്രസക്തങ്ങളാണ്. അവർക്കു കൃത്യമായൊരു നിലപാടുണ്ട്. അജണ്ടയുണ്ട്. വിനിമയങ്ങളെല്ലാം അവസാനിക്കുന്നിടത്ത് അഭിപ്രായങ്ങൾക്കു പ്രസക്തി നഷ്ടമാകുന്നു. ജനാധിപത്യക്കമ്മി അഥവാ ആവശ്യത്തിനു ജനാധിപത്യമില്ലാത്ത അവസ്ഥ, ഇവിടെ പ്രശ്നം. ഇടപെടലുകളെ ഇല്ലാതാക്കുന്നത് ഇതാണ്. സംവാദ സാദ്ധ്യതകൾ തുറന്നുവെയ്ക്കുകയെന്നതാണ് ജനാധിപത്യത്തിൽ പരമപ്രധാനം. കേരളത്തിന്റെ ഈ ജനാധിപത്യ സ്വഭാവത്തെ ഏറ്റവും കൂടുതൽ സജീവമാക്കി നിലനിർത്തിയത് ഈ.എം.എസ്സായിരുന്നു. യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും യോജിച്ചുപോകാനാവുന്ന ഒരു പൊതു ഇടം ക്രിയാത്മകമായി നിലനിർത്താൻ ഇ.എം.എസ്സിനായി.“
“അതിന് ഇ.എം.എസ്സിനെ സഹായിച്ച പല ഘടകങ്ങളുണ്ട്. നവോത്ഥാനത്തിന്റെ ഒരു തുടർച്ചയാണ് ഇ.എം.എസ്സ് എന്നതായിരുന്നു അതിനൊരു പ്രധാന കാരണം. ആ നവോത്ഥാനത്തെത്തന്നെ ജന്മിത്വ വിരുദ്ധ നടപടികളുമായും സാമ്രാജ്യത്വ വിരുദ്ധതയുമായി ചേർത്തുകെട്ടാൻ ഇ.എം.എസ്സിനായി. പരാന്നഭുക്കുകൾ ജീവിക്കുന്നിടത്തു നരകമുണ്ടാകുമെന്ന് യോഗക്ഷമസഭാ വേദിയിൽ സധൈര്യം പ്രസംഗിക്കാൻ ഈ.എം.എസ്സിനായി. ആ പൊതു ഇടം കേരളത്തെ സംബന്ധിച്ചിടത്തോളം ഇടിഞ്ഞു വീഴുന്ന ശബ്ദമാണ് നമ്മളിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. കാരണം അന്ന്, യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും അഭിമുഖമായിരിക്കാൻ കഴിയുന്നൊരു പൊതു ഇടമുണ്ടായിരുന്നെങ്കിൽ ഇന്ന് ഒന്നുകിൽ വെല്ലുവിളി, അല്ലെങ്കിൽ ആക്രോശം അല്ലെങ്കിൽ വിവാദം അതല്ലെങ്കിൽ മൂന്നാം തരം തമാശകൾ, പാരഡികൾ, കോമഡികൾ എന്നിങ്ങനെ ഗതിമാറിയിരിക്കുന്നു. ഗൗരവതരമായ സംവാദങ്ങൾ അസാദ്ധ്യമായിരിക്കുന്നു.
അതിന് സാർവ്വദേശീയമായൊരു പശ്ചാത്തലമുണ്ട്.
“സാന്പ്രദായിക മതങ്ങളെയൊക്കെ പിന്നോട്ടു മാറ്റി ഒരു ഹോളോ മാൻ അഥവാ പൊള്ളയായ മനുഷ്യൻ നമ്മുടെ സാമൂഹിക ഭൂമികയിൽ പ്രാമാണ്യം നേടിയിരിക്കുന്നു. ഉപഭോഗ സംസ്കാരമാണ് അവന്റെ മതം. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളെയും ലാഭനഷ്ടക്കണക്കുകളിലേക്കുമാത്രം വെട്ടിച്ചുരുക്കിയിരിക്കുന്നു. ജീവിതത്തെ ശരീരകാമനകളിലേക്കു വെട്ടിച്ചുരുക്കിയിരിക്കുന്നു. ആനന്ദവാദത്തിന്റെ പുതിയൊരു ലോകം ഉദയം ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ സൂക്ഷ്മവും സങ്കീർണ്ണവുമായ കാര്യങ്ങളോട് സംവദിക്കുന്നതിൽ അസമർത്ഥരായ ഒരു ജനത പതുക്കെ രൂപപ്പെട്ടിരിക്കുന്നു. സൂഷ്മ മണ്ധലങ്ങളിൽ പ്രവർത്തിക്കുന്നവർക്കുപോലും ഈ സമൂഹങ്ങളിൽ പ്രവർത്തിക്കുന്പോൾ അത്തരമൊരു കാഴ്ടപ്പാട് മുഴുവനവഗണിക്കാൻ പറ്റാത്ത അവസ്ഥവന്നു. അതായത് ഇന്നു വീണ്ടും ഈ.എം.എസ് കടന്നു വരികയാണെങ്കിൽ, അല്ലെങ്കിൽ, ആ കാലഘട്ടത്തിലെ സംവാദരീതി ഈ കാലഘട്ടത്തിലേയ്ക്കു വീണ്ടും കടന്നുവരികയാണെങ്കിൽ, അന്നത്തേതിനെക്കാൾ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം.”
“എന്നാലീക്കാലത്തെ പൂർണ്ണമായും ജീർണ്ണമായൊരു കാലമെന്നു പറഞ്ഞ് നമുക്കെഴുതിത്തള്ളാനാവില്ല. ബ്രഹ്ത് ഒക്കെപ്പറഞ്ഞിട്ടുണ്ട്... കഴിഞ്ഞുപോയ നല്ല കാലങ്ങളിലല്ല ചീത്തയായ ഈ കാലത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത് എന്നതുകൊണ്ട് ഈ കാലത്തിലാണ് നാം പ്രവർത്തിക്കേണ്ടത്. കഴിഞ്ഞ നല്ലകാലത്തെയോർത്തു നെടുവീർപ്പിട്ടതുകൊണ്ട് കാര്യമായൊന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം ഈ ചീത്തയായ കാലത്തിന്റെ നടുവിൽ നിന്നു നമുക്കെന്തു ചെയ്യാൻ സാധിക്കും എന്ന വലിയൊരു സാദ്ധ്യതയാണ് ഇവിടെ തുറന്നു വെയ്ക്കുന്നത്. പഴയ നല്ല കാലത്തിനു സ്വപ്നം കാണാനാവുന്നതിലും വലിയൊരു സാദ്ധ്യതയുണ്ട് ഇപ്പോൾ. അടിയിൽ നിന്നൊരു ജനാധിപത്യം, അതായത് മാലിന്യക്കൂന്പാരത്തിലേയ്ക്കു വലിച്ചെറിയപ്പെട്ട മനുഷ്യൻ പോലും നാലുവറ്റു വാരിക്കഴിക്കുന്നതിനൊപ്പം മാന്യന്മാരോടു നാലു തെറിച്ച ചോദ്യം ചോദിക്കാനുള്ള കരുത്തു നേടിയിരിക്കുന്നു.“
“പരന്പരാഗത രാഷ്ട്രീയ ശൈലിവച്ചു നോക്കിയാൽ ഒരു രാഷ്ട്രീയ പാർട്ടി ഒരു സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ അത് അംഗീകരിക്കുകയാണു വേണ്ടത്. എന്നാലതൊക്കെ ചോദ്യം ചെയ്യപ്പെടുന്നു. ഇതൊരു അന്തരാള കാലഘട്ടമാണ്. ഇതൊരു കലങ്ങി മറിയലാണ്. വരാനിരിക്കുന്ന ഒരു കലങ്ങിത്തെളിയലിന്റെ റിഹേഴ്സലാവാം ഇത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായ പല പരീക്ഷണങ്ങളും അരങ്ങേറുകയാണ്. ഒരുപാടു വാതിലുകൾ അടയുന്നുണ്ട്. പക്ഷേ അതിനൊക്കെ പുറമെ ഒരുപാടു പുതിയ വാതിലുകൾ തുറക്കപ്പെടുകയും ചെയ്യുന്നു.“
“ദേശീയത എന്നത് നമ്മുടെ നാടുമായുള്ള ഒരു അവബോധമാണ്. അതിനു പല അടരുകളുണ്ട്. അതിൽ പ്രാഥമികമായ അടര് പ്രാദേശികമാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ ദേശീയ സങ്കൽപ്പമാണ് ഏറ്റവും വികസിച്ചത് എന്നു ഞാൻ കരുതുന്നു. ഒരൊറ്റക്കല്ലിൽ കൊത്തിയ ഒരു രാഷ്ട്രം എന്നതിനു പകരം നിരവധി ദേശീയതകളുടെ ഒരു സമാഹാരമാവണം രാഷ്ട്രം. അങ്ങനെയാവുന്പോൾ തീർച്ചയായും ഒരു മലയാളിക്ക് ഇന്ത്യക്കാരനാവണമെങ്കിൽ ആദ്യം മലയാളിയാവണം. ഈ വ്യത്യസ്ഥതകളെ വിരോധികളാക്കുകയാണ് പുതിയ ഭരണകൂടം ചെയ്യുന്നത്. ഏതെങ്കിലും മതങ്ങളുടെ താൽപര്യങ്ങളുടെ പേരുപറഞ്ഞ് സമൂഹത്തിനു മുകളിൽ നിയമങ്ങൾ അടിച്ചേൽപ്പിച്ച് അനുസരിപ്പിക്കാനാണ് ഇപ്പോൾ നീക്കങ്ങൾ നടക്കുന്നത്. ഓരോ മതസ്ഥരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ഓരോ സമൂഹങ്ങളും എന്താണു കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടങ്ങളല്ല. അതേ സമയം ഇക്കാര്യത്തിൽ ഓരോ മതസ്ഥരും ഇതര മതസ്ഥരുടെ താൽപ്പര്യങ്ങൾ കൂടി മാനിക്കുകയും വേണം. ഒരു മതക്കാരുടെ പ്രത്യേക ദിനങ്ങളിൽ ഏതെങ്കിലുമൊരു ഭക്ഷണം മറ്റുള്ളവർ മാറ്റിെവയ്ക്കണമെങ്കിൽ അങ്ങനെ ചെയ്യണം. എന്നാലത് ജനങ്ങൾ തമ്മിലുള്ള വർദ്ധിച്ച സഹകരണകത്തിലൂടെയാവണം സാദ്ധ്യമാക്കേണ്ടത്. അതിനു പകരമുള്ള ഭരണകൂട കല്പനകൾ സ്വാഭാവികമായും സംഘർഷങ്ങൾക്കു വഴിവെയ്ക്കും. നിരോധനങ്ങളല്ല അംഗീകരിക്കലുകളാണ് ആവശ്യം. ഓരോ മതസ്ഥർക്കും അവരവരുടെ വിശ്വാസങ്ങൾ പുലർത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. എന്നാൽ മനുഷ്യരുടെ പൊതു നിലനിൽപ്പിനു പരിക്കേൽപ്പിക്കാതിരിക്കാനുള്ള ബാദ്ധ്യതയും അതിനുണ്ട്.”
കെ.ഇ.എൻ മാഷ് ശുദ്ധമായ ഭാഷയിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഇടയ്ക്കാണ് പ്രതിഭയുടെ നായകൻ നാരായണേട്ടൻ സ്വന്തം വാച്ചിൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സഖാവിന്റെ വിമാന സമയം അടുക്കുന്നു. സംസാരിക്കാൻ ഇനിയുമേറെയുണ്ട്. സംഭാഷണം ഇടവേളകളുണ്ടായാലും ഒരു തുടർച്ചയാണ്. അഭിമുഖങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ ജീവനാഡി. അത് പിന്നീടൊരിക്കൽ തുടരാം.
ഒതുക്കി വെയ്ക്കാത്ത ചുരുണ്ട മുടി നരച്ചു തുടങ്ങിയിരിക്കുന്നു. ബുദ്ധിജീവിത്വത്തിന്റെ കൂടി അടയാളമായ താടിയിലും വെട്ടിയൊതുക്കാത്ത മേൽ മീശയിലുമുണ്ട് വെള്ളിക്കന്പികൾ. നോക്കിലും വാക്കിലും പക്ഷേ പ്രസരിപ്പും ചുറുചുറുക്കും തുടിച്ചു നിൽക്കുന്നു. അത് ചിന്തയിലുമുണ്ടെന്ന് സംഭാഷണം സാക്ഷ്യം പറഞ്ഞു. കെ.ഇ.എൻ തിരക്കിലായിരുന്നു. ഒരു ചെറു സന്ദർശനത്തിനൊടുക്കം നാട്ടിലേക്കുള്ള മടക്കത്തിരക്ക്. യുക്തമായ വാക്കുകൾ മാത്രം ചേർത്തുള്ള പ്രത്യയ ശാസ്ത്ര വിശദീകരണങ്ങളിൽ പക്ഷേ ആ തിരക്കൊട്ടും പ്രകടമായില്ല. അടിയുറച്ച അറിവുണ്ടാക്കുന്ന മുനിതുല്യമായ ശാന്തത. പ്രത്യക്ഷത്തിൽ ഒരളവു ദുർഗ്രാഹ്യങ്ങളാണ് മാർക്സിസ്റ്റു ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമൊക്കെയായ കെ.ഇ.എൻ കുഞ്ഞഹമ്മദു മാഷെന്ന കെ.ഇ.എന്നിന്റെ വാക്കുകൾ. ദുർഗ്രാഹ്യതയ്ക്കുദാഹരണമായി സ്വന്തം പക്ഷത്തുള്ളവർ പോലും ചിലപ്പോഴെങ്കിലും ആ ശൈലി എടുത്തുദ്ധരിക്കുന്നു. എന്നാൽ ഇത്തരം കേവലതകൾക്കപ്പുറമുള്ളൊരു തലമാണ് ശ്രദ്ധിക്കുന്നവർക്കും ചിന്തിക്കാൻ മനസ്സുള്ളവർക്കും കെ.ഇ.എൻ മാഷിൽ കണ്ടെത്താനാവുക.
മനസ്സിൽ ഉദ്ദേശിച്ച അർത്ഥം അതിന്റെ പൂർണ്ണതയിൽതന്നെ വായനക്കാരനിലേയ്ക്കും ശ്രോതാവിലേയ്ക്കുമൊക്കെ എത്തിക്കാനാവുന്പോഴാണ് എഴുത്തുകാരനും പ്രസംഗകനുമൊക്കെ പൂർണ്ണത കൈവരുക. അങ്ങനെ ഭാഷാപരവും ആശയപരവുമായ പൂർണ്ണതയിലേയ്ക്ക് കൈയെത്തിപ്പിടിക്കാൻ അത്യപാരമായ, ആഴവും പരപ്പുമുള്ള ജ്ഞാനം കൂടിയേ തീരൂ. ഒപ്പം തനിക്കു ചുറ്റുമുള്ള ഭൂമികയിൽ നിന്നൊക്കെ അറിവിന്റെ ഊർജ്ജരേണുക്കളെ മുൻ വിധികളോടെയല്ലാതെ സ്വീകരിക്കാനും സ്വാശീകരിക്കാനും കൂടിയാകണം. വിഷയമേതായാലും മറുപടി നൽകാൻ അറിവുള്ളവരിൽ പലർക്കുമായേക്കാം. അവയിൽ യുക്തിയുടെ നിറസാന്നിദ്ധ്യമുള്ളവ മാത്രമേ പൊതു സമൂഹം അറിഞ്ഞംഗീകരിക്കൂ. ഇതു പൊതു സാമാന്യത്തെ മനസ്സിലാക്കാൻ മഹദ്്വചനങ്ങളുടെയും ഉദ്ധരണികളുടെയും അകന്പടികൂടിയാകുന്പോൾ ആ വിശദീകരണങ്ങൾക്ക് അവാച്യമായൊരു ചാരുത കൈവരുന്നു. ഈ ആസ്വാദ്യതയായിരുന്നു കെ.ഇ.എൻ മാഷുമൊത്തുള്ള ഇത്തിരി നേരം സമ്മാനിച്ചത്. കഥകളിയോ ശാസ്ത്രീയ സംഗീതമോ ഒക്കെയാസ്വദിക്കാൻ അവയിലുള്ള ആസ്വാദകന്റെ അവഗാഹം കൂടി പ്രധാനമാണ്. ഈയൊരു തലമുണ്ട് കെ.ഇ.എൻ മാഷുമായുള്ള ആശയ സംവേദനത്തിലും. ഇതിനെക്കുറിച്ചൊക്കെ അദ്ദേഹത്തിനു വ്യക്തമായ ധാരണകളുമുണ്ട്. ആ വാക്കുകളിൽ മറയില്ലാതെ അതു പ്രകടവുമാണ്.
വർത്തമാനകാലത്ത് പ്രസ്ഥാനം കടന്നു പോകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഈ.എം.എസ്സിനെപ്പോലൊരു ധൈഷണിക സാന്നിദ്ധ്യത്തിന്റെ അഭാവവും കെ.ഇ.എന്നെപ്പോലുള്ളവരെ പാർട്ടി പൂർണ്ണമായ തോതിൽ ഉപയോഗിക്കാത്തതിനെയും കുറിച്ചുള്ള എന്റെ സംശയത്തിനുള്ള മറുപടിയോടെയായിരുന്നു കെ.ഇ.എന്നിന്റെ ഹ്രസ്വ ഭാഷണത്തിനു തുടക്കം.
“ ഏതൊരവസ്ഥയും പലതരം വിചാരങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയമാകും. ഒരു സമൂഹത്തിൽ എത്രകണ്ട് ജനാധിപത്യം കൂടുന്നുവോ, അത്രകണ്ട് അഭിപ്രായങ്ങളും സ്വാതന്ത്ര്യങ്ങളും കൂടാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ അധികാരത്തെ സംബന്ധിച്ചിടത്താളം വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമെല്ലാം തികച്ചും അപ്രസക്തങ്ങളാണ്. അവർക്കു കൃത്യമായൊരു നിലപാടുണ്ട്. അജണ്ടയുണ്ട്. വിനിമയങ്ങളെല്ലാം അവസാനിക്കുന്നിടത്ത് അഭിപ്രായങ്ങൾക്കു പ്രസക്തി നഷ്ടമാകുന്നു. ജനാധിപത്യക്കമ്മി അഥവാ ആവശ്യത്തിനു ജനാധിപത്യമില്ലാത്ത അവസ്ഥ, ഇവിടെ പ്രശ്നം. ഇടപെടലുകളെ ഇല്ലാതാക്കുന്നത് ഇതാണ്. സംവാദ സാദ്ധ്യതകൾ തുറന്നുവെയ്ക്കുകയെന്നതാണ് ജനാധിപത്യത്തിൽ പരമപ്രധാനം. കേരളത്തിന്റെ ഈ ജനാധിപത്യ സ്വഭാവത്തെ ഏറ്റവും കൂടുതൽ സജീവമാക്കി നിലനിർത്തിയത് ഈ.എം.എസ്സായിരുന്നു. യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും യോജിച്ചുപോകാനാവുന്ന ഒരു പൊതു ഇടം ക്രിയാത്മകമായി നിലനിർത്താൻ ഇ.എം.എസ്സിനായി.“
“അതിന് ഇ.എം.എസ്സിനെ സഹായിച്ച പല ഘടകങ്ങളുണ്ട്. നവോത്ഥാനത്തിന്റെ ഒരു തുടർച്ചയാണ് ഇ.എം.എസ്സ് എന്നതായിരുന്നു അതിനൊരു പ്രധാന കാരണം. ആ നവോത്ഥാനത്തെത്തന്നെ ജന്മിത്വ വിരുദ്ധ നടപടികളുമായും സാമ്രാജ്യത്വ വിരുദ്ധതയുമായി ചേർത്തുകെട്ടാൻ ഇ.എം.എസ്സിനായി. പരാന്നഭുക്കുകൾ ജീവിക്കുന്നിടത്തു നരകമുണ്ടാകുമെന്ന് യോഗക്ഷമസഭാ വേദിയിൽ സധൈര്യം പ്രസംഗിക്കാൻ ഈ.എം.എസ്സിനായി. ആ പൊതു ഇടം കേരളത്തെ സംബന്ധിച്ചിടത്തോളം ഇടിഞ്ഞു വീഴുന്ന ശബ്ദമാണ് നമ്മളിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. കാരണം അന്ന്, യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും അഭിമുഖമായിരിക്കാൻ കഴിയുന്നൊരു പൊതു ഇടമുണ്ടായിരുന്നെങ്കിൽ ഇന്ന് ഒന്നുകിൽ വെല്ലുവിളി, അല്ലെങ്കിൽ ആക്രോശം അല്ലെങ്കിൽ വിവാദം അതല്ലെങ്കിൽ മൂന്നാം തരം തമാശകൾ, പാരഡികൾ, കോമഡികൾ എന്നിങ്ങനെ ഗതിമാറിയിരിക്കുന്നു. ഗൗരവതരമായ സംവാദങ്ങൾ അസാദ്ധ്യമായിരിക്കുന്നു.
അതിന് സാർവ്വദേശീയമായൊരു പശ്ചാത്തലമുണ്ട്.
“സാന്പ്രദായിക മതങ്ങളെയൊക്കെ പിന്നോട്ടു മാറ്റി ഒരു ഹോളോ മാൻ അഥവാ പൊള്ളയായ മനുഷ്യൻ നമ്മുടെ സാമൂഹിക ഭൂമികയിൽ പ്രാമാണ്യം നേടിയിരിക്കുന്നു. ഉപഭോഗ സംസ്കാരമാണ് അവന്റെ മതം. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളെയും ലാഭനഷ്ടക്കണക്കുകളിലേക്കുമാത്രം വെട്ടിച്ചുരുക്കിയിരിക്കുന്നു. ജീവിതത്തെ ശരീരകാമനകളിലേക്കു വെട്ടിച്ചുരുക്കിയിരിക്കുന്നു. ആനന്ദവാദത്തിന്റെ പുതിയൊരു ലോകം ഉദയം ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ സൂക്ഷ്മവും സങ്കീർണ്ണവുമായ കാര