ഒരുഅനുഭവം - മണ്ടൂർ പ്രഭാകരൻ
വീണ്ടും രണ്ട് മൂന്നാഴ്ച കഴിഞ്ഞു. ഉണ്ണികൃഷ്ണൻ നന്പീശൻ വന്നുപറഞ്ഞു. “സാറെപോവല്ലെ, ഏതായാലും ഒരു തവണ മുടങ്ങിയതല്ലെ? ഞാൻ പറഞ്ഞു. വൈകുന്നേരം തന്നെപോകാം. ഹനുമാനെ കാണാനുള്ള ഉള്ളം പിടയ്ക്കുകയായിരുന്നു. സീതാന്വേഷണത്തിന്ലങ്കയിൽ ദൂതുമായിചെന്ന് ആഞ്ജനേയൻ ലങ്കാനഗരം ചുട്ടുചാന്പലാക്കിയതിന് ശേഷം ശ്രീരാമ സന്നിധിയിൽ എത്തിയപ്പോൾ ശ്രീരാമൻ ഗാഢം പുണർന്ന സന്ദർഭം മനസ്സിൽ ഓടിയെത്തി. അത്തരമൊരു ആലിംഗനം ചരിത്രത്തിൽ എവിടെയെങ്കിലും നടന്നതായിരേഖപ്പെടുത്തിക്കണ്ടില്ല. അതാണ് ഗുരുശിഷ്യ ബന്ധത്തിന്റെ ദൃഢത. യജമാനൻ എന്ന നിലയിൽ ശ്രീരാമൻ, ദാസ്യനെന്ന നിലയിൽ ആഞ്്ജനേയൻ. ഇന്ന് ആ ബന്ധത്തെ പാടി പുകഴ്ത്തുന്പോഴും ബന്ധത്തിൽ പലരിലും കാണുന്നത് സ്ഥായിയായ ബന്ധമാണോ. അതിൽ പലതിലും ആത്മാർത്ഥതയുടെ അംശം തെല്ലെങ്കിലും കുറവില്ലെ? കാര്യം കാണാൻ മാത്ര ം നമസ്തെ പറയുന്നതും കൈപിടിച്ച് കുലുക്കി ഹസ്തദാനം നടത്തുന്പോഴും ഉള്ളിൽ കറ തീർന്ന സ്നേഹത്തിന്റെ ഊഷ്മളത കുറയുന്നില്ലെ? വഴിയിൽ മുടക്കങ്ങളുണ്ടാകരുതേ എന്ന് മാരുത പുത്രനെ മനസ്സിൽ പ്രാർത്ഥിച്ചു പെരും ആലത്തൂരിലേക്ക് പുറപ്പെട്ടു. ഇടയ്ക്കിടെ വഴിതെറ്റിയും റെയിൽവേ ഗെയിറ്റിൽ തീവണ്ടി വരുന്നതും ഗെയിറ്റ് തുറക്കുന്നതും കാത്ത് കുറച്ച് സമയം പിടിച്ചിടുക തന്നെചെയ്തു. ഞാൻ പറഞ്ഞു. നന്പീശാ ഇന്നും ഹനുമാര് കളിപ്പിക്കുമോ. ഇത്ഒരുപരീക്ഷണമാണോ, ചിലപ്പോൾ ആയിരിക്കാം. ദൃഢതയുള്ള വിശ്വാസം ഉണ്ടോ എന്നറിയട്ടെ എന്നായിരിക്കും ഹനുമാൻ സ്വാമിയുടെ ഉള്ളിലിരിപ്പ്. ഏതായാലും നടയടക്കുന്നതിന് മുന്നെ എത്തിയാൽ മതിയായിരുന്നു. നേരം ഇരുട്ടാൻ അൽപ്പം മാത്ര ം സമയമുള്ളപ്പോൾ ഞങ്ങൾ അന്പല മുറ്റത്ത് എത്തി. ചുറ്റു പ്രദക്ഷിണം കഴിഞ്ഞാകാം അന്പലത്തിന്റെ ഉള്ളിലെ പ്രദക്ഷിണം എന്ന് നന്പീശനോട് പറഞ്ഞു. ഇടതുവശം ചേർന്നു പ്രദക്ഷിണം ചെയ്യാൻ തുടങ്ങി. അവിടെനീളത്തിൽ ഉയർത്തി കെട്ടിയ കല്ലുകൾ. അത് സങ്കൽപ്പമാണത്രേ. ഹനുമാൻ ചാടിക്കടന്ന കടൽപ്പാലം. അതിലൂടെ തുള്ളി എത്തുന്നത് മണൽപ്പരപ്പിൽ. അവിടെവീണാലും അപകട സാധ്യത കുറവാണ്. ഒരുചെറിയ ലോംഗ് ജന്പ്. അത് കഴിഞ്ഞ് വീണ്ടും ക്ഷേത്ര പ്രദക്ഷിണം. ലക്ഷ്മണനെ മാറ്റിനിർത്തിശ്രീരാമൻ ഹനുമാനോട് സീതാന്വേഷണത്തിന്ദക്ഷിണമാർഗ്ഗേപോകേണ്ടുന്ന നിർദ്ദേശം കൊടുക്കുകയാണ്. കാതുകൂർപ്പിച്ച് ഒരൽപ്പം ചെരിഞ്ഞ് നിൽക്കുന്ന ഹനുമാൻ സ്വാമി. അകത്ത് കടന്നാൽ അത് കാണാം. ഞങ്ങൾ ലക്ഷ്മണ ക്ഷേത്ര ത്തിന്വലം വെച്ചു. ക്ഷേത്രത്തിന് മുന്നിൽ കൈകൂപ്പിതൊഴുതു. പെട്ടെന്ന് ചുകന്നുപഴുത്ത ഒരുമാങ്ങ മുന്നിൽ വീണു. പറഞ്ഞറിയിക്കാൻ ആകാത്ത അത്രയും ആഹ്ലാദത്തിൽ ഞാനും ഉണ്ണികൃഷ്ണനും. ഞങ്ങൾക്ക് ലഭിച്ചത് വെറും മാങ്ങയോ അതോ ശ്രീരാമ ആജ്ഞനേയ ലക്ഷ്മണ അനുഗ്ര ഹമോ?! നമ്മൾ എത്ര വലഞ്ഞു എന്നു ശ്രീരാമസ്വാമിക്ക് അറിയാം. ഹനുമാനും ലക്ഷ്മണനും അത് അറിയുന്നുണ്ട്. അവിടെഅടുത്തുണ്ടായിരുന്ന ഭക്തരായ നാട്ടുകാരും അടുത്തേക്ക്വന്നുഈ ദൃശ്യം കാണാൻ. അവരും പറഞ്ഞു. ഇതൊരു അനുഭവം തന്നെ. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഭക്തിക്ക് നിങ്ങൾക്ക് കിട്ടിയ ഭഗവൽ പ്രസാദമാണ് താഴെക്കു നിപതിച്ച ആ മനോഹരമായ മാന്പഴം. ഇതിനായിരുന്നോ ഇത്രയും പരീക്ഷണം ഭഗവാനേ എന്നു മനസ്സുരുകി ചോദിച്ചുപോയി. കഥ അറിഞ്ഞ വാസുദേവൻ നന്പൂതിരി പറഞ്ഞു. ഇവിടെ വരുന്ന പല ഭക്തന്മാർക്കും ഇത്തരം അപൂർവ്വ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ സുകൃതികൾക്ക് കിട്ടുന്ന ചില സന്ദർഭങ്ങൾ മാത്ര ം. നിങ്ങൾ എത്രയോ ഭാഗ്യവാന്മാർ. ഞങ്ങൾ ആ മാങ്ങയും കയ്യിലെടുത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. നിറഞ്ഞ കണ്ണുകളോടെഹനുമൽ സന്നിധിയിലും ശ്രീരാമ സന്നിധിയിലും നമസ്കരിച്ചു. കത്തുന്ന ദീപപ്രഭയിൽ പ്രതിഷ്ഠ പ്രോജ്ജ്വലിച്ചുകണ്ടു. അവിടവിടെ ചെറിയ ചെറിയ കടലാസുകളിൽ മാല കിട്ടി. ഹരേരാമ മന്ത്രം എഴുതികെട്ടിയ മാല. അത് അവിടെവരുന്ന ഭക്തർ സമർപ്പിച്ചതാണ്. ‘അവിലുമാം മലരുമാം ഇലയുമാം’ എന്ന കുചേലന്റെ അവസ്ഥയിൽ ഞങ്ങൾ തൊഴുകയ്യോടെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രത്തിൽ നിന്നും മനസ്സില്ലാമനസ്സോടെ ആനന്ദാശ്രുപൊഴിച്ചു തന്നെ തിരികെ രാമനാട്ടുകരയിലേക്കുതിരിച്ചു. മനസ്സിൽ അപ്പോഴും തത്തിക്കളിച്ച മന്ത്രം ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ.