മേൽവിലാസം നഷ്ടപ്പെടുന്നവർ


വളരെയധികം യാദൃശ്ചികതകളും നാടകീയതകളും നിറഞ്ഞതത്രേ മനുഷ്യജീവിതം. ഈ യാതതയിൽ നമ്മൾ കണ്ടുമുട്ടുന്ന ചെറുതും വലുതുമായ ഓരോ മനുഷ്യരും ഓരോ മനോഹരമായ സാഹിത്യ സൃഷ്ടിയാണ്. ചിലരുടെ ജീവിതം ഒരു ചെറുകഥയിൽ ഒതുക്കാമെങ്കിൽ മറ്റു ചിലരുടെത് ബൃഹത്തായ നോവലിനെക്കാൾ സംത്രമജനകവും നോവാർന്നതുമായിരിക്കും.

ഇത്രയും ആമുഖത്തിന് കാരണം ഈയടുത്ത കാലത്ത് പരിചയപ്പെട്ട പാകിസ്ഥാനിയായ വൃദ്ധനെക്കുറിച്ചെഴുതാനാണ്. വിഭജനാനന്തരം ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേയ്ക്ക് കുടിയേറുന്പോൾ അദ്ദേഹം കുട്ടിയായിരുന്നു.

അതിന്ശേഷം ജീവിതസന്ധാരണത്തിനായി ബഹ്റിനിലെത്തി. ജോലി ചെയ്തിരുന്ന സ്ഥാപന മേധാവിയായ ‘വിധവ’യെ വിവാഹം കഴിച്ചതും യാദൃശ്ചികം. കാലത്തിന്റെ കറക്കത്തിനിടയിൽ ്രാര്യയെ മരണം തട്ടിയെടുത്തു. മക്കൾ രണ്ടുപേരും അമേരിക്കയിൽ. വലിയ വില്ലയിൽ അയാളും ഒരു വേലക്കാരനും മാതതം. തനിച്ചാകലിന്റെ നെോന്പരം അയാളുടെ ഓരോ വാക്കുകളിലും നുരഞ്ഞു പോന്തിയിരുന്നു.

അയാളുമായുള്ള സം്രാഷണത്തിനിടയിൽ ഞാനോർത്തത് രാജ്യങ്ങൾക്കിടയിൽ മനുഷ്യർ വരഞ്ഞിടുന്ന അതിർത്തികൾ ക്കുള്ളിലെ ‘പൗരത്വം’ എന്ന പരികൽപ്പനയെക്കുറിച്ചായിരുന്നു. മൂന്ന് രാജ്യങ്ങളുെട പുതതനായി അവസാനം ഇന്നായൾ ഏകാന്തതയുടെ പൗരത്വം സ്വീകരിക്കപ്പെട്ടിരിക്കുന്നു.

പലസ്തീനി കവിയായിരുന്ന മഹ്മൂദ് ദർവേശിന്റെ രചനകളിൽ നിറഞ്ഞു നിൽക്കുന്ന വാക്കുകളിൽ തപധാനമായത് പൗരത്വവും മേൽവിലാസവുമാണ്.

വീടും നാടും അടയാളപ്പെടുത്തുന്ന ‘മേൽവിലാസം’ നഷ്ടപ്പെട്ടു കോണ്ടിരിക്കുന്ന ജനസഞ്ചയങ്ങൾ ഇന്ന് ലേോകത്തിന്റെ നെോന്പരമാണ്. സിറിയയായാലും ഇറാഖായാലും തകർന്നു തരിപ്പണമായിക്കോണ്ടിരിക്കുന്ന ജന്മനാടിനെ ഒരു വിതുന്പലായി മനസിൽ സൂക്ഷിച്ച് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയുള്ള പലായനങ്ങൾ.... അങ്ങനെയെോരവസ്ഥ യിലേയ്ക്ക് നാമും എത്തിപ്പെടുന്ന രീതിയിൽ ചിന്തിക്കുന്പോഴേ നിസ്സഹയരായ മനുഷ്യരുടെ യഥാർത്ഥ നിലവിളികൾ ഒരു നെോന്പരമായി നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തെ തട്ടിയുണർത്തുകയുള്ളൂ.

അതിർത്തി വരകൾക്കപ്പുറം മനുഷ്യസ്നഹത്തിന്റെ മഹാമേരുവ തത മണലാരണ്യം. ഈ തപവാസ്രൂമികയിൽ ്രൂഖണ്ധങ്ങൾക്കപ്പുറവും ഇപ്പുറവുമുള്ള സൗഹൃദങ്ങൾ വരെ നമുക്ക് കണ്ടെത്താൻ കഴിയും. വൻകരകൾ തടസമാകാത്ത യഥാർത്ഥ മനുഷ്യസ്നഹവും സൗഹൃ ദങ്ങളും.

ദർവീശിന്റെ ‘ശിരസും അമർഷവും’ എന്ന കവിതയിലെ ഏതാ നും ്രാഗം ഇവിടെ കുറിക്കട്ടെ.
‘എന്റെ ജന്മനാടേ....
ഞങ്ങൾ ജനിച്ചുവളർന്നത്

നിന്റെ മുറിവുകളിൽ
ഒരു യുക്തിയുമില്ലാതെ ചങ്ങലയിൽ പിടയുന്ന തപിയനാടേ മരണത്തിന് മുന്നിൽ എനിക്കുള്ളത് ഒരു ശിരസും ഒരമർഷവും മാതതം.’

‘മൃത്യു’വെന്ന പരുന്ത് തലയ്ക്ക് മുകളിൽ വട്ടമിട്ടു പറക്കുന്പോഴും അപരന് അവകാശപ്പെട്ട അരിമണികൾക്ക് പേോലും അടിപിടി കൂടുന്ന നമ്മൾ എതതമാതതം വിഡ്ഢികളാണ്.

മതങ്ങളും രാതഷ്ടങ്ങളും വർണ്ണവർഗ്ഗങ്ങളും ജാതിയും ഒന്നും തടസങ്ങൾ സൃഷ്ടിക്കാത്ത മാനവിക സ്നഹം പുഴയായി ഒഴുകുന്ന തപ്രാതങ്ങളിലേയ്ക്ക് എന്നാണ് നമുക്ക് ഉണർന്നെണീക്കാനാവുക?

്രീകരതയും തീതവവാദവും അധിനിവേശങ്ങളും കലാപങ്ങളും കോലവിളികളും മനസാക്ഷിക്കു മുന്പിൽ കരിയാ തവണങ്ങളായി വേദന പടർത്തുന്ന വർത്തമാനത്തിൽ മനുഷ്യസമത്വത്തെക്കുറിച്ചും സൗഹാർദ്ദത്തെക്കുറിച്ചും മനസ്സുകളോട് സംവദിക്കാൻ ഒരു സ്നഹഗായകന്റെ പിറവിക്കായി കാതോർത്തിരിക്കുകയാണ് ലോകം. 

You might also like

Most Viewed