നാ­മജപവും നി­ലവി­ളക്കും


അതിമഹാനായി ഗന്ധർവാംശദ്രതനായി കവികളിൽ വെച്ച് മുന്പനായ എഴുത്തച്ഛൻ ലോകോപകാരർത്ഥമായും തന്റെ മകൾക്കു ബ്രഹ്മജ്ഞാനമുദിപ്പാൻ വേണ്ടി ഉണ്ടാക്കിയ ഹരിനാമകീർത്തനമെന്ന ഗ്രന്ഥം പരിസമാപ്തിക്കായി ഇഷ്ടദേവതയാകുന്ന പരബ്രഹ്മരൂപനായ നാരായണനെ നമസ്കരിക്കുന്നു. ഓംകാരമെന്ന ശീലുകൊണ്ട്. ഇരുപത്തിനാലു മണിക്കൂർ ഒരു ദിവസം കിട്ടുന്നുണ്ടെങ്കിലും ഒരുനേരം ഒരു തവണയെങ്കിലും നാരായണനെ നമിക്കാനോ പാടാനോ ആരുെട അനുവാദമാണു വേണ്ടത്. അത് ചിന്തിക്കണം. മറ്റുള്ളവർ ചെയ്യുന്നതു എല്ലാം മാതൃകാപരമാണ് എന്നു അന്വേഷിച്ചാൽ ആർക്കാണ് പൂർണ്ണമായും സംതൃപ്തിയോടെ നാമം ജപം നടത്തി എന്നു മനസിൽ സന്തോഷത്തിന്റെ ആനന്ദത്തിന്റെ ലഹരിയിൽ ആമജ്ഞനാകുവാൻ കഴിയുക. പുരാണങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ഉപനിഷത്തുകൾ ഇല്ലാത്തതുകൊണ്ടോ ഇതിഹാസങ്ങൾ ഇല്ലാത്തതുകൊണ്ടോ എന്തേ നമുക്ക് പഠിക്കാൻ വിമുഖത? ഹരിനാമകീർത്തനത്തിലെ പ്രസക്തമായ ഒരു പാഠഭാഗം സുകൃതചിന്തകളിൽ കൂടി കണ്ടു പരിശോധിക്കാം.

“പലതും പറഞ്ഞു പകൽ കളയുന്ന നാവുതവ

തിരുനാമകീർത്തന മിതതിനായ് വരേണമിഹ

കലിയായ കാലമിതിലതുകൊണ്ട് മോക്ഷഗതാ

എളുതെന്നു കേൾപ്പു ഹരി നാരായണായനമഃ”

കലികാലം എല്ലാ യുഗത്തേക്കാൾ മോക്ഷത്തിനെളുപ്പമുള്ളതെന്നറിഞ്ഞാണു സാരവേദിയായ പരീക്ഷത്തു മഹാരാജാവ് കലിയെ കൊള്ളാഞ്ഞതു എന്നു തന്നെയല്ല കലിയിലാണ് വേഗത്തിൽ സൽഗതി വരുന്നതെന്നും സകല മഹർഷിമാരും കലിയുഗത്തിൽ വന്നു പിറപ്പാൻ പ്രാർത്ഥിക്കുന്നു എന്നും ഭാഗവതത്തിൽ കൽപ്പിച്ചിരിക്കുന്നു. കൃതയുഗത്തിൽ കഠിനമായ തപസു കൊണ്ടും ത്രേതായുഗത്തിൽ യാഗം കൊണ്ടും ദ്വാപരയുഗത്തിൽ പൂജ കൊണ്ടും കലിയുഗത്തിൽ നാമസങ്കീർത്തനം കൊണ്ടുമാണ് മതി വരുന്നത് എന്നു കൽപ്പിച്ചിരിക്കുന്നു. അതിനാൽ ഏതെങ്കിലും ഫലമില്ലാത്ത വാക്കുകളെ പറഞ്ഞു വെറുതെ പകൽ കളയാതെ നാവു കൊണ്ട് നാരായണണ, വാസുദേവ, കൃഷ്ണ, ഗോവിന്ദ എന്നു ഭഗവാന്റെ തിരുനാമങ്ങളെ എപ്പോഴും കീർത്തനം ചെയ്യുവാൻ സംഗതി വരുത്തണേ നാരായണ! അതിനായി നമസ്കരിക്കുന്നു. “തമസോ ജ്യോതിർഗമയ” അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിലേക്കു നയിക്കുവാൻ പ്രാർത്ഥിക്കുന്നത് ആർക്കും സഹിച്ചില്ലെങ്കിലും അവരെ ശ്രദ്ധിക്കാതെ, കണക്കിൽ പെടാതെ വിട്ടാൽ ആർക്കും ഒരു നഷ്ടവും വരില്ല. നല്ല കാര്യം ചെയ്യാനും നന്മ ചെയ്തു ജീവിക്കാനും പഠിപ്പിക്കുന്ന വിദ്യാഭ്യാസ സന്പ്രദായത്തിൽ നിന്നും അറിഞ്ഞുകൊണ്ടു തന്നെ അജ്ഞതയിലേക്കു നയിക്കുന്നവർ അവരറിയുന്നില്ല. സംസ്കാരവും സൗമനസ്യവും സാഹോദര്യവും സമഭാവനയും വരുന്നതു നല്ല ചിന്തകളിലൂടെയാണ്. സദ്ചിന്തകൾക്കടിമയാകുന്നത് സന്പത്ത് കുന്നു കൂട്ടി വെക്കുന്നതിലുമെത്രയോ ഉയരങ്ങളിലാണ് എന്നു ചിന്തിക്കാൻ സമയം വൈകിയില്ലെ? ചിന്തിക്കണം.

You might also like

Most Viewed