നന്മയുടെ നീരൊഴുക്ക്
നന്മ പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയുന്നുവോ? സമൂഹം തന്നെ നന്മയുടെ തുരുത്തിൽ നിന്ന് അകലം കാത്തുസൂക്ഷിക്കുന്നുണ്ടോ? നാം നന്മയുടെ നീരൊഴിക്കിൽ നിന്ന് സ്വയം അകലം പാലിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളെല്ലാം ഇന്നത്തെ സമൂഹത്തിലെ തിന്മ അറിയുന്പോഴും, അനുഭവിക്കുന്പോഴും ഓരോരുത്തരും സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതാണ്.
ആവശ്യത്തിലിരിക്കുന്നവർക്ക് ധനസഹായം നൽകുന്നത് പ്രധാനമായ നന്മയാണ്. ലഭിക്കുന്ന വരുമാനത്തിന്റെ കൃത്യമായ കണക്കെഴുതി തന്നെ നൽകുന്നവരുണ്ട്. ലൂലൂ സ്ഥാപനങ്ങളുടെ ഉടമ എം.എ. യൂസഫലി അത് കൃത്യമായി നിർവഹിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ പല വ്യക്തികളെയും ചൂണ്ടികാണിക്കുവാൻ നമ്മുക്ക് സാധിക്കും.
മതഗ്രന്ഥങ്ങൾ അത് സത് ഗുണങ്ങളുടെയും, സ്വർഗ്ഗത്തിലെത്തുവാനുമുള്ള മാർഗ്ഗമായും, ദൈവിക അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള ഉറവയായും അതിനെ സൂചിപ്പിക്കുന്നുണ്ട്. അത് മാതൃകയാക്കുന്നത് ഏറ്റവും ഉചിതവും, നന്മയുടെ നീരൊഴുക്ക് തുടരാനും ഇടയാക്കും.
ആശ്വാസം പകരുന്നതും നന്മയുടെ നീർച്ചാലിന്റെ മറ്റൊരു അനുഭവം സമ്മാനിക്കും. പ്രിയപ്പെട്ടവരുടെ വേർപാട് പലരെയും അഗാധമായ ദു:ഖത്തിലാക്കും. അതുപോലെ രോഗം മൂലവും മനക്ലേശം പലർക്കും ഉണ്ടാകും. ഇത് നിരാശയിലേക്കും ജീവിതം അവസാനിപ്പിക്കാനും പലരെയും പ്രേരിപ്പിക്കും. എന്നാൽ അവിടെ നമ്മുടെ സാന്നിദ്ധ്യവും, സ്പർശനവും, വാക്കുകളും പോലും വളരെ ആശ്വാസമായി അനുഭവപ്പെടുമെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അതും നന്മയുടെ നീർച്ചാലകയാൽ അത് മാതൃകയാക്കാന്‍ ശ്രമിക്കാം. ജിവിതത്തിൽ പ്രചോദനമേകുന്നതും നന്മ പ്രവൃത്തിയാണ്. പല കാരണങ്ങളാൽ അപകർഷതാ ബോധത്തിൽ അടിമപ്പെട്ടവരായ പലരും ജീവിതത്തിന്റെ തന്റെ മുഖ്യധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്നവരായിത്തീരും. എന്നാൽ അങ്ങനെയുള്ളവർക്ക് പ്രചോദനമേകാൻ സാധിക്കുന്നത് മാതൃകയാക്കണം.
നമ്മുക്ക് ലഭിച്ച വിദ്യയാകുന്ന വെളിച്ചം മറ്റുള്ളവർക്ക് പകരുന്നതും നന്മയത്രെ. അതിലൂടെ ധനസന്പാദനം മാത്രമാകരുത് ലക്ഷ്യമാക്കുന്നത്. പിന്നെയോ അനേകരുടെ രൂപാന്തരമാക്കണം വിദ്യയിലൂടെ സാക്ഷാത്മരിക്കപ്പെടേണ്ടത്.
വിവിധ തരത്തിൽ നന്മയുടെ നീർച്ചാലുകളായി സമൂഹത്തിൽ നന്മ വളരുവാനുള്ള ഉദ്യമത്തിൽ നമ്മുക്ക് പങ്കാളികളാകാം.അതിലൂടെ നന്മ ഇന്നും നിലനിൽക്കുന്നു എന്നത് നമ്മുക്ക് വളർത്താം.