സ്ത്രീ സാന്നിദ്ധ്യം ഭയപ്പെടുന്നവർ
സ്ത്രീകളുടെ പ്രകൃതി ധർമ്മം പുരുഷന്റെ ലൈംഗീകതയെ തൃപ്തിപ്പെടുത്തുകയാണ്’ നസ്ത്രീ സ്വാതന്ത്രമർഹതി’ ‘സ്ത്രീകൾക്ക് ഭരണകർത്താവ് ആകുവാൻ അവകാശമില്ല’
മുകളിൽ എഴുതിയ മൂന്നു സ്ത്രീ വിരുദ്ധ പരാമർശങ്ങളും നമ്മുടെ നാട്ടിലെ മൂന്നു പ്രബല മതങ്ങളുടെ പുസ്തക ശേഖരണങ്ങളിൽ നിന്ന് നമുക്ക് വായിക്കാം. പുരുഷനേക്കാൾ സ്ത്രീകൾക്ക് പല്ലുകൾ കുറവാണെന്ന് പറഞ്ഞത് അരിസ്റ്റോട്ടിൽ ആയിരുന്നു. കവിത എഴുതുന്ന പെണ്ണ് മുൻകാലിൽ നടക്കുന്ന നായയെ പോലെയാണ് എന്ന് പറഞ്ഞത് ഒരു പ്രസിദ്ധ യൂറോപ്യൻ സാഹിത്യകാരനാണ്. ഇതിൽ നിന്നും മതങ്ങൾ മാത്രമല്ല മിക്ക ദാർശനികരും സ്ത്രീ വിരുദ്ധ നിലപാടുകൾ വെച്ചു പുലർത്തി വന്നിരുന്നു എന്ന്‍ ഓർമ്മിപ്പിക്കുന്നു. സമൂഹത്തിന്റെ രൂപീകരണഘട്ടങ്ങളിൽ സ്‌ത്രീ പുരുഷന്റെ സഹായി എന്ന പങ്കായിരുന്നില്ല വഹിച്ചിരുന്നത്. ഗോത്രകൂല ഘട്ടത്തിനും അതിനു മുന്പ് ജീവിച്ചിരുന്നപ്പോഴും തുടർന്ന് പുനലുലാൽ കുടുംബ ഘടനയിലും മരുമക്കത്തായ സംവിധാനത്തിലും സ്‌ത്രീകൾ പൊതുവെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു. മനുഷ്യൻ കൃഷി ആരംഭിച്ച ശേഷവും സ്‌ത്രീകൾ തന്നെയായിരുന്നു പുലത്തിന്റെ ഉടമകൾ. എന്നാൽ ആയുധങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്തു തുടങ്ങിയ ശേഷം പതുക്കെ പുരുഷ കേന്ദ്രീകൃതമായ സമൂഹം രൂപം കൊള്ളുവാൻ ആരംഭിച്ചു. പൊതു ദാന്പത്യം തുടർന്ന് വന്നപ്പോൾ മാതൃത്വത്തിനു മാത്രമാണ് തെളിവ് എന്നതിനാൽ ബന്ധങ്ങൾ സ്‌ത്രീ കേന്ദ്രീകൃതമായിരുന്നു. സ്വകാര്യ സ്വത്ത് ഒരു സാമൂഹിക യാഥാർത്ഥ്യമായതിനു ശേഷമാണ് പുരുഷ കേന്ദ്രീകൃതമായ കുടുംബ ബന്ധങ്ങൾ ഉരുത്തിരിയുവാൻ തുടങ്ങിയത്. സ്വകാര്യസ്വത്ത് ഒരു മുഖ്യവിഷയമായപ്പോൾ സ്‌ത്രീകൾ ഒരു വ്യക്തിക്കൊപ്പം ജീവിച്ച് അവരുടെ കുട്ടികൾക്കൊപ്പം എന്ന ആശയത്തിലേയ്ക്ക് കാര്യങ്ങൾ മാറി. അപ്പോഴും ഒരു പുരുഷന് നിരവധി സ്‌ത്രീകളെ നിലനിർത്തുവാൻ അവകാശമുണ്ടായിരുന്നു. പുരാണങ്ങളിൽ ഒരു സ്‌ത്രീ പല പുരുഷന്മാരുടെയും കൂട്ടായ ലൈംഗീക പങ്കാളിയായി തീർന്നത് ഒരു പുരുഷന് പല സ്‌ത്രീകൾ എന്ന കാലത്തിനു മുന്പുള്ള സാമൂഹിക അവസ്ഥയാണ് ഓർമ്മിപ്പിക്കുന്നത്. ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ സഹോദരങ്ങൾ ജീവിത പങ്കാളികളായി വർത്തിക്കുന്നു എന്ന രീതി കഴിഞ്ഞ കുറെ നാളുകൾക്ക് മുന്പ് വരെ നമ്മുടെ നാട്ടിലും നിലനിന്നു. സ്വത്ത് വീതം വെക്കാതിരിക്കാൻ ഒരു പൊതു കുടുംബിനി എന്ന രീതി തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലും നിലനിന്നു. ഒരു പുരുഷൻ ഒരു സ്‌ത്രീ എന്ന സങ്കൽപ്പം യൂറോപ്പിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളിലൂടെ സജീവമായി.
ഇന്ത്യയിലെ പ്രബല മതമായിരുന്ന ബുദ്ധമതത്തിൽ സ്‌ത്രീകൾക്ക് നൽകിയ മുന്തിയ പരിഗണന വിധവാ വിവാഹം, സ്വത്ത് സന്പാദിക്കാനുള്ള അവകാശം തുടങ്ങിയ അവസരങ്ങൾ അവർക്ക് നൽകി. കേരളത്തിൽ ബുദ്ധമതം സജീവമായ കാലത്ത് സ്‌ത്രീകൾക്ക് സമൂഹത്തിൽ മുഖ്യ പങ്കാളിത്തമുണ്ടായിരുന്നു. പ്രാചീന കേരള ചരിത്രത്തിൽ നാടുവാഴികളായ സ്‌ത്രീകൾ ഉണ്ടായത് അതിനാലാണ്. എന്നാൽ ഹിന്ദുമതം അതിന്റെ എല്ലാ കാലഘട്ടത്തിലും പുരുഷ കേന്ദ്രീകൃതമായിരുന്നു. 1.27 ലക്ഷം പ്രവാചകന്മാരെ പറ്റി പറയുന്ന സെമറ്റിക് മതങ്ങളിൽ സ്ത്രീ പ്രവാചകമാർ ഒന്നുപോലുമില്ല എന്നത് അവിചാരിതമല്ല. ഹിന്ദു മതത്തിന്റെ മുഖ്യഗ്രന്ധമായി കരുതി വരുന്ന ഭഗവത് ഗീതയിൽ രണ്ടു പാപയോനികളെ പരാമർശിക്കുന്പോൾ അതിലൊന്ന് സ്‌ത്രീ ആണെന്നുണ്ട്. ഒപ്പം മഹാഭാരത യുദ്ധത്തിനു നിദാനം ഒരു സ്‌ത്രീയുടെ ശാപമാണെന്നും കൃഷ്ണൻ മരിക്കുന്നത് സ്‌ത്രീയുടെ ശാപത്തിലൂടെയാണെന്നതും സ്‌ത്രീയെ ഒരു അപശകുനമായി വില ഇരുത്തുന്നതിനു തെളിവാണ്. വേദങ്ങൾ പഠിക്കുവാൻ സ്‌ത്രീക്ക് അനുവാദമില്ലാത്തത്, ഗായത്രി മന്ത്രം ചൊല്ലരുത് എന്ന അഭിപ്രായമൊക്കെ സ്‌ത്രീ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ സ്‌ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്പോൾ തന്നെ സ്‌ത്രീ നഗ്നപൂജ നടന്ന ക്ഷേത്രങ്ങൾ കഴിഞ്ഞ നാളുകളിൽ കർണ്ണാടകയിലുണ്ടായിരുന്നു. പെരുമാൾ മുരുകൻ തന്റെ നോവലിൽ സ്വതന്ത്രമായ ലൈംഗിക വേഴ്ച ചടങ്ങായി ഉള്ള ക്ഷേത്രത്തെ പറ്റി നടത്തിയ ആവിഷ്കാരമാണ് അദ്ദേഹത്തിനെതിരെ വർഗ്ഗീയ ഫാസിസ്റ്റുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ കാരണം. സ്‌ത്രീയെ ആരാധിക്കുന്നുണ്ട് എന്നവകാശപ്പെടുന്ന മതമാണല്ലോ ഹിന്ദുമതം. സ്‌ത്രീയെ നാടിന്റെ സുരക്ഷിതത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരായി പരാമർശിച്ച് ആദരവ് നൽകുന്ന ‘ദേശീയത’, സ്‌ത്രീ സ്വതന്ത്രയാണ് തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്നു. നിങ്ങൾ നാടിനു കുഞ്ഞുങ്ങളെ പ്രസവിച്ചു തന്നാൽ മതി എന്നതാണ് ഹിറ്റ്ലറും കൂട്ടരുടേയും (fascism) സ്ത്രീപക്ഷ നിലപാട്. ഇന്ത്യയിലെ ഹൈന്ദവ ചടങ്ങുകളിൽ അമ്മമാർക്ക് ലഭിക്കുന്ന സ്ഥാനം ഒന്നുകിൽ ദൈവീക പരിവേഷം അല്ലെങ്കിൽ അടിമകളോ ദേവദാസികളോ ആണെന്ന പരിവേഷം.
സ്ത്രീകളെ പൊതുസമൂഹത്തിന്‍റെ ഭാഗമായി അംഗീകരിക്കുന്നതിന്‍റെ തുടർച്ചയായി വോട്ടവകാശം യൂറോപ്പിൽ അനുവദിച്ചു തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനമാണ്. രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്‍റർനാഷണലിൽ സ്ത്രീകൾക്ക് വോട്ടവകാശങ്ങൾക്കായി ആഹ്വാനവും ലോക വനിതാദിനം ആഘോഷിക്കുവാനും തീരുമാനമുണ്ടായി. സോവിയറ്റ് വിപ്ലവവും അനുബന്ധ സംഭവങ്ങളും ലോകത്ത് സ്ത്രീ ശാക്തീകരണത്തിനു പുതിയ അർത്ഥങ്ങൾ തീർത്തു. യൂറോപ്പിലെ മിക്ക രാജ്യങ്ങളും അതിനു തയ്യാറായത് കാത്തോലിക്കാ സഭയുടെ താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ടായിരുന്നില്ല. യൂറോപ്പിൽ പതിനാറാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന witches (ദുർമന്ത്രവാദിനി) വിശ്വാസം ആയിരക്കണക്കിന് പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിൽ വളരെ പ്രബലമായിരുന്ന ദുർമന്ത്രവാദിനി കൊലപാതകം നിയമം മൂലം നിരോധിച്ചത് 1653ൽ. എന്നാൽ ഇത്തരം കൂട്ടക്കൊലകളെ അപലപിക്കുവാൻ മതനേതൃത്വം തയ്യാറല്ലായിരുന്നു. മാർക്സ് തന്‍റെ മാസ്റ്റർ പീസ് രചനയിൽ വ്യവസായ വിപ്ലവകാലം മുതൽ സ്ത്രീകളെയും കുട്ടികളേയും അടിമപ്പണി ചെയ്യിച്ച നിമിഷങ്ങൾ അതിൽ വിവരിക്കുന്നു. അങ്ങനെ സ്വരൂപിച്ച മിച്ചമൂല്യം മറ്റുരാജ്യങ്ങളിൽ എത്തിച്ച് കൊള്ളലാഭം കൊയ്യുവാനുള്ള അവസരം ഒരുക്കുവനാണ് കോളനികൾ സ്ഥാപിച്ചത്. ആധുനിക ലോകം ഏറെ ശാസ്ത്രീയമായി മുന്നേറി എന്ന് പറയുന്പോഴും സ്ത്രീകൾ ചൂഷണത്തിന്‍റെ പുതിയ രൂപങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ആധുനിക മുതലാളിത്തവും സ്ത്രീക്കു കൂടുതൽ പരിഗണന നൽകിക്കാണുവാൻ തയ്യാറായിട്ടില്ല. സമൂഹത്തിൽ ഉണ്ടാകുന്ന ഏതു ദുരന്തവും ആദ്യം ചെന്നുപെടുന്നത് സ്ത്രീകൾക്കു മുകളിൽ തന്നെ. പട്ടിണിയും പ്രകൃതി ദുരന്തവും പകർച്ചവ്യാധിയും യുദ്ധവും വർഗ്ഗീയ കലാപവും സ്ത്രീയുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു. ആധുനിക തൊഴിൽ സംസ്കാരം സ്ത്രീയുടെ തൊഴിൽ മേഖലയിലും പ്രശ്നങ്ങൾ രൂക്ഷമാക്കി തീർത്തു. സ്ത്രീകൾ സാധരണ തോഴിലാളി അനുഭവിക്കുന്ന ചൂഷണത്തിനൊപ്പം കുടുംബബന്ധങ്ങളുടെ ചൂഷണത്തിനും വിധേയമാണ്. മൂന്നാം ലോകത്തിലെ തൊഴിൽ പങ്കാളിത്തത്തിൽ സ്ത്രീകൾ മിക്ക മേഖലയിലും എണ്ണത്തിൽ മുൻപന്തിയിലാണ്. എന്നാൽ ആധുനിക ലോക സാഹചര്യങ്ങളിൽ അവർ കൂടുതൽ പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു. സ്ത്രീകളുടെ വൻ പങ്കാളിത്തമുള്ള പരന്പരാഗത മേഖല ഇന്നു തീർത്തും അവഗണനയിലാണ്. അവിടങ്ങളിൽ അവർക്കുണ്ടായിരുന്ന നാമമാർന്ന അവകാശങ്ങൾ അവർക്കു നഷ്ടപ്പെട്ടു വരുന്നു. കാർഷിക മേഖലയിലെ പ്രധാന തൊഴിൽ പങ്കാളിത്തം സ്ത്രീകളിൽ നിന്നായതിനാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ആദ്യം ബാധിക്കുക അവരെതന്നെ. കാർഷിക പണിയിൽ സ്ത്രീകൾ 70% പങ്കാളിത്തം വഹിക്കുന്നു. വ്യവസായികരംഗം ഒഴിച്ചുനിർത്തിയാൽ എല്ലാ രംഗങ്ങളിലുമുള്ള തൊഴിലാളികളിൽ നല്ലപങ്കും വനിതകൾ ആണ്. എന്നാൽ പ്രസ്തുത ഇടങ്ങളിലെ തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ സ്ത്രീകൾ വിരളമായിരിക്കുന്നു. സ്വകാര്യസ്വത്തിന്‍റെ ഉടമസ്ഥതയിൽ ഭീകരമായ അന്തരമാണ് നിലനിൽക്കുന്നത്. ഭൂമിയുടെ അവകാശത്തിലെ വൈവിധ്യം മത ഗ്രന്ഥങ്ങളുടെ പിൻബലത്തിൽ ന്യായീകരിച്ചുവരുന്നു. ജനസംഖ്യയിൽ സ്ത്രീകൾ 50 ശതമാനത്തിലധികമാണെങ്കിലും അവരുടെ ഉടമസ്ഥതയിലുള്ള സ്വത്തിന്‍റെ തോത് 10 ശതമാനത്തിലും താഴെ. ചില മേഖലയിൽ അത് ഒരു ശതമാനം. സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ രണ്ടാംതരം സാമൂഹിക അവസ്ഥയ്ക്കും കാരണം ഇതുതന്നെ. ഭൂമിയുടേയും മറ്റു വിഭവങ്ങളുടേയും ഉടമസ്ഥത സ്ത്രീകളിൽ നിക്ഷിപ്തമാകുന്നതിലൂടെയേ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്ക പെടുകയുള്ളൂ. അധികാരത്തിൽ നിന്നും അവർ മാറ്റി നിർത്തപ്പെടുന്നതിനും വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥക്കും ഇതുതന്നെയാണ് കാരണം. സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കുടുംബത്തിന്‍റെ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ആരോഗ്യ വിഷയത്തിൽ മുഖ്യപങ്കുവഹിക്കുന്നു എങ്കിലും സമൂഹം സ്ത്രീയെ അവിടെയും രണ്ടാംതരക്കാരായി കാണുന്നു.
ലോകത്തു നടന്ന വൻ സമരങ്ങളിൽ നിർണ്ണായക മുന്നേറ്റങ്ങൾ നടത്തിയ നിരവധി സമരങ്ങളുണ്ട്. ചിപ്കോ സമരത്തിൽ അണിചേർന്നത് ഹിമാചലിലെ സ്ത്രീകളാണ്. തെഹരി സമരവും നർമ്മദ സമരവും സ്ത്രീകളുടെ നേതൃത്വത്തിലാണ് മുന്നേറിയത്. കേരളത്തിലെ സമരങ്ങളിൽ പൊതുവേ സ്ത്രീ നേതൃത്വം വിരളമായ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായി മാറിയ പ്ലാച്ചിമട സമരം നയിച്ച മയിലമ്മ കേരളത്തിലെ സമരങ്ങൾക്ക് മാതൃകയാണ്. ആദിവാസികളുടെ സമരം പലപ്പോഴും ഫലം കണ്ടെത്തിയത് ജാനുവിലൂടെയാണ്. അപ്പോഴും സ്ത്രീകൾ പൊതുസാമൂഹിക −രാഷ്ട്രീയ മണ്ധലങ്ങളിൽ രണ്ടാം തരം തന്നെ. കേരളത്തിലെ ഏറ്റവും സംഘടിത തൊഴിലാളികൾ കയർ പിരിക്കുന്ന, കശുവണ്ടി തല്ലുന്ന, കൈത്തറി മേഖലയിലെ തൊഴിലാളികളായിരുന്നു. അവർക്ക് ESI മറ്റ് ആനുകൂല്യങ്ങൾ നേടുവാൻ കഴിഞ്ഞിരുന്നു. എന്നാൽ 1980 കൾക്കുശേഷം ഇവരുടെ തൊഴിൽ മേഖല ചുരുങ്ങി തുടങ്ങി. പകരം സ്ത്രീകൾ തൊഴിൽ കണ്ടെത്തിയ സേവന മേഖലകൾ വൻ ചൂഷണ കേന്ദ്രങ്ങളാണ്. കേരളത്തെ പോലെയുള്ള തൊഴിലാളി വർഗ്ഗബോധ ചരിത്രമുള്ള സംസ്ഥാനത്ത് പോലും ഉന്നത അഭ്യസ്ത വിദ്യർ വൻ ചൂഷണത്തിനു വിധേയരായി അസംഘടിതരായി കഴിഞ്ഞു കൂടുന്നു.
പുരുഷ മേധാവിത്ത്വവും ഒപ്പം മുതലാളിത്ത പ്രീണനവും കൈ മുതലായി മാറിയ രാഷ്ട്രീയ ലോകം ഇവിടെ സ്ത്രീകൾ മുഖ്യമായി പണിയെടുക്കുന്ന ഇടങ്ങളിലെ പ്രശ്നങ്ങളെ പരിഗണിക്കുന്നില്ല. തോട്ടം മേഖലയിൽ പൊട്ടിത്തെറിയായി മാറിയ സമരം ഗൗരവതരമായ വിഷയമായി തൊഴിലാളി സംഘടനകൾ ഇപ്പോൾ ഏറ്റെടുത്തതിനു പിന്നിൽ പെന്പളൈ ഒരുമൈ നടത്തിയ സമരങ്ങളിലൂടെയാണ്. തോട്ടങ്ങളിലെ അടിസ്ഥാന പണികൾ എല്ലാം ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ യാതനാ പൂർണ്ണമായ അവസ്ഥയിലായിട്ടും ആ വിഷയത്തിൽ വേണ്ട നിലപാടുകൾ കൈകൊള്ളുവാൻ ഭരണകൂട സംവിധാനം മുഖം തിരിച്ചുവന്നു. കേരളത്തിലെ പൊതുവായ വേതനത്തിനും പകുതിയിൽ താഴെ മാത്രം ശന്പളം പറ്റിയിരുന്നവരെ corporate കുത്തകൾക്കൊപ്പം തൊഴിലാളി നേതാക്കളും അവഗണിച്ചു. കേരളം ഉയർത്തി കൊണ്ടുവരേണ്ടിയിരിക്കുന്ന സമര പരന്പരകൾ നീതി യുക്തമായിരിക്കണമെങ്കിൽ സ്ത്രീകൾ സമരങ്ങൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു എന്ന ധാരണയിൽ സാമാന്യ ജനം എത്തി എന്നു പറയാം. കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള പ്രസ്ഥാനമായി യുവജന സംഘടനകളെ കടത്തിവെട്ടി നേടിയിരിക്കുന്നത് സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ തന്നെ. അവരുടെ അംഗസംഖ്യ 40 ലക്ഷമാണെന്ന് കണക്കുകൾ പറയുന്നു. അവർ നിശബ്ദമായി നിരവധി ക്രിയാത്മകമായ നിശബ്ദ വിപ്ലവം ഒരുക്കുന്നുണ്ട്. എന്നാൽ അധികാരികളെ ചോദ്യം ചെയ്യുന്ന തരത്തിലേക്കും സ്ത്രീ വിരുദ്ധ നിലപാടുകൾ എടുക്കുന്ന സമൂഹത്തിനെതിരെയും നിലപാടുകൾ എടുക്കുവാൻ കഴിയുന്നില്ല. അവർ പ്രകൃതിക്കും മനുഷ്യൻ ഉൾപ്പെടുന്ന ജീവി വർഗ്ഗങ്ങൾക്കും ഭീഷണിയായ ആഗോള വൽക്കരണ വിരുദ്ധ സമരങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുന്നില്ല. ഒരു സമര സംഘടനയായി കുടംബശ്രീ യൂണിറ്റുകൾ മാറിത്തീർന്നാൽ മാത്രമേ സ്ത്രീകൾക്കെതിരെയുള്ള സാമൂഹികവും രാഷ്ട്രീയവുമായ സ്ത്രീ ഒറ്റപ്പെടുത്തലുകൾ അവസാനിക്കുകയുള്ളൂ. അതിന്‍റെ ഭാഗമായി നിയമ നിർമ്മാണ സഭകളിൽ അവർക്ക് സംഭരണം ഏർപ്പെടുത്തേണ്ടതുണ്ട്. പാകിസ്ഥാനിലെ പാർലമെന്റിൽപ്പോലും ഉള്ള സ്ത്രീ പ്രാതിനിധ്യം ഇന്ത്യയിലില്ല. 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പു നൽകുന്ന കേരളത്തിലെ പഞ്ചായത്ത് സമിതിയിലെ സ്ത്രീ സാന്നിദ്ധ്യം സ്ത്രീപക്ഷനിലപാടുകളിലേയ്ക്ക് വളരാൻ തടസ്സമായി നിൽക്കുന്നത് നിലവിലെ പുരുഷ മേധാവിത്വ സംഘടനാ സംവിധാനമാണ്. കേരളം ഇന്നനുഭവിക്കുന്ന അനാരോഗ്യ പ്രവണതകളായ മദ്യം, ഊഹകച്ചവടവും അതുമായി ബന്ധപ്പെട്ട മാഫിയാ പ്രവർത്തനവും കന്പോള അധിനിവേശവും നിയന്ത്രിക്കപ്പെടുവാനുള്ള ഉത്തമ മാർഗ്ഗം സ്ത്രീകളുടെ സാമൂഹിക നേതൃത്വമാണ്. അതിലേയ്ക്ക് കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകൾ വളരുന്പോൾ കേരളം ഇന്നനുഭവിക്കുന്ന രാഷ്ട്രീയ മുരടിപ്പിന് അവസാനം കുറിക്കപ്പെടും. കേരളത്തിൽ സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾ മറ്റു സ്ഥലങ്ങളിലും കുറവാണ്. ഉണ്ടാകുന്ന വിഷയങ്ങൾ പുറത്തു ചർച്ചയാകുന്നു. പരിസ്ഥിതിയെ അട്ടിമറിക്കുവാൻ ശ്രമിക്കുന്ന കക്ഷികൾ വിവിധ മത നേതൃത്വമാണ്.
മുസ്ലിം സ്ത്രീകൾ എല്ലാം ഹിജാബ് ധരിക്കുവാൻ ആഹ്വാനം ചെയ്ത ഒരു മത പണ്ധിതനു കേരളത്തിൽ ലക്ഷക്കണക്കിന് അനുയായികൾ ഉണ്ട്. എന്നാൽ ഇസ്ലാം മതത്തിലെ മുജാഹിദു വിഭാഗത്തിന്‍റെ ആദ്യ നേതാവ് അബു സാരീ നല്ല വസ്ത്രം തന്നെ എന്നാണ് അഭിപ്രായപെട്ടത്. ഹിന്ദു വിഭാഗത്തിന്‍റെ ദേവാലയങ്ങളിൽ പൂജാരി സ്ത്രീ ആകുക ഇന്നത്തെ അവസ്ഥയിൽ സാമാന്യസങ്കൽപ്പത്തിനും അപ്പുറമാണ്. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം ഇല്ല എന്ന വിഷയം കേവലം ഒരു വിശ്വാസത്തിന്‍റെ ഭാഗമായികണ്ട് പ്രതികരിക്കുവാൻ മറക്കുന്നു. ഇത്തരത്തിൽ മതങ്ങൾ എപ്പോഴും സ്ത്രീവിരുദ്ധതയിൽ പിടിച്ചുതൂങ്ങുവാൻ പരിശ്രമിക്കുന്നു. മുതലാളിത്തം മറ്റൊരു വഴിക്ക് സ്ത്രീ ശരീരത്തെ കേവലം വിൽപ്പനചരക്കായി വിപണനം ചെയ്യുന്നുണ്ട്. മുണ്ടശ്ശേരി മാഷിന്‍റെ പാരന്പര്യം അവകാശപ്പെടുന്ന current ബുക്സ് അക്ഷയധാം ക്ഷേത്രത്തിന്‍റെ അധിപനുമായി എ.പി.ജെ അബ്ദുൽ കലാമിനുള്ള ബന്ധങ്ങൾ വിവരിക്കുന്ന പുസ്തകം വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നതിനുപിന്നിലുള്ള കച്ചവടതാൽപ്പര്യം വ്യക്തമാണ്. സ്വാമിനാരായൻ (1780−1830) എന്ന ഹിന്ദുസന്യാസിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുരുഷോത്തം സ്വാമി നാരായണ സൻസ്ഥക്ക് (1907) 11000 സത്സംഘ് ഉള്ളതായും ലോകത്തെ വൻകിട സന്പന്ന രാജ്യങ്ങളിൽ (Chicago, London,തുടങ്ങിയ) ആശ്രമങ്ങൾ നിലനിർത്തിയും വരുന്നു. പണക്കൊഴുപ്പിന്‍റെയും കച്ചവടത്തിന്‍റെയും കേന്ദ്രങ്ങൾ ആണ് ഇവരുടെ ഗാന്ധി നഗറിലും ഡൽഹിയിലുമുള്ള ക്ഷേത്രങ്ങൾ. ഇവിടെ പ്രവേശനത്തെ നിയന്ത്രിക്കുവാൻ ടിക്കറ്റ്‌കൗണ്ടറുകൾ നിരവധിയുണ്ട്. 12000 KM സഞ്ചരിച്ച് ഗുജറാത്തിൽ എത്തിയ സ്വാമി മറ്റുള്ള സ്ഥിരം വിശ്വാസികളുടെ അതേ വാക്കുപോലെതന്നെ സർവ്വ സാമൂഹിക പ്രശ്നത്തിന്റെയും ഒറ്റമൂലിയാണ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പ്രധാന വിപ്ലവം സ്ത്രീ വിമോചനം തന്നെയായിരുന്നു എന്നാണ് അവകാശ വാദം. ശ്രീകൃഷ്ണ ഭക്തിയിലൂടെ സ്വയം ദൈവമായി മാറിയ (സുധാമണിയുടെയും track record ഇതുതന്നെ) ഈ മ