ഭക്ഷണം ശരീ­രത്തി­നോ­, മനസ്സി­നോ­


ആഹാരം കഴിച്ചു പുറത്തിറങ്ങുന്പോൾ നാം  സാധാരണയായി പറയാറുള്ള വാചകം മനസിനിഷ്ടപ്പെട്ട  ആഹാരം കഴിച്ചു എന്നാണ്. നമ്മുടെ  പല ആരോഗ്യ പ്രശ്നങ്ങളുടെയും  പ്രധാന കാരണം  തന്നെ നാം മനസിന്‌ വേണ്ടിയാണ് ആഹാരം കഴിക്കുന്നത് എന്നതാണ്. മനുഷ്യനൊഴികെ (ഒരു പക്ഷേ  മനുഷ്യൻ വളർത്തുന്നതും  ശീലിപ്പിക്കുന്നതുമായ ജീവികളും) മറ്റൊരു ജീവി തന്നെ മനസിനു വേണ്ടി ആഹാരം കഴിക്കാറില്ല.

എല്ലാ ജീവികളും ശരീരത്തിന് വേണ്ടിയാണ് ആഹാരം കഴിക്കുന്നത്‌. അതുകൊണ്ട് തന്നെ മറ്റു ഒരു ജീവജാലങ്ങൾക്കും  ഭക്ഷണത്തോട്  വിരക്തിയും ഉണ്ടാവാറില്ല.  ഇന്നേ വരെ ഒരു പശുവിനും സ്ഥിരമായി പുല്ലു തിന്നു ബോറടിച്ചിട്ടില്ല. എപ്പോൾ എന്ത് കഴിക്കണമെന്ന് മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങൾക്കും അറിയാം. 

ലഹരി മരുന്നിന്റെയോ മദ്യത്തിന്റെയോ  ആസക്തിയേക്കാൾ നാം ഇന്ന് മായം കലർന്ന ഭക്ഷണത്തിന്റെ ആസക്തിയിലാണ്. ഉപഭോഗ സംസ്ക്കാരത്തിന്റെ ഉന്നതിയിൽ  എത്തി നിൽക്കുന്ന നാം ഇന്ന് പരസ്യങ്ങളുടെ അടിമയായി തീർന്നിരിക്കുന്നു  എന്ന് മാത്രമല്ല നമ്മുടെ വരും തലമുറയെ ബോധപൂർവമല്ല, ബോധമില്ലാതെ  അപകടത്തിലേക്ക്  തള്ളിവിടുന്നു. നാം കഴിക്കുന്ന സ്ഥിര ഭക്ഷണങ്ങളിൽ എന്താണ് അടങ്ങിയിട്ടുള്ളത് എന്ന്  നാം പരിശോധിക്കാറെ ഇല്ല.

നമ്മുടെ കുട്ടികൾ  (മുതിർന്നവരും) എന്ത് കൊണ്ടാണ് ഒരു തവണ ഐസ്ക്രീം കഴിച്ചാൽ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത് എന്ന് നാം ചിന്തിക്കാറുണ്ടോ ?  അതറിയണമെങ്കിൽ  അതിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എന്ന് പരിശോധിച്ചാ

ൽ മതി.  അൾഗിനേറ്റ്  ഐസ്ക്രീം  എന്ന ഒരു പദാർത്ഥം  ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് സോഡിയം അൾഗിനേറ്റ്  ആണ് അതിന്റെ  പാക്കറ്റിൽ തന്നെ വ്യാവസായിക ആവശ്യത്തിനു മാത്രം (industrial use only) എന്ന് കാണാവുന്നതാണ്. ഫുഡ്‌ സ്റ്റബിലൈസർ  എന്ന ഓമനപ്പേരിൽ  ഇതിനെ രേഖപ്പെടുത്തിയത് കാണാം. മറ്റൊന്ന് ജി.എം.എസ്  (glycerol  mono stearate ) എന്ന മൃഗ കൊഴുപ്പാണ്‌ ഐസ്ക്രീമിന്  വേണ്ടി ഉപയോഗിക്കുന്നത്.  പാൽ കുറുകി കിട്ടുന്നതിനു ഐസ്ക്രീം ഗം ആണ് ഉപയോഗിക്കുന്നത്.  വാനില ഫ്ളേവറിനു വേണ്ടി ഉപയോഗിക്കുന്നത്.  പിപ്പെരോനോൾ  എന്ന രാസപദാർത്ഥം  വാനിലക്ക്‌ പകരം ഉപയോഗിക്കുന്നു. തലയിലെ പേനിനെ കൊല്ലാൻ ഉപയോഗിക്കുന്നതാണ്  ഈ രാസപദാർത്ഥം. Amylacetate  എന്ന രാസപദാർത്ഥമാണ് ബനാന ഫ്ളേവറിന് ഉപയോഗിക്കുന്നത് . ഓയിൽ പെയിന്റ്  ആയി ഉപയോഗിക്കുന്നതാണ് ഇത്. 

മുന്പ് മിക്കവാറും ചൈനീസ് വിഭവങ്ങളിലും മറ്റും മാത്രം ഉപയോഗിച്ചിരുന്നതും ഇന്ന് നമ്മുടെ മലബാർ ബിരിയാണി മുതൽ നാടൻ  വിഭവങ്ങളിൽ വരെ സ്ഥാനം പിടിച്ച ഒന്നാണ് 'അജ് നോ  മോട്ടോ '  എന്ന  പദാർത്ഥം മനസിനെ മയക്കി ഭക്ഷണാസക്തി ഉണ്ടാക്കുന്നു. ടേയ്സ്റ്റ് മേകർ എന്ന പ്രധാന വില്ലനാണ് അജ് നോ  മോട്ടോajinomoto.co.in എന്നത് 1909 ജപ്പാനിൽ  ആരംഭിച്ച ജാപ്പനിസ് ഫുഡ്‌ ആൻഡ്‌ കെമിക്കൽ കോർപ്പറേഷൻ ആണ് 26 രാജ്യങ്ങളിലായി  പ്രവർത്തിക്കുന്ന  ഈ കന്പനിയുടെ പ്രധാന ഉൽപന്നം  എം.എസ്.ജി  (mono  sodium glutamate )എന്ന രാസ പദാർത്ഥമാണ് . വ്യവസായികമായി  ശുദ്ധീകരിച്ച ഗ്ലുട്ടാമിക് ആസിഡിന്റെ ജാപ്പാനീസ്  ബ്രാൻഡ്‌ നയിം  ആണ് അജിനോ മോട്ടോ എന്നത്.

ഡോ. റസ്സൽ ബ്ലേലക്, അദ്ദേഹത്തിന്റെ Exito  foxin -the taste  that  kills എന്ന ഗ്രന്ഥത്തിൽ  അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് . ന്യുറോ സർജൻ കൂടിയായ അദ്ദേഹം പറയുന്ന ദൂഷ്യഫലങ്ങൾ :

1. പഠന വൈകൃതം . 2. തലച്ചോറിനു ക്ഷതം,  3. പർക്കിൻസൻസ് ഡിക്സ്, 4. അൽഷിമെർസ്, 5. എല്ല് , പല്ല് , മുടി മുതലായവയുടെ ബലക്കുറവ്, പൊണ്ണത്തടി  (obesity), കണ്ണിനു ക്ഷതം മുതലായവയാണ്.

ഭക്ഷണം  ഒരു ശീലമാണ്. മനസിന് ഇഷ്ടപെട്ട ഭക്ഷണം കാണുന്പോൾ  വായിൽ വെള്ളമൂറും. നാം വെറുക്കുന്നവ കാണുന്പോൾ ഓക്കാനം വരും. ഒരു ഇന്റർനാഷണൽ  ബ്രാന്റ് ചിക്കൻ  കഴിഞ്ഞ ഏതാനും  ആഴ്ചകൾക്ക് മുന്പ് ഇന്ത്യയിൽ വെച്ച് പരിശോധിച്ചപ്പോൾ അതിൽ ഇ −കോളി ബാക്ടീരിയയെ കണ്ടെത്തി. മനുഷ്യ വിസർജ്യത്തിൽ കാണുന്ന ഈ ബാക്ടീരിയയാണ് നാം സ്വാദിഷ്ടമായി കഴിക്കുന്നത്‌. അതുകൊണ്ട് ഇത്തരം ഭക്ഷണ പദാർഥങ്ങൾ  കാണുന്പോൾ മാലിന്യത്തെ ഓർത്താൽ നാം അതിനെ വെറുത്തു തുടങ്ങും. അങ്ങനെ പ്രകൃതിക്കും ശരീരത്തിനും ഇണങ്ങിയ ഭക്ഷണരീതിയിലേക്ക് മാറാൻ നമുക്ക് മനസിനെ പരിശീലിപ്പിക്കാം.  

You might also like

Most Viewed