ഇസ്ലാ­മും ഇതര വി­ശ്വാ­സങ്ങളും ചി­ല ഇഴടയു­പ്പങ്ങൾ


ഇസ്മായിൽ പതിയാരക്കര

ഇന്ന് ലോകത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും പുകമറയ്ക്കകത്ത് കുടങ്ങിക്കിടക്കുന്നതുമായൊരു പ്രത്യയ ശാസ്ത്രമാണ് ഇസ്ലാം. അതേപോലെ തന്നെ ജനസംഖ്യയിൽ അഞ്ചിലൊന്നുണ്ടായിട്ടും വേദനാജനകമായ രീതിയിൽ പീഡനമേറ്റ് വാങ്ങാൻ വിധിക്കപ്പെട്ടവരാണ് മുസ്ലീംകൾ.

ഇതിൽ രസാവഹമായ മറ്റൊരു കാര്യം ഇന്ന് ഇസ്ലാമിനെ വിമർശിക്കുന്ന പലരും നാമമാത്ര രീതിയിൽ മാത്രം അതിനെ മനസിലാക്കി തെറ്റിദ്ധരിക്കപ്പെട്ടവരോ അല്ലെങ്കിൽ പ്രസ്തുത വിഷയത്തിൽ യാതൊരു വിവരവും ആർജിക്കാത്തവരാണ്. ശരിയായ രീതിയിൽ ഇസ്ലാമിനെ സമീപിക്കുന്ന ഏതൊരാൾക്കും വല്ലാത്ത രീതിയിൽ അഭിനിവേശമുണ്ടാക്കുന്ന തരത്തിലാണ്  അത് പഠിപ്പിച്ചു തരുന്ന ജീവിത പാഠങ്ങളും തത്വങ്ങളും. ജനനം മുതൽ മരണം വരെ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന സകല സമസ്യകളെയും അത് വളരെ വ്യക്തമായിത്തന്നെ സമീപിക്കുകയും അർത്ഥശങ്കക്കിടയില്ലാത്ത തരത്തിലുള്ള പൂരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. 

ഇസ്ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അത് മനുഷ്യവംശത്തിന്റെ ആവിർഭാവത്തോടൊപ്പം തന്നെ സഞ്ചരിച്ചു തുടങ്ങുന്നു എന്നതാണ്. പലരുടെയും ഒരു വികലമായ ധാരണ എന്തെന്നാൽ പ്രവാചകൻ മുഹമ്മദ് നബി (സ:അ) സ്ഥാപിച്ച മതമാണ് ഇസ്ലാം എന്നതാണെന്നാണ്. യഥാർത്ഥത്തിൽ ആദിമ പിതാവായ ആദം നബി (അ) യാണ് ഇസ്ലാമിന്റെ പ്രഥമ പ്രവാചകൻ. പിന്നീടങ്ങോട്ട് ഭൂമിയിൽ മനുഷ്യൻ പെറ്റു പെരുകുന്നതിനനുസരിച്ച് അധർമ്മങ്ങളും പെരുകി അന്ധതയിൽ അഭിരമിച്ച ജനതികൾക്ക് വെളിച്ചം കാട്ടാനായി ദൈവദൂതന്മാരും പിറവിയെടുത്തു. ഇദ്്രീസ്, നോഹ, ലോത്ത, സ്വാലിഹ്, എബ്രഹാം, ദാഫീദ്, മൂസ, സോളമൻ, യാഖൂബ്, യേശു.... ഇവരൊക്കെയും ഓരോ നാടിനും സമൂഹത്തിനുമായി അയക്കപ്പെട്ടവരായിരുന്നു. എന്നാൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ.അ) അവസാനത്തെ ദൈവദൂതരെന്ന നിലയിൽ മുഴുവൻ മനുഷ്യർക്കും സകല നാട്ടുകാർക്കുമായാണ് അയക്കപ്പെട്ടത്.

ഖുർആനിൽ ഇരുപത്തിഅഞ്ച് ദൈവിക സന്ദേശവാഹകരെക്കുറിച്ച് മാത്രമേ പരാമർശമുള്ളുവെങ്കിലും ഒന്നേകാൽ ലക്ഷത്തിലധികം പ്രവാചകന്മാരെ പല കാലങ്ങളായി വിവിധ പ്രദേശങ്ങളിലേയ്ക്ക് അയക്കപ്പെട്ടിട്ടുണ്ടെന്ന് ദൈവം അരുൾ ചെയ്യുന്നു.

ഇന്ത്യൻ ജനത ഇതിഹാസ സമാനരായി നെഞ്ചേറ്റുന്ന ശ്രീകൃഷ്ണനും ശ്രീരാമചന്ദ്രനും ഗൗതമ ബുദ്ധനുമൊക്കെ ഒരു കാലത്ത് ഇവിടെ നിയോഗിക്കപ്പെട്ട സത്യസന്ദേശവാഹകരായിരിക്കാമെന്ന് പണ്ധിതന്മാർ ചൂണ്ടിക്കാട്ടുന്നു.

പ്രവാചകനായിരുന്ന ഈ സാമസീഹ് (റ) അഥവാ യേശു ക്രിസ്തു ഒരിക്കൽ ഇങ്ങനെ പറഞ്ഞു. “അല്ലയോ ഇസ്രായേല്യരെ നിങ്ങൾ ഭൂമിയിലെ ഉപ്പും, പർവതങ്ങളിലെ വെളിച്ചവുമാവുക.”

ഭൂമിയിലെ ഉപ്പ് എന്നത് കൊണ്ടുള്ള ഉദ്ദേശം സകല വസ്തുക്കളെയും കേടുകൂടാതെ സൂക്ഷിക്കാൻ ഉപകരിക്കുകയും സ്വയം കേടാകാതിരിക്കുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുവാണ് ഉപ്പ്. അതേപോലെ ഗനാന്ധകാരത്തിൽ മരുഭൂമിയിൽ നട്ടം തിരിയുന്നവർക്ക് പർവ്വതങ്ങളിൽ കാണുന്ന വെളിച്ചം വലിയ തോതിലുള്ള സഹായമാണ് ചെയ്യുന്നത്.

സ്വയം പാപത്തിൽ നിന്നും പരമാവധി വഴിമാറി നടന്ന് മറ്റുള്ളവരെ പാപങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്താനും ഭൗതിക സുഖാസംഭരങ്ങളുടെ ശീതളച്ഛായയിൽ ദൈവത്തെ നഷ്ടപ്പെട്ട് ഇരുട്ടിൽ തപ്പിത്തടയുന്നവർക്ക് ആത്മീയതയുടെ വെളിച്ചം പകർന്നു നൽകാനുമാണ് യേശുക്രിസ്തു ഇവിടെ ഉദ്ബോധിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed