ചലോ ഡൽഹി...
ചരിത്രം ചിലരെ കൂടുതൽ പരിഗണിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിക്കും നെഹ്റുവിനും അംഗീകാരങ്ങൾ കൊടുക്കുന്നതിൽ നാം പിശുക്കുകാട്ടിയിട്ടില്ല. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണി പോരാളികളിൽ ഒരാളായിരുന്ന സുഭാഷ് ചന്ദ്രബോസിന് അത്തരത്തിൽ ഒരു അംഗീകാരം ഇന്ത്യ പിൽകാലത്ത് കൊടുത്തുവോ? ഇത്തരം നിലപാടുകൾ സുഭാഷ് ചന്ദ്രബോസ് എന്ന വ്യക്തിയിൽ അവസാനിക്കുന്നില്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വ നിരയിൽ ഉണ്ടായിരുന്ന, പോലീസ് മർദ്ദനത്താൽ കൊല്ലപ്പെട്ട ലാൽ (ലാലാ ലജ്പത്റായ്) അലി സഹോദരങ്ങൾ, തമിഴ്നാട്ടിൽ നിന്നുള്ള ശിങ്കാരവേലു, വക്കം ഖാദർ തുടങ്ങിയ നിരവധി ആളുകളെ അർഹിക്കുന്ന തരത്തിൽ നമ്മൾ അംഗീകരിക്കുവാൻ മറന്നുപോയി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്‍റെ നേതാവായിരുന്ന സഖാവ് പത്രോസിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇത്തരത്തിൽ പ്രവർത്തിച്ചു. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഒരു ഘട്ടത്തിൽ അതിൽ നിന്ന് പിൻവാങ്ങി, ബ്രിട്ടീഷുകാരന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങിഎടുത്ത ഹിന്ദു രാഷ്ട്രവാദത്തിന്‍റെ ആദ്യ വക്താവും ഹിന്ദു മഹാസഭയുടെ സ്ഥപകനും പിൽകാലത്ത് ഗാന്ധി വധത്തിൽ പ്രതി ചേർക്കപ്പെട്ട വീർ സർവർക്കർ ഇന്ത്യൻ സമരനായകരിൽ ഒരാളായി പരിഗണിച്ചുകൊണ്ട് പാർലമെന്റിന്‍റെ ഗ്യാലറിയിൽ അദ്ദേഹത്തിന്‍റെ ചിത്രം അനാച്ചാദനം ചെയ്ത് അംഗീകരിക്കുവാൻ സോമനാഥ ചാറ്റർജി ഉൾപ്പെടുന്ന നേതാക്കൾ തയ്യാറായി. ചരിത്രത്തിൽ ഇത്തരം തെറ്റുകൾ സംഭവിക്കുന്നതിന് പിന്നിൽ നിരവധി രാഷ്ട്രീയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം അനവധി ആശയങ്ങളുടെ ഏറ്റുമുട്ടൽ വേദി കൂടിയായിരുന്നു. സമരങ്ങളുടെ ആശയ −പ്രവർത്തന രൂപീകരണങ്ങളിൽ ഒരു ഘട്ടത്തിന് ശേഷം മുൻഗണന ഗാന്ധിജിക്കു കിട്ടി എന്നതിനപ്പുറം, സ്വാതന്ത്ര്യ സമരങ്ങളുടെ ആകെ ഉപജ്ഞാതാവ് ഗാന്ധിജി ആണെന്ന വാദം അർദ്ധ സത്യമാണ്. 150 വർഷങ്ങൾ നീണ്ടുനിന്ന ദേശീയ സമരങ്ങളിൽ സൂഫി −സന്യാസി സംഘങ്ങളും ബ്രിട്ടന്‍റെ സാമന്ത രാജ്യമായി (സിംഗപ്പൂരിനെ പോലെ) തുടരാനുള്ള അവകാശത്തിന് സമരം ചെയ്തവരും സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളെ മുന്നിൽ നിർത്തി (ഭഗത് സിംഗും കൂട്ടുകാരും) സമരത്തിൽ അണി നിരന്നവരും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ സമരങ്ങൾ (നീലം സമരം മുതൽ) വൻ ജനമുന്നേറ്റമായി മാറി. അദ്ദേഹത്തിനൊപ്പം നെഹ്റുവും പട്ടേലും അബ്ദുൽ കലാമും കാമരാജും കേളപ്പജിയും അബ്ദുൽ ഗാഫർഖാനും തുടങ്ങിയ വൻനിര എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങളെ ഒന്നിച്ചണിനിരത്തി. അപ്പോഴും ഗാന്ധിജിയുടെ ആശയങ്ങളെ വിമർശിക്കുവാൻ കോൺഗ്രസ്സിൽ ചിലരെങ്കിലും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രിയ ശിഷ്യൻ നെഹ്‌റുവും ജിന്നയും സുഭാഷ് ചന്ദ്രബോസും പല അവസരങ്ങളിലും വിയോജിപ്പുമായി രംഗത്തു വന്നിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ വിഷയത്തിൽ ഗാന്ധിജി എടുത്ത നിലപാടിൽ ആദ്യം നെഹ്‌റുവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ പ്രിയ രാഷ്ട്രീയ ശിഷ്യനായ വല്ലഭായി പട്ടേൽ പാക് വിഷയത്തിൽ ഗാന്ധിജുമായി വിയോജിച്ചു. ഗാന്ധിജി ഖിലാഭത്ത് സമരത്തെ ദേശീയ സമരവുമായി കൂട്ടി കെട്ടുന്നതിനെ ജിന്ന എതിർക്കുകയും അതു ഭാവിയിൽ മതത്തിനു രാഷ്ട്രീയത്തിൽ ഇടം നേടി കൊടുക്കുകയും ചെയ്യും എന്നഭിപ്രയപ്പെട്ടിരുന്നു. ഗാന്ധിജിക്കെതിരെ വിമർശനം ഉയർത്തിയ ഗാന്ധിജിയുടെ മറ്റൊരു പ്രിയപ്പെട്ടവൻ രവീന്ദ്രനാഥ ടാഗോറായിരുന്നു. ബിഹാറിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ ചാതുർവർണ്യത്തിനെതിരായ ദൈവ കോപമാണന്ന ഗാന്ധിജിയുടെ അഭിപ്രായത്തെ ടാഗോർ വിമർശിച്ചു. കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന ചെറ്റൂർ ശങ്കരൻ ഗാന്ധിജിയെ അനാർക്കിസ്റ്റ് എന്ന പേര് ചാർത്തി. ഇത്തരത്തിൽ വിയോജിപ്പുകളുമായി കോൺഗ്രസിൽ ഉണ്ടായിരുന്ന ആളാണ് സുഭാഷ്. അദ്ദേഹം തന്‍റെ വിയോജിപ്പിൽ ഉറച്ചുനിന്ന് അവസാനം വരെ പോരാടി. അതിന്‍റെ ഭാഗമായി കോൺഗ്രസ് പാർട്ടിയിൽ നിന്നും പടിയിറങ്ങി ഫോർവേഡ് ബ്ലോക്ക് രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചു. ഗാന്ധിജിയോടുള്ള ഏറ്റവും പ്രകടമായ പ്രതിഷേധം ആദ്യമായി സുഭാഷ് ചന്ദ്രബോസിൽ നിന്നും ഉണ്ടായത് ഭഗത് സിംഗ്, സുഹൃത്തുക്കളായ രാജ്‌ഗുരു, സുഖ്ദേവ് തുടങ്ങിയവരുടെ തൂക്കിലേറ്റൽ വിഷയത്തിലാണ്. ഗാന്ധിജി−−ഇർവിൻ ചർച്ച അവസാനിച്ച 1931 മാർച്ച് അഞ്ചിന് ശേഷം രണ്ടാഴ്ച്ചയ്ക്കകത്തുള്ള സമയത്തിനുള്ളിൽ (മാർച്ച് 23) ഭഗത് സിംഗിനെയും കൂട്ടരേയും ബ്രിട്ടൻ തൂക്കിലേറ്റിയത് ചർച്ചയുടെ അജണ്ടയിലേയ്ക്ക് ഇവരുടെ തൂക്കികൊല വിഷയം പ്രധാന ഉപാധിയാക്കി വെയ്ക്കുന്നതിൽ ഗാന്ധിജി വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല എന്നതിനാലാണ് എന്ന പരാതി ഉയർന്നു. ആ പ്രതിഷേധം അതേ വർഷം നടന്ന കറാച്ചി കോൺഗ്രസ്സിൽ ഉണ്ടായി. യശ്പാൽ, മമതാ നാഥ്, നൂറാനീ തുടങ്ങിയവർ ഗാന്ധിജിയെ ശക്തമായി വിമർശിച്ചു. പ്രസ്തുത വിഷയത്തിൽ സുഭാഷ് ചന്ദ്രബോസും ഗാന്ധിജിയെ വിമർശിക്കാൻ മുന്നിൽത്തന്നെ ഉണ്ടായിരുന്നു.
1919ലെ ജാലിയൻ വാലാബാഗ് സംഭവം നടന്ന ശേഷം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയ സുഭാഷിന്‍റെ ആദ്യ പ്രചോദനം വിവേകാനന്ദനായിരുന്നു. ഇംഗ്ലണ്ടിൽ നിന്നും മടങ്ങി വന്ന അദ്ദേഹം 1921ൽ ഗാന്ധിജിയേയും ഒപ്പം ദേശബന്ധു ചിത്തരഞ്ജനേയും നേരിൽ കണ്ടു. നിസ്സഹരണ സമരത്തിൽ അണിചേരുവാൻ ബോസ് അത്യുൽസാഹം കാട്ടി. അദ്ദേഹം കൽക്കത്തയിൽ ദേശബന്ധുവിനൊപ്പം സജീവമായി. നിസ്സഹകരണ സമരത്തെ അന്ന് അഭ്യസ്തവിദ്യരായ ഒരുകൂട്ടം ആളുകൾ തള്ളി കളഞ്ഞപ്പോൾ ഐ.സി.എസ് ബിരുദ്ധധാരിയായ സുഭാഷിന് ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കാളിയാകാൻ ഒരുവട്ടം പോലും ആലോചിക്കേണ്ടി വന്നില്ല. അതേ വർഷം മുതിർന്ന നേതാക്കൾക്കൊപ്പം സുഭാഷും അറസ്റ്റു ചെയ്യപ്പെട്ടു. നീണ്ട രണ്ടര വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന അദ്ദേഹത്തിനൊപ്പം നെഹ്റുവും ശോയ്ബു ഖുരെഷിയും ചേർന്ന് കോൺഗ്രസിനുള്ളിൽ ശക്തമായ ഇടതുപക്ഷ ഗ്രൂപ്പ് രൂപപ്പെടുത്തി. പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിപ്പിക്കുവാൻ ഇവർക്ക് കഴിയുമായിരുന്നെങ്കിലും ഗാന്ധിജിയുടെ ഇടപെടലിലൂടെ ആ പ്രഖ്യാപനം ആദ്യം പരാജയപ്പെട്ടു. സമ്മേളന നഗറിലേയ്ക്ക് 10000ത്തിലധികം ജനങ്ങൾ പൂർണ്ണ സ്വരാജ് (കൽക്‍കത്ത) സമ്മേളനത്തിൽ ആഹ്വാനം ചെയ്യിക്കുവാൻ മാർച്ച് ചെയ്തു. തൊട്ടടുത്ത വർഷത്തെ കറാച്ചി സമ്മേളനം പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ ദേശിയ തൊഴിലാളി യുണിയനായ എ.ഐ.ടി.യു.സിയുടെ അദ്ധ്യക്ഷനായി സുഭാഷ് നേതൃത്വം ഏറ്റെടുത്തു. പീന്നീടുള്ള നാളുകൾ പൂർണ്ണ സ്വരാജ് നേടുവാനുള്ള പോരട്ടത്തിന്‍റെതായിരുന്നു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട (1938) അദ്ദേഹം രാജ്യത്തെ ആദ്യത്തെ ദേശിയ പ്ലാനിംഗ് കമ്മിറ്റി രൂപികരിച്ചു. നെഹ്‌റു അതിന്‍റെ ചെയർമാനും സുഭാഷ് കൺവീനറുമായി. തൊട്ടടുത്ത സമ്മേളനത്തിലും ഗാന്ധിജിയുടെ പ്രതിനിധി എന്ന നിലയിൽ മത്സരിച്ച പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. അതു തന്‍റെ വ്യക്തിപരമായ പരാജയമായി ചിത്രീകരിച്ച ഗാന്ധിജിയുടെ താൽപര്യ പ്രകാരം സുഭാഷ് സ്ഥാനം ഒഴിഞ്ഞു. കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കൊപ്പവും നിലപാട് എടുത്തിട്ടുണ്ടെങ്കിലും അവരുമായി ചേർന്ന് പാർട്ടി ഉണ്ടാക്കുന്നതിൽ സുഭാഷ് വിമുഖത കാട്ടി. സുഭാഷ് ചന്ദ്രബോസിനെ സംന്പന്ധിച്ച് ഇന്ത്യൻ ദേശിയതയെ മാത്രമേ അദ്ദേഹം മുഖ്യ വിഷയമായി പരിഗണിച്ചുള്ളൂ. തുടർച്ചയായി കോൺഗ്രസിലെ വലതു വിഭാഗവുമായി ഉണ്ടായിരുന്ന അകൽച്ച അദ്ദേഹം കോൺഗ്രസിൽ തുടരുന്പോൾ തന്നെ ഫോർവേർഡ് ബ്ലോക്ക് രൂപീകരിക്കുവാൻ കാരണമാക്കി. യൂറോപ്പിൽ അടുത്ത ആറു മാസത്തിനകം യുദ്ധത്തിനുള്ള സാധ്യത ഉള്ളതായി ബോസ് ഊഹിച്ചിരുന്നു. 1939 സപ്തംബറിൽ തന്നെ യുദ്ധം ആരംഭിച്ചു. അദ്ദേഹവും കൂട്ടുകാരും ബ്രിട്ടീഷ് വിരുദ്ധ പ്രചരണത്തിൽ ശക്തമായി മുഴുകി. കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും യുദ്ധം ഇന്ത്യൻ ജനങ്ങൾക്ക് മുകളിൽ കെട്ടിവെക്കരുതെന്ന് വാദിച്ചു. യുദ്ധക്കെടുതിയിൽ ഇന്ത്യ ഞെരിഞ്ഞു. പട്ടിണി ബംഗാളിൽ വൻ കൂട്ട മരണം വിതച്ചു. ബോസിനെയും മറ്റു പലരേയും തടങ്കലിൽ അടച്ചു. അദ്ദേഹം പലപ്പോഴായി പതിനൊന്ന് തവണ ജയിൽ വാസം അനുഭിക്കേണ്ടി വന്നു. മരണം വരെ ഉപവാസം പ്രഖ്യാപിച്ച അദ്ദേഹത്തെ സർക്കാർ പിന്നീട് മോചിപ്പിക്കുകയും, സർക്കാർ നോട്ടത്തിൽ പാർപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി അദ്ദേഹം പുറത്തേയ്ക്ക് (1941ൽ) രക്ഷപ്പെട്ടു. ഒന്പത് മാസത്തിന് ശേഷം ജർമ്മൻ റേഡിയോയിൽ നടത്തിയ പ്രസംഗത്തിലൂടെയാണ് അദ്ദേഹം ജർമ്മനിയിൽ എത്തി എന്ന വിവരം ലോകം അറിയുന്നത്. അപ്പോഴേയ്ക്കും യുദ്ധത്തിന്‍റെ ഗതിയിൽ മാറ്റമുണ്ടായി. യുദ്ധം തുടങ്ങി രണ്ട് വർഷംവരെ യു.എസ്.എസ്.ആർ യുദ്ധത്തിൽ കക്ഷിയായിരുന്നില്ല. സുഭാഷ് ഒരു സോഷ്യലിസ്റ്റുകാരനാണെങ്കിലും ബ്രിട്ടീഷ് സഖ്യത്തിനൊപ്പം നിൽകുന്ന സോവിയന്റ് റിപ്പബ്ലിക്കിനെ വിശ്വാസത്തിലെടുക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ബ്രിട്ടീഷ്കാരെ യുദ്ധത്തിൽ പരാജയപ്പെടുത്താനായി യൂറോപ്പിലും മധ്യേഷ്യയിലും ഉണ്ടായിരുന്ന ഇന്ത്യക്കാരെ ഒന്നിപ്പിച്ച് ആസാദ് ഹിന്ദ് ഫവ്ജ് എന്ന സേന രൂപീകരിച്ചു. ശേഷം free India Organisationന് തുടക്കം കുറിച്ചു. ഒപ്പം free india Armyയും ജർമ്മനിയിൽ പ്രവർത്തനം ആരംഭിച്ചു. യുദ്ധം പസഫിക്കിലേയ്ക്കും ജപ്പാനിലേയ്ക്കും വ്യാപിച്ചത് ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിക്കുവാനുള്ള നല്ല അവസരമാക്കി മാറ്റുക എന്നായിരുന്നു ബോസിന്റെയും കൂട്ടരുടെയും സ്വപ്നം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യയെ ആക്രമിച്ച് കീഴ്പ്പെടുത്താം (ഇന്ത്യൻ ജനങ്ങളുടെ പിന്തുണയോടെ) എന്നും അതിന് ജപ്പാന്‍റെ ശക്തി സഹായകര മാകുമെന്നും ചിന്തിച്ചതിൽ ന്യായമുണ്ട്. 1942ൽ സിംഗപ്പൂരിനെ ജപ്പാൻ കീഴ്പ്പെടുത്തി. യുദ്ധത്തിനായി ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ പട്ടാളക്കാരെ ബ്രിട്ടീഷ് സർക്കാർ വഴിയിൽ ഉപേക്ഷിച്ചു. അവരെയും ഈസ്റ്റ് ഏഷ്യയിലെ ഇന്ത്യക്കാരെയും ഉൾപ്പെടുത്തി സുഭാഷ് 30,000 പേരുടെ സായുധ സേനയുണ്ടാക്കി. ആസൂത്രണങ്ങൾക്കായി ബോസ് ഒന്പത് മാസം നീണ്ട കപ്പൽ യാത്ര ചെയ്തു. ജപ്പാൻ പ്രധാനമന്ത്രിയുമായി സുഭാഷ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യയെ പ്രതീനിധീകരിക്കുവാൻ സുഭാഷ് അർഹത നേടി. INAയുടെ കമാൻഡറായി ബോസ് അറിയപ്പെട്ടു. ചലോ ഡൽഹി എന്ന മുദ്രാവക്യം ഉയർത്തിയ ത്സാൻസി റാണിയുടെ പേരിലുള്ള റജിമെന്റിന്‍റെ ക്യാപ്റ്റൻ ലക്ഷ്മിയായിരിന്നു. ഇന്ത്യൻ ദേശീയതയ്ക്കുള്ളിലെ ആന്റമാൻ നിക്കോബാർ ദീപുകൾ പിടിച്ചെടുത്ത് shaheed (രക്തസാക്ഷി) എന്നും സ്വരാജ് എന്നും പേര് നൽകി. (1943). ആദ്യ ബാങ്ക് 1944 ഏപ്രിലിൽ റംഗൂണിൽ പ്രവർത്തനം ആരംഭിച്ചു. എന്നാൽ ബർമ്മ അതിർത്തിയിൽ ഉണ്ടായ പരാജയം INAക്ക് തിരിച്ചടിയായി. ഹിറ്റ്ലർ അച്ചുതണ്ടിന്‍റെ പൂർണ്ണ കീഴടങ്ങൽ INAയ്ക്കും പിന്നോട്ടടി നൽകി. 1945 ആഗസ്റ്റ് 15 ജപ്പാനും കീഴ്ടങ്ങി. സുഭാഷ്‌ചന്ദ്രബോസ് സേനകളെ മരവിപ്പിച്ച് നിർത്തി. അടുത്ത പ്രവർത്തകർക്കൊപ്പം സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിലേയ്ക്കും പിന്നീട് സൈയ്ഗൂനിലേക്കും യാത്ര തിരിച്ചു. അവസാന യാത്രയിൽ യോധാവായിരുന്ന col. ഹബീബ് −ഉൽ −റഹ്മാൻ ഒപ്പം ഉണ്ടായിരുന്നു. ജപ്പനിലേയ്ക്ക് പിന്നീട് നടത്തിയ യാത്രാമദ്ധ്യേ അപകടത്തിൽപ്പെട്ട് സുഭാഷ് മരിച്ചതായി ജപ്പാൻന്റെ റേഡിയോവാർത്തയിൽ നിന്ന് ലോകം കേട്ടു.
രണ്ടാം ലോക യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. യുദ്ധത്തിന്‍റെ ആദ്യ സമയത്ത് രണ്ടാം ലോകയുദ്ധത്തോട് പ്രതിഷേധം കാണിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ (യുദ്ധം സാമ്രാജാത്വത്തിന്‍റെ ആർത്തിയുടെ ഭാഗമാണെന്നും ഈ യുദ്ധത്തിന്‍റെ പേരിൽ ജനങ്ങളുടെ മുകളിൽ പുതിയ ഭാരം കെട്ടിവെക്കരുതെന്നും അവർ പറഞ്ഞു) യുദ്ധത്തിൽ റഷ്യയും പങ്കാളികളായായതോടെ ഇത് ജനകീയ യുദ്ധമാണെന്നും ഫാസിസം −നാസിസത്തെ തോൽപ്പിച്ചുകൊണ്ടു മാത്രമേ ലോകത്തിന് സമാധാനം നിലനിർത്തുവാൻ കഴിയൂവെന്നും വിലയിരിത്തി. കമ്മ്യൂണിസ്റ്റുകൾ യു.എസ്.എസ്.ആറിന്‍റെ ചേരിയിലുള്ള ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരം അവസനിപ്പിച്ചു. യുദ്ധത്തിൽ യു.എസ്.എസ്.ആർ ചേരിക്ക് ഹിറ്റ്ലർ−−മുസോളിനി−−ജപ്പാൻ അച്ചുതണ്ടിനെ തോൽപ്പിക്കുവാൻ കഴിയുകയും ഇന്ത്യ സ്വതന്ത്രമാകുകയും ചെയ്തെങ്കിലും ബ്രിട്ടീഷ് ഭരണത്തെ എതിർക്കാതിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ദേശീയ വികാരം സജീവമായ പൊതു മണ്ധലത്തിൽ ഒറ്റപ്പെടുവാൻ കാരണമായി. അവർ ഇന്നും ദേശീയരാഷ്ട്രീയത്തിൽ അപ്രധാനികളായി തീരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്.
സുഭാഷ് ചന്ദ്രബോസിന്‍റെ മരണം ജപ്പാൻ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന അഭ്യൂഗം സജീവമായിരുന്നു. പിൽകാലത്ത് ഗുംനാനി ബാബ എന്ന പേരിൽ ജീവിച്ച സന്യാസി സുഭാഷ് ആണെന്ന കിംവദന്തി ശക്തമായി ഉണ്ടായി. അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട രേഖകളിൽ ചിലത് കേന്ദ്ര−−ബംഗാൾ സർക്കാരിന്‍റെ കൈവശം ഉണ്ടായിട്ടും സമയത്ത് പുറത്തുവിടാഞ്ഞത് കൂടുതൽ സംശയങ്ങൾ ജനിപ്പിച്ചു. അതിൽ മുഖ്യപ്രതി കോൺഗ്രസ് ആകുക സ്വാഭാവികമാണ്. കോൺഗ്രസ് പലപ്പോഴും ഉണ്ടാക്കിയ ഒത്തുതീർപ്പുകൾ, നെഹ്‌റു പ്രായോഗിക ഭരണാധിപനായി മാറിയത്, പട്ടേൽ ഉൾപ്പെടുന്നവരുടെ ഹൈന്ദവവൽക്കരണ നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തികച്ചും എതിർ അഭിപ്രായങ്ങൾ പുലർത്തുമായിരുന്ന സുഭാഷ് ചന്ദ്രബോസിന്‍റെ അന്ത്യം പുതിയ ഇന്ത്യൻ ഭരണകർത്താക്കൾക്ക് ഒരുതരത്തിൽ ഗുണപരമായി എന്ന് പറഞ്ഞാൽ പൂർണ്ണമായും തള്ളികളയുവാൻ കഴിയുകയില്ല. ഇന്ത്യൻ സർക്കാർ ബോസിന്‍റെ കുടുംബാംഗങ്ങളെ നിരന്തരം നിരീക്ഷിച്ചുവന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഹൈന്ദവ രാഷ്ട്രീയക്കാരുടെ പ്രധാന വില്ലൻ ഇന്ത്യൻ സെക്കുലർ ബോധത്തിന്‍റെ എക്കാലത്തേയും നേതാവായ നെഹ്‌റു തന്നെയാണ്. നെഹ്‌റു ഒരു സങ്കുചിത രാഷ്ട്രീയക്കാരനായിരുന്നു എന്ന് സ്ഥാപിക്കേണ്ടത് (കേരളത്തിൽ ഇ.എം.എസ്സും) സംഘപരിവാർ അജണ്ടയാണ്. നെഹ്‌റു മുന്നോട്ട് വെക്കുന്ന secularism, socialism തുടങ്ങി പഞ്ചവത്സര പദ്ധതിവരെ അട്ടിമറിക്കുവാൻ പൂർണ്ണമായി കരുക്കൾ തീർക്കുന്നവർക്ക് സുഭാഷ്‌ചന്ദ്രബോസ് വിഷയം നെഹ്‌റുവിനെയും കൂട്ടരെയും ആക്രമിക്കുവാനുള്ള ഉത്തമ ആയുധമാണ്. സുഭാഷ് ഒരു തികഞ്ഞ മതനിരപക്ഷകനാണ് എന്നോ അദ്ദേഹം അന്നത്തെ ഹൈന്ദവ നേതാക്കളായ ഹെഗ്ടെവാർ, സർവർക്കർ തുടങ്ങിയവരുമായി അകലം പാലിച്ചിരുന്നു എന്നത് ആർ.എസ്.എസ് രാഷ്ട്രീയക്കാർക്ക് ഇന്ന് ഒരു വിഷയമല്ല . ബ്രിട്ടിഷ് ഇന്ത്യൻ ഭരണകർത്താക്കളോട് നിരന്തരം സന്ധി ചെയ്യുവാൻ മുതിർന്ന സവർണ്ണ ഹിന്ദുക്കളോട് അദ്ദേഹത്തിന് മമത ഉണ്ടാകുക അസാധ്യമാണ്. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം സുഭാഷ് ചന്ദ്രബോസിന്‍റെ അന്ത്യ കാലത്തെ എല്ലാരേഖകളും പുറത്തു വിടുവാൻ കഴിയുന്ന നിലപാടുകൾ കൈകൊണ്ട് ദുരൂഹതകൾ ഒഴിവ