വേരിറങ്ങുന്ന മാവോയിസവും ഭീഷണികളും


മാവോയിസ്റ്റുകൾ ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ പ്രവർത്തനം ശക്തമാക്കുന്നുവെന്നാണ് സൂചനകൾ. പോലീസിന് എന്തുകൊണ്ടാണ്  മാവോയിസത്തെ പ്രതിരോധിക്കാൻകഴിയാത്തത് ?

ഇക്കഴിഞ്ഞ നവംബർ 10നാണ് ഏറ്റവുമൊടുവിൽ ഒരു മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ബഫർസോണിലെ രണ്ട് ക്യാന്പ് ഓഫീസുകളാണ് അന്ന് അഗ്‌നിക്കിരയാക്കപ്പെട്ടത്. ഈ ക്യാന്പുകളിലുണ്ടായിരുന്ന വയർലെസ് സെറ്റുകളും യൂണിേഫാമുകളും ടോർച്ചുകളും ഫർണീച്ചറുകളുമെല്ലാം നഷ്ടപ്പെട്ടതായും കണ്ടെത്തി. അതിനു തൊട്ടു മുന്പ് ഒക്ടോബർ 17നാണ് സൈലന്റ് വാലി മേഖലയിൽ വനാന്തരത്തിനുള്ളിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പുണ്ടായത്. മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പോലീസ് നടത്തിവന്ന തിരച്ചിലിനിടയിലാണ് ഏതാണ്ട് എട്ടുപേരോളം അടങ്ങുന്ന സംഘം പോലീസിനു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ പോലീസിന് പരിക്കേറ്റിട്ടില്ലെങ്കിലും മാവോയിസ്റ്റുകളിൽ ചിലർക്ക് പരിക്കേറ്റതായാണ് പോലീസ് വിശ്വസിക്കുന്നത്. രൂപേഷിന്റേയും ഷൈനയുടേയും അറസ്റ്റോടെ കേരളത്തിൽ മാവോയിസത്തിന്റെ വേരറുത്തുവെന്ന് വീന്പിളക്കുന്ന കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഈ പുതിയ ആക്രമണങ്ങൾ മാവോയിസ്റ്റുകൾ തങ്ങൾ വിശ്വസിക്കുന്നതിനേക്കാളും ശക്തരാണെന്ന തിരിച്ചറിവാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.

സൈലന്റ് വാലിയിൽ നവംബർ 10ന്  ആക്രമണങ്ങൾ നടന്നയിടങ്ങളിൽ നിന്നും ആക്രമണത്തിന്റെ ആസൂത്രണം നിർവ്വഹിച്ചത് പീപ്പിൾസ് ലിബറേഷൻ ഗറില്ല അലൈൻസ് (പി.എൽ.ജി.എ) ആണെന്നാണ് വെളിപ്പെട്ടിട്ടുള്ളത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച മാവോയിസ്റ്റ് സംഘടനയുടെ പത്രക്കുറിപ്പുകളിലും ലഘുരേഖകളിലുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സി.പി.ഐ മാവോയിസ്റ്റ് പോലുള്ള സംഘടനകൾ സമാധാനപരമായി രാഷ്ട്രീയത്തിൽ തങ്ങൾക്കും ഇടപെടാനുള്ള അവസരമൊരുക്കണമെന്ന് അവരുടെ ദേശീയവക്താവായ അഭയ് എന്നയാളുടെ അഭിമുഖത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുന്ന ഒരു സമയത്താണ് കേരളത്തിൽ മാവോയിസ്റ്റ് പ്രസ്ഥാനം അക്രമപരന്പരകളിലൂടെ കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നതെന്നത് കൗതുകകരമായ കാര്യമാണ്. മാവോയിസ്റ്റ് പ്രസ്ഥാനക്കാർക്കിടയിൽ തന്നെ നിലനിൽക്കുന്ന വലിയ അഭിപ്രായഭിന്നതകളും പരസ്പരബന്ധങ്ങളില്ലായ്മയുമാണ് ഇത് പുറത്തുകൊണ്ടുവരുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷവുമാണ്. 

കേരളത്തിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റിയുള്ള ചർച്ചകൾ സജീവമായിട്ട് രണ്ടു വർഷങ്ങളാകുന്നതേയുള്ളു. 2013 ഫെബ്രുവരി 18,19 തീയതികളിൽ വർഗ്ഗീസ് രക്തസാക്ഷിദിനവും മുത്തങ്ങ വാർഷികവുമായി ബന്ധപ്പെട്ട് വയനാട്ടിലെ പോലീസ് േസ്റ്റഷനുകൾ മാവോയിസ്റ്റുകൾ ആക്രമിക്കുമെന്ന പ്രചാരണത്തിലായിരുന്നു അതിനു തുടക്കം. ഇക്കാലയളവിൽ തന്നെയാണ് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിൽ പല തോക്കുധാരികളേയും കണ്ടതായും അവർ ലഘുലേഖകൾ വിതരണം ചെയ്തതായുമൊക്കെയുള്ള റിപ്പോർട്ടുകൾ വരുന്നത്. പ്രദേശവാസികളോട് അരിയും മറ്റ് സാധനങ്ങളും വാങ്ങി നൽകാൻ ഇവർ ആവശ്യപ്പെട്ടതായും വാർത്തകൾ വന്നു. സൈലന്റ് വാലിയിലെ ബഫർ സോണായ നിലന്പൂരിലെ പോത്തുംകടവ് വനമേഖലയിൽ വനംവകുപ്പ് ജീവനക്കാരായ ചന്ദ്രൻ, ശശി എന്നിവർ മാവോയിസ്റ്റുകളെ  കണ്ട് ഭയന്ന് ഓടുകയും ആയുധധാരികളായ അവർ ആകാശത്തിലേയ്ക്കു വെടിയുതിർക്കുകയും ചെയ്തതായി അവർ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ്  കോഴിക്കോട് തൊട്ടിൽപ്പാലത്തിനടുത്ത് ക്വാറിയിലെ മണ്ണുമാന്തിയന്ത്രം തീവച്ചു നശിപ്പിക്കപ്പെട്ടത്. തുടർന്നാണ് ആ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കാട്ടുതീ എന്ന ലഘുലേഖ മാവോയിസ്റ്റുകളുടെ പേരിൽ പുറത്തിറങ്ങിയത്. ഇതിനു ശേഷം 2014ന്റെ തുടക്കത്തിൽ ആദ്യം വയനാട്ടിലെ കുഞ്ഞോം വനമേഖലയിൽ ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തിയപ്പോഴേക്കും അവർ രക്ഷപ്പെട്ടു.  2014 ഏപ്രിൽ 24 ന് കുഞ്ഞോം പ്രദേശത്തു താമസിക്കുന്ന പ്രമോദ് ഭാസ്‌കരൻ എന്ന സിവിൽ പോലീസ് ഓഫീസറുടെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ വീടിന്റെ ചുമരിൽ ഭീഷണി പോസ്റ്റർ പതിക്കുകയും മോട്ടോർ ബൈക്ക് കത്തിക്കുകയും ചെയ്തു. തുടർന്നാണ് പനന്പിള്ളി നഗറിൽ നിറ്റാ ജെലാറ്റിൻ എന്ന വ്യവസായ സ്ഥാപനത്തിന്റെ ഓഫീസിനു നേരെയും പാലക്കാട്ട് കെ.എഫ്.സിയിലും ദേശീയപാതാ അതോറിട്ടി ഓഫ് ഇന്ത്യയുടെ കൊച്ചിയിലെ ഓഫീസിലും ആക്രമണങ്ങൾ ഉണ്ടായത്. അതിനു തൊട്ടു മുന്പാണ് മാവോയിസ്റ്റ് സംഘത്തിന്റെ കേരളം, തമിഴ്‌നാട്, കർണാടകം പ്രദേശങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നുവെന്ന് പറയപ്പെടുന്ന സിനോജ് എന്ന രാജൻ ബോംബ് നിർമ്മാണത്തിനിടെ അത് പൊട്ടി കൊല്ലപ്പെട്ട വിവരം  കാട്ടുതീ എന്ന അവരുടെ തന്നെ പ്രസിദ്ധീകരണത്തിൽ ജോഗി എന്ന മാവോയിസ്റ്റ് വക്താവിലൂടെ പുറത്തുവരുന്നതും. സംസ്ഥാന സർക്കാർ മാവോയിസ്റ്റുകളെ കണ്ടെത്താൻ വൃഥാ അന്വേഷണം നടത്തുന്നതിനിടെയാണ് രൂപേഷും ഷൈനയും തമിഴ്‌നാട് പോലീസിന്റെ പിടിയിലാകുന്നതും കേരളത്തിലേയ്ക്ക് എത്തിക്കപ്പെടുന്നതും. 

സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വവുമായി കലഹിച്ച്, 1967ൽ ചാരു മജുംദാറും കനുസന്യാലും മാവോയിസ്റ്റ് പ്രസ്ഥാനത്തിനു തുടക്കമിട്ടതിനെ തുടർന്ന് അധികം വൈകാതെ തന്നെ കേരളത്തിലും മാവോയിസ്റ്റ് പ്രസ്ഥാനത്തിന് ആളനക്കം ഉണ്ടായിത്തുടങ്ങിയതാണ്. പക്ഷേ ജനാധിപത്യത്തിലും രാഷ്ട്രീയപാർട്ടികളിലും മലയാളിക്കുണ്ടായിരുന്ന വിശ്വാസം മൂലവും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അക്രമസ്വഭാവം മൂലവും കാൽപ്പനികതയ്ക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളെ അത് തിരസ്‌കരിച്ചതു മൂലവും അധികം വൈകാതെ തന്നെ കേരളത്തിൽ മാവോയിസത്തിന്റെ കൂന്പടഞ്ഞു. എന്നാൽ പുതിയ പരിതസ്ഥിതിയിൽ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ തമ്മിലുണ്ടായ ഐക്യപ്പെടലും കേരളത്തിൽ പ്രസ്ഥാനത്തിന് വേരുപിടിപ്പിക്കാനുതകുന്ന അന്തരീക്ഷവും ഉണ്ടെന്നുകണ്ട് കഴിഞ്ഞ പത്തുവർഷത്തോളമായി പലവിധ പ്രവർത്തനങ്ങളിലൂടെ അതിന് മണ്ണൊരുക്കാൻ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ ശ്രമിച്ചു തുടങ്ങിയിരുന്നുവെന്നതാണ് വാസ്തവം. ആദിവാസികൾക്കിടയിലും അധഃസ്ഥിത വിഭാഗക്കാർക്കിടയിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലുമുള്ള അസംതൃപ്തി മുതലെടുത്തുകൊണ്ട് തങ്ങളുടെ അസ്തിവാരം കെട്ടിപ്പടുക്കാനായിരുന്നു അവരുടെ ശ്രമങ്ങൾ. അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേയ്ക്കുള്ള വരവിന്റെ മറപറ്റിക്കൊണ്ടായിരുന്നു ആദ്യകാലത്ത് മാവോയിസ്റ്റ് നേതാക്കന്മാർ കേരളത്തിലേയ്ക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ മാവോയിസ്റ്റ് നേതാവായ മല്ലരാജറെഡ്ഢിയേയും ഭാര്യ ബീച്ച സുഗണയേയും അന്യസംസ്ഥാന തൊഴിലാളികളുടെ പെരുന്പാവൂരിലെ ഒരു വാസകേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്തതോടെ തങ്ങളുടെ ഒളികേന്ദ്രങ്ങൾ വനപ്രദേശങ്ങളിലേക്ക് മാറ്റാൻ മാവോയിസ്റ്റുകൾ നിർബന്ധിതരാകുകയായിരുന്നു. 

ഛത്തിസ്ഗഢിലും പരിസരപ്രദേശങ്ങളിലും മാവോയിസ്റ്റ് വേട്ട സജീവമായതോടെയാണ് മധ്യ ഇന്ത്യയിൽ നിന്നും തങ്ങളുടെ ഓപ്പറേഷനുകൾ തെന്നിന്ത്യയിലേയ്ക്ക് മാറ്റാൻ  സി.പി.ഐ (മാവോയിസ്റ്റ്) തീരുമാനിച്ചത്. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പീപ്പിൾസ് വാർ ഗ്രൂപ്പും ബീഹാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും 2004ൽ ലയിച്ചതിനെ തുടർന്നാണ് സി.പി.ഐ മാവോയിസ്റ്റ് രൂപം കൊള്ളുന്നത്. ഈ സി.പി.ഐ മാവോയിസ്റ്റുമായി കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം സ്വാധീനമുണ്ടെന്നു പറയപ്പെടുന്ന സി.പി.ഐ (എം.എൽ) നക്‌സൽബാരി 2014ൽ ലയിക്കുകയും ചെയ്തു. തങ്ങൾ കൂടുതലായി തെന്നിന്ത്യൻ ഓപ്പറേഷനുകൾ പദ്ധതിയിടുന്ന വിവരം അവർ തങ്ങളുടെ അനൗദ്ദ്യോഗിക മുഖപത്രമായ പീപ്പിൾസ് മാർച്ചിലൂടെ (2015 ജനുവരി−മാർച്ച് ലക്കം)  പുറത്തുവിടുകയും ചെയ്തിരുന്നു. സായുധപോരാട്ടമെന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് കേരളത്തിൽ അത് പ്രാവർത്തികമാണെന്നായിരുന്നു സംഘടന അന്ന് വിലയിരുത്തിയത്. അത്തരത്തിലുള്ള പോരാട്ടം കേരളത്തിന്റെ മണ്ണിൽ സാധ്യമല്ലെന്ന് വിലയിരുത്തിയ മുൻ നക്‌സലൈറ്റുകളെ അപഹസിക്കാനും ഈ ലേഖനം മറന്നില്ല. സി.പി.ഐ മാവോയിസ്റ്റിന്റെ കർണ്ണാടക േസ്റ്ററ്റ് സെക്രട്ടറിമാരായിരുന്ന സാകേത് രാജന്റേയും സെണ്ടേ രാജമൗലിയുടേയും മരണങ്ങൾ തങ്ങൾക്ക് ഏൽപ്പിച്ച ആഘാതമാകട്ടെ തങ്ങളുടെ പ്രവർത്തനമേഖല കേരളത്തിലേയ്ക്ക് മാറ്റുന്നതാണ് നല്ലതെന്ന തീരുമാനത്തിലേയ്ക്ക് അവർ എത്തപ്പെടാൻ കാരണവുമായി, അങ്ങനെയാണ് കബനീദളം എന്ന പേരിൽ 2012ന്റെ അവസാനത്തിൽ സി.പി.ഐ മാവോയിസ്റ്റ് ഒരു സായുധ പോരാട്ട സംഘം രൂപീകരിക്കുന്നത്. അതേ തുടർന്ന് നാടുകാണിയെന്നും ഭവാനി ദളം എന്ന പേരിലും കേരളം കേന്ദ്രീകരിച്ച് മറ്റ് രണ്ട് പോരാട്ട സ്‌ക്വാഡുകൾക്കു കൂടി അവർ രൂപം നൽകി. കേരളത്തിൽ ഒരു ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിനാണ് മാവോയിസ്റ്റ് സംഘടന രൂപം നൽകിയിരിക്കുന്നതെന്ന് അറിയുന്നു.

കബനീദളത്തിന്റെ രാഷ്ട്രീയ വിഭാഗം കൈകാര്യം ചെയ്തിരുന്ന 38കാരനായ വേളേക്കാട്ടിൽ സിനോജ് (സഖാവ് രാജൻ) 2014 ജൂൺ 16ന് സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ അവ യാദൃഛികമായി പൊട്ടിത്തെറിച്ച് മരണപ്പെടുകയുണ്ടായെന്ന് 2014 ജൂൺ 18ന് പുറത്തിറങ്ങിയ മാവോയിസ്റ്റ് മുഖപത്രമായ കാട്ടുതീയിൽ വക്താവായ ജോഗിയുടെ പേരിൽ വാർത്ത വന്നിരുന്നു.  മൂന്നു വർഷത്തോളം നാട്ടിൽ നിന്നും മാറി നിന്നിരുന്ന സിനോജിന്റെ മരണവാർത്ത സ്വന്തം കുടുംബക്കാർ പോലും ഞെട്ടലോടെയാണ് കേട്ടത്. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി പോലീസ് പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളുടെ ചിത്രമടങ്ങിയ നോട്ടീസിൽ സിനോജിന്റെ ചിത്രവും ഉണ്ടായിരുന്നു. തളിക്കുളത്തുള്ള സിനോജിന്റെ അമ്മ പി.കെ ഇന്ദിരയും സഹോദരൻ മനോജും സി.പി.എമ്മിന്റെ ഭാരവാഹികളാണ്. നാട്ടിക എസ്.എൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിനോജ് കേരള വിദ്യാർത്ഥി മുന്നണിയുടെ (കെ.വി.എം) ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കുടിയിറക്കൽ വിരുദ്ധ സമിതിയുമായി ബന്ധപ്പെട്ടും സിനോജ് പ്രവർത്തിച്ചിരുന്നതായി അറിയുന്നു. 2010ൽ ഇതുസംബന്ധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രക്ഷോഭത്തിലും സിനോജ് പങ്കെടുത്തിരുന്നുവത്രേ. അതേപോലെ, സി.പി.ഐ.എം റെഡ് ഫ്‌ളാഗിന്റേയും ജനശക്തിയുടേയും പ്രവർത്തകനായിരുന്നു മാവോയിസ്റ്റുകളുടെ മുഖ്യ ആസൂത്രകനെന്ന് പോലീസ് വിശേഷിപ്പിക്കുന്ന, ഇപ്പോൾ പോലീസ് പിടിയിലായിട്ടുള്ള ടി. രൂപേഷ്. മല്ലരാജറെഡ്ഢിയുടെ അറസ്റ്റിനോട് അനുബന്ധിച്ചാണ് രൂപേഷിന്റെ പി.ഡബ്ല്യു.ജി ബന്ധം പുറത്തുവരുന്നത്. കേരളത്തിൽ ജയിലിലായിരുന്ന രൂപേഷിനെ മറ്റൊരു കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കോയന്പത്തൂർ ജയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ സൈദ്ധാന്തികനായി അറിയപ്പെട്ടിരുന്ന മുരളി കണ്ണന്പിള്ളി (അജിത്ത്) ആണെങ്കിൽ  ഇന്ന് പോലീസ് പിടിയിലായി പൂനെ ജയിലിലാണുള്ളത്. 

മാവോയിസ്റ്റ് ബുദ്ധികേന്ദ്രങ്ങളിൽ പ്രമുഖരായ പലരും അറസ്റ്റിലായിട്ടും ഇപ്പോഴും പ്രവർത്തനങ്ങൾ ഊർജ്ജിതമായി തന്നെ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഒക്ടോബർ 17നും നവംബർ 10നും നടന്ന ആക്രമണങ്ങൾ. കേരളാ പോലീസിന്റെ തണ്ടർബോൾട്ട് കമാൻഡോ സംഘത്തിനാണെങ്കിൽ പലവട്ടം തെരച്ചിലുകൾ നടത്തിയിട്ടും അവരെ കണ്ടെത്താൻ പോലുമാകുന്നുമില്ല. സായുധപാതയിൽ നിന്നും സമാധാനത്തിന്റെ വഴിയിലേയ്ക്ക് പോകാൻ മാവോയിസ്റ്റുകൾക്ക് താൽപര്യമുണ്ടെന്ന് സി.പി.ഐ മാവോയിസ്റ്റ് ദേശീയ വക്താവായ അഭയ്‌യുടെ പേരിൽ ഒരു പ്രസ്താവന പുറത്തുവന്നിരുന്ന കാര്യം ആദ്യം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുള്ള തുടക്കമെന്ന നിലയ്ക്ക് സി.പി.ഐ മാവോയിസ്റ്റുമേലും മറ്റ് സംഘടനകൾക്കും മേലുള്ള നിരോധനം നീക്കണമെന്നാണ് അഭയ് ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സർക്കാർ വഴങ്ങാനുള്ള സാധ്യതകൾ കുറവാണ്− പ്രത്യേകിച്ചും മാവോയിസ്റ്റ് സംഘടനകൾ സായുധപോരാട്ടത്തിൽ നിന്നും പിന്മാറാത്ത സാഹചര്യത്തിൽ.  

കേരളത്തിൽ കർഷക ആദിവാസി വ്യവസായ മലിനീകരണദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കുടിയിറക്കൽ പ്രശ്‌നങ്ങൾ എന്നിവയെ ഉപയോഗിച്ച് സ്വാധീനശേഷി കൂടുതൽ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ മാവോയിസ്റ്റ് സംഘടന നടത്തുന്നതെന്നറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമങ്ങൾ അവർ സ്വാഭാവികമായും നടത്താനും സാധ്യതകളുണ്ട്− പ്രത്യേകിച്ചും കേരളത്തിൽ അഴിമതിക്കേസ്സുകളിൽ ഭരണാധിപന്മാർ മുങ്ങിയിരിക്കുന്ന അവസ്ഥയിൽ! 

ഇത്തരമൊരുവസ്ഥ മാവോയിസ്റ്റുകൾ മുതലെടുക്കാനുള്ള സാധ്യത വളരെ വലുതാണ്. അതുകൊണ്ടു തന്നെ, സ്വാഭാവികമായും അത്തരമൊരു അവസ്ഥയിൽ സർക്കാർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന കാര്യത്തിൽ 

You might also like

Most Viewed