അഹന്തയില്ലാത്ത ലോകം


ദ്ധൻ പറഞ്ഞത്. അഹന്ത ദുഃഖകരമാണ്. ഇത് എന്റെ രാജ്യമാണ്, ഇത് എന്റെ മതമാണ്‌, ഇത് എന്റെ പാർട്ടിയാണ് എന്നെല്ലാം പറയുന്നത് നമ്മുടെ അഹന്തയാണ്. ഇത് കേട്ടാൽ നമ്മുക്ക് തോന്നുക ജനിച്ച സമയത്ത് ഒരു രാജ്യവും മതവും പാർട്ടിയും എല്ലാം കൂടെ കൊണ്ട് വന്നിരുന്നു എന്നാണ്. ഈ ഭൂമി രാജ്യങ്ങളായി വിഭജിക്കപ്പെട്ടതായി തോന്നും. ഭൂമി അവിഭാജ്യമാണ്. അത് എകവുമാണ്. നമ്മുടെ പുരാതന ദാർശിനികന്മാർ ലോകത്തെ മുഴുവനും ഒരു കുടുംബമായി കണ്ടവരാണ്. 

അഹന്തയുടെ പ്രാഥമിക രൂപമാണ് ഇത് എന്റേത് എന്നുള്ളത്, അടുത്ത രൂപം എന്റേതാണ് മികച്ചതെന്നുള്ളതാണ്. എന്റെ രാജ്യം മികച്ചത്, എന്റെ മതം മികച്ചത്, എന്റെ പാർട്ടി മികച്ചത് മുതലായ ധാരണകൾ. മൂന്നാമത്തെ ഘട്ടമാവുന്പോൾ നമ്മുടെ അഹന്ത അവകാശപ്പെടുന്നത് എന്റേത് മാത്രമാണ് മികച്ചത് എന്ന രീതിയാണ്. ലോകത്തിലെ എല്ലാ പ്രയാസങ്ങളുടെയും കാരണം അഹന്തയുടെ ഈ അവസ്ഥയാണ്. എന്റേത് മാത്രമാണ് മികച്ചത് എന്നുള്ള ബോധം (അഹന്ത) മറ്റുള്ളതെല്ലാം മോശം എന്നതിലേയ്ക്ക് നയിക്കുന്നു. 

ഏത് കാര്യത്തിലും നമ്മുടെ അഹന്ത അവകാശവാദം മുന്നോട്ട് വെയ്ക്കുന്നു. എന്ത് കാര്യത്തിലും നമ്മുടേത്‌ മാത്രമാണ് മെച്ചം എന്ന് പറയുന്നു. സത്യത്തിൽ ഇത്തരം അവകാശ വാദങ്ങളിൽ മാത്രമാണ് അഹന്ത നിലനിൽക്കുന്നത്. ‘ഞാൻ’ എന്നത് ‘എന്റേത്’ എന്ന വിശാല സമുദ്രത്തിലെ ഒരു തുരുത്താണ്. സ്വന്തമെന്നും തന്റെതെന്നും തുടങ്ങിയ അവകാശ വാദമില്ലെങ്കിൽ അഹന്ത സ്വയം അപ്രത്യക്ഷമാവും. 

സ്വന്തം എന്ന തോന്നലിനെ പ്രായോഗികമായും പൂർണ്ണമായി ഒഴിവാക്കുക പ്രയാസകരമാണ്, എങ്കിലും ഇതിനെ കുറിച്ചുള്ള ഒരു ധാരണ മനസ്സിലുണ്ടാവുകയെങ്കിലും ചെയ്യുന്നത് ഒരു പരിധി വരെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സഹായകരമാണ്.

ഭാര്യയോ ഭർത്താവോ കുട്ടികളോ ആർക്കും സ്വന്തമല്ല. ഇതെല്ലാം പൂർണ്ണമായ ഒന്നിന്റെ ഭാഗങ്ങളാണ്. ഒഴിഞ്ഞ കൈകളുമായി ഈ ലോകത്തേക്ക് വന്ന നാം ഒഴിഞ്ഞ കൈകളുമായി പോവുകയും  ചെയ്യും. ഇത് മുറിവേൽപ്പിക്കുന്ന സത്യമായത് കൊണ്ട് ഇതറിയാൻ നമ്മുക്കാഗ്രഹമില്ല. ശൂന്യമാകാൻ ആരും ആഗ്രഹിക്കാത്തതു കൂടിയാണ് നാം ഇതിനെ ഭയപ്പെടുന്നത്.

ബോധിസ്വത്വന്മാർ പറയുന്നത് ഇപ്രകാരമാണ് ‘ഞാൻ അജ്ഞാനിയാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്റെ അറിവിന്റെ ആദ്യ വെളിച്ചം ആരംഭിക്കുകയായി എന്നാണ്. മനഃശാസ്ത്രജ്ഞർ ഭ്രാന്തന്മാരെ പറ്റി പറയുന്നത്, ഒരിക്കൽ തനിക്ക് ഭ്രാന്തുണ്ടെന്ന് ഒരാൾ മനസ്സിലാക്കുന്ന സമയത്ത് അയാൾ ഭ്രാന്തനല്ലാതാകുന്നു എന്നാണ്.

അന്തർ സഞ്ചാരം നടത്തി അഹന്തയുടെ അടിസ്ഥാനം കണ്ടെത്തുന്നതിന് പകരം, സ്വന്തം ദുരിതങ്ങളുടെ മൂലഹേതു കണ്ടെത്താതെ എല്ലാറ്റിനും മറ്റുള്ളവരെ പഴി ചാരുകയാണ് ചെയ്യുന്നത്. 

ഒരിക്കൽ ഒരു രാജാവ്, തന്റെ വിശ്വസ്ഥനും സമർത്ഥനുമായ മന്ത്രിയെ അവിഹിതമായ ചുറ്റുപാടിൽ പിടികൂടി. രാജാവ് ദേഷ്യത്തോടെ കൽപ്പിച്ചു, “ഇക്കാര്യത്തിൽ എനിക്കൊരു വിശദീകരണം ആവശ്യമാണ്‌. ഇതിന്റെ സത്യം എനിക്കറിയണം”. 

മന്ത്രി പറഞ്ഞു, “ഒന്നുകിൽ വിശദീകരണമാകാം അല്ലെങ്കിൽ സത്യം പറയാം. എന്നാൽ ജനങ്ങൾക്ക് വിശദീകരണങ്ങളിലാണ് താൽപര്യം, സത്യങ്ങളിലല്ല. അതുകൊണ്ടാണ് ധാരാളം ദർശനങ്ങൾ ഉണ്ടായിട്ടുള്ളത്. ഇവയെല്ലാം വിശദീകരണങ്ങളാണ്, സത്യങ്ങൾ അല്ല. സത്യം ഒന്നേയുള്ളൂ, വിശദീകരണങ്ങൾ നിരവധിയാണ്”. 

യുദ്ധക്കൊതിയന്മാരും സമാധാന വാദികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് ഓഷോ ഒരിക്കൽ പറയുകയുണ്ടായി. ഓരോ സമാധാന റാലികളും അവസാനിക്കുന്നത് പോലീസും പട്ടാളവുമായുള്ള യുദ്ധത്തിലാണ്. സമാധാന റാലി നടത്തുന്നവർ അധികാരത്തിലെത്തുന്പോൾ അവർ അക്രമകാരികളാവുന്നു. 

പൂർണ്ണമായൊരു യുദ്ധം സാധ്യമാകുന്നതായൊരു സ്ഥിതി വിശേഷത്തിൽ നാമെത്തിച്ചേർന്നിരിക്കുന്നു. മുൻക്കാലങ്ങളിലെ യുദ്ധങ്ങളിൽ ആരും തന്നെ വിജയികളാകാൻ പോകുന്നില്ല. എല്ലാവരും തന്നെ നഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ യുദ്ധത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. അത് അർത്ഥമില്ലാത്ത മൂഡത്തമാണ്. 

ശ്രീബുദ്ധൻ പറയുന്നതിപ്രകാരമാണ്, “ഭൂമിയിൽ ശരിക്കും സമാധാനം ആഗ്രഹിക്കുകയാണെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ, നിങ്ങളുടെ സ്വത്വത്തിൽ സമാധാനം സൃഷ്ടിക്കുക”. 

കൂടുതൽ കൂടുതൽ ആളുകൾ സമാധാനമുള്ളവരും ഉല്ലാസമുള്ളവരും കൂടുതൽ കൂടുതൽ ആളുകൾക്ക് പാടാനും ആടാനും സാധിക്കുകയാണെങ്കിൽ ഭ്രാന്തന്മാരായ ഏതാനും ആളുകൾക്ക് യുദ്ധം സുഷ്ടിക്കാൻ സാധ്യമാവുകയില്ല. മുഴുവൻ അസ്ഥിത്വത്തെയും കഴിയാവുന്നിടത്തോളം ഉല്ലാസം കൊണ്ടും ആനന്ദം കൊണ്ടും നിറയ്ക്കുക. മരിക്കാൻ ആരും തന്നെ ആഗ്രഹിക്കാത്ത വിധത്തിൽ ജീവിതത്തെ സുന്ദരമാക്കിയെടുക്കുക. ജീവിതത്തിന്റെ വൈരൂപ്യത്തെ മാറ്റി നിർത്തുക.

You might also like

Most Viewed