ഇതിഹാസത്തിലൂടെ ഗിൽഗമേഷ്


തീരുമാനം എടുക്കുവാൻ ധൈര്യം വേണം. മനസ്സിനു ചാഞ്ചാട്ടമുള്ളവർക്ക് നിശ്ചയദാർഡ്യത്തോടെ പ്രവർത്തി ഏറ്റെടുത്ത് നടത്തി പൂർത്തിയാക്കാൻ പറ്റില്ല. ഗിൽഗമേഷ് അത്തര ത്തിൽപ്പെട്ട ആളായിരുന്നില്ല. നിശ്ചയദാർഡ്യത്തിന്റെ ആൾരൂപം അതായിരുന്നു ഗിൽഗമേഷ്. ഉടനാപിഷ്ടിമിനെ തേടി ആദ്യമെത്തിയത്‌ തേൾ മനുഷ്യരാൽ പരിപാലിക്കപ്പെട്ടുപോരുന്ന മാഷു പർവ്വതത്തിന്റെ താഴ്‌വാരയിലേക്കായിരുന്നു. തേൾ മനുഷ്യരിൽ മുഖ്യനെ തന്റെ ആഗമനോദ്ദേശ്യം ബോദ്ധ്യപ്പെടുത്താൻ സാധിച്ച ഗിൽഗമേഷിനെ അവർ അകത്ത് പ്രവേശിക്കാൻ അനുവദിച്ചു. 

പൂർവ്വ ദിക്കിലെ മാഷു പർവ്വത താഴ്‌വരയിലാണ് സൂര്യ കവാടം സ്ഥിതി ചെയ്തിരുന്നത്. ഒരൊറ്റ കാഴ്ചയിൽ തന്നെ മനുഷ്യരെ മൃതപ്രായരാക്കാൻ പര്യാപ്തതരായ തേൾമനുഷ്യരാൽ സൂക്ഷിക്കപ്പെടുന്ന ആ കവാടം ഗിൽഗമേഷിന്റെ ദൈവികാംശം മൂന്നിലൊന്ന് മാത്രമേ മാനുഷികമായിട്ടുള്ളൂ. ബാക്കി മൂന്നിൽ രണ്ടും ദേവാംശമായിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിനു മുന്നിൽ തുറന്നു കിട്ടിയത്.

ഇരുൾ മൂടിയ ഒരു തുരങ്കത്തിലൂടെ ഉള്ള പന്ത്രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രക്ക് ശേഷം ഗിൽഗമേഷ് കാലു കുത്തിയത് സിദൂരി എന്ന അപ്സരസ്സിനാൽ പരിപാലിക്കപ്പെടുന്ന അതിമനോഹരമായ ഒരു പൂന്തോട്ടത്തിലേക്കായിരുന്നു. അപ്സരസ്സ് സ്നേഹത്തോടെ അയാളോട് തന്റെ കൊട്ടാരത്തിലേക്ക് മടങ്ങാനാവശ്യപ്പെട്ടു. മാത്രമല്ല ജീവിതം കഴിയുന്നിടത്തോളം ആസ്വദിക്കാനും മരണത്തെ പ്രസാദ പൂർണ്ണമായി നേരിടാനും അവർ അയാളെ ഉപദേശിച്ചു. പക്ഷെ ഗിൽഗമേഷ് അതിനു വഴങ്ങിയില്ല. ഉടനാപിഷ്ടിമിനെ കണ്ടേ തീരു എന്ന് വാശി പിടിച്ച അയാളെ സിദൂരി അദ്ദേഹത്തിന്റെ കടത്തുകാരന്റെ അടുത്തേക്ക് നയിച്ചു. ഉടനാപിഷ്ടിമിന്റെ വാസസ്ഥാനത്തെ വലയം ചെയ്യുന്ന ആപൽകാരിയായ മൃത്യുവിന്റെ ജലാശയത്തെക്കുറിച്ച് ആ കടത്തുകാരൻ മുന്നറിയിപ്പ് കൊടുത്തെങ്കിലും നീങ്ങാൻ ചങ്കൂറ്റം കാണിച്ച ആ യോദ്ധാവിനോട് ഉള്ളിന്റെ ഉള്ളിൽ ഒരു ആരാധനയാണ് തോന്നിയത്. ഒട്ടേറെ തടസ്സവാദങ്ങൾക്ക് ശേഷം എന്തായാലും ഗിൽഗമേഷിനെ പ്രക്ഷുപ്തമായ ആ ജലാശയത്തിന്റെ മറുകര എത്തിക്കുമെന്ന് അയാൾ സമ്മതിച്ചു. മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയാണെങ്കിലും നിശ്ചയിച്ചുറച്ച മനസ്സുമായി ലക്ഷ്യം കണ്ടേ അടങ്ങൂ. അമരത്വം നേടിയേ മടങ്ങൂ എന്ന മനസ്സിന്റെ ഉറപ്പുമായി തരണം ചെയ്ത ഗിൽഗമേഷ് വിഖ്യാതനായ ചിരഞ്ജീവിയുടെ സമീപമെത്തി. ഗിൽഗമേഷിൽ നിന്നും ആഗമനോദ്ദേശ്യം മനസ്സിലാക്കിയ ഉടനാപിഷ്ടിം എങ്ങനെ അമരത്വം നേടിയെടുത്തു എന്ന് വെളിപ്പെടുത്താൻ തയ്യാറായി. അതിന്റെ ആദ്യ പടിയായി ആറുപകലും ഏഴു രാത്രിയും ഉറങ്ങാതിരിക്കുവാൻ ആവശ്യപ്പെട്ടു. പക്ഷെ ഗിൽഗമേഷിനു അതിനു സാധിച്ചില്ല എന്ന് മാത്രമല്ല ഉറക്കത്തിനടിപ്പെടുകയും ചെയ്തു പെട്ടെന്നുതന്നെ. നിർണ്ണായകമായ ഏഴാം രാത്രി വരെ അയാൾ ഉടനാപിഷ്ടിമിനോട് കരഞ്ഞു പറഞ്ഞു. “ഞാനെനി എന്ത് ചെയ്യും. ഞാനെനി എവിടെ പോകും. ഏതോ ഭൂതം ആവേശിച്ചു കളഞ്ഞു. മരണം പതിയിരിക്കുന്ന മുറിയിലാണ് ഞാനുറങ്ങിയത് ഞാനെവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ മരണവും എന്നെ പിൻതുടരുന്നു. ഇതെന്തൊരു വിധിയാണ്?” അമരത്വം നേടാനുള്ള ആദ്യ പരീക്ഷയിൽ അന്പേ പരാജയമാണ് ഉണ്ടായത് എങ്കിലും മരണത്തെ തോൽപ്പിക്കുവാനുള്ള അതീവ രഹസ്യം പറഞ്ഞ് കൊടുക്കുവാൻ ഉടനാപിഷ്ടിമിന്റെ ഭാര്യ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സമുദ്രത്തിന്റെ അടിത്തട്ടിൽ വളരുന്ന അത്യപൂർവ്വമായ ഒരു മുൾച്ചെടി ആണെന്ന രഹസ്യം മനസിലാക്കിയ ഗിൽഗമേഷ് ഉടനെ തന്നെ അതുതേടി പുറപ്പെട്ടു. നാഴികകൾ നീണ്ട യാത്രയ്ക്ക് ശേഷം കടൽ തീരത്തെത്തിയ കാലിൽ ഭാരമേറിയ ഒരു കല്ല്‌ കെട്ടിയിട്ടു കടലിന്റെ അപരിമേയമായ നിഗൂഡതകളിലേക്ക് ഊളയിട്ടു ആണ്ടിറങ്ങി. സമുദ്രത്തിന്റെ അടിത്തട്ട് അരിച്ചു പെറുക്കി അവസാനം മാന്ത്രിക മുൾച്ചെടി കണ്ടെത്തുക തന്നെ ചെയ്തു. കയ്യിൽ കിട്ടിയ മുൾച്ചെടിയുമായി കാലിൽ കെട്ടിയ കല്ല്‌ അഴിച്ചു മാറ്റി അയാൾ മുകൾപ്പരപ്പിലേക്ക് ഉയർന്നു പൊങ്ങി. കടൽ തീരത്തെത്തിയ ഗിൽഗമേഷ് ഉടനാപിഷ്ടിമിന്റെ വസതിയെ വലയം ചെയ്യുന്ന മരണത്തിന്റെ തടാകം കടന്നു സിദൂരിയെന്ന അപ്സര കന്യകയുടെ ഉദ്യാനത്തിലൂടെ മാഷു പർവ്വതത്തിലെ ഇരുണ്ട തുരങ്കത്തിലൂടെ തന്റെ ജനങ്ങളുമായി പങ്ക് വെക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ആ യാത്ര. 

യാത്രാമദ്ധ്യെ വിശിഷ്ടമായ ആ ചെടി ഒരു പാറമേൽ വെച്ചതിനു ശേഷം ക്ഷീണമകറ്റാൻ സമീപത്തുള്ള ഒരു ജലാശയത്തിൽ കുളിക്കാനിറങ്ങി. 

ഗിൽഗമേഷ് വെള്ളത്തിൽ മുങ്ങിയ സമയം ആ മാന്ത്രിക ചെടിയുടെ മധുര ഗന്ധത്തിൽ അതിന്റെ മണം പിടിച്ച് ഒരു സർപ്പം ആ ചെടി വിഴുങ്ങിക്കളഞ്ഞു. ഒട്ടേറെ സമയവും കാലവും നഷ്ടപ്പെടുത്തി മനുഷ്യ സാദ്ധ്യമല്ലാത്ത ദൂരങ്ങൾ താണ്ടി അവസാനം കയ്യിൽ കിട്ടിയ ധനം അത് എന്തുമാകട്ടെ അത് നഷ്ടപ്പെട്ടാൽ എങ്ങനെ സഹിക്കാൻ. സങ്കടമോ, കോപമോ മറ്റെന്തു വികാരമാണോ ആ സമയത്ത് കീഴ്പ്പെടുത്തുക, തളരാതിരിക്കുക. തനിക്കോ തന്റെ ജനതയ്ക്കോ അമരത്വം ലഭിക്കില്ല എന്ന അറിവിൽ അയാൾ ഉള്ള് നീറി. ആ അവസരത്തിൽ അനുഭവിച്ച സങ്കടത്തിലേക്ക് മടങ്ങി. അവിടെ വെച്ച് പാതാള ലോകത്തിലെ ദുസ്സഹ ജീവിതത്തെ എൻകിഡുവിലൂടെ അറിയാനിടയായത്‌ കൂടിയായപ്പോൾ ഗിൽഗമേഷിന്റെ നഷ്ട ബോധത്തിന്റെ അളവ് വർദ്ധിച്ചു. പ്രജകൾക്ക് ഒരു വിഷയമായിരുന്നിരിക്കില്ല. അരാജകത്വത്തിലേക്ക് വഴുതി പോകാവുന്ന ഒരാൾകൂട്ടത്തെ ബലം പ്രയോഗിച്ചു ക്രമപ്പെടുത്താൻ ശ്രമിക്കാത്ത അധികാരത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു മറുപുറമായിട്ടായിരിക്കും അവർ അടിച്ചമർത്തലിനെയും ഹിംസയും കണ്ടിരുന്നത്. ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്ന ശക്തൻ, പ്രാപ്തി നേടിയ ഒരു രാജാവിനോടുള്ള വീരാരാധന, അയാളുടെ മറ്റു ദുർബലതകളെ അഗണ്യ കോടിയിൽ തള്ളാൻ പ്രജകളെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അതിനപ്പുറം പ്രസക്തമായ ഒരു കാര്യം ഗിൽഗമേഷിനു കാലക്രമേണ വന്ന പരിണാമമാണെന്നു കരുതാം. സ്വാർത്ഥനും വിഷയലന്പടനും സ്വന്തം അധികാരം സംരക്ഷിക്കുവാൻ എന്തിനും മടിക്കാത്തവനുമായ ഒരു ചക്രവർത്തിയിൽ നിന്നു, തന്റെ ജനതയെ ശത്രുവിന്റെ കൈകളിൽ നിന്ന് രക്ഷിക്കുന്നവനായും പിന്നീട് അവർക്ക് അമരത്വം നേടികൊടുക്കുവാൻ കഠിനമായി യത്നിക്കുന്നവനുമൊക്കെ ചെയ്ത ഗിൽഗമേഷിന്റെ മാറ്റം ശരിക്കും ഒരു എപ്പിക്ക് മാനങ്ങളുള്ളതാണ്. സ്വയം അനശ്വരനായി മതിയായിരുന്നുവെങ്കിൽ മാന്ത്രിക മുൾച്ചെടി കയ്യിൽ വന്നപ്പോൾ സ്വയം അനുഭവിച്ചാൽ പോരായിരുന്നോ? പോര. ജനങ്ങളുമായി പങ്ക് വെക്കണം. അവർക്ക് കൂടി അതിന്റെ പ്രയോജനം ഗുണം ചെയ്യണം. അതിനുള്ള മടക്കയാത്രയിലാണ് വിശുദ്ധമായ മുൾച്ചെടി കൈമോശം വന്നത്. അത് വഴി ഗിൽഗമേഷ് ചരിത്രത്തിലെവിടെയോ എഴുതി തല്ലപ്പെടുകയല്ല ശേഷിക്കുന്ന ജീവിതകാലം സ്വന്തം ജനതയുടെ ഉയർച്ചയ്ക്കും അവരുടെ ഉൽക്കർഷത്തിനുമായി പ്രവർത്തിക്കാം. അങ്ങനെ ഉറൂക്കിലെ ശേഷിക്കുന്ന തലമുറകളുടെ മനസ്സിൽ തന്റെ സ്മരണ നിലനിർത്താം എന്ന ചിന്ത ഗിൽഗമേഷിനെ പ്രജാതൽപ്പരനായ ചക്രവർത്തിയാക്കി മാറ്റി. തന്റെ ഭരണ കാലത്തിന്റെ പ്രതീകമായി ഉറൂക്ക് നഗരത്തിനു ചുറ്റും ഞാൻ നിർമ്മിച്ച കോട്ടയെങ്കിലും കാലത്തെ അതിജീവിച്ചു നില നിൽക്കുമല്ലോ എന്ന് ആശ്വാസം കൊണ്ടു.

ഗിൽഗമേഷിന്റെ വീരേതിഹാസം ഇങ്ങനെ അവസാനിക്കുന്നു. പക്ഷെ അപ്പോഴും ചിന്തകൾ ബാക്കി ആകുന്നു. ചോദ്യം അവശേഷിക്കുന്നു. ഇത്രയേറെ ക്രൂരനും വിഷയാസക്തനും സ്വേചാധിപതിയുമായിരുന്നിട്ടു കൂടി ഒരു ചക്രവർത്തിയെ അദ്ദേഹത്തിന്റെ പ്രജകൾ എന്തിനു ഇത്തരമൊരു ഇതിഹാസത്തിലൂടെ അദ്ദേഹത്തെ അനശ്വരനാക്കി! ഒരു കാര്യം വ്യക്തം, ഈ സാഹിത്യകൃതി രചിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കാലത്തല്ല. തലമുറ തലമുറകളിലായി ജനങ്ങൾ വാമൊഴിയായി പകർന്നു നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇപ്പോൾ ലഭ്യമായ രൂപത്തിൽ കളിമൺ പലകളിൽ രേഖപ്പെടുത്തപ്പെട്ടത്. അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുക പ്രജകൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു, ആരാദിച്ചിരുന്നു എന്നാണ്. ഒരുപാട് കാരണങ്ങൾ അതിനു കണ്ടെത്താം. അതിലൊന്ന് സംസ്‌ക്കാരങ്ങളുടെ ആരംഭ കാലത്ത് ഭരണാധികാരികളുടെ ക്രൂരത ഇതിഹാസത്തിൽ ഇതിഹാസ പുരുഷൻ എന്ന നിലയിലാണ് ഇടം നേടുകയാണ്‌ ചെയ്തത്. മാന്ത്രികച്ചെടിയിലൂടെയല്ല അമരനായത്. തന്റെ ജനങ്ങളുടെ ഓർമ്മകളിലൂടെയാണ്. അവർ, ആ ജനത രേഖപ്പെടുത്തിയ അനവധി കളിമൺ ഫലകങ്ങളിലൂടെ ഇന്നും ഇതിഹാസ പുരുഷൻ എന്ന നിലയിൽ ഗിൽഗമേഷ് ഓർമ്മിക്കപ്പെടുന്നു. സ്വാർഥത തീണ്ടാത്ത ജനത്തിനു വേണ്ടി ജീവിച്ച ഇതിഹാസകാരന്മാരുടെ കഥ കേൾക്കുന്നത് ഇന്പമാർന്നതല്ലേ? നമുക്ക് ചരിത്ര പുരുഷന്മാരെ പഠിക്കാം. അവരുടെ കഥകൾ വായിക്കാം. ഇതിഹാസങ്ങൾ ചരിത്രമാണ്. അവ ഓതി തരുന്നത് ധർമ്മ ബോധമാണ്. സന്മാർഗമാണ്. ഭാഗവതം പോലെ, ഭഗവത് ഗീത പോലെ, ബൈബിൾ പോലെ, ഖുർ ആൻ പോലെ, രാമായണവും മഹാഭാരതവും പോലെ. നമുക്ക് അത് പഠിക്കണം. പഠിച്ചത് തലമുറകൾക്ക് പകർന്നു നൽകണം. അങ്ങനെ ചിന്തിക്കുന്പോൾ ഇന്നെത്ര പേർ അതിനു സമയം കണ്ടെത്തുന്നു. അന്വേഷിക്കണം. ഒന്നിനെയും തള്ളിപ്പറയുന്നതിലല്ല, തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ ഉൾക്കൊള്ളുകയും ചെയ്യാനുള്ള മനസല്ലേ മനുഷ്യർക്ക് വേണ്ടത്? ചിന്തിക്കണം...

You might also like

Most Viewed