സ്വയം സ്നേ­­­ഹി­­­ക്കണം, മറ്റു­­­ള്ളവരെ­­­യും!


ലോകാ സമസ്താ, സുഖിനോ ഭവന്തു. സ്വന്തം നന്മയെമാത്രം ലാക്കാക്കി പ്രവർത്തിക്കാതെ, മറ്റുള്ളവരുടെ നന്മയ്ക്കു കൂടി വേണം യത്നിക്കുവാൻ. ഹൈന്ദവ വിശ്വാസ പ്രകാരം ഒറ്റ വ്യക്തിക്കോ കുടുംബത്തിനോ ആയി പാകം ചെയ്യുന്ന ഭക്ഷണം ശുദ്ധിയില്ലാത്തതായി കരുതപ്പെടുന്നു. നേരേമറിച്ച് പാകപ്പെടുത്തിയ ഭക്ഷണത്തിന്റെ ഒരു ഭാഗം അഞ്ചു വിഭാഗക്കാർക്കായി, അഞ്ച് ലോകത്തുള്ളവർക്ക് നീക്കി വെയ്ക്കണമെന്നാണ് വിധി. നമുക്ക് നമ്മുടേത് എന്ന പട്ടികയിൽ ഭാര്യ, മക്കൾ, ഭൗതിക നേട്ടങ്ങൾ ഇവ മാത്രമെ പെടുത്താറുള്ളൂ. എന്തുകൊണ്ട് നമ്മുടേതെന്ന പട്ടികയിൽ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ വായു തുടങ്ങിയവ ഉൾപ്പെടുന്നില്ല എന്നും വിശ്വാസസത്യം ചോദിക്കുന്നു?

സ്വയം സ്നേഹിക്കുന്ന ആളിന് മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയൂ. സ്വയം സ്നേഹിക്കുക എന്ന് പറയുന്പോൾ  അർത്ഥമാക്കേണ്ടത് സ്വാർത്ഥതയല്ല. സ്വന്തം ശരീരത്തെയും മനസിനെയും ദുഷിപ്പിക്കാതെ വൃത്തിയായി സൂക്ഷിക്കുക എന്നാണുദ്ദേശിക്കേണ്ടത്. പരിസ്ഥിതി മലിനീകരണം മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായിട്ടുണ്ട്. ആഗോള താപനില ഉയരുന്നതും ഭീഷണി തന്നെ. എന്നാൽ ആന്തരിക മലിനീകരണത്തിന്റെ തീവ്രത നാം അറിയുന്നില്ല. ഓരോ നിഷേധചിന്തകൾ മനസ്സിലുണ്ടാകുന്പോഴും ശരീരത്തിൽ രാസപ്രവർത്തനമുണ്ടാകുന്നു. കോപത്തോടെ ഒരമ്മ കുഞ്ഞിനു മുല
യൂട്ടിയാൽ വിഷമാണ് കുഞ്ഞിന് കൊടുക്കുന്നത്. ദുർവി
കാരങ്ങൾ ആപൽക്കരമായ വിഷം ഉള്ളിൽ ഉൽപാദിപ്പിക്കു
ന്പോൾ  സ്നേഹം, ഔദാര്യം, നന്മ തുടങ്ങിയ സദ് വിചാരങ്ങൾ ശരീരത്തിന് ഔഷധമാണ്. നാം നമ്മെ ഇഷ്ടപ്പെടണം. എങ്കിലേ മറ്റുള്ളവരെ ഇഷ്ടപ്പെടാൻ കഴിയൂ.

ശാസ്ത്രം പുരോഗമിക്കുന്തോറും മനുഷ്യമനസ് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കൃഷിയിൽ നിന്ന് പണ്ടത്തേതിനേക്കാൾ പതിന്മടങ്ങ് ഉൽപ്പാദനം വ‍ർദ്ധിച്ചിട്ടുണ്ട്. ദാരിദ്ര്യം കുറഞ്ഞു. പക്ഷേ പുതിയ രോഗങ്ങൾ മൂലം മനുഷ്യൻ വീ‍‍‍‍ർപ്പുമുട്ടുന്നു. കൃത്രിമ വളങ്ങളും കീടനാശിനികളും മൂലം മനുഷ്യശരീരത്തിനുണ്ടാകുന്ന കേട് ആര് ശ്രദ്ധിയ്ക്കും?

നാം നമ്മെ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായെങ്കിലേ നമുക്ക് മറ്റുള്ളവരെ ഇഷ്ടപ്പെടാൻ സാധിക്കൂ. സ്ഥാനമാനങ്ങളേക്കാളും ധനത്തെക്കാളും വിലപിടിപ്പുള്ള ഒന്നാണ് സേവന മനോഭാവം. ചാവുകടലിൽ ഒരു ജീവി പോലുമില്ല. കുടിക്കാനോ കുളിക്കാനോ അതിലെ ജലം കൊള്ളില്ല. എന്നാൽ ധാരാളം ജലവിഭവങ്ങളുള്ള മറ്റു കടലുകൾ എത്രയുണ്ട് ഭൂതലത്തിൽ! ഇതുപോലെയാണ് മനുഷ്യജീവിതവും. ചാവുകടലിനെപ്പോലെ മറ്റുള്ളവർക്ക് പ്രയോജനമില്ലാത്തവരായി ജീവിച്ചാൽ ജീവിതത്തിലെ അനർഘനിമിഷങ്ങളുടെ ആനന്ദം അന്യമായിപ്പോകും.

അസീസിയിലെ ഫ്രാൻസിസ് ഒരു പ്രഭുകുമാരനായിരുന്നു. പട്ടുകച്ചവടക്കാരന്റെ മകൻ. അവൻ കുടിച്ചും മദിച്ചും പാടിയും നടന്നു. ജീവിതം അവന് ഒരു ലഹരിയായിരുന്നു. ഒരിക്കൽ ഒരു യാചകൻ കടന്നുവന്നു. ഫ്രാൻസിസ് അയാളെ ആട്ടിപ്പുറത്താക്കി. പിന്നീടവന് കുറ്റബോധമുണ്ടായി. ഫ്രാൻസിസ് പണവുമായി യാചകന്റെ പിറകേ ഓടി. മാപ്പു ചോദിച്ചു. അയാൾക്ക് ഒരു മാനസാന്തരമുണ്ടായി. പാവപ്പെട്ടവന്റെ വസ്ത്രം ധരിച്ച്, ദാരിദ്ര്യത്തിന്റെ കൂട്ടുകാരനായി ഫ്രാൻസിസ് പുറംലോകത്തിലേക്കിറങ്ങി. അപ്പോഴാണ് ഫ്രാൻസിസ് ജീവിതത്തിലെ അനർഘനിമിഷങ്ങളുടെ ആനന്ദം ആസ്വദിച്ചത്.

ഈ ലോകത്ത് നാം നമ്മെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു. നാം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നമ്മുടെ പേരാണ്. ഓരോരുത്തരും അവരവരുടെ ആത്മബിംബങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. അതിനാര് പരിഗണന നൽകുന്നുവോ അവരെ നാം മാനിക്കുന്നു. ഇതൊരു പ്രകൃതിനിയമമാണ്. ഈ ആത്മബിംബങ്ങളുടെ ചുറ്റുവട്ടത്തിനുമപ്പുറത്തേയ്ക്ക് ഒരുവന് കർമ്മമണ്ധലം വ്യാപിപ്പിക്കുവാൻ സാധിക്കുമെങ്കിൽ അത്തരം ജീവിതങ്ങൾ അർത്ഥപൂർണ്ണമായിത്തീരും. അന്യരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിന് പകരം നാം സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും അത്ഭുതവ്യക്തിത്വങ്ങളുടെ ഉടമകളാണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകും. എല്ലാവരും എന്നെപ്പോലെ ആയിരുന്നുവെങ്കിൽ എത്ര വികൃതമായിരുന്നേനെ ഈ ലോകം എന്ന് അപ്പോൾ തെളിയും. മറ്റുള്ളവരെ നമ്മിലേയ്ക്ക് ആകർഷിക്കാൻ നമുക്ക് കഴിയണം. അതിനുള്ള ചില മാർഗ്ഗങ്ങൾ വശമാക്കുക.

1. മറ്റു---ള്ളവരു---ടെ--- ക്ഷേ---മത്തി---ലും അഭി---വൃ---ദ്ധി---യി---ലും നമു---ക്കും താ---ൽ--പര്യമു---ണ്ടാ---വു---കയും അത് പ്രദർ--ശി---പ്പി---ക്കു---കയും ചെ---യ്യു---ക.

2. സംഭാ---ഷണം ഹൃ---ദ്യവും മധു---രവു---മാ---യി---രി---ക്കണം. പു---ഞ്ചി---രി---യോ---ടെ--- സംസാ---രി---ക്കു---ക, വി---യോ---ജി---പ്പ് പ്രകടി---പ്പി---ക്കു---ന്പോൾ പോ---ലും.

3. മർ--ക്കട മു---ഷ്ടി--- ഒഴി---വാ---ക്കു---ക. നമ്മു---ടെ--- നി---ലപാട് മറ്റു---ള്ളവരെ--- ബോ---ദ്ധ്യപ്പെ---ടു---ത്തണം.

4. മറ്റു---ള്ളവരെ--- ആത്മാ---ർ--ത്ഥമാ---യി--- പ്രശംസി---ക്കു---ക. അംഗീ---കാ---രം എല്ലാ---വരും ആഗ്രഹി---ക്കു---ന്നു---.

5. ഒരാ---ളെ--- ചോ---ദ്യം ചെ---യ്യേ---ണ്ട സാ---ഹചര്യമു---ണ്ടാ---യാൽ അത് തി---കഞ്ഞ വി---നയത്തോ---ടും നയപരമാ---യും നി---റവേ---റ്റു---ക.

6. സ്വന്തം നേട്ടങ്ങളെ പാടിപ്പുകഴ്ത്താതിരിക്കുക. നമുക്ക് എന്തെങ്കിലും നന്മയോ മേന്മയോ ഉണ്ടെങ്കിൽ അത് തനിയെ വെളിപ്പെടും.

റോക്ക് ഫെല്ലർ നാല്പത്തിമൂന്നാം  വയസിൽ ലോകത്തിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖനായി. അൻപത്തിമൂന്നാം  വയസിൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി. അദ്ദേഹത്തിന്റെ ആരോഗ്യവും മനസ്സമാധാനവും നഷ്ടപ്പെട്ടു. തലയിലെ രോമം മുഴുവൻ കൊഴിഞ്ഞു. കൺപീലികൾ ഇല്ലാതായി. പാലും ബിസ്കറ്റും മാത്രമായി ഭക്ഷണം. മറ്റുള്ളവർ തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ഒരു രാത്രിയിൽ അദ്ദേഹത്തിന് ബോധോദയമുണ്ടായി. പണം കൂട്ടി വയ്ക്കാനുള്ളതല്ലെന്നും പങ്കിടാനുള്ളതാണെന്നും ബോദ്ധ്യമായി. സന്പാദിച്ച പണം മറ്റുള്ളവരുടെ നന്മയ്ക്കായി കൂടെ വിനിയോഗിക്കാൻ തുടങ്ങി. അങ്ങനെ റോക്ക് ഹെല്ലർ ഫൗണ്ടേഷൻ രൂപം കൊണ്ടു. 98 വയസു വരെ സമാധാനത്തോടെ ജീവിച്ചു. 

രണ്ടാം വയസിൽ മാരകരോഗം ബാധിച്ച് അന്ധയും ബധിരയും മൂകയുമായി മാറിയ ഹെലൻ കെല്ലർ ആറു തവണ ലോകം ചുറ്റിയ സാമൂഹ്യപ്രവർത്തകയാണ്. ‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പുസ്തകത്തിൽ ഹെലൻ സ്നേഹം എന്തെന്ന് വിശദീകരിക്കുന്നുണ്ട്. ആനി സല്ലിവൻ എന്ന അദ്ധ്യാപികയാണ് ഹെലനെ സ്നേഹം എന്താണെന്ന് പഠിപ്പിച്ചത്. ആദ്യമൊക്കെ ഹെലന് ആ വാക്കിന്റെ അർത്ഥം എന്താണെന്ന് മനസിലായില്ല. ഒടുവിൽ ഹെലനെ തലോടിക്കൊണ്ട് ടീച്ചർ പറഞ്ഞു. ‘മോളെ, സ്നേഹം എന്നാൽ ഇതാണ്.’ സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. ബന്ധങ്ങൾ സുദൃഢമാക്കണമെങ്കിൽ സ്നേഹപ്രകടനങ്ങൾ വേണം. സ്നേഹം പ്രകടിപ്പിക്കുന്നതിൽ വളർത്തു നായ്ക്കളാണ് മുന്നിൽ. അതുകൊണ്ടു തന്നെ മറ്റെല്ലാ ജീവികളെക്കാളും യജമാനൻ അതിനെ സ്നേഹിക്കുന്നു. നാടോടികളുടെ ജീവിതം ശ്രദ്ധിച്ചാൽ സ്നേഹപ്രകടനം കാണാൻ കഴിയും. പകൽ ജോലി കഴിഞ്ഞെത്തുന്ന അച്ഛൻ, ഒരു പൊതിക്കെട്ടുമായിട്ടായിരിക്കാം വരിക. കഴിക്കാനുള്ള സാധനങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കുന്നു. പണിയെടുത്തു വരുന്ന  അച്ഛന്റെ ശരീരത്ത് അഴുക്ക് പുരണ്ട് വിയർപ്പിന്റെ ഗന്ധമുണ്ടാകും. എന്നാൽ അവിടെ പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ മുന്നിൽ വിയർപ്പും അഴുക്കും ഒരു പ്രശ്നമല്ല. സ്നേഹത്തിന് അവിടെ ഇവയൊന്നും ഒരു തടസ്സവുമില്ല. സ്നേസ്പർശനങ്ങൾക്ക് പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ കഴിയും.

സ്നേഹം അളക്കാൻ സാധിക്കുമോ? ശ്രദ്ധിച്ചാൽ സാധിക്കും. പണം, ശരീരം സുഖം സമയം ഇവ മറ്റൊരാൾക്കുവേണ്ടി ചെലവഴിക്കാൻ മനസ്സുണ്ടെങ്കിൽ നമുക്ക് അയാളോട് സ്നേഹമുണ്ട്. ത്യാഗമുണ്ടെങ്കിലെ സ്നേഹമുണ്ടാകൂ. പക്ഷെഎന്റെ യാതൊന്നും ഞാൻ ത്യജിക്കില്ല; എന്നാൽ എനിക്ക് എല്ലാവരോടും സ്നേഹമാണെന്ന് പറയുന്നത് വെറുതെയാണ്. സ്നേഹമുള്ളയാൾ ഒന്നും പ്രതീക്ഷിക്കാതെ അത് നൽകും. എബ്രഹാം മാസ്ലോ തന്റെ തിയറിയിൽ മനുഷ്യന്റെ മൂന്നാമത്തെ ആവശ്യമായി പറയുന്നത് Love needs അല്ലെങ്കിൽ social needs ആണ്. അതായത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ തൃഷ്ണ. ആഹാരം, വസ്ത്രം, പാർപ്പിടം ഇവയാണ് പ്രാഥമികാവശ്യം. അതു കഴിഞ്ഞ് സുരക്ഷിതത്വം. ഇവ രണ്ടും മിക്കവാറും ഉണ്ട്. മൂന്നാമത്തെ Love needs ആണ് മനുഷ്യൻ കൂടുതൽ ആഗ്രഹിക്കുന്നത്.

സ്നേഹം ഒരു വൈകാരിക ഭാവമാണ്. അതുണ്ടാകുന്പോൾ  ശാരീരികാവയവങ്ങളിൽ പ്രതിഫലനമുണ്ടാകും. പ്രകടമാക്കാത്ത സ്നേഹം നിഷ്ക്രിയത്വമാണ്. സാധു സുന്ദരസിംഗ് ഒരിക്കൽ വനമദ്ധ്യത്തിലകപ്പെട്ടു. കാട്ടു തീ പടന്ന് പിടിച്ച സ്ഥലത്ത് ഒരു പക്ഷി വെന്തു കിടക്കുന്നത് കണ്ടു. ഇത്ര ശക്തമായി പറക്കാൻ കഴിവുള്ള ഈ പക്ഷി എന്തുകൊണ്ട് പറന്ന് രക്ഷപ്പെട്ടില്ല എന്നദ്ദേഹം ചിന്തിച്ചു. കൈയിലിരുന്ന വടി കൊണ്ട് പക്ഷിയെ മറിച്ചിട്ടപ്പോൾ കണ്ടത് കീഴിലുള്ള കുഴിയിൽ രണ്ട് പക്ഷിക്കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി വാപൊളിച്ച് കരയുന്നു. ത്യാഗമുള്ളിടത്തേ സ്നേഹമുള്ളൂ. ഒരു നേർക്കാഴ്ചയുടെ വിവരണം നമ്മെ ചിന്തിപ്പിക്കുമെന്ന് കരുതുന്നു. അതിരാവിലെ പൊതുവഴിയിലൂടെ നടന്നുപോയ ഒരു നായ്, ഒരു വാഹനമിടിച്ച് ചത്ത് റോഡിൽ കിടക്കുന്നു. ഈ കാഴ്ച കണ്ട് കൂടെയുണ്ടായിരുന്ന രണ്ട് തെരുവ് നായ്ക്കൾ, ചത്ത നായയുടെ രണ്ട് വശത്തായി നിന്നു. റോ‍ഡ് ബ്ലോക്ക് ആയി. ശൗര്യത്തിൽ നിൽക്കുന്ന നായ്ക്കളെ ഓടിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ ട്രാഫിക്ക് പോലീസെത്തി. നായയുടെ ജ‍ഡം റോഡ് സൈഡിൽ മറവു ചെയ്യാനായി മാറ്റി. അവിടെ നിന്ന നായ്ക്കൾ പിന്മാറിയില്ല. ചത്ത നായയെ മറവു ചെയ്ത സ്ഥലത്ത് ഏറെനേരം നിന്ന ശേഷം മടങ്ങി. മൃഗങ്ങൾ കാണിക്കുന്ന സ്നേഹം പോലും സഹജീവികളോട് കാണിക്കാത്ത മനുഷ്യരുണ്ട്.

എനിക്കിഷ്ടമുള്ളവരോട് മാത്രം സ്നേഹം. ചിലരുടെ നയമാണിത്. പ്രതിഫലം നോക്കി സ്നേഹിക്കും. ആദിശങ്കരാചാര്യർ ഒരിക്കൽ ശിഷ്യരുമൊത്ത് കാട്ടിലൂടെ സഞ്ചരിക്കുന്പോൾ  മനോഹരമായ ഒരു കാഴ്ച കണ്ടു. ചുട്ടുപൊള്ളുന്ന വെയിൽ കാരണം ഒരു തവള കിതച്ച് ഇരിക്കുന്നു. അതിന് മുകളിലായി തണൽ കൊടുത്ത്, പത്തി വിടർത്തി ഒരു പാന്പും. പാന്പിന്റെ  ഇരയാണ് തവള. ഈ കാഴ്ച ശങ്കരാചാര്യരെ ഒത്തിരി ചിന്തിപ്പിച്ചു. തന്റെ ഇരയായിട്ടു പോലും തവളയ്ക്ക് തണൽ നൽകി സഹായിക്കുന്ന പാന്പ്. ഈ കാഴ്ച കണ്ട സ്ഥലത്താണ് പ്രസിദ്ധമായ ശൃംഗേരി മഠം സ്ഥാപിച്ചതെന്ന ഒരു ഐതിഹ്യമുണ്ട്. ഒട്ടുമിക്ക മാനസികരോഗങ്ങളിലും കാണുന്ന പ്രത്യേകതയാണ് ‘എന്നെ ആരും സ്നേഹിക്കുന്നില്ല’ എന്ന പരാതി. സ്നേഹം അനുഭവപ്പെടണമെങ്കിൽ തലച്ചോറിലെ ന്യൂറോ കെമിക്കൽ ബാലൻസിലാകണം. സ്നേഹിക്കണമെങ്കിലും ഈ ബാലൻസ് വേണം. അപ്പോൾ സ്നേഹിമില്ലായ്മ ഒരു മാനസിക വൈകല്യമായി വ്യാഖ്യാനിക്കപ്പെടാം.

അരിസ്റ്റോട്ടിൽ പറയുന്നു. “ഒരേ ആത്മാവ്, രണ്ട് ശരീരങ്ങളിൽ കഴിയുന്നതാണ് സൗഹൃദം.” നമ്മുടെ ഭൂതകാലം മനസിലാക്കി ഭാവിയിൽ വിശ്വാസമർപ്പിക്കുകയും ദൗ‍‍‍‍ർബല്യങ്ങളടക്കം നമ്മെ സ്വീകരിക്കുകയും ചെയ്യുന്ന ആളാണ് യഥാർത്ഥ സ്നേഹിതൻ.

ലോകത്തെ നാം കാണുന്നത് നമ്മുടെ മാനസികാവസ്ഥയ്ക്ക് അനുസൃതമായിട്ടാണ്. നമ്മുടെ  കാഴ്ചപ്പാടാണ് പ്രധാനം. നമുക്കനുഭവപ്പെടുന്ന വികാരങ്ങൾ മനസിന്റെ ഭാവങ്ങളാണ്. പല കാര്യങ്ങളിലും നമ്മുടെ തോന്നലുകളാണ് സ്നേഹത്തിന് വിഘാതമായി നിൽക്കുന്നത്. സോക്രട്ടീസ് ശിഷ്യരുമായി സംസാരിച്ചു കൊണ്ടിരിക്കുന്പോൾ  ദൂരെ കറുത്ത ഒരു രൂപം കണ്ടു. ഒരു ശിഷ്യൻ പറഞ്ഞു അതൊരു പാറയാകാം. വേറൊരാൾ പറഞ്ഞു അതൊരു ആനയാകാം. മറ്റൊരാൾ പറഞ്ഞു അതൊരു ഓലമേഞ്ഞ പുരയാകാം. സോക്രട്ടീസ് പറഞ്ഞു. “നമുക്ക് അടുത്തു പോയി നോക്കാം.” ചെന്നപ്പോൾ കണ്ടത് ഒരു പടർന്ന പന്തലിച്ച മരമാണ്. ഏതിന്റെയും യാഥാർത്ഥ്യം അറിയാൻ അടുത്ത് മനസ്സിലാക്കണം.

ഒരു വ്യക്തി മൂന്ന് പേരാണ്. നമ്മുടെ കാഴ്ചപ്പാടിലെ നാം, മറ്റുള്ളവരുടെ  കാഴ്ചപ്പാടിലെ നാം, യഥാർത്ഥത്തിലുള്ള നാം. യഥാർത്ഥത്തിലുള്ള  നാം എന്ന അവസ്ഥയിലെത്താത്തിടത്തോളം ജീവിതത്തിൽ സന്തോഷമോ സമാധാനമോ ലഭിക്കുകയില്ല. ജീവിതയാഥാർത്ഥ്യങ്ങളിലെ നാൽക്കവലകളിൽ മാത്രമേ സ്നേഹമെന്ന സവിശേഷതയെ കണ്ടുമുട്ടാൻ സാധിക്കൂ. സത്വബോധം (Self esteem) ഉള്ളയാളിന് സ്വയം സ്നേഹിക്കാൻ സാധിക്കും. സ്വയം സ്നേഹത്തിന്റെ പാരമ്യതയിൽ പരസ്നേഹം ഒരു യാഥാർത്ഥ്യമായിത്തീരും. ആരും ആർക്കും സ്വന്തമല്ലാത്ത ഈ പരദേശ വാസ കാലത്ത് പരസ്നേഹത്തിന്റെ വില എന്തെന്ന് അളന്ന് കുറിയ്ക്കാൻ നിരവധി അനുഭവങ്ങൾ നിരത്താവുന്ന അനേകരില്ലേ നമ്മുടെ  ഇടയിൽ! സ്നേഹിക്കൂ, നിങ്ങളെത്തന്നെ; കൂട്ടത്തിൽ മറ്റുള്ളവരെയും.

You might also like

Most Viewed