ശ്രീ­ പത്മനാ­ഭ സന്നി­ധി­യി­ൽ


കഴിഞ്ഞ വർഷങ്ങളിലെ വിവാദമായ ഒരു വിഷയമായിരുന്നു തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്ര നിലവറ തുറക്കണോ വേണ്ടയോ എന്നത്. ഇന്നും അതൊരന്വേഷണത്തിന്റെ ആലോചനയുടെ വിഷയമായി ശേഷിക്കുന്നു. ഭരണകർത്താക്കൾക്ക് എന്തൊക്കെ നോക്കണം! അനന്തശായിയായ ശ്രീമഹാവിഷ്ണു അതൊന്നും കാര്യമാക്കാതെ പള്ളികൊള്ളിന്നിടം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രം. അവിടെ തന്നെയാണ് ഐക്യകേരളത്തിന്റെ ഭരണസിരാകേന്ദ്രവും. എല്ലാവർക്കും അറിയാവുന്ന കാര്യം. അവിടെയിരുന്ന് ഭരണം നടത്തുന്നവർ ശ്രീപത്മനാഭന്റെ നാലു ചക്രത്തിനു വേണ്ടി വേല ചെയ്യുന്നു. പ്രാർത്ഥിക്കുന്നു. പ്രതിഫലം പറ്റുന്നു. എന്റെ ശ്രീപത്മനാഭാ എന്നു മനമുരുകി വിളിക്കുന്നു. മനസുകളിൽ അതിന്റെ അലയൊലി  ആഹ്ലാദമുണ്ടാക്കുന്നു. പ്രയാണം ഇത്തവണ ശ്രീപത്മനാഭ സന്നിധിയിലേക്കാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ക്ഷേത്രമാണ് പത്മനാഭ ക്ഷേത്രം. അനന്തന്റെ തിരുനാമം വഹിക്കുന്ന ഈ പുരം തിരു അനന്തപുരം. പിന്നീട് തിരുവനന്തപുരമായി. നേരത്തെ കേരള തലസ്ഥാനം അനന്തശയനം എന്ന പേരിൽ അറിയപ്പെട്ടിരുന്നു എന്നു ചരിത്രം.

പാലാഴിക്കടലിൽ അനന്തന്റെ പുറത്ത് മഹാവിഷ്ണു ശയിക്കുന്നതായാണ് പുരാണം ഉദ്ഘോഷിക്കുന്നത്. കാലത്തിന്റെ പ്രതീകമാണ് അനന്തൻ. കാലത്തിനെ അധീനമാക്കിയ ദൈവത്തിന്റെ പ്രതീകമാണ് ശ്രീ മഹാവിഷ്ണു.

ശ്രീകൃഷ്ണനെ തേടി അനന്തൻ കാട്ടിലെത്തിയ വില്വമംഗല സ്വാമിയാർക്കു ഇരിപ്പ് മരചുവട്ടിൽ മഹാവിഷ്ണു ദർശനം നൽകി. കാസർഗോഡിനു തെക്കുമാറി 9. കി.മീ ദൂരത്തിൽ അനന്തപുരിയിൽ നിന്നും വില്വമംഗലം സാമിയാർ പൂജ ചെയ്യവെ ഉണ്ണികൃഷ്ണൻ ഏതോ കുരുത്തക്കേട് ഒപ്പിച്ചുവെന്നും വില്വമംഗലം കൃഷ്ണനെ ചെറുതായി ഒന്നു അടിച്ചു തലോടി എന്നും അപ്പോൾ ഇനി എന്നെ അനന്തൻ കാട്ടിൽ കാണാമെന്നു പറഞ്ഞു പ്രയാണം ആരംഭിച്ചു അനന്തൻ കാട്ടിൽ വില്വമംഗലത്തിനു ദർശനം നൽകിയെന്നും വിശേഷാൽ വിശേഷിപ്പിക്കപ്പെടുന്നു. കുന്പളയിൽ അനന്തപുരത്ത് ചുറ്റുപാടും വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കഥയും തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുണ്ടെന്നും ഇതു സ്ഥാപിക്കുന്നു. ഗോകർണ്ണം മുതൽ കന്യാകുമാരി വരെ നീണ്ടു കിടന്ന ഭൂപ്രദേശം കാരണങ്ങൾ പലതുണ്ടാക്കിയാണല്ലോ ഇന്നത്തെ കേരളത്തിന്റെ നിലയിൽ എത്തിച്ചത്. അതും ചിന്തിക്കേണ്ടതാണ്. ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരും ഭരണകർത്താക്കളായി വിലസുന്നവരും വിലസിയവരും ഇപ്പോഴും നടത്തുന്ന പ്രയാണങ്ങൾ. അവരിൽ ചിലർ മഞ്ചേശ്വരത്തു നിന്ന് തുടങ്ങുന്നു. ചിലർ കുന്പളയിൽ നിന്നും ചിലർ ഉപ്പളയിൽ നിന്നും ചിലർ കാസർഗോഡിൽ നിന്നും. മറ്റുചിലർ തലപ്പാടിയിൽ നിന്നും. ദിക്കും ദേശവും പഠിക്കുവാൻ പഠിക്കുന്നതു പോലും സ്ഥലനിർണ്ണയം ഇല്ലാതെ, വിചിത്രമായ സത്യങ്ങളായി മാറുന്പോഴും തിരുവനന്തപുരത്ത് അനന്തശായിയായി ശ്രീ മഹാവിഷ്ണു ഇതെല്ലാം കാണുന്നു. മാനുഷവേഷം കിട്ടിയവർക്ക് അറിയില്ലല്ലോ ദേവഗുണം. അത് അറിയാനും പറയാനും പഠിക്കാനും പഠിപ്പിക്കാനും അല്ലാതെ ഉള്ള വിദ്യാഭ്യാസം നൽകാൻ ഇപ്പോൾ വകുപ്പുകളിലും മായം ചേർക്കുന്നു. പഠിക്കാതെയും പരീക്ഷ എഴുതാതെയും ഉള്ള പാഠ്യപദ്ധതികൾ ആവിഷ്കരിച്ച് പഠിപ്പിന്റെ പ്രാധാന്യം കുറയ്ക്കുന്നു. കള്ളവും ചതിയും മായയും ഇല്ലാതെ സുതലത്തിലേക്കു മഹാബലി ചക്രവർത്തിയെ അയച്ച മഹാവിഷ്ണുവിനെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ ചരിത്രമാക്കി മാറ്റി ഏതോ ചിലർ. ആ കഥ ഇപ്പോഴും പാടുന്നു. ഇല്ലാത്ത കഥ ഉണ്ടാക്കി അതു പറഞ്ഞു പരത്തി സത്യത്തെ തിരുത്തി കുറിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റി എള്ളോളം പൊളിവചനമില്ലാത്ത കാലത്തിൽ നിന്നും കളവു മാത്രം പറയുന്ന കാലത്തിന്റെ വക്താക്കളാക്കി മാറ്റുന്നു. ഇനിയും ആ പാട്ട് കേൾക്കാൻ ആറ് ദിവസങ്ങൾ മാത്രം. അത്തം തൊട്ടു പത്തു നാളുകൾ. തിരുവോണമായി. അപ്പോൾ ആ നാളുകളിൽ അറിയാതെ മൊഴിയരുത്. പ്രജാ ക്ഷേമ തൽപ്പരനായ മഹാബലിയെ മഹാവിഷ്ണു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി എന്ന്. അനന്തപത്മനാഭൻ മഹാബലിയെ സുതലത്തിലേക്കു ആണ് അയച്ചത്. അതിനു ശ്രീമഹാഭാഗവതത്തിലൂടെ പഠനയാത്ര െചയ്യണം. ഭാഗവതം മനനം ചെയ്യണം. അതു മന്ത്രമാക്കി മാറ്റണം. ആ മന്ത്രം നാമജപ യജ്ഞങ്ങളാക്കണം. മലയാളിക്കതിനു കഴിയണം. നാമം ചൊല്ലണം. അതും നാരായണമന്ത്രം. നരനു നാരായണനാമം ചൊല്ലാൻ കഴിയില്ലെങ്കിൽ നാവെന്തിനു തന്നു ഭഗവാൻ നാരായണനാമം ചൊല്ലാനല്ലാതെ എന്നു ബോധത്തിൽ കഴിഞ്ഞാൽ മാനുഷജന്മം ലഭിക്കാൻ എത്ര സുകൃതം ചെയ്യണം എന്നു ചിന്തിച്ചാൽ യാത്രയിൽ കാണുന്നതും പറയുന്നതും കേൾക്കുന്നതും സത്യമായി അനുഭവപ്പെടും. കളവിനെതിരെ ‘അഴി’മതി എന്നു പറയുന്നവരെ ഇല്ലാതാക്കാൻ കഴിയും. അതിനാകട്ടെ യാത്രയും പ്രയാണവും. അതുകൊണ്ട് പ്രയോജനപ്പെടുത്തുവാൻ സാധിക്കണം. അതിനാൽ പ്രയാണം തുടരും. സത്യത്തിലേക്കുള്ള യാത്ര. സത്യമന്വേഷിച്ചുള്ള പ്രയാണം.

You might also like

Most Viewed