കാര്യകാരണ സഹിതം രാമായണപാരായണം
കർക്കിടക മാസം പകുതി കടന്നു പോയി. രാമായണ ശീലുകൾ ഗൃഹാന്തരീക്ഷത്തിൽ മുഴങ്ങുന്പോൾ കഴിഞ്ഞ മാസം വിശ്വാസികൾ ഖുർ ആൻ വായിക്കുകയായിരുന്നു. വ്രതാനുഷ്ഠനങ്ങൾ അടുത്തടുത്ത ചേർന്ന മാസങ്ങൾ. പ്രവാചകന്മാരും പുണ്യ പുരുഷൻമാരും ജന്മം കൊണ്ടതും ജീവിത മാർഗത്തിൽ അനുഷ്ഠിക്കുന്ന നല്ല ശീലങ്ങളെ മുറുകെ പിടിച്ചു ജീവിക്കാൻ ആഹ്വാനം ചെയ്യാനാണ്. മനുഷ്യനിലെ ദുർ വാസനകളെയും പിടിച്ചുകെട്ടുകയും മമതാ ബ
ന്ധങ്ങളെയും ജീവിത ചര്യകളെയും കഥകളിലൂടെ കാവ്യഭാഷയിൽ പറഞ്ഞു അറിയിച്ചിരിക്കുന്നത് അറിവിന്റെ ലോകത്തേക്ക് മാനവ മനസിനെ എത്തിക്കുക എന്ന ഉദേശത്തോടെയാണ്. ഉത്കൃഷ്ടമായ കൃതികൾ വായന തുടർന്നും വേണമെന്ന തോന്നൽ എത്തിക്കുന്നതും അതുകൊണ്ടാണ്. വായന കൊണ്ട് പ്രയോജന ഇല്ലെന്നു ആർക്കും പറയാൻ ഇടമുണ്ടാകില്ല. വായനശീലം തനിയെ ഉണ്ടാകുന്നതുമല്ല. ആസ്വാദ്യത നഷ്ട്ടപ്പെടുന്പോൾ പുല്ലിനെയും പുഴുവിനെയും ചിത്ര ശലഭത്തെയും വെറുക്കുന്നു. മണ്ണിനെ മറക്കുന്നു. വിണ്ണിനെ വെറുക്കുന്നു. വെളിച്ചത്തെ മറക്കുന്നു. ഇരുട്ടിനെ ഇഷ്ട്ടപ്പെടുന്നു. അപ്പോൾ ആപ്തവാക്യം പ്രസക്തമാകുന്നു, “തമസോമ ജ്യോതിർഗമയ” ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പ്രകാശത്തിലേക്ക് നയിക്കുന്നു. രാമനിൽ കൂടി സാത്വികനായ മനുഷ്യനേയും രാവണനിൽ കൂടി രജോഗുണത്തിനുടമയായ രക്ഷസനെയും ചിത്രീകരിച്ചുകൊണ്ട് പിതാവിനെയും പുത്രന്മാരെയും മാതാവിനെയും സഹോദരനെയും പുത്ര ഭാര്യമാരേയും മറ്റു ബന്ധുജനങ്ങളെയും മരുമക്കളെയും വിദ്യയേയും രാജ്യത്തെ തന്നെയും ബിംബങ്ങളാക്കിവെച്ചു കൊണ്ട് ആദികവി വാൽമീകി ചമച്ച രാമായണം കഥ ഏതെങ്കിലും ഒരു മാസത്തിൽ മാത്രം ചോല്ലെണ്ടാതാണോ? പാരായണം ചെയ്യേണ്ടതാണോ എന്ന കാര്യം ചിന്തനീയമാണ്.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ശാരിക പൈതലിനെ കൊണ്ട് പാട്ട് പാടിച്ചപ്പോൾ കർക്കിടകത്തിൽ രാമായണം പാരായണം ചെയ്യാൻ ഉദേശിച്ചു ചെയ്തതാകില്ല എന്ന് നിശ്ചയം. മാത്രവുമല്ല രാമായണത്തിൽ ലക്ഷ്മണോപദേശം ‘ജടായുസ്തുതി’ താരയോടുള്ള ഉപദേശം മുതലായവ സർവ്വ വേദാന്ത സാരങ്ങൾ ഉള്ളവയും നിത്യപാരായണാർഹങ്ങളും ആയ നിരവധി ഭാഗങ്ങൾ അടങ്ങിയതുമാണ് എന്നാ കാര്യം മനസിലാക്കുന്പോൾ അത് കുറെക്കൂടി ബോധ്യമാകും. “രാമ... രാമ” നാമജപം ഇനി ഇന്ന് മാത്രമേ പാടുള്ളൂ എന്ന് ആർക്കെങ്കിലും നിഷ്കർഷിക്കാൻ പറ്റുമോ? പണ്ട് ഹിരണ്യായ നമ: എന്ന് ചൊല്ലിയതുപോലെ ആഴത്തിൽ ആലോചിക്കേണ്ടുന്ന ഒരു വിഷയം ഒന്നൊഴിയാതെ “ഗുണങ്ങൾ നരന്മാർക്ക് വന്നുചേരുന്നു ഗുരുവിൻ പ്രസാദത്തിനാൽ” എന്ന സത്യം വിളിച്ചു പറയുന്ന കാവ്യം എന്നും ചോല്ലാവുന്നതെയുള്ളു. പരബ്രഹ്മത്തിന്റെ പര്യായമാണ് “രാമ” എന്നാ ശബ്ദം. സർവേശ്വരന്റെ മഹിമാതിശയമാണ് ഇതിലെ പ്രധാനമായ പ്രമേയം. രാമായണ മഹാത്മ്യം ഒരു കുറി വായിച്ചാൽ തന്നെ അത് മനസിലാകും.
“ശ്രീ രാമായണം പുരാ വിരിഞ്ച വിരചിതം നൂറുകോടി ഗ്രന്ഥ മുണ്ടിതു ഭൂമി തന്നിൽ രാമ നാമത്തെ ജപിച്ചോരു കാട്ടാളൻ മുന്നം മാമുനി പ്രവരനായ് വന്നത് കണ്ടു ധാത ഭൂമിയിലുള്ള ജന്തുക്കൾക്ക് മോക്ഷാർത്ഥമിനി ശ്രീ
രാമായണം ചമയ്ക്കെന്നരുൾ ചെയ്തു. പീണം പാണിയുമുപദേശിച്ചുരാമ വാണിയും. വാൽമീകി തൻ നാവിന്മേൽ വാണീടിനാൽ. വാണീടുക വണ്ണമെൻ നാവിൻ മേലെ ചൊൽവാൻ നാണമാകുന്നു താനുമതിനെന്താവതിപ്പോൾ. വേദശാസ്ത്രങ്ങൾ അധികാരി ഇല്ലെന്നു തോർത്തു ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലെ. അദ്ധ്യാത്മ പ്രദീസകമത്യന്തം രഹസ്യമിതദ്ധ്യാത്മ രാമായണം. മൃത്യു ശാസ്ത്ര പ്രോക്തം. അദ്ധ്യയനം ചെയ്തീടും മർത്യ ജന്മങ്ങൾക്കെല്ലാം മുക്തി സിദ്ധിക്ക് മസന്ദിഗ്തമീ ജന്മം കൊണ്ടേ. ഭക്തി കൈകൊണ്ടു കേട്ട് കൊൾവിൻ ചൊല്ലീടുവനെത്രയും ചുരുക്കി ഞാൻ രാമമാഹത്മ്യമെല്ലാം ബുദ്ധിമത്തുക്കളായൊരിക്കഥ കേൾക്കുന്നാകിൽ ബദ്ധരാകിലും മുക്തരായി വന്നു കൂടും. ധാത്രീ ഭാരത്തെ തീർപ്പാൻ ബ്രഹ്മാദി ദേവഗണം പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തത് മൂലം ദുഗ്ദ്ധാബ്ധി മദ്ധ്യേ ഭോഗിൻ സത്തമാനായിടുന്ന മെത്തമേൽ യോഗനിദ്ര ചെയ്തിടും നാരായണൻ. ധാത്രി മണ്ധലത്തിൽ മാർതതാണ്ധ കുലത്തിങ്കൽ ധാത്രിന്ദ്ര വീരൻ ദശരഥ തനയനായ്. രാത്രിചാരികളായ രാവണാദികൾ നമ്മെ മാർതണ്ധാത്മജപുരം പ്രാപിച്ചൊരു ശേഷം. ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്ത വാക്യം വേദ്യനാം സീതാപതി ശ്രീ പാദം വന്ദിക്കുന്നേൻ. കൈലാസാച്ചലെ സൂരി കോടി ശോഭിതെ വിമലയെ രത്നപീടം സംവിഷ്ട്ടം ധ്യാനനിഷ്ടം ഫലലോചനം സിദ്ധ ദേവാദി സേവ്യം നീല ലോഹിത നിദ ഭർത്താരം വിശ്വോത്തരം വന്ദിച്ചു വാമോൽസം ഗേവ ഭഗവതി സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെ... ഇതോടെയാണ് ഉമാ മഹേശ്വര സംവാദം തുടങ്ങുന്നത്.അത്യന്തം രഹസ്യമായുള്ള രാമായണ ചരിതം ചൊല്ലുന്നവർ ഏതായാലും രാമായണം ചൊല്ലുന്നതും കേൾക്കുന്നതും അത് സാന്ദർഭികമായി പറഞ്ഞാലും അതിനും വേണം കാര്യവും.. കാരണവും...