കനകധാര സ്തോത്ര൦


കനകധാര സ്തോത്ര ഒരു വായന 3

ശ്രുത്യൈ നമോസ്തു ശുഭ കർമ ഫല പ്രസൂത്യൈ,

രത്യൈ നമോസ്തു രമണീയ ഗുണാർന്നവായൈ

ശക്ത്യൈ നമോസ്തു ശദ പത്ര നികേതനായൈ,

പുഷ്ടയൈ നമോസ്തു പുരുഷോത്തമ വല്ലഭായൈ.

തുടങ്ങിയ ശ്ലോകഭാഗത്തിന്റെ അർത്ഥം കൂടി ഈ ലക്കം സുകൃത ചിന്തകളിൽ ചേർക്കാം.

സത്കർമ്മ ഫലങ്ങളുളവാക്കുന്ന വേദരൂപിണിക്കും സൗന്ദര്യാ
ദിരമണീയ ഗുണങ്ങൾക്കാശ്രയമായ രതീദേവിക്കും, താമരപ്പൂവിൽ
വാണരുളുന്ന ശക്തിസ്വരൂപിണിക്കും, പുരുഷോത്തമ പത്നിയായ
പുഷ്ടിക്കും നമസകാരം (ലക്ഷ്മീ ദേവിയുടെ തന്നെ രൂപഭേദങ്ങളാ
യ ശ്രുതിക്കും രതിക്കും ശക്തിക്കും പുഷ്ടിക്കും നമസ്കാരം).

താമരപ്പൂവിനു തുല്യമായ മുഖമുള്ളവൾക്കും നമസ്‌കാരം. പാലാഴിയിൽ പിറന്നവൾക്കും നമസ്‌കാരം. ചന്ദ്രന്റെയും അമൃത
ത്തിന്റെയും സോദരിക്ക് നമസ്കാരം. എന്നിങ്ങനെ തുടരുന്ന മറ്റു ശ്ലോകങ്ങളിൽ സ്വർണ്ണത്താമാരയാകുന്ന പീഠത്തിലിരിക്കുന്ന
വൾക്ക് നമസ്‌കാരം. ലോകനായികയ്ക്ക് നമസ്‌കാരം. ദേവാദി
കളിൽ ദയാലുവായവൾക്ക് നമസ്‌കാരം. ശാർങ്ങഗമെന്നു പേരുള്ള വില്ല് ആയുധമാക്കിയ വിഷ്ണുവിന്റെ പത്നിക്ക് നമസ്‌കാരം.
ഭൃഗുവിന്റെ പുത്രിക്ക് നമസ്‌കാരം, വിഷ്ണുവിന്റെ തിരുമാറി
ലമരുന്നവൾക്ക് നമസ്‌കാരം. കമലാസനയായ ലക്ഷ്മിക്ക് നമ
സ്‌കാരം, ദാമോദരന്റെ (ഉലൂഖലബന്ധന സമയത്തെ കയറ് വയ
റ്റത്തുള്ളവന്റെ) ദാമം കൊണ്ട് പിടിച്ചുകെട്ടിയപ്പോൾ ദാമോദര
നായിക്കൊണ്ട് ഉരലും വലിച്ചുപോയ ദാമോദരനെ പറ്റി ശ്രീകൃ
ഷ്ണ ചരിതം മണിപ്രവാളത്തിൽ പ്രത്യേക സന്ദർഭത്തിൽ അനുസ്മരിക്കുന്നുണ്ട്. പ്രിയതമയ്ക്ക് നമസ്‌കാരം.

കമലേണയായ കാന്തിക്കും ലോകമാതവായ ഭൂതിക്കും ദേവാദികളാൽ പൂജിക്കപ്പെട്ട ദേവിക്കും, ശ്രീകൃഷ്ണ പ്രിയതമ
യായ രുഗ്മിണിക്കും ഈ രൂപത്തിലെല്ലാം വാഴ്‌ത്തപ്പെടുന്ന ലക്ഷ്മീ ദേവിക്കും നമസ്‌കാരം.

അല്ലയോ സരോരുഹാക്ഷി, ബഹുമാന്യയായ അമ്മേ, അങ്ങേയ്ക്കുള്ള പ്രണാമങ്ങൾ സന്പദ്സമൃദ്ധിയെ ഉണ്ടാക്കുന്നതും, എല്ലാ ഇന്ദ്രിയങ്ങളെയും ആനന്ദിപ്പിക്കുന്നതും സാമ്രാജ്യം പോലും നൽകാൻ ശക്തിയുള്ളതും, ദുരിതങ്ങളെ ദൂരീകരിക്കാൻ പ്രയത്നിക്കുന്നവയും ആണല്ലോ, അവ അങ്ങനെ തന്നെ എന്നിലും പ്രവർത്തിക്കുമാറാകണേ. (അമ്മയ്ക്കുള്ള പ്രണാമങ്ങൾ അല്ലെങ്കിൽ വന്ദനങ്ങൾ എല്ലായ്പ്പോഴും എന്നിൽ ഉണ്ടായിരിക്കേണമേ)

വിഷ്ണുവിന്റെ പ്രാണപ്രേയസിയും, അവിടുത്തെ കടാക്ഷങ്ങളെ വാക്ക് കൊണ്ടും ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഉപാസിക്കുന്ന ഭക്തന്മാർക്ക് എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നവളുമായ അമ്മേ, ഞാൻ അവിടുത്തെ പൂജിക്കുന്നു. താമരയിൽ വസിക്കുന്നവളും കയ്യിൽ താമരയുള്ളവളും, ശുഭ്രവസ്ത്ര ധാരിണിയും, സുഗന്ധമാലകളാൽ ശോഭിക്കുന്നവളും, ഭഗവാനായ ഹരിയുടെ പ്രിയപത്നിയായവളും, ഏറ്റവും സൗന്ദര്യമുള്ളവളുമായ അല്ലയോ ദേവീ, എന്നിൽ പ്രസാദിച്ചാലും.

അഷ്ടദിക്കുകളെ വഹിക്കുന്ന ഗജവീരന്മാരാൽ സ്വർണ്ണകലശം കൊണ്ട് ഒഴിക്കപ്പെട്ട സ്വച്ഛവും മനോഹരവുമായ ഗംഗാജലം കൊണ്ട് സ്നാനം ചെയ്യപ്പെട്ട, സർവ്വലോകനാഥയും, പാലാഴിയിൽ നിന്ന് ജന്മമെടുത്തവളും ജഗന്മാതാവുമായ അമ്മേ ഞാൻ ഇതാ പ്രഭാതത്തിൽ നമസ്കരിക്കുന്നു.

അല്ലയോ ലക്ഷ്മീ ദേവീ, താമരക്കണ്ണുകളുള്ള വിഷ്ണുവിന്റെ വല്ലഭേ, നിന്റെ കരുണയാകുന്ന വെള്ളപ്പൊക്കം കൊണ്ട് തിരയടിക്കുന്ന കടാക്ഷങ്ങളെ കൊണ്ട് ദാരിദ്രന്മാരിൽ ഒന്നാമനും ദയയ്ക്ക് യഥാർത്ഥ പാത്രവുമായ എന്നെ കടാക്ഷിക്കേണമേ.

ഹേ, താമരയിൽ പ്രിയമുള്ളവളേ, ഉത്തമ സ്‌ത്രീജനിയായ പദ്മിനിയുടെ ലക്ഷണം തികഞ്ഞവളേ, താമര കയ്യിലേന്തിയവളെ, താമരപ്പൂവിൽ വസിക്കുന്നവളെ. താമരയിതൾ പോലെയുള്ള കണ്ണുള്ളവളേ, സർവർക്കും പ്രിയപ്പെട്ടവളെ, വിഷ്ണുവിന്റെ മനസ്സിന് ഇണങ്ങിയവളെ, നിന്റെ പാദപദ്മത്തെ എന്നിൽ വഴിപോലെ വെയ്ക്കേണമേ.

ഹേ ദേവീ! ജഗദീശ്വരീ, ലോകമാതാവേ, മംഗള സ്വരൂപിണി,
താമരക്കണ്ണനായ വിഷ്ണു ജീവനാഥനായിട്ടുള്ളവളേ, ദാരിദ്ര്യ
ഭയം പൂണ്ട് ശരണാഗതനായ എന്നെ എന്നും കൃപാപൂർണ്ണങ്ങ
ളായ കടക്കണ്ണുകൾ കൊണ്ട് നോക്കേണമേ. പദ്മാസനത്തിലിരുന്നരുളുന്നവളും തടിച്ച കടിതടം (അരക്കെട്ട്) ഉള്ളവളും താമരയിതളുപോലെയുള്ള നീണ്ട കണ്ണുള്ളവളും ഗംഭീരമായ ചുഴിപോലെ കുഴിഞ്ഞ നാഭിയുള്ളവളും സ്തനഭാരം കൊണ്ട് കുനിഞ്ഞവളും ദിവ്യമായ ഉടുപുടവയുള്ളവളും പദ്മഹസ്തയും (സർവ്വ മംഗള പദാർത്ഥങ്ങളോട് കൂടിയവളും ആയ ഏതൊരു ലക്ഷ്മീ ദേവിയുണ്ടോ (ഇവിടെ ലക്ഷണ യുക്തയായ സ്‌ത്രീ എങ്ങനെയായിരിക്കണം, വേഷത്തിലും രൂപത്തിലും ഭാവത്തിലും എന്നുകൂടി സൂചിപ്പിക്കുന്നു.) ആ ദേവി ഐരാവാതാദികളായ ദിവ്യ ഗജശ്രേഷ്ടന്മാരാൽ നാനാരത്നങ്ങൾ പതിച്ച പൊൻകുടങ്ങളിലെ ജലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടിട്ട് എന്റെ ഗൃഹത്തിൽ നിത്യവാസം ചെയ്യുമാറാകേണമേ (ഗജ ലക്ഷ്മിയാണ്‌ ഇവിടെ ധ്യാന വിഷയമായത്).

ശ്രീമുരാരിയുടെ ഉത്സംഗത്തോട് ചേർന്ന് അംഗത്തോട് കൂടിയവളും ഇടത് കയ്യ് മടിയിൽ വെച്ചിട്ടുള്ളവളും വലതു കയ്യിൽ താമര ധരിച്ചിട്ടുള്ളവളും ചന്ദ്രക്കല ചൂടിയ തലമുടിക്കെട്ടോടു കൂടിയവളും ദ്വിനേത്രവും ഭക്തജനങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട കരുണാപാത്രമാകുന്ന അമൃത വർഷത്തോട് കൂടിയവളും തൊണ്ടിപ്പഴത്തിന്റെ നിറമാർന്ന അധരമുള്ളവളും തീയിൽ വെച്ചുരുക്കിയ സ്വർണ്ണത്തിന്റെ നിറമുള്ളവളുമായ അംബയെ ഞാൻ വന്ദിക്കുന്നു.

കനകധാരാസ്തോത്രത്തിന്റെ രത്നചുരുക്കം ഇങ്ങനെ വിവരിക്കാം, ആരെല്ലാമാണോ ഈ സ്തുതികളാൽ ദിവസം തോറും വേദത്രയ സ്വരൂപിണിയും ലോകത്രയത്തിന്റെ മാതാവുമായ ശ്രീമഹാലക്ഷ്മിയെ സ്തുതിക്കുന്നത്, അവർ ഗുണോത്‌കൃഷ്ടരും, ധനധാന്യാദി വലിയ സന്പത്തുള്ളവരും, ജന്മംതോറും, ജനനം തോറും പരിശുദ്ധമായ മനസ്സോടു കൂടിയവരുമായി ഭാവിക്കുന്നു. പ്രാർത്ഥനയുടെ ഫലസിദ്ധിക്കായി ഒന്ന് ചൊല്ലി പഠിക്കാം, കനകധാരാസ്തോത്രം.

കനകധാര സ്തോത്ര ഒരു വായന 2


സരസിജ നിലയെ സരോജ ഹസ്തേ,

ദവലത മാം ശുക ഗന്ധ മാല്യ ശോഭെ

ഭഗവതി ഹരി വല്ലഭേ മനോഞ്ഞേ

ത്രിഭുവന ഭൂതികരി പ്രസീദ മഹ്യെ


ധിഗ്ഗസ്ഥിഭി കനക കുംഭ മുഖ വസൃഷ്ട,

സ്വര്‍വാഹിനി വിമല ചാരു ജലാ പ്ലുതാങ്ങിം,

പ്രാതർ നമാമി ജഗതാം ജനനി മശേഷ,

ലോകാധി നാഥാ ഗ്രഹിനി മമ്രിതാഭി പുത്രീം.


കമലേ കമലാക്ഷ വല്ലഭേ ത്വം,

കരുണ പൂര തരംകി തൈര പാൻഗൈ,

അവലോകായ മാമ കിഞ്ചനാനാം,

പ്രഥമം പത്രമ ക്രിത്രിമം ദയായ


സ്തുവന്തി യെ സ്തുതി ഭിര മീരന്വാഹം,

ത്രയീമയിം ത്രിഭുവന മാതരം രാമാം,

ഗുണാധിക ഗുരുതര ഭാഗ്യ ഭാഗിന,

ഭവന്തി തേ ഭുവി ബുധ ഭാവിതാശയ.


പദ്മപ്രിയേ! പദ്മിനി പദ്മഹസ്തേ

പദ്മാലയെ! പദ്മ ദളായതാക്ഷി

വിശ്വപ്രിയേ വിഷ്ണു മനോനുകുലേ!

ത്വത് പാദപദ്മംമയി സന്നിധത്സ്വ −

 

ദേവീ പ്രസീദ! ജഗദീശ്വരി!ലോകമാതാ:

കല്യാണ ഗാത്രി! കമലേക്ഷണ ജീവനാഥേ!

ദാരിദ്ര്യ ഭീതി ഹൃദയം ശരണാഗതം മാം

ആ ലോകയ പ്രതിദിനം സദയെര പാംഗൈ:

(ഹസ്താമലകകൃതം)

 

യാസാപദ്മാസനസ്ഥാവിപുല കുടീതടീ

പദ്മ പത്രായതാക്ഷി

ഗംഭീരാവർത്തനാദിഃ സ്തനദരനമിതാ

ദിവ്യ വസ്ത്രോത്തരീയാ

ലക്ഷ്മമീർദ്ദി വൈർഗജെന്ദ്രൈർ മണി ഗണഖച്ചി

തൈഃ സ്നാപിതാ ഹേമ കുംദൈഃ

നിത്യം സാപദ്മ ഹസ്താ മമ വസ്തു ഗൃഹേ

സർവ്വ മംഗല്യ യുക്ത

(തോടകാചര്യകൃതം)

ഉത്സംഗാ സം ഗതാംഗീം കടിതടവില സത്

സവ്യപാണീം മുരാരേ

രന്യേനാബ്ന്ദം ദധാനാം ശശിധരശകലാ

ബദ്ധമൗലിം ദ്വിനേത്രാം

വന്ദേ വൃദ്ധാരു വൃന്ദ പ്രകടിത കരുണാ −

പുരപീയൂഷ വർഷാം −

അംബാംബിംബാധരാം താംഹുത വഹ

നിഹിത പ്രസ്ഫുരത് സ്വർണ്ണ പൂർണാം

ശ്രീമുരാരിയുടെ ഉത്സംഗത്തോടു ചേർന്ന അംഗത്തോട് കൂടിയവളും ഇടതു കൈ മടിയിൽ വെച്ചിട്ടുള്ളവളും വലതു കയ്യിൽ താമര ധരിച്ചിട്ടുള്ളവളും ചന്ദ്രക്കല ചൂടിയ തലമുടിക്കെട്ടോടുകൂടിയവളും ദ്വിനേത്രയും ഭക്തജനങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട കരുണാപൂരമാകുന്ന അമൃത വർഷത്തോട് കൂടിയവളും തൊണ്ടിപ്പഴത്തിന്റെ നിറമാർന്ന അധരമുള്ളവളും തീയിൽ വെച്ചുരുക്കിയ സ്വർണ്ണത്തിന്റെ നിറമുള്ളവളുമായ അംബയെ ഞാൻ വന്ദിക്കുന്നു.

ഇത് വന്ദനാശ്ലോകമായി ചൊല്ലി തീർന്നപ്പോഴേക്കും സ്വർണ്ണത്തുമനയിലെ സ്ത്രീ രത്നത്തിന് മുന്നിൽ കനകധാര ചൊരിഞ്ഞു എന്നാണ് ഐതീഹ്യം. എറണാകുളത്തിനടുത്ത് പെരുന്പാവൂരിനരികിലുള്ള സ്വർണ്ണത്തുമനയാണ് പ്രസ്തുത മന. ഇന്നും ഇപ്പോഴും ഭക്തജനങ്ങൾ ഈ സ്തോത്രം ജപിച്ചു വരുന്നു. ധനത്തിന്റെ അധിപതിയായി വസിക്കുന്നുവെന്നു വിശ്വസിക്കുന്ന ലക്ഷ്മീ ദേവിയുടെ കടാക്ഷത്തിന് വേണ്ടി ഉരുവിട്ടു വരുന്നു.

ഇനി ഒന്നാമത് ശ്ലോകം തൊട്ടുള്ള സാരാംശം കൂടി മനസിലാക്കാനും പഠിക്കാനും ശ്രമിക്കാം. പദം തൊട്ട് ഇവിടെ പരാമർശിക്കുന്നില്ല.

“പെൺവണ്ട് മൊട്ടുകളണിഞ്ഞ തമാല വൃക്ഷത്തെയെന്ന പോലെ പുളക ചാർത്തണിഞ്ഞ മഹാവിഷ്ണുവിന്റെ തിരുവുടലിൽ പാറിപ്പിടിച്ചു നിൽക്കുന്നതും സകല ഐശ്വര്യങ്ങളും ഉൾക്കൊണ്ടതുമായ ലക്ഷ്മീ ഭഗവതിയുടെ കടക്കൺ നോട്ടം എനിക്ക് മംഗള പ്രദമായി ഭവിക്കട്ടെ.

വിടർന്ന നീലത്താമരയിൽ പെൺവണ്ടെന്നപോലെ ശ്രീ മഹാവിഷ്ണുവിന്റെ തിരുമുഖത്തിൽ പ്രേമത്തോടും ലജ്ജയോടും കൂടി പോയും വന്നുമിരിക്കുന്നതും മതിമയങ്ങിയതുമായ ലക്ഷ്മീ ദേവിയുടെ ആ കടാക്ഷമാല എനിക്ക് ഐശ്വര്യവും തരുമാറാകട്ടെ.

സന്തോഷത്തോടെ വിഷ്ണു ഭഗവാനെ നോക്കിക്കൊണ്ടിരിക്കുന്പോൾ ലജ്ജയാൽ പകുതിയടഞ്ഞതും ആനന്ദാധിക്യത്താൽ മന്ദഗതിയായതും ഔത്സുക്യം നിമിത്തം ചിമ്മാത്തതും കാമാധീനമായതും കൺമിഴിയും അക്ഷിലോമങ്ങളും ഒരുമിച്ചു കാണത്തക്കവിധം പകുതി തുറന്നിരിക്കുന്നതുമായ, വിഷ്ണു പത്നിയുടെ കണ്ണ് എനിക്ക് ഐശ്വര്യവും തരുമാറാകേണമേ.

മധുവൈരിയായ വിഷ്ണുവിന്റെ കൗസ്തുഭ രത്നമണിഞ്ഞ തിരുമാറിടത്തിൽ ഇന്ദ്രനീലക്കല്ലു കൊണ്ടുണ്ടാക്കിയ ഇഴമാല പോലെ ശോഭിക്കുന്നതും ഭഗവാനും കൂടി (ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്ന ഭാവങ്ങൾ തികഞ്ഞവനും കൂടി) അഭീഷ്ടങ്ങളെ കൊടുക്കുന്നതുമായ ശ്രീ ലക്ഷ്മിയുടെ കടാക്ഷമാല എനിക്ക് സകല മംഗളങ്ങളും വരുത്തി തീർക്കുമാകട്ടെ.

കൈട ദാരിയായ വിഷ്ണുവിന്റെ കോടക്കാർവർണ്ണമാർന്ന മാറിൽ കാർമുകിലിൽ മിന്നൽപ്പിളർ പോലെ ശോഭിക്കുന്നവളും സമസ്ത ലോക ജനനിയുമായ ശ്രീലക്ഷ്മിയുടെ മഹനീയമായ കണ്ണ് എനിക്ക് സർവ്വ മംഗളങ്ങളും തരുമാറാകട്ടെ.

യാതൊന്നിന്റെ പ്രഭാവം കൊണ്ടാണോ സർവ്വ മംഗളങ്ങൾക്കും ഇരിപ്പിടമായ ശ്രീ മധുസൂദനനിൽ ഒന്നാമതായി കാമദേവൻ സ്ഥാനം പിടിച്ചത് സുന്ദരവും ലജ്ജാവിലോലവുമായ ലക്ഷ്മീ ദേവിയുടെ ആ അരക്കൺ‍‍‍‍ നോട്ടം എന്നിൽ പതിക്കുമാറാകേണമേ.

ബ്രഹ്മാവ് തുടങ്ങിയ എല്ലാ ദേവന്മാർക്കും കൂടി സ്ഥാന ഭ്രംശം വരുത്താൻ കെൽപ്പുള്ളതും മധു വൈരിയായ വിഷ്ണുവിനും കൂടി ഏറ്റവും ആനന്ദം കൊടുക്കുന്നതും നിലവിൽ പലത്തിന്റെ അന്തർ ദളത്തിന് സമാനവും ആയ ശ്രീലക്ഷ്മിയുടെ കടാക്ഷം അൽപ നേരത്തേക്കെങ്കിലും എന്നിൽ ഇരിക്കുമാറാകട്ടെ.

പൂജിതരും വിശിഷ്ടമതികളുമായ മനുഷ്യരും കൂടി ശ്രീ ഭഗവതിയുടെ യാതൊരു ദൃഷ്ടി കൊണ്ടും കടാക്ഷിക്കപ്പെട്ടവരായാൽ അതിവേഗത്തിൽ സ്വർഗ്ഗ ലോകത്തിന്റെയും സർവ്വ ദിക്കുകളുടെയും അധീരത്വം പ്രാപിക്കുന്നുവോ വിരിഞ്ഞ താമര പൂവിന്റെ ഉദര പ്രഭയുടെ ചേലാർന്ന ആ ദൃഷ്ടി എനിക്കദിഷ്ടമാർ ഐശ്വര്യപുഷ്ടിയെ ചെയ്യുമാറാകേണമേ.

ദയയാകുന്ന അനുകൂല വാതത്തോട് കൂടിയ ശ്രീലക്ഷ്മിയുടെ തൃക്കണ്ണാകുന്ന മേഘം ദുഷ് കർമ്മമാകുന്ന ഗ്രീഷ്മ സന്താപത്തെ ദൂരീകരിച്ച് അതിവിഷാദം പൂണ്ട് അടുത്തിരിക്കുന്ന ഈ ദരിദ്രനായ പക്ഷിക്കുഞ്ഞിൽ ധനധാരയാകുന്ന ജലധാര പൊഴിക്കുമാറാകേണമേ.

വാഗ്ദേവത എന്നും കൃഷ്ണപത്നിയെന്നും അന്നപൂർണേ
ശ്വരി എന്നും ശ്രീപാർവതി എന്നും നാനനാമങ്ങളിൽ വാഴ്ത്തപ്പെടുന്നവളുടെ ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കാര്യങ്ങൾ വഴിപോലെ നടത്തുന്നവളും ത്രൈലോക ഗുരുവായ വിഷ്ണുവിന്റെ പത്നിയുമായ ശ്രീലക്ഷ്മീ ദേവിക്ക് നമസ്കാരം.

കനകധാര സ്തോത്ര ഒരു വായന 1

ഇന്നത്തെ സുകൃത ചിന്തകളിൽ ആദിശങ്കരാചാര്യ വിരചിത

മായ “കനകധാര സ്തോത്രം” വായിക്കുന്നത് ആരാണോ അവർക്ക് ശ്രീ മഹാലക്ഷ്മിയുടെ കടാക്ഷം ഉണ്ടാകുമെന്നും ധനധാന്യ സമൃദ്ധി കൈവരുമെന്നു കരുതപ്പെടുന്നു. സ്തോത്ര
ത്തിന്റെ ആമുഖത്തിൽ പറയുന്നത് ഒരു കഥയാണ്‌. കഥ ഇങ്ങിനെ വായിക്കാം.

“വളരെ ദരിദ്രമായ ഒരു ഇല്ലമായിരുന്നു സ്വർണ്ണത്തു മന. ആദി
ശങ്കരൻ ഉപനയനത്തിനു ശേഷം ബ്രഹ്മചര്യ വ്രതത്തിന്റെ ഭാഗ
മായി ഭിക്ഷയെടുക്കുവാൻ ഗൃഹം തോറും കയറി ഇറങ്ങവേ സ്വർണ്ണത്തു മനയിലും എത്തി. “ഭവതി ഭിക്ഷാംദേഹി” എന്ന ശബ്ദം കേട്ട് അവിടുത്തെ അന്തർഞ്ജനം പുറത്തു വരികയും ദിവ്യനും തേജസ്വിയുമായ ഒരു ബ്രഹ്മചാരി ബാലനെ കാണുകയും ചെയ്തു. ഭിക്ഷ കൊടുക്കാൻ ഒന്നുമില്ലാതിരുന്ന ആ ഗൃഹത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആ അന്തർജ്ജനം പകച്ചുനിന്നു. ഗൃഹത്തിലെ എല്ലാ സ്ഥലത്തും തിരഞ്ഞു നോക്കിയിട്ടും ഒന്നും ലഭിച്ചില്ല. അവസാനം അടുക്കളയിൽ നിന്ന് ഒരു ഉണങ്ങിയ നെല്ലിക്ക കിട്ടി. അന്തർജ്ജനം പുറത്തുവന്നു. “ഉണ്ണീ ഇവിടെ ഇതു മാത്രമേയുള്ളൂ.” എന്നു പറഞ്ഞ് ആ നെല്ലി
ക്ക ഭിക്ഷയായി നൽകി. ആ ഗൃഹത്തിലെ ദാരിദ്ര്യം കണ്ട് കൊച്ചുശങ്കരന്റെ കരളലിഞ്ഞു. അവരെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാൻ വേണ്ടി ആ ദിവ്യ ബാലൻ ശ്രീ മഹാലക്ഷ്മിയെ സ്തുതിച്ചു കൊണ്ട് ഒരു സ്തോത്രം ആലപിക്കുവാൻ തുടങ്ങി. “അംഗംഹരേ പുളകഭൂഷണ മാശ്രയന്തീ” എന്ന് തുടങ്ങുന്ന ആ സ്തോത്രം ആലപിച്ചു കഴിഞ്ഞപ്പോൾ ഒരു അത്ഭുതം സംഭവിച്ചു. ആകാശത്ത് നിന്ന് സ്വർണ്ണ നെല്ലിക്കകൾ മഴപോലെ താഴേക്ക്
പതിക്കാൻ തുടങ്ങി. മുറ്റം മുഴുവൻ സ്വർണ്ണ നെല്ലിക്കകൾ കൊണ്ട് നിറഞ്ഞു. അന്തർജ്ജനം അന്തം വിട്ടു നിന്നു. തേജസ്വിയായ
ശങ്കരനെ വീണ്ടും വീണ്ടും നമസ്കരിച്ചു. ആ ഗൃഹത്തിനെ അനുഗ്രഹിച്ച ശേഷം ശങ്കരാചാര്യർ നടകൊണ്ടു. ആ മന ഇന്നും സ്വർണ്ണത്തു മന എന്ന പേരിലാണ് അറിയപ്പെടുന്നത്. ശങ്കരാചാര്യർ ആലപിച്ച ആ സ്തോത്രമാണ് “കനകധാര സ്തോത്രം”.

പണ്ട് ദുർവാസാവ് മഹർഷി ദ്രൗപതിയുടെ ഗൃഹം ഉച്ച സമയത്ത്, ഊണിന്റെ സമയത്ത് സന്ദർശിച്ചതും കുളി കഴിഞ്ഞ് വരുന്പോഴേക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പരിഭ്രാന്തയായ ദ്രൗപതി തന്റെ ഭക്ഷണത്തിനു ശേഷം അതുവരെ ആരു വന്നാലും അതിഥി ദേവോ ഭവ: എന്ന സാരാംശം കണക്കിലെടുത്ത് ഭക്ഷണം നൽകുന്നു. അവരെ സ്വീകരിച്ച് ഇരുത്തി ബഹുമാനിക്കുന്ന ദ്രൗപതി അവസാനം വൃത്തിയാക്കാൻ വച്ച പാത്രത്തിൽ ഒട്ടിപിടിച്ച ഇല കഴിച്ചു ആഹരിച്ചപ്പോൾ പിന്നീട് അവിടെ യഥേഷ്ടം സദ്യ ഒരുങ്ങികഴിഞ്ഞു എന്ന കഥ കേട്ട് വളർന്നവരാണല്ലോ മിക്കവരും. കനകധാരയുടെ അടിസ്ഥാനവും അത് തന്നെയാകാം. മനസറിഞ്ഞ് ദാനം ചെയ്‌താൽ പ്രതിഫലം എത്രയോ ഇരട്ടി ആയിരിക്കും എന്ന് സാരം. ഏതായാലും കനകധാര സ്തോത്രം വായിക്കാം. സ്വർണം ലഭിച്ചില്ലെങ്കിലും ആദിശങ്കരന്റെ വാക്കുകൾ വായിക്കുകയെങ്കിലും ആകാം. കർമം ഏതുമാകട്ടെ എല്ലാത്തിൽ നിന്നും ഫലം മാത്രം ആഗ്രഹിക്കുന്നത് നല്ലതല്ല.

“അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി

ഭ്രിംഗ്ഗാഗനേവ മുകുളാഭരണം തമാലം,

അംഗീകൃതാഖില വിഭുതിരാപാംഗ ലീല,

മാം‍ഗല്യദാസ്തു മമ മംഗള ദേവതായ.

മുക്ത മുഹുർ വിധാധദാതിവദനെ മുരാരേ,

പ്രേമത്രാപ പ്രനിഹിതാനി ഗതഗതാനി

മാല ദ്രിഷോട മധുകരേവ മഹോത്‌പലേയ,

സ നെ സ്രിയം ദിശതു സാഗര സംഭവായ

ആമീലിതാക്ഷ മധിഗംയ മുദാ മുകുന്ദം

ആനന്ദകണ്ട മഹി മേഘമന‍ഗ്ഗ തന്ത്രം,

ആകെകര സ്ഥിത കനി നിക പഷ്മ നേത്രം,

ഭൂത്യൈ ഭവേന്മമ ഭുജംഗ ശയഘനായ

ബഹ്വന്താരെ മധുജിത ശ്രിതക

You might also like

Most Viewed