നാ­മജപവും നി­ലവി­ളക്കും


“ഹരിയുടെ കാലിൽ വീഴാതാർക്കും

പരിതാപാഗ്നി ശമിക്കില്ല

നിത്യും ഗുരുവെ വണങ്ങാതാർക്കും

നിർവ്വാണ സുഖം കിട്ടില്ല.

നാമജപത്തിൽ മുഴുകാർക്കും

ഈശ്വരനിലെത്താനാവില്ല.”

തുടങ്ങിയ ഈശൽ ഈണത്തിൽ പാടി,
ആസ്വദിച്ച് ആനന്ദം കൊള്ളുന്പോൾ ഒരു സത്യം
ബാക്കി നിൽക്കുന്നു.

“ഭക്തനു തുണയും തോഴനും താങ്ങും

ഭഗവനല്ലാതിങ്ങില്ല

ഈശ്വരൻ നമ്മോടൊത്തുള്ളപ്പോൾ

ആശ്രയമറ്റവരാണോ നാം!

ധ്യാനജപാദികൾ ചെയ്തീടാ‍‍ത്തോൻ

ആനന്ദാമൃതമുണ്ണില്ല

ധർമ്മം ദയയും കൂടാതെ സത്

കർമ്മം ചെയ്യാൻ കഴിയില്ല.”

സംശയലേശമന്യേയുള്ള സത്യം. ആ സത്യത്തെ പഠിക്കാനോ, അറിയാനോ, ശ്രമിക്കാതെ പോകുന്നത് ധന്യമായ മാനുഷജന്മം കിട്ടിയിട്ട് ചെയ്യുന്ന അപരാധമല്ലേ? അപക്വമായ ചിന്തകളല്ലെ? ആലോചിക്കണം. ചിന്തിക്കണം.

നാമസങ്കീർത്തനം, പുരാണ പാരായണം, ശ്രവണം തുടങ്ങിയവയുടെ മഹത്വത്തെ എത്ര പറഞ്ഞാലും എഴുതിയാലും പഠിപ്പിച്ചാലും ആ‍ർക്കാണ് മതിയാവുക.

“ദാനം ശ്രുതം തപസ്തീർത്‍ഥം യത്കൃതം ത്വിഹജന്‍മനി പഠതാം ശ്രൃണ്വതാം ചൈവ കോടികോടിഗുണം ഭവേത്”എന്നാണ് ചൊല്ല്.ജ്ഞാനപ്പാനയിലും അതുതന്നെയാണ് പൂന്താം പാടിയത്.

“സക്തി  കൂടാതെ  നാമങ്ങളെപ്പൊഴും

ഭക്തി  പൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും”

ഹരിനാമ കീർത്തനത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ ഓർമ്മിപ്പിക്കുന്നതും മറ്റൊന്നല്ല.

“നാരായണച്യുതഹരേ എന്നു ജപിക്കുവാൻ

നാവ് ഉണ്ടായാൽ മാത്രം മതി” അത് പ്രയോജനപ്പെടുത്തുക എന്നാണ് പ്രഘോഷണം ചെയ്യുന്നത്.

കൃതയുഗത്തിൽ തപസു കൊണ്ടും തേത്രായുഗത്തിൽ യജ്ഞം കൊണ്ടും ദ്വാപരയുഗത്തിൽ പൂജാദികർമ്മാനുഷ്ഠാനങ്ങൾ കൊണ്ടുമാണ് ഈശ്വര ആരാധന പൂർത്തിയാക്കുന്നത് പൂർണ്ണമായും. എന്നാൽ 

“യുഗം  നാളിലും  നല്ല്  കലിയുഗം

സുഖമേ തന്നെ  മുക്തി  വരുത്തുവാൻ

കൃഷ്ണ!  കൃഷ്ണ!  മുകുന്ദ! ജനാർദ്ധന

കൃഷ്ണ!  ഗോവിന്ദ!  രാമ! എന്നിങ്ങനെ

തിരുനാമ  സങ്കീർത്തനമെന്നിയെ

മറ്റെതുമില്ലയാത്മാവറിഞ്ഞാലും”

എന്നു പൂന്താനം പറയുന്പോഴും ഓതുന്പോഴും മനസിലാകുന്നത് യജ്ഞങ്ങൾ ഏതുണ്ടെങ്കിലും നാമജപത്തോളം വരില്ല എന്നല്ലെ? അതെപ്പറ്റി ആലോചിക്കണം, ചിന്തിക്കണം.

“ഋൗഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ 

ളിപ്പാവയെന്നു പറയുന്നതാകിലും മനസി−

ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു−

നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ”

ഇവനാരെടാ, വിടുഭോഷനോ എന്നു ചിലർ പരിഹസിച്ചാലും ചിലർ ഇവനാരെടാ പാപിയോ എന്നു പറഞ്ഞു പരിഹസിക്കുകയും അതൊക്കെയും ആവോ എന്തോ പറയുന്നു എന്നു മനസിൽ ഉറച്ച് ഭഗവാന്റെ തിരുനാമങ്ങൾ ഉറക്കെ ജപിക്കണം. ഭക്തന്മാരായുള്ളവർ നാമങ്ങളെ ഉറക്കെ ജപിക്കണം. ചിലപ്പോൾ ഇത്രനാളും ഭഗവന്നാമത്തെ ഉപേക്ഷിച്ചല്ലോ എന്നു കരയുകയും കരുതുകയും ചെയ്യുന്പോഴും ചിലപ്പോൾ ഭഗവന്നാമത്തെ ജപിക്കുവാൻ സംഗതി വന്നല്ലോ എന്നു രസിക്കുകയും ജപിക്കാഞ്ഞാൽ നരകത്തിൽ പോകുമല്ലോ എന്നു ദുഃഖിക്കുകയും ചിലപ്പോൾ സന്തോഷം കൊണ്ട് കൂത്താടുകയും ചിലപ്പോൾ മൂളിപ്പാട്ടു പാടുകയും ചെയ്യുമെന്ന് ഭാഗവതത്തിൽ കൽപ്പിച്ചിരിക്കുന്നു. അതിൽ വെച്ച് ചില‍ പരിഹസിച്ചാലും എന്തു പറ‍ഞ്ഞാലും അത് കേൾക്കാതെ ഭഗവന്നാമത്തെ ഉച്ചരിപ്പാൻ സംഗതി വരുത്തണേ നാരായണ! അതിനായി ഞാൻ നമസ്കരിക്കുന്നു.

You might also like

Most Viewed