വൈ­റസു­കളാ­കു­ന്ന വൈ­റലു­കൾ


റോഡിലെ മുന്നറിയിപ്പുകളെയും നിയമങ്ങളെയും കാറ്റിൽ‍ പറത്തി അപകടകരമായ രീതിയിൽ‍ വാഹനമോടിച്ച ഏതാനും കോളേജ് വിദ്യാർ‍ത്ഥികളെ എറണാകുളത്ത് കാക്കനാട്ട് സിവില്ലൈൻ‍ റോഡിൽ‍ വെച്ച് മോട്ടോർ‍ വാഹനവകുപ്പ് പിടികൂടി ശിക്ഷിച്ചത് പത്രവാർ‍ത്തയായിരുന്നു. ഒരു ഷോർ‍ട്ട് ഫിലിം നിർ‍മ്മാണത്തിനുവേണ്ടിയാണ്‌ ചീറിപ്പായുന്ന വാഹനങ്ങൾ‍ക്ക് പിന്നാലെ ഹെൽ‍മറ്റില്ലാതെ മോട്ടോർ‍ബൈക്കിൽ‍ അപകടകരമാം വിധം മൂന്ന് പേർ‍ പാഞ്ഞത് എന്നത് ഇതിലെ രസകരമായ മറുവശം. റോഡ് സുരക്ഷിതത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഫിലിമിന്റെ ലക്ഷ്യം എന്ന് അവർ‍ വെളിപ്പെടുത്തി. ഷോർ‍ട്ട് ഫിലിമാകട്ടെ സാമൂഹിക മാധ്യമങ്ങളിൽ‍ പ്രചരിപ്പിച്ച് വൈറലാകാനായിരുന്നു അധികൃതർ‍ക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊരു സാഹസത്തിന്‌ അവർ‍ മുതിർ‍ന്നത്. 

സാമൂഹികമാധ്യമങ്ങൾ‍ വളരെയേറെ പ്രസിദ്ധി നേടുകയും, അത് പലർ‍ക്കും പുതിയ ഇമേജ് സൃഷ്ടിക്കുകയും അതോടോപ്പം ഇമേജ് ഇല്ലാതാക്കുകയും ചെയ്യുന്ന ഇന്ന് എങ്ങനെയും വൈറലാകുന്ന പോസ്റ്റുകൾ‍ അപ്്ലോഡ് ചെയ്യാനുള്ള ത്വര പൊതുവെ എല്ലാവർ‍ക്കും കൂടുതലാണ്‌. ഇത് അനാദികാലം മുതൽ‍ തന്നെ മറ്റുള്ളവരുടെ മുന്പിൽ‍ എങ്ങനെയും ആളാകാനുള്ള ശ്രമത്തിന്റെ പുതിയരൂപവും, ആധുനിക സാങ്കേതികവിദ്യയുടെ സന്താനവുമാണ്‌. സാഹസിക പ്രവർ‍ത്തനങ്ങൾ‍ ചിലർ‍ ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്പോൾ‍ മറ്റു ചിലർ‍ അക്രമമാർ‍ഗ്ഗങ്ങളും, വേറേ ചിലർ‍ അധാർ‍മ്മികതയും, അനീതിയും പ്രവർ‍ത്തിക്കുന്നു.

സാഹസികത ചിലരുടെ ജീനിൽ‍ തന്നെ അലിഞ്ഞു ചേർ‍ന്നിരിക്കുന്നു. അത്തരക്കാർ‍ എന്നും സാഹസികതയെ പ്രണയിച്ച് അതിനുവേണ്ടി ജീവിക്കുന്നവരാണ്‌. ജന്മസിദ്ധമായ തങ്ങളുടെ കഴിവിനെ അവർ‍ പലതരത്തിൽ‍ പ്രദർ‍ശിപ്പിക്കുന്നു. മറ്റു ചിലർ‍ ഇത് ആർ‍ജ്ജിച്ചെടുക്കുന്നവരാണ്‌. അവർ‍ ജീവിതത്തിൽ‍ രൂപപ്പെടുത്തുന്ന കാഴ്ചപ്പാടുകളുടെ അനന്തരമായി സഹസികതയിലേയ്ക്ക് പ്രവേശിക്കുകയും, അതിനുവേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങളും നടത്താറുണ്ട്. അത്തരത്തിലുള്ളവർ‍ സാഹസികത തങ്ങളുടെ ജീവിതവൃതമായി തിരഞ്ഞെടുത്ത് അതിനനുസരിച്ചുള്ള ജീവിതശൈലി മെനഞ്ഞെടുക്കാറുണ്ട്. 

മറ്റുചിലരാകട്ടെ ‘ഞാൻ‍ സമൂഹത്തിൽ‍ അംഗീകരിക്കപ്പെടണം’ എന്ന ചിന്താഗതി മൂലം വൈറലാകാനുള്ള പ്രവർ‍ത്തനങ്ങൾ‍ കാഴ്ചവെയ്ക്കാറുണ്ട്. ഇതിന്റെ പിന്നിലെ ചേതോവികാരമെന്നത് ഞാൻ‍ എപ്പോഴും മറ്റുള്ളവരുടെ മുന്പിൽ‍ ഉയർ‍ന്ന് നിൽ‌ക്കണമെന്ന മനോഭാവമാണ്‌. താൻ‍ എന്തൊക്കെയോ ആണ്‌ എന്ന ചിന്ത ഉണ്ടാകുന്നതിന്റെ അനന്തരമായി മറ്റുള്ളവരുടെ മുന്പിൽ‍ അവ പ്രദർ‍ശിപ്പിക്കപ്പെടുവാനുള്ള തത്രപ്പാടും ഇതിന്റെ പിന്നിലുണ്ട്. ഇക്കൂട്ടർ‍ എവിടെയും സ്ഥാനമാനങ്ങളും, മറ്റുള്ളവരിൽ‍ നിന്ന് എന്നും സ്തുതിയും ആഗ്രഹിക്കുന്നവരാണ്‌. ഇത് മാനസിക വൈകല്യത്തിന്റെ ലക്ഷണമായി കാണേണ്ടതുണ്ട്. ഇത് അവരുടെ സ്വതസിദ്ധമായ പല കഴിവുകളെയും ഇല്ലായ്മ ചെയ്യാൻ‍ ഇടയാകുന്നു എന്ന് മാത്രമല്ല അവർ‍ സമൂഹത്തിന്റെ മുഖ്യധാരയിൽ‍ നിന്ന് മാറ്റപ്പെടുന്ന കാലം അതിവിദൂരതയിലല്ലാതായി തീരുകയും ചെയ്യുമെന്നത് യാഥാർ‍ത്ഥ്യമാണ്‌.

വൈറലായ പ്രവൃത്തികൾ‍ ചിലരിൽ‍ നിന്ന് ഉണ്ടാകാനുള്ള മറ്റൊരു കാരണം, തങ്ങളിൽ‍ നിന്ന് വന്ന വീഴ്ചകളും, തെറ്റുകളും മൂടിെവയ്ക്കാനുള്ള എളുപ്പവഴിയായും, അവ മറ്റുള്ളവർ‍ മനസ്സിലാക്കാതിരിക്കുവാനുമായാണ്‌. ഇക്കൂട്ടരുടെ ഉദ്ദേശ്യം തങ്ങളുടെ സുരക്ഷിതമായ നിലനിൽപ്പ് മാത്രമാണ്‌. തങ്ങളുടെ തെറ്റുകൾ‍ സമൂഹം അറിയരുത്, അഥവാ അറിഞ്ഞാലും തങ്ങൾ‍ പഴിക്കപ്പെടരുത് എന്ന ലക്ഷ്യമാണ്‌ വൈറൽ‍ പ്രവർ‍ത്തകരായി അവരെ മാറ്റുന്നത്. ഇതുമൂലം അവരുടെ തെറ്റുകളുടെ കൂന്പാരത്തിന്റെ ഉയരവും വിസ്തൃതിയും കൂടുകയും അത് അവരെ നാശത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അവർ‍ക്ക് അധഃപതനത്തിന്റെ അഗാധതയിൽ‍ നിന്നുള്ള തിരിച്ചുവരവ് വളരെ ദുഷ്കരമായിരിക്കുമെന്നുള്ളതിൽ‍ സംശയമില്ല. 

അപകർ‍ഷതാബോധത്തിന്റെ അനന്തരമായും വൈറലുകൾ‍ പ്രത്യക്ഷപ്പെടാറുണ്ട്. അപകർ‍ഷതാബോധത്തിൽ‍ നിന്ന് താത്കാലികമായി മാത്രമുള്ള രക്ഷപ്പെടലിന്റെ ഭാഗമായാണ്‌ ഇവ അരങ്ങേറുന്നത്. അപകർ‍ഷതാബോധം തങ്ങൾ‍ക്കുള്ള കഴിവുകളെ ആത്മവിശ്വാസത്തോടെ പ്രവൃത്തി പദത്തിലെത്തിക്കാൻ‍ സാധിക്കുകയില്ല എന്ന് മാത്രമല്ല, ജീവിതയാത്രയിൽ‍ ശരിയായി മുന്നേറുവാനും ഇടയാക്കുകയില്ല. അപകർ‍ഷതാബോധത്തിന്റെ കരാളഹസ്തത്തിൽ‍ അടിമപ്പെട്ടാൽ‍ ജീവി
തത്തിന്റെ സ്വപ്നച്ചിറകുകളിൽ‍ സഞ്ചരിക്കാൻ‍ സാധ്യമല്ല. അപകർ‍ഷതാബോധമുള്ളവരുടെ ലോകത്തിന്റെ വിസ്തൃതി വളരെ ചെറുതായിരിക്കുകയും ചെയ്യും. അനന്തവിഹായസ്സിലുള്ള ചിറകടിച്ചുയരൽ‍ എന്നും അവർ‍ക്ക് സ്വപനമായി മാത്രം അവശേഷിക്കും.

പല വൈറലുകളും സമൂഹത്തിൽ‍ പല അസ്വസ്ഥതകളും സൃഷ്ടിക്കുമെന്നതിനാലും, അത് വ്യക്തിത്വവികസനത്തെ പ്രതിരോധിക്കുമെന്നതിനാലും അവ വൈറസുകളായിത്തീരും. വ്യക്തികളുടെയും സമൂഹത്തിന്റെയും നാശം മാത്രമാകും അതിന്റെ അനന്തരം. നമ്മുടെ ഉത്തരവാദിത്വങ്ങൾ‍ ഏറ്റവും ഭംഗിയായി നിറവേറ്റിയും, സമൂഹത്തിൽ‍ നന്മ പ്രവൃത്തിച്ചും, മൂല്യമുള്ള ജീവിതം നയിച്ചും, ആത്മവിശ്വാസത്തോടെയും സദുദ്ദേശത്തോടുമുള്ള പ്രവർ‍ത്തനങ്ങൾ‍ വ്യക്തികൾ‍ക്കോ, സമൂഹത്തിനോ ഒരി
ക്കലും വൈറസുകളായി മാറുകയില്ല എന്നത് ജീവിതത്തിന്റെ ദിശ ഏതെന്ന് തെരഞ്ഞെടുക്കുവാൻ‍ നമ്മെ പ്രചോദിപ്പിക്കണം. വ്യക്തികളെയും സമൂഹത്തെയും നാശത്തിലേയ്ക്ക് വലിച്ചിഴക്കുന്ന വൈറസുകളുടെ വൈറലുകൾ‍ പ്രവർ‍ത്തിക്കുന്നവരായി നമ്മുടെ വിലയേറിയ സമയവും താലന്തുകളും ചെലവഴിക്കേണ്ടത് പിന്നെയോ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവർ‍ത്തനങ്ങളാകട്ടെ നമ്മുടെ വൈറലുകൾ‍.

You might also like

Most Viewed