മതസൗഹാർദ്ദം നിലനിർത്തുക
ഉളിയിൽ ടി.കെ മായൻ തലശ്ശേരി
ദൗർഭാഗ്യവശാൽ നമ്മുടെ ഇടയിൽ സൗഹാർദ്ദവും സാഹോദര്യവും മൈത്രിയും കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യനന്മയ്ക്ക് കാരണമാകേണ്ട മതങ്ങളും ജാതികളും ഉപജാതികളും ജനങ്ങൾ തമ്മിലുള്ള വേർപിരിയലിനും സംവാദങ്ങൾക്കും സംഘട്ടനങ്ങൾക്കും കാരണമാകുന്നു. കഷ്ടപ്പാടുകളുടെയും യാതനകളുടെയും വേദനകളുടെയും കാലഘട്ടത്തിൽ മനുഷ്യർ തമ്മിൽ സ്നേഹവും വാത്സല്യവുമുണ്ടായിരുന്നു. അന്ന് ലോകം മുഴവനും മതസൗഹാർദ്ദത്തിന്റെയും കാരുണ്യത്തിന്റെയും കേദാരമായിരുന്നു. വൻശക്തികൾ തമ്മിൽ സംഘട്ടനങ്ങളുണ്ടായിരുന്നുവെങ്കിലും മതങ്ങൾ തമ്മിൽ സംഘട്ടനങ്ങളുണ്ടായിരുന്നില്ല. ആ ഒരു സ്ഥിതിക്ക് കോട്ടം തട്ടുന്നു എന്നത് ഏതൊരു മനുഷ്യസ്നേഹിയെയും വേദനിപ്പിക്കുന്ന ഒന്നാണ്.
മതങ്ങളെ ശരിയായ അർത്ഥത്തിൽ അറിയാത്തതാണ് ഇതിന്റെ കാരണം എന്ന് പറയാം. പലസ്തീനിൽ യഹൂദർ മോശ എന്നു പറയുന്പോൾ മുസ്ലീമിങ്ങൾ മുസ്സാനാബി എന്നും ക്രൈസ്തവർ യേശുക്രിസ്തു എന്നും പറയുന്പോൾ മുസ്ലീംകൾ ഈസ്സാനബി എന്നു പറയുന്നു. ഹൈന്ദവ പുരാണത്തിൽ മുഹമ്മദ് നബിയേ മൗദ് എന്ന പേരിലാണ് പുകഴ്ത്തുന്നത്. ശ്രീകൃഷ്ണനേയും ശ്രീരാമനേയും മുസ്ലീംകളും ക്രൈസ്തവരും ബഹുമാനിക്കുന്നു. സ്േന
ഹിക്കുന്നു. പിന്നെ എന്തിന് ഈ മതങ്ങൾ തമ്മിൽ ആക്രമവും ശത്രുതയും? ഇത് നിർത്തിക്കൂടെ. ഇസ്ലാം എന്നാൽ സമാധാനം, സമർപ്പണം എന്ന അർത്ഥമാണ്. മുസ്ലീം എന്ന് പറഞ്ഞാൽ അർത്ഥം സത്യസന്ധൻ എന്നാണ് അല്ലാതെ ഐ.എസ് (ഇസ്ലാമിക് േസ്റ്ററ്റ്) എന്നല്ല. ഇവരുമായി ഇസ്ലാമിന് യാതൊരു ബന്ധവുമില്ല.
ദൈവം (അല്ലാഹു) പറയുന്നത് നിങ്ങൾ കാരുണ്യം ചെയ്യുക എന്നാണ്. ഒരു സന്ധി സംഭാഷണത്തിന് വന്ന യഹൂദർക്ക് പ്രാർത്ഥിക്കേണ്ട സമയം ആയപ്പോൾ മുസ്ലീം പള്ളിയിൽ തന്നെ പ്രാർത്ഥിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മുഹമ്മദ് നബി (സ.അ) മക്കയിൽ മുസ്ലീംകൾ കൊടിയ മർദ്ദനങ്ങൾ സഹിച്ചപ്പോൾ ക്രിസ്ത്യൻ രാജ്യമായ എത്യോപ്യയിലേക്ക് ഹജ് പോകാനാണ് (നബി. സ അ) പറഞ്ഞത്. മുസ്ലീംകൾ ഉണ്ടായത് ജൂതമതത്തിൽ നിന്നും ക്രൈസ്തവ മതത്തിൽ നിന്നുമാണ്. മുഹമ്മദ് നബി പറയുന്നത് മനുഷ്യരെ കണ്ടാൽ ചിരിക്കണം എന്നാണ്. പിന്നെ പറയുന്നു നടന്നു പോകുന്പോൾ മുള്ളോ കുപ്പിക്കഷണമോ മറ്റോ ഉണ്ടെങ്കിൽ അത് വരെ എടുത്ത് മാറ്റി മറ്റൊരാളുടെ കാലിന്ന് പോലും പോറലേൽക്കരുത് എന്നാണ്.
നമ്മുെട ഇന്ത്യ ഏറ്റവും നല്ലതും വലുതുമായ രാഷ്ട്രമാണ്. സത്യം, സമത്വം, സ്വാതന്ത്ര്യം (നാനാത്വത്തിൽ ഏകത്വം) ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇന്ത്യയുടെ ദേശീയ പതാക തന്നെ ചുവപ്പ് ഹിന്ദുക്കളെയും പച്ച മുസ്ലീംകളേയും വെള്ള മറ്റു സമുദായങ്ങളേയും പ്രതിനിധാനം ചെയ്യുന്നു എന്ന് സരോജിനി നായിഡു പറയുന്നു. ഇന്ത്യയും അറബ് രാഷ്ട്രങ്ങളും പുരാതന കാലം മുതൽ നല്ല ബന്ധമായിരുന്നു. മാലിക്കു ദിനാറും പതിനൊന്ന് പണ്ധിതന്മാരും കേരളത്തിൽ എത്തിയപ്പോൾ അവർ സ്ത്രീകളെ കൊണ്ടുവന്നിരുന്നില്ല. കേരളത്തിലെ ഹൈന്ദവ ബ്രാഹ്മണ സ്ത്രീകളെ കല്യാണം കഴിച്ചു അതിൽ ഉണ്ടായവരാണ് ഇവിടെയുള്ള എല്ലാ മുസ്ലീംകളും. ആയതുകൊണ്ട് ഉമ്മയേക്കാൾ അമ്മയേ സ്നേഹിക്കണം എന്നാണ് മുൻമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയാ സാഹിബ് പ്രസംഗിക്കാറുണ്ടായിരുന്നത്. സൗദി രാജാവ് മർഹും അബ്ദുല്ല രാജാവ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയപ്പോൾ പ്രസംഗിച്ചത് എന്റെ ഒന്നാമത്തെ രാജ്യം സൗദിയും രണ്ടാമത്തെ രാജ്യം ഇന്ത്യ എന്നുമാണ്. മുന്പ് അറബ് വംശജർ ഇന്ത്യയിൽ വന്നെങ്കിൽ ഇന്ന് ഇന്ത്യക്കാർ അറബ് നാട്ടിൽ വന്നു സ്വന്തം നാട് പോലെ കരുതി നമ്മുടെ നാട്ടിന്റെ സാന്പത്തിക ഉയർച്ചക്കും ഉന്നതിക്കും വേണ്ടി പ്രവർത്തിക്കുകയാണ്. ഇന്ത്യയിലെ സന്പന്നതക്ക് ഊന്നൽ നൽകിയത് ഈ ഗൾഫ് നാടുകളാണ്. അതിന് നമ്മൾ അറബ് നാടുകളോട് കടപ്പെട്ടിരിക്കുന്നു.
സീതാദേവിയുടെ ജീവിതമാണ് രാമായണത്തിലെ അന്തസത്ത.കന്യാമറിയത്തിന്റെ മടിത്തട്ടിലാണ് യേശുക്രിസ്തു കുടികൊള്ളുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരനും മാർഗ്ഗദർശകനുമായിരുന്നു മുഹമ്മദ് നബി. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീനാരായണ ഗുരു. ലോകാ സമസ്താ സുഖിനോ ഭവന്തൂ എന്ന് ഹൈന്ദവരും ലോകത്തിലുള്ള മുഴുവൻ ജനതക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് മുസ്ലീംകളും പ്രഖ്യാപിക്കുന്നു.
ഭാരതം എന്ന നമ്മുടെ നാട്ടിൽ നിന്ന് പിരിഞ്ഞു പോയവരാണ് ശ്രീലങ്കയും, ബാംഗ്ലാദേശുമെല്ലാം. ശ്രീലങ്കയിൽ നിന്നാണ് നമ്മുടെ എല്ലാം പിതാവായ ആദംനബി (അ) പത്ത് പ്രാവശ്യം ഹജ്ജ് കർമ്മത്തിന് പോയത്. സാരേ ജഹാം സേ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ (ഭാരതം ഒരു പൂങ്കാവനവും നാം അതിലെ കുരുവികളാണ്) എന്ന് പാടിയത് മഹാനായ മുഹമ്മദ് ഇഖ്ബാലാണ്. ഭാരതത്തിൽ ആദ്യം ഉണ്ടായിരുന്നത് ദ്രാവിഡർ മാത്രമാണ്. ആര്യന്മാരും മുസ്ലിംകളും ക്രൈസ്തവരും ഇന്ത്യയിലേയ്ക്ക് വന്നവരാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുളു എല്ലാം ദ്രാവിഡ ഭാഷയാണ്. മുസ്ലീംകളും ക്രിസ്ത്യാനികളും പ്രാർത്ഥിക്കുന്പോൾ ആമീൻ പറയുന്നു. ഒരേ പേര് തന്നെ രണ്ടുപേർക്കുമുണ്ട്. ഖുർആനിൽ മറിയ എന്ന ഒരു ജനുസ് ഉണ്ട്. ബൈബിളിലുള്ളത്ര തന്നെ ചരിത്രം ഖുർആനിലുമുണ്ട്. മറിയം, സാറ, റാഹില, സക്കറിയ, യാക്കൂബ്, ദാവൂദ് ഈ പേർ രണ്ടു മതക്കാർക്കും ഉണ്ട്. ദേവദാസിന്റെ അർത്ഥം അബ്ദുല്ലയാണ്. ചന്ദ്രൻ എന്നാൽ ഉമർ എന്നും പ്രകാശൻ എന്ന് പറഞ്ഞാൽ ഷംസു എന്നും സുഹറ എന്നാൽ പുഷ്പ എന്നാണ്. പേരിലും മറ്റു ഭാഷകളിലുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. ബാങ്ക് കൊടുക്കുന്നത് അല്ലാഹു അക്ബർ എന്ന് തുടങ്ങിയാണ്. (അർത്ഥം ദൈവം വലിയ മഹാൻ എന്നാണ്) ശാന്തിയും സമാധാനവും നിലനിർത്തുക നല്ല ഒരു ജീവിത സുഗന്ധം വിടരട്ടെ.