ഉപദേ­­­ശത്തി­­­നു­­­ വഴങ്ങാ­­­ത്ത രാ­­­വണൻ


ലോകത്തിന്റെ ആവിർഭാവം തൊട്ടേ യുദ്ധവും തമ്മിൽ പോരും ഉണ്ടായിരുന്നു എന്ന് നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും നമ്മെ പഠിപ്പിക്കുന്നു. ഏത് മതത്തിലായാലും ഏതു ജാതിയിലായാലും ഏതു  രാജ്യത്തായാലും ഏതു വ്യക്തി ആയാലും നിഴൽ പോലെ പിന്തുടരുന്ന അഹംഭാവം ഒരളവോളം ഈ യുദ്ധങ്ങൾക്ക് കാരണമായിട്ടില്ലേ, ആകുന്നില്ലേ, എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്ത് നേടാനാണ് യുദ്ധം. അതിർത്തി തർക്കങ്ങൾ പറഞ്ഞു തീർക്കാൻ കഴിയാത്ത ആത്മബന്ധങ്ങൾ, നമ്മുടെ ആത്മാർത്ഥത എന്ന വാക്ക് തീർത്തും  ചോദ്യം ചെയ്യപ്പെടുകയല്ലേ ചെയ്യുന്നത്. കോളനികൾ സ്ഥാപിച്ചു അവിടെ വ്യവസായം ആരംഭിച്ചു. അവസാനം കോളനികളുടെ അധീശത്വം ഉറപ്പിക്കുവാൻ സാമ്രാജ്യങ്ങൾ കാട്ടികൂട്ടുന്ന വെപ്രാളങ്ങൾ കാണുന്ന  നമ്മൾ ചിന്തിക്കണം. ഓരോ രാജ്യവും അതിർത്തി സംരക്ഷിക്കാൻ വേണ്ടി മാത്രം അല്ലെങ്കിൽ മിത്രങ്ങളെ പോലെ കഴിയേണ്ടുന്ന  അയൽരാജ്യങ്ങൾ തമ്മിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ മാത്രം എന്ത് മാത്രമാണ് നമ്മൾ ചെലവഴിക്കുന്നത്. ഓരോ രാജ്യവും കരുതലിനു വേണ്ടിയും  പ്രതിരോധത്തിനും വേണ്ടിയും ചെലവഴിക്കുന്ന തുകയുടെ ഒട്ടധിക ഭാഗവും അതാതു നാട്ടിലെ  വിദ്യാഭ്യാസത്തിനും വ്യവസായത്തിനും വികസനത്തിന് വേണ്ടി ചെലവഴിച്ചാൽ സമൃദ്ധിയുടെ വില നിലമായി നമ്മുടെ ഓരോ രാജ്യത്തെയും മാട്ടികൊണ്ട് വരാൻ കഴിയില്ല. കരബലത്തിന്റെ, കായിക ബലത്തിന്റെ സന്പത്തിന്റെ ഊക്കിൽ  മറ്റുള്ളവരെ പിടിച്ചടക്കുക എന്നത് ഏതു  രാജ്യത്തിനു ഭൂഷണമല്ല തന്നെ. അത് തന്നെയല്ലേ രാമായണവും  നമ്മെ പഠിപ്പിക്കുന്നത്‌, രാമായണത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമുണ്ട്. മറ്റാരുമല്ല. രാമ രാവണ യുദ്ധത്തിനു മദ്ധ്യസ്ഥം  വഹിച്ച രാവണ സഹോദരൻ  വിഭീഷണൻ. രാമ ഭക്തിയിൽ മനസർപ്പിച്ച  വിഭീഷണൻ രാവണനോടു ഉപദേശിക്കുന്ന ഭാഗം രാമായണത്തിലെ കാര്യ വിവരം പകർന്നു തരുന്ന മഹത്തായ സന്ദർഭമാണ്. പ്രസക്തമായ ആ ഭാഗം ആദ്ധ്യാത്മ രാമായണത്തിൽ ഇങ്ങിനെ വിവരിക്കുന്നു. ‘അന്നേരമാഗതനായ  വിഭീഷണൻ ധന്യൻ നിജാഗ്രജൻ  തന്നെ വണങ്ങിനാൽ.

എന്നരികെത്തങ്ങുരുത്തി ദാശാനൻ  ചൊന്നാവനോട് പത്ഥ്യം  വിഭീഷണൻ.. രക്ഷസധ്വീശ്വര! വീര! ദശാനനാ! കേൾക്കണമെന്നുടെ  വാക്കുകളിന്നു നീ.. നല്ലത് ചൊല്ലെണ മെല്ലാവരും തനിക്കുള്ളവരോട് ചൊല്ലുള്ള  ബുധജനം... കല്യാണമെന്തു കുലത്തിലുള്ളതു മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം.

യുദ്ധത്തിനാരുള്ളതോർക്ക  നീ രാമനോടിത്രിലോകത്തിങ്കൽ നക്തഞ്ചരാധിപ! മത്തനുന്മത്തിൽ പ്രഹസ്തൻ  വികടനും സുപ്തഘ്ന്യജ്ഞാന്ത കാഥികൻ  തഥാ.. കുംഭകർണ്ണൻ  ജംബു മാലി പ്രജംഘനും  കുംഭൻ നികുംഭന  കന്പനൻ  കന്പനൻ. വന്പൻ  മഹോദരനും  മഹാപാരശ്വനും  മദഹനം  ത്രീ ശിരസ്സതിക്കായനും ദേവാന്തകനും  നരാന്തകനും  മറ്റു ദേവാരികൾ വജ്ര ദാമ്ഷ്ട്രാടി വീരരും യത്രപാക്ഷനും  ശോണിതാക്ഷനും പിന്നെ വിരൂപത്താൽ ധ്രൂമാക്ഷനും  മകരാക്ഷനും. ഇന്ദ്രനെസ്സംഗരെ  ബന്ധിച്ചു വീരനാമിന്ദ്രജിത്തിനുമാ  മല്ലവനോടെടോ.. നേരം പൊരുതി ജയിപ്പതിനാൽ മാനുഷനല്ല കേളാരെന്നറിവാനും  മേല്ലരുവ  ദേവേന്ദ്രനുമല്ല  വഹ്നിയുമല്ലവൻ വൈവസ്വതനും നിരൂപിയുമല്ല കേൾ പാശിയുമല്ല. ജഗൽ പ്രാണനുമല്ല, വിത്തേശനുമല്ല  വനീശാനുമല്ല. വേധാവുമല്ല  സാക്ഷാൽ മഹാവിഷ്ണു നാരായണൻ പരൻ മോക്ഷദൻ സൃഷ്ടി സ്ഥിതി ലയ കാരണൻ.. മൃത്യം ഹിരണ്യാക്ഷനെ കൊല ചെയ്തവൻ  പന്നിയായ് മന്നിടം പാലിച്ചു കൊള്ളുവാൻ.. പിന്നെ നരസിംഹ രൂപം ധരിച്ചിട്ടു കൊന്നു ഹിരണ്യകശിപുവാം വീരനെ ലോകൈക നാഥൻ  വാമന മൂർത്തിയായി  ലോക ത്രയംബലിയോടു വാണീടിനാൻ. കൊന്നാനിരൂപത്തൊരു തുടരാമനായ്‌ മന്നവന്മാരെ സുരാംശമാകയാൽ അന്നന്നസുരരെയൊക്കെ യോടുക്കുവാൻ മന്നിലവതരിച്ച് ജഗന്മയൻ.. ഇന്ന് ദശരഥ പുത്രനായ്‌ വന്നിത്  നിന്നെയൊടുക്കുവതറിഞ്ഞീടു നീ സത്യ സങ്കൽപ്പ  നാമീശ്വരൻ തന്മാത മിഥ്യയായി വന്നു കൂടായെന്നു നിർണ്ണയം എങ്കിലെന്തിനു പറയുന്നതെന്തൊരാശങ്കയുണ്ടാകിലതിനു ചൊല്ലീടുവാൻ... സേവി സ്വാവർത്ത  ഭയത്തെ കൊടുപ്പൊരു ദേവനവൻ കരുണാകരൻ കേവലൻ.. ഭാക്തപ്രിയൻ  പരമൻ പരമേശ്വരൻ. ഭക്തിയും മുക്തിയും നല്കും ജനാർദനൻ. ആശ്രിത വത്സലനംബുജ ലോചനൻ  ഈശ്വര ഇന്ദിരാ വല്ലഭൻ കേഷവാൻ.. ഭക്തിയോടും എൻ തിരുവടിതൻ പദം നിത്യമായ് സേവിച്ചുകൊൾക മടിയാതെ.. തുടങ്ങി ശ്രീരാമ സ്തുതി ഭക്ത്യാദരപൂർവ്വം ചൊല്ലിയ വിഭീഷണന്റെ ശ്രീരാമനെ ചൊല്ലി ബഹുമാനപൂർവ്വം പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ രാവണന് ഒട്ടും മനസിളകിയില്ല. എന്ന് മാത്രമല്ല ക്രോധം വർദ്ധിക്കുകയും ചെയ്തു. ഇന്ന് നമ്മുടെ മുന്നിൽ കണ്ടു കാണുന്നതും അത് തന്നെയല്ലേ,, എത്രകാലമായി ചെറുതും വലുതുമായ അല്ലെങ്കിൽ ചെറുതിനെ പർവതീകരിച്ച് വലുതാക്കി വിവിധ വിഷയങ്ങളെ ചൊല്ലി കലഹിക്കുകയും കടന്നാക്രമണം നടത്തുകയും ചെയ്യുന്നത് എന്തിനാണ്. എല്ലാവരും ആലോചിക്കേണ്ട കാര്യം. ‘വിത്ത മെത്രയേറെയുണ്ടായാലും  തൃപ്തിയാകാ മനുഷ്യനൊരു കാലം” എന്ന കവി വാക്യം എത്ര പരമാർത്ഥം. വിഭീഷണന്റെ വാക്കുകേട്ട് ക്രുദ്ധനായ  രാവണന്റെ വാക്ക് കൂടി സന്ദർഭികമായ്  ചേർക്കട്ടെ.. വിഭീഷണൻ കാര്യങ്ങളൊക്കെ പറഞ്ഞ് ദാരധനാലയമിത്ര ഭ്രുത്യ ദൂരെ പ്പരിത്യന്ദ്യ  രാ മപാദാംബുജം  എന്ന് ചൊല്ലും മാനസത്തിങ്കലുറ പ്പിച്ചതുഷ്ട്ടനായ് വീണു വണങ്ങി  നാനന്ദ്രജൻ തൻ പദം അപ്പോൾ മാപി കോപിച്ചു രാവണൻ ചോള്ളീനനാന്നേര ത്തെനിക്ക് വരുത്തുന്നതും ഭഗവാൻ. നമ്മുടെ പുരാണങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ നല്ലത് ഓതി  കൊടുക്കാനും കെടുതിയിൽ നിന്നൊഴിഞ്ഞു വരാനും ശ്രമിച്ച ഒട്ടേറെ സന്ദർഭങ്ങളുണ്ടായിരുന്നു. ഇന്നും അത് തന്നെയാണ് സംഭവിക്കുന്നതും. ആരെന്തു പറഞ്ഞാലും തങ്ങൾ പറയുന്നതാണ് ശരിയെന്നു വ്യാഖ്യാനിച്ചു. നിസ്സാരമായ പ്രശ്നങ്ങളെ ഊതിവീർപ്പിച്ചു  അവസാനം ആര് പറഞ്ഞാലും ഇടപെടാൻ കഴിയാത്ത പാകത്തിൽ കാര്യങ്ങൾ നീങ്ങുന്പോൾ അറിഞ്ഞുകൊണ്ട് തന്നെ ആരും പറയും. അത്യാർത്തി നാശത്തിലേക്കേ നയിക്കൂ. അതാണ്‌ ചരിത്രം പഠിപ്പിക്കുന്നതും. അതുകൊണ്ട് ചരിത്രം പഠിക്കുന്നത്  അത്യാവശ്യമാണ്. ഒരുപാട് സത്യങ്ങളും വസ്തുതകളും സ്വായത്തമാക്കാൻ അത് ഉപകരിക്കും.

You might also like

Most Viewed