പുതുമയുടെ ഉപജ്ഞാതാക്കൾ
എലിസബേത്ത് ആനി ഹോംസ് എന്ന മുപ്പത്തൊന്നുകാരിയായ യുവതി ഫോബ്സ് മാഗസിന്റെ ശാതകോടീശരന്മാരുടെ പട്ടികയിൽ ഒരാളാണ്..., അവരെ ആ സ്ഥാനത്തേക്ക് കൈ പിടിച്ച് ഉയർത്തിയത് തെറാനോസ് എന്ന അവരുടെ പുതിയ അമേരിക്കൻ കന്പനിയാണ്. എന്ത് രോഗം ബാധിച്ചാലും അനേകം രൂപ ചെലവ് ചെയ്ത് രക്തം പരിശോധിക്കുന്ന ഇന്ന് അതിന് ഒരു നൂതന സംവിധാനം ആവിഷ്കരിച്ചു എന്നതാണ് ഈ കന്പനിയെ പ്രത്യേകത ഉള്ളതാക്കി മാറ്റുന്നത്. ഈ സംവിധാനമാകട്ടെ ഹോസിന്റെ ഗവേഷണഫലമായാണ് സൃഷ്ടിക്കപ്പെട്ടത്.
ഒരു കുഞ്ഞിതുള്ളി രക്തം ഉപയോഗിച്ച് വളരെ ലാഭകരമായി മുപ്പത്തി ഒന്ന് പരിശോധനകൾ നടത്തുവാൻ സാധിക്കുന്നു എന്നതാണ് ഈ കന്പനിയെ പ്രശസ്തിയുടെ കൊടുമുടി ചവുട്ടികയറാൻ പ്രാപ്തമാക്കിയത്. പരിശോദനയ്ക്കുള്ള രക്തമെടുക്കാനുള്ള സൂചി കാണുന്പോൾ തന്നെ ഭയചകിതരാകുന്നവർക്ക് വലിയൊരു ആശ്വാസം കൂടിയാണ് ഈ കണ്ടുപിടുത്തം. ഇതിൽ സൂചിയെന്നു പോലും തോന്നിപ്പിക്കാത്ത വളരെ ചെറിയ ഒരു സ്റ്റിക് ഉപയോഗിച്ചാണ് ഒരു തുള്ളി രക്തം മാത്രം എടുത്ത് പരിശോധന നടത്തുന്നത്. തെറാപ്പി, ഡയഗ്നോസിസ് എന്നീ വാക്കുകൾ ചേർത്താണ് തെറാനോസ് പേർ രൂപപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിൽ ഇതിന്റെ സൗകര്യവും, പണലാഭവും, സമയലാഭവും മൂലം ഈ നവസംരംഭം പ്രശസ്തിയിലേക്ക് ഉയർത്തെപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ പുതുമ സൃഷ്ടിച്ചതിലൂടെ ഹോസ് ഏതു തലമുറയ്ക്കും പ്രചോദനമായി പരിലസിക്കുന്നു. ഹോസിന്റെ ജീവിത സന്ദേശമെന്നത് പുതുമയുടെ ഉപജ്ഞാതാക്കളാകുക എന്നതാണ്. പുതുമ അത്ഭുതം സൃഷ്ടിക്കുമെങ്കിലും ആരെയും ആകർഷിക്കുന്നതാണ്. ചിക്കന്റെ പല വിഭവങ്ങളും സ്വാദിഷ്ടമാണെങ്കിലും കെ.എഫ്.സിയുടെ പുതുമ ആരെയും വശീകരിക്കുന്നു. പുതുമ ഒരിക്കലും ലോകത്തെ കീഴ്മേൽ മറിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളല്ല ഉദ്ദേശിക്കുന്നത്, പിന്നെയോ ലഭ്യമായ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി മനുഷ്യന് പ്രയോജനം സൃഷ്ടിക്കുന്നതാണ്. പുതുമ സൃഷ്ടിക്കുന്ന ഉദ്യമത്തിൽ ഒരിക്കലും പഴയതിനെ തള്ളുകയല്ല മറിച്ച് അതിനെ പുതിയ രൂപത്തിലും ഭാവത്തിലും പുനഃക്രമീകരിക്കുക എന്നതാണ് കരണീയം. പഴയതിന്റെ നന്മകളെ ഉൾകൊണ്ട് കാലഘട്ടത്തിനനുസരിച്ച് ഭാവം മാത്രമല്ല, അതിന്റെ ‘ഔട്ട്കമും’ പുതുക്കുന്നതാണിവിടെ ഉദ്ദേശിക്കുന്നത്.
പുതുമയുടെ മറ്റൊരു പ്രത്യേകതയെന്നത് അത് മനുഷ്യ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്നതാണ്. മറ്റുള്ളവർക്ക് പ്രയോജനകരമായി സൃഷ്ടിക്കപ്പെടുന്പോഴാണ് പുതുമയുടെ തിളക്കത്തിന്റെ മാറ്റ് വർദ്ധിക്കുന്നത്. ഡൈനാമെറ്റിന്റെ കണ്ടുപിടുത്തം അത്ഭുതം സൃഷ്ടിച്ചെങ്കിലും അതിന്റെ ഉപജ്ഞാതാവിന് അതിന്റെ തിക്തഫലങ്ങളെക്കുറിച്ചുള്ള ബോധ്യമാണല്ലോ നോബൽ സമ്മാനത്തിന്റെ പിറവി. പുതുമയുടെ പ്രധാന തത്വം അത് ഒരിക്കലും മറ്റുള്ളാവർക്ക് നാശകരമായിരിക്കരുത് എന്നതാണ്. നാശകരമായ പുതുമകൾ നാളെ തള്ളപ്പെടുമെന്നതിനാൽ നന്മ പ്രധാനിക്കുന്നതായിരിക്കണം പുതുമകൾ.
പുതുമ പ്രവർത്തനത്തിൽ മാത്രം ഉണ്ടാകേണ്ട ഒന്നല്ല അതിനപ്പുറം വ്യക്തിയുടെ മനോഭാവത്തിൽ ഉണ്ടാകേണ്ടതാണ്. കാലത്തിനനുസരിച്ച് മൂല്യത്തിന്റെ സത്ത മാറ്റാതെ മനോഭാവത്തിൽ ഉണ്ടാകേണ്ട പുതുമയെ ഇവിടെ സൂചിപ്പിക്കുന്നു. ആധുനിക കളിയാടുന്ന ഇന്ന് ലാപ്പ്, ടാബ്, ഫാബ് എന്നിവയെ അവഗണിച്ച് ജീവിതം മുന്പോട്ട് നീക്കുവാൻ സാധ്യമല്ല. കരണീയമായിട്ടുള്ളത് അവയെ ശരിയായി ഉപയോഗപ്പെടുത്തുക എന്നതാണ്. പുതുമയുടെ ചിന്താഗതികൾ സ്വീകരിക്കാതെ അവ ദുഷ്ടതയുടെ സന്താനങ്ങളാകയാൽ, അവയെ പാടെ അവഗണിക്കാതെ പുതുമയുടെ ശക്തി തിരിച്ചറിഞ്ഞ് അവയിലെ നന്മയെ ഉൾകൊണ്ട് ജീവിതത്തെ നവീകരണത്തിലേക്ക് നയിക്കാനുള്ള സന്നദ്ധത നമ്മുക്കുണ്ടാകണം.
വ്യക്തിത്വത്തിലുള്ള പുതുമയും ഓരോ നിമിഷവും ഉണ്ടാകേണ്ടത് ഏറ്റവും അനിവാര്യമാണ്. നല്ല മൂല്യങ്ങളുടെ ഉറവിടമായിത്തീരാൻ ശ്രമിക്കണം. നാം അറിയപ്പെടേണ്ടത് നമ്മുടെ വ്യക്തിത്വത്തിലെ നവീനത വഴിയായിരിക്കണം. വ്യക്തിത്വത്തിലെ നവീനത ലക്ഷ്യമാക്കുന്നത് നല്ല ഗുണങ്ങളുടെ കലവറയായി രൂപപ്പെടണമെന്നതാണ്. മറ്റുള്ളവരോട് ആത്മാർത്ഥതയോടെ ഇടപെട്ട് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത് നല്ല വ്യക്തിത്വമുള്ളവർക്ക് മാത്രമെ സാധിക്കൂകയുള്ളു. അതിനുള്ള ശ്രമമാകണം നമ്മിലൂടെ ഉണ്ടാകേണ്ടാത്.
ലോകം പുതുമകൾ ആഗ്രഹിക്കുന്നതിനാലും, അവ ഏവരേയും ആകർഷിപ്പിക്കുമെന്നതിനാലും, നന്മയുടെ ഫലം പുറപ്പെടുവിക്കുന്ന പുതുമയുടെ ഉപജ്ഞാതാക്കളായി, നമ്മുടെ സമയത്തെയും, സാദ്ധ്യതകളെയും പ്രയോജനപ്പെടുത്തി ജീവിതത്തെ ക്രമീകരിക്കാം. പുതുമയുടെ ഉപജ്ഞാതാക്കളാകുന്നത് നമുക്കൊരു പുതുമയാകട്ടെ. അത് നമ്മിലൂടെ പുതുമയുടെ ലോകസൃഷ്ടിക്കുള്ള പുതുമ നിറഞ്ഞ തുടക്കമാകട്ടെ.