സ്മാർട്ട് സിറ്റി സ്മാർട്ടാകാനുള്ള മടി
കേരളം സ്മാർട്ടാകും എന്ന് പറഞ്ഞുതുടങ്ങിയിട്ട് ഇപ്പോൾ കുറെക്കാലമായി. പക്ഷേ അത്ര പെട്ടെന്നങ്ങ് സ്മാർട്ടായാൽ ശരിയാവില്ലെന്ന മനസ്ഥിതിയാണ് നമ്മുടെ ഉദ്യോഗസ്ഥർക്കുള്ളത്. എന്തും വലിച്ചിഴച്ച് കുറെക്കാലം കൊണ്ടുനടന്ന്, മനസ്സുമടുത്തു കഴിഞ്ഞതിനുശേഷം മാത്രം അത് പ്രാവർത്തികമാക്കുകയുള്ളുവെന്നതാണല്ലോ നമ്മുടെ രീതി. സ്മാർട്ട് സിറ്റിയുടെ കാര്യത്തിലും അതു തന്നെയാണ് അവസ്ഥ. 2004 മുതൽ കഴിഞ്ഞ പതിനൊന്നു വർഷമായി മലയാളി ഏറെ പ്രതീക്ഷകളോടെ താലോലിച്ചുകൊണ്ടിരുന്ന ഒരു സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനിയും കടന്പകൾ പലതും അവശേഷിക്കുന്നുണ്ടെന്നാണ് ജൂലൈ പതിനേഴിന് ചീഫ് സെക്രട്ടറി ജിജി തോംസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ വെളിപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യ ബിൽഡിങ്ങിന്റെ ഉദ്ഘാടനം വൈകിയപ്പോൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിജോ ജോസഫിന്റെ തല തെറിച്ചതിനു തൊട്ടുപിന്നാലെയാണ് ആദ്യ ബിൽഡിംഗ് പൂർത്തീകരിക്കാനുള്ള ഡെഡ്‌ലൈൻ ഓഗസ്റ്റ് അവസാനമായി പുതുക്കി നിശ്ചയിച്ചുകൊണ്ടും ആഴ്ച തോറും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുരോഗതി അവലോകനവും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. 2020−ഓടെ 90,000 തൊഴിലുകൾ ഉൽപാദിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഈ പദ്ധതി ഓരോ ദിവസവും വൈകുന്തോറും ലോകത്തിനു മുന്നിലുള്ള കേരളത്തിന്റെ പ്രതിഛായ ഇടിയുകയും വരാനിരിക്കുന്ന നാളുകളിൽ കേരളത്തിലേക്ക് എത്തേണ്ടിയിരുന്ന മുതൽ മുടക്കുകൾ കൂടി അവതാളത്തിലാകുകയും ചെയ്യുമെന്നതാണ് യാഥാർത്ഥ്യം.
ഒരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. 2020−ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 5000 കോടി രൂപയുടെ പദ്ധതിയാണ് സ്മാർട്ട് സിറ്റി. പദ്ധതി പൂർത്തിയാകുന്പോൾ 90,000 പേർക്ക് തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് കന്പനിയുടെ വാഗ്ദാനം. ദുബൈ ഹോൾഡിംഗ്സ് കന്പനിയുടെ അനുബന്ധ കന്പനിയായ സ്മാർട്ട് സിറ്റി ഇന്ത്യ എഫ് ഇസൈഡ്− എൽ.എൽ.സിയും കേരള സർക്കാരുമാണ് നിർമ്മാണത്തിലെ പാർട്ട്‌ണർമാർ. സ്മാർട്ട് സിറ്റിക്ക് 84 ശതമാനം ഓഹരിയും കേരള സർക്കാരിന് പദ്ധതിയിൽ 16 ശതമാനം ഓഹരിയുമാണ് ഉള്ളത്. െപ്രാമോട്ടർമാരായ ദുബൈ ഹോൾഡിംഗ്‌സിന് ദുബൈയിൽ നോളജ് ക്ലസ്റ്ററുകൾ വികസിപ്പിക്കുകയും അതിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്ത അനുഭവപരിചയമുണ്ട്. ദുബൈയിൽ പതിനൊന്ന് ക്ലസ്റ്ററുകളുള്ളതിൽ അവിടെ 5000 കന്പനികളും 50,000 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. മീഡിയ, ഫിനാൻസ്, ഐ.ടി, വിദ്യാഭ്യാസം, ഗവേഷണ−വികസനം, സയൻസസ്, നിർമ്മാണം തുടങ്ങിയ വിവിധ മേലകളുണ്ട്. ദുബൈ സ്റ്റുഡിയോ സിറ്റി, ഇന്റർനെറ്റ് സിറ്റി, മീഡിയ സിറ്റി, നോളജ് വില്ലേജ്, ബയോടെക് പാർക്ക് മുതലായവ ദുബൈയെ അന്താരാഷ്ട്ര കന്പനികളുടേയും നോളജ് സെന്ററുകളുടേയും ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഈ അനുഭവ പരിചയമാണ് ദുബൈ ഹോൾഡിംഗ് സിെന കൊച്ചിയിലേക്ക് എത്തിക്കുന്നത്. പക്ഷേ സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള ആദ്യ ബിൽഡിങ്ങിന്റെ നിർമ്മാണവും പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യവികസനവും ആദ്യഘട്ടത്തിൽ തന്നെ അവതാളത്തിലായതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. പദ്ധതിക്കായി നീക്കി വെച്ച ഭൂമിയിൽ നടന്ന കൈയേറ്റങ്ങൾ കോടതിയിൽ കേസ്സുകളായി മാറിയതും സ്മാർട്ട് സിറ്റിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന നിരത്തുകളുടെ കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയുയെല്ലാം തന്നെ ആദ്യ ബിൽഡിംഗിന്റെ പൂർത്തീകരണത്തിന്റെ അനിശ്ചിതാവസ്ഥയ്‌ക്കൊപ്പം സ്മാർട്ട് സിറ്റിയുടെ മുന്നോട്ടുള്ള പോക്കിന് വിഘ്‌നമായി നിലകൊള്ളുന്നു.
മാസ്റ്റർ ഡെവലപ്പറായ സ്മാർട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ ൈപ്രവറ്റ് ലിമിറ്റഡിന്റെ കീഴിൽ കാനഡ ആസ്ഥാനമായ ബി+എച്ച് രൂപകൽപ്പന ചെയ്ത മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് സ്മാർട്ട് സിറ്റിയുടെ നിർമ്മാണം കാക്കനാട് ഇൻഫോപാർക്കിന്റെ എതിർവശത്ത് നടന്നു വരുന്നത്. മൊത്തം 246 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്മാർട്ട് സിറ്റിയുടെ നിർമ്മാണത്തിനായി എൻ.സി.സി ലിമിറ്റഡിനാണ് സിവിൽ വർക്കിനും സ്ട്രക്ച്ചറൽ വർക്കിനുമുള്ള കരാർ നൽകിയിരിക്കുന്നത്. സ്മാർട്ട് സിറ്റി കൊച്ചിയിൽ ഐ.ടി, മീഡിയ, ഫിനാൻസ്, റിസർച്ച് ആന്റ് ഇന്നവേഷൻ മേഖലയിൽ നിന്നുള്ള നോളജ് ക്ലസ്റ്ററുകളാകും ഉണ്ടാകുക.
കാക്കനാട്ടെ സ്മാർട്ട് സിറ്റിയുടെ പദ്ധതി പ്രദേശത്ത് 6.5 ലക്ഷം ചതുരശ്ര അടിയുള്ള എസ്.സി.കെ 01 എന്ന ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ചതുരശ്ര അടി ഫ്‌ളോർ ഏരിയയുള്ള ആറ് ഫ്‌ളോറുകളാകും ഉണ്ടാകുക. ലീഡ് പ്ലാറ്റിനം റേറ്റിംഗ് എസ്.സി കെ 01 നോളജ് അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഒരുങ്ങുന്നത്. എസ്.സി കെ 01−ന്റെ താഴത്തെ നിലയിൽ ഫുഡ് ആന്റ് ബെവറേജസ്, റീടെയ്ൽ വ്യാപാരത്തിനുള്ള സൗകര്യവും നോളജ് വർക്കേഴ്‌സിന്റെ സൗകര്യത്തിനായി ഒരുക്കുന്നുണ്ട്. ആദ്യ നിലയുടെ നിർമ്മാണം കാലബന്ധിതമായി തന്നെ പൂർത്തീകരിക്കപ്പൈട്ടെങ്കിലും 2015 മാർച്ചോടെ ഐ.ടി കന്പനികൾക്ക് ആ കെട്ടിടം ലീസിന് നൽകാനാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. 3.7 കിലോമീറ്റർ ദൈർഘ്യം വരുന്ന ഇന്റേണൽ റോഡിന്റെ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ഇടച്ചിറയേയും (സ്മാർട്ട് സിറ്റി പ്രദേശം) കരിമുഗളിനേയും ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയും പ്രോജക്ടിനെ എൻ.എച്ച് 47−മായി ചക്കരപ്പറന്പിൽ ബന്ധിപ്പിക്കുന്ന നിരത്തിന്റേയും സ്മാർട്ട് സിറ്റിയെ കിഴക്കന്പലം വഴി പെരുന്പാവൂരുമായി ബന്ധിപ്പിക്കുന്ന നിരത്തിന്റെ കാര്യവും ആരംഭിച്ചിട്ട് പോലുമില്ല. ഈ മൂന്ന് നാല് വരിപ്പാതകളുടേയും നിർമ്മാണം ഉടനടി ആരംഭിക്കുമെന്ന് 2013 ഫെബ്രുവരിയിൽ പി.ഡബ്ല്യു.ഡി പ്രഖ്യാപിച്ചിരുന്നതാണെന്നതാണ് രസകരമായ കാര്യം. എന്തുകൊണ്ടാണ് ഈ നിരത്തുകൾ യാഥാർത്ഥ്യമാകാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥനും മറുപടിയുമില്ല. അതിനിടെ പദ്ധതി പ്രദേശത്തെ ഭൂമിയിൽ 27 സെന്റ് ഒരു വ്യക്തിയും 5 സെന്റ് മറ്റൊരാളും വേറൊരു 5 സെന്റ് തൃക്കാക്കര മുൻസിപ്പാലിറ്റി അംഗനവാടി നിർമ്മാണത്തിനായും കൈയേറുകയും ചെയതിരിക്കുന്നു. ഇവരെല്ലാം ഭൂമി തങ്ങളുടേതാണെന്ന് കാട്ടി കോടതിയിൽ കേസ്സ് ഫയൽ ചെയ്തിട്ടുള്ളതിനാൽ ഇവരെ ഒഴിപ്പിക്കാനും സർക്കാരിനാവില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പല വിദേശ ഐ.ടി കന്പനികളും കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ പ്രവർത്തിക്കണമോയെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയിൽ തന്നെയാണ്.
എന്താണ് കൊച്ചി സ്മാർട്ട് സിറ്റിക്ക് വളരാനുള്ള സാധ്യതകൾ? ഏതു മട്ടിലാകും ആ ബിസിനസ് ടൗൺഷിപ്പിൽ കന്പനികൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുക? ഇന്ത്യയിലെ മറ്റ് വൻ നഗരങ്ങളിലെ ഐ.ടി വ്യവസായവുമായി കേരളം ഏത് മട്ടിലാകും മത്സരിച്ച് മുന്നേറുക? ഒരു ഐ.ടി ടൗൺഷിപ്പെന്ന നിലയിൽ സ്മാർട്ട് സിറ്റിക്ക് എന്ത് റോളാണ് വഹിക്കാനുണ്ടാകുക? കൊച്ചിയുടെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ശേഷിയിൽ തന്നെയാണ് വാസ്തവത്തിൽ സ്മാർട്ട് സിറ്റി പോലൊരു പ്രോജക്ട് നടപ്പാക്കുന്പോൾ റിയൽ എസ്‌റ്റേറ്റ് ഡവലപ്പർമാരുടെ കണ്ണ്. അടിസ്ഥാന സൗകര്യവികസനം നടത്തുന്നതിനൊപ്പം വിവിധ ക്ലയന്റുകളെ അതുവഴി ആകർഷിച്ച് ഐ.ടിയിലും മറ്റ് ഐ.ടിയിതര വ്യവസായങ്ങളിലും മുതൽമുടക്ക് സമാഹരിക്കുകയുമാണ് സ്മാർട്ട് സിറ്റി വാസ്തവത്തിൽ ചെയ്യുന്നത്. സ്മാർട്ട് സിറ്റി പദ്ധതിക്ക് മുന്നിലുണ്ടായിരുന്ന ഒരു പ്രധാന വിഘ്‌നവും റിയൽ എസ്‌റ്റേറ്റിന്റെ വിൽപ്പന സംബന്ധിച്ചുണ്ടായ തടസ്സവാദങ്ങളും നദിയാൽ വേർതിരിക്കപ്പെട്ട പ്രദേശത്തിന് ഒറ്റ സെസ് പദവി നൽകുന്നത് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുമായിരുന്നു. സ്മാർട്ട് സിറ്റി പ്രദേശത്തെ ഫ്രീ−ഹോൾഡ് ഭൂമിയുടെ 12 ശതമാനം വിൽക്കാനുള്ള അനുവാദം ടീകോം ഇൻവെസ്റ്റ്‌മെന്റിന് നൽകണമെന്ന കാര്യത്തിലായിരുന്നു പ്രധാന തർക്കം. സർക്കാർ 12 ശതമാനം ഭൂമി നൽകാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അത് പ്രത്യേക സാന്പത്തിക മേഖലാ പ്രദേശത്ത് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിഷയങ്ങൾ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 2011−ൽ ചർച്ചയിലൂടെ പരിഹരിച്ചതിനെ തുടർന്നാണ് 2011 ഒക്‌ടോബർ എട്ടിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്മാർട്ട്‌സിറ്റിക്ക് തറക്കല്ലിട്ടത്. 2011 ഡിസംബറിൽ വാണിജ്യമന്ത്രാലയം സ്മാർട്ട് സിറ്റി പ്രദേശത്തെ 246 ഏക്കർ ഭൂമിക്കും ഒറ്റ സെസ് പദവി നൽകുകയും ചെയ്തു. ദുബൈ ഹോൾഡിംഗ്‌സിന്റെ ഇന്ത്യയിലെ ആദ്യ ഐ.ടി ബിസിനസ് ടൗൺഷിപ്പാണ് കൊച്ചിയിലേത്. ദുബൈയിക്കും കൊച്ചിക്കും പുറമേ റിപ്പബ്ലിക് ഓഫ് മാൾട്ടയിലാണ് മറ്റൊരു സ്മാർട്ട്‌സിറ്റി ഒരുങ്ങുന്നത്.
നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആന്റ് സർവ്വീസസ് കന്പനീസ് (നാസ്‌കോം)−ന്റെ 2014 വർഷത്തെ സ്ട്രാറ്റജിക് റിവ്യൂ പ്രകാരം ഇന്ത്യയിലെ 31 ലക്ഷം ഐ.ടി−, ഐടി അനുബന്ധ തൊഴിലാളികളിലൂടെ 118 ബില്യൺ ഡോളർ (1910 ബില്യൺ രൂപ) നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യസംരംഭക വ്യവസായമായി ഐ.ടി വികസിച്ചു കഴിഞ്ഞുവെന്നാണ് അത് വ്യക്തമാക്കുന്നത്. മൂവായിരത്തിലധികം സോഫ്റ്റ്‌വെയർ പ്രോഡക്ട് കന്പനികളടക്കം മൊത്തം 16,000−ത്തോളം കന്പനികളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഐ.ടി −ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് കയറ്റുമതിയാകട്ടെ ഈ വർഷം 13 ശതമാനം കണ്ട് വളർന്ന് 86 ബില്യൺ ഡോളർ ഈ വർഷം കടക്കുമെന്നും നാസ്‌കോം കണക്കാക്കുന്നു. അതേസമയം ഐ.ടി സർവ്വീസസുകളും വളർച്ചയുടെ പാതയിൽ തന്നെയാണ്. 2014−ൽ ഈ മേല 14.3 ശതമാനം കണ്ട് വളർച്ച നേടുമെന്നും 52 ബില്യൺ ഡോളർ കയറ്റുമതി നടത്തുമെന്നും അവർ പ്രവചിക്കുന്നു. ചിലവു കുറഞ്ഞ ഐ.ടി വ്യവസായത്തിന്റെ കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്കു മുന്നിൽ തന്നെയാണെന്നതാണ് ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് ഇനിയും വളരാനുള്ള സാധ്യതകളൊരുക്കി നൽകുന്നത്. 53 ലക്ഷം ബിരുദധാരികളും ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ജനവിഭാഗവും ചിലവു കുറഞ്ഞ തൊട്ടടുത്ത രാജ്യത്തേക്കാൾ 30 ശതമാനത്തോളം ചിലവ് കുറഞ്ഞ ഉൽപ്പാദനം കൈവരിക്കുന്ന രാജ്യമെന്ന പദവിയുമൊക്കെ ഇന്ത്യയിൽ വ്യവസായത്തിനുള്ള പ്രാമുഖ്യം തെളിയിക്കുന്നു. സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കപ്പെടുന്ന 2020−ഓടെ ഇന്ത്യയിലെ ഐ.ടി− ബി.പി.ഒ വളർച്ച 300 ബില്യൺ ഡോളറായി (ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും) വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ടിയർ 2, ടിയർ 3 നഗരങ്ങളിൽ വലിയ വളർച്ചയും ഒരു കോടി പുതിയ തൊഴിലും സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിന്റെ അവസ്ഥയും ശോഭനമാണെന്ന് ഇതിൽ നിന്നും വ്യക്തം. കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന 360−ഓളം കന്പനികൾ ഏതാണ്ട് 45,000 തൊഴിലുകൾ നിലവിൽ ഐ.ടി രംഗത്ത് സൃഷ്ടിച്ചിട്ടുണ്ട്. 4500 കോടി രൂപയോളമാണ് (ഏതാണ്ട് ഒരു ബില്യൺ ഡോളർ) കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ ഐ.ടി കയറ്റുമതി. ഇത് 2020 ആകുന്പോഴേക്കും ഒന്പത് ശതമാനം വളർന്ന് 110 ബില്യണിലെത്തുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകൾ. നിലവിൽ ഐ.ടി വ്യവസായങ്ങൾക്കാവശ്യമായ സ്‌പേസിന് വലിയ ദൗർലഭ്യം നേരിടുന്ന കേരളത്തിൽ സ്മാർട്ട്‌സിറ്റിയുടേയും (65 ലക്ഷം ചതുരശ്ര അടി) ടെക്‌നോപാർക്കിന്റേയും (72 ലക്ഷം ചതുരശ്ര അടി നിലവിൽ; 25 ലക്ഷം ചതുരശ്ര അടി നിർമ്മാണത്തിൽ)ഇൻഫോപാർക്കിന്റേയും (80 ലക്ഷം ചതുരശ്ര അടി) നിർമ്മാണം പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഐ.ടി സ്‌പേസിന് പുറമേ, കോഴിക്കോട്ടെ സൈബർ പാർക്കിൽ നിന്നും ടി.സി. എസിന്റേയും ഇൻഫോസിസിന്റേയും യു.എസ്.ടിയുടേയും പുതിയ ക്യാന്പസുകളിലൂടേയും വലിയ സ്‌പേസുകളാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
ടി.സി.എസ്, ഇൻഫോസിസ്, കോഗ്‌നിസന്റ്, വിപ്രോ, യു.എസ് ടെക്‌നോളജി, ഓറക്കിൾ, ഏണസ്റ്റ് ആന്റ് യങ്, ഐ.ബി.എസ് സോഫ്റ്റ്‌വെയർ സർവ്വീസസ്, നെസ്റ്റ്, ടാറ്റാ എക്‌സി ലിമിറ്റഡ് എന്നിവരാണ് കേരളത്തിലെ പ്രധാന തൊഴിൽ ദായകരായ ഐ.ടി സ്ഥാപനങ്ങൾ. ബി.പി.ഒ−കളിൽ സതർലാൻഡും സെറോക്‌സ് എ.സി.എസും ഇ.എക്‌സ്.എൽ (ഒ. പി.ഐ) തുടങ്ങി പതിനഞ്ചോളം കന്പനികൾ ബി.പി.ഒ രംഗത്തും സജീവമാണ്. കൊച്ചിയിലേക്കും കേരളത്തിലേക്കും ഐ.ടി കന്പനികളെ ആകർഷിക്കുന്ന പ്രധാന കാര്യം കേരളം വളരുന്ന ഒരു ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി പ്രദേശമാണെന്നതാണ്. ജീവിതനിലവാരം മറ്റു നഗരങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും കൊച്ചിയിലെ ജീവിതചെലവാകട്ടെ മറ്റു നഗരങ്ങളേക്കാൾ താരതമ്യനെ കുറവുമാണ്. ടിയർ 2 നഗരമായതിനാൽ ജീവിതചെലവിൽ കുറവുള്ളതിനാൽ കന്പനികൾക്ക് തങ്ങളുടെ ശന്പളത്തിൽ ബംഗലൂരു പോലുള്ള നഗരങ്ങളിൽ നിന്നും 20−30 ശതമാനം കുറവു വരുത്താനാകും. ഇതിന് പുറമേയാണ് കൊഴിഞ്ഞുപോക്ക് നിരക്കിലെ കുറവ്. പ്രമുഖ കന്പനികളുടെ കാര്യത്തിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക് നിരക്ക്. പുതിയ ഒരാളെ പരിശീലിപ്പിച്ചെടുക്കാൻ കുറഞ്ഞത് ആറു മാസക്കാലമെങ്കിലുമെടുക്കുമെന്നതിനാൽ കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞിരിക്കുന്നത് കന്പനികൾക്ക് അനുഗ്രഹമാകുകയും ചെയ്യുന്നു.
കേരളത്തിന്റെ ഐ.സി.ടി വളർച്ചയുടെ 5−75 ശതമാനവും കൊച്ചി ആവാഹിച്ചെടുക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ കൊച്ചിയ്ക്കുള്ള പ്രത്യേകതയാണ് ഇതിൽ പ്രധാനം. വി. എസ്.എൻ.എല്ലിന്റെ രണ്ട് കമ്യൂണിക്കേഷൻ കേബിളുകളായ എസ്.എ.എഫ്.ഇ, എസ്.സി.എ−.എം ഇ−ഡബ്ല്യു.ഇ 3 കൊച്ചിയിലാണ് കടലിനടിയിലൂടെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി വി.എസ് എൻ.എല്ലിന്റെ ഗിഗാബൈറ്റ് റൗട്ടറുമായി ഒപ്റ്റിക്കൽ ഫൈബറിലൂടെ സ്മാർട്ട്‌സിറ്റിയെ ബന്ധിപ്പിക്കാനാകും. ഉയർന്ന ടെലി സാന്ദ്രതയും ഒപ്റ്റിക് ഫൈബർ കേബിളുടെ ബന്ധിപ്പിക്കലുകളും കൊച്ചിയെ കമ്യൂണിക്കേഷൻ ഹബ്ബാക്കി മാറ്റുന്നുണ്ട്. ഐ ടി സ്‌പേസിനായി ധാരാളം ആവശ്യക്കാരും കന്പനികളുമൊക്കെയുണ്ടെങ്കിലും കൊച്ചിയിൽ ഇനിയും മതിയായ രീതിയിൽ അടിസ്ഥാന സൗകര്യം ഒരുക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിൽ ഐ ടി സ്‌പേസിന് വലിയ ഡിമാന്റ് ഉണ്ടെങ്കിലും അത് ഇവിടെ ലഭ്യമായിട്ടില്ല. അതുകൊണ്ടാണ് പുറമേ നിന്നു നോക്കുന്പോൾ ഐ ടി രംഗത്ത് കൊച്ചി പിന്നിൽ നിൽക്കുന്നത്. ടിയർ 2 ലൊക്കേഷനുകളിൽ കൊച്ചി ഒന്നാം സ്ഥാനത്താണെങ്കിലും (പൂനെയായിരുന്നു നേരത്തെ ടിയർ 2−വിൽ ഒന്നാം സ്ഥാനത്തെങ്കിലും ആ നഗരം ഇപ്പോൾ ടിയർ 1−ലേക്ക് മാറി) കൊച്ചിയിലെ സാധ്യതകളെപ്പറ്റി ഇപ്പോഴും ക്ലയന്റ്‌സിന് അവബോധം നൽകേണ്ടതായി വരുന്നുവെന്നതും സ്മാർട്ട് സിറ്റി നേരിടുന്ന വെല്ലുവിളിയാണ്. കോയന്പത്തൂർ, ജയ്പൂർ, ഭുവനേശ്വർ തുടങ്ങിയ പ്രദേശങ്ങളാണ് കൊച്ചിയുമായി താരതമ്യപ്പെടുത്തുന്ന മറ്റിടങ്ങൾ. മെട്രോ റെയിൽ, ഷോപ്പിംഗ് മാളുകൾ, കോസ്‌മോപൊളിറ്റൻ ജീവിതശൈലി, റിക്രിയേഷണൽ ആക്ടിവിറ്റീസിനുള്ള ഇടങ്ങൾ എന്നിവയൊക്കെ കൊച്ചിയിലുണ്ടായി വരുന്നുവെന്നത് കൂടുതൽ മെച്ചപ്പെട്ട ഐ.ടി വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങളായി വിപണനം ചെയ്യപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. സ്മാർട്ട് സിറ്റിയിലേയ്ക്ക് നാലുവരിപ്പാതകൾ, ജലഗതാഗത സംവിധാനങ്ങൾ (വൈറ്റില വഴി കാക്കനാട്ടേക്കുള്ള ബോട്ടുകൾ) എന്നിവ കൂടി വരുന്നതോടെ മാത്രമേ സ്മാർട്ട് സിറ്റി ഐ.ടി കന്പനികൾക്ക് ആകർഷകമാകുകയുള്ളൂ. ഇന്ത്യയിലെ മറ്റി­