മൂന്നാർ തിരുത്തുകയാണ്
കേരളത്തിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം ഏറിയകൂറും നിരവധി സമരങ്ങളാൽ സന്പന്നമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ സമരങ്ങളുടെ നേതൃത്വ നിരയിൽ കമ്യൂണിസ്റ്റ് നേതാക്കന്മാരായി പിൽക്കാലത്ത് അറിയപ്പെട്ടവർ ഉണ്ടായിരുന്നു. അവരുടെ നിർണ്ണായക നേതൃത്വം കമ്യൂണിസ്റ്റ് പാർട്ടിക്ക് പിൽക്കാലത്ത് നല്ല വേരോട്ടമുണ്ടാക്കി. വർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ കേരളത്തെ അടിമുടി മാറ്റി മറിച്ചു. മൂന്നു നാട്ടു രാജ്യങ്ങളുടെ കൂടി ചേരൽ ഒരു സംസ്ഥാനത്തെ രാഷ്ട്രമായി കൂടുതൽ ചുവപ്പിച്ചു.
നീലേശ്വരം രാജാക്കന്മാർക്കും കരിക്കാട്ടിടം മങ്കൊന്പ് പട്ടർക്കും ആരോൺ സായിപ്പിനും തിരു.. കൊച്ചി സംസ്ഥാന ഭരണത്തിനും എതിരെ ഐതിഹാസിക സമരങ്ങൾ നടത്തി സ്വതന്ത്ര്യം നേടി എടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വിമോചന പോരാളികൾ വടക്കൻ കേരളത്തിലെ ചെക്കൻ വിളക്കും ചെത്ത് തൊഴിലാളികളുടെയും കയർ കശുവണ്ടി തൊഴിലാളികളുടെ അവകാശങ്ങൾക്കായും വിട്ടു വീഴ്ചയില്ലാതെ സമരം ചെയ്തു വന്നു. പട്ടിണി ജാഥയിലൂടെ ആരംഭിച്ച ഭക്ഷണത്തിനുള്ള അവകാശം പിൽക്കാലത്ത് സ്റ്റാറ്റ്യുട്ടറി റേഷൻ വിതരണം നാട്ടിൽ നടപ്പിലാക്കുവാൻ സർക്കാരിനെ പ്രേരിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ കേരളം ഭൂപരിഷ്കരണം എന്ന സ്വാതന്ത്ര സമര മുദ്രാവാക്യം നാട്ടിൽ സാക്ഷാത്കരിക്കുവാൻ വിജയിച്ചു. ഇതുവഴി ഇന്ത്യയിലെ കൂടുതൽ വേതന-സേവന അവകാശങ്ങൾ തൊഴിലാളികൾക്ക് നേടിക്കൊടുക്കുവാൻ കഴിഞ്ഞ ഇടമായി കേരളം അംഗീകരിക്കപ്പെട്ടു.
കേരളത്തിലെ തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതമാണെന്ന വാദം 1980 കളിൽ ശക്തമായിരുന്നു. അതിന്റെ പേരിലുള്ള വലിയ പഴികൾ ഏറ്റുവാങ്ങേണ്ടി വന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാർക്കാണ്. പ്രത്യേകിച്ച് സി.പി.ഐ.(എം)ന്. ഐ.എൻ.ടി.യു.സി എന്ന കോൺഗ്രസ് അനുകൂല സംഘടനയും കുറ്റക്കാരുടെ പട്ടികയിൽ വൈകിയാണെങ്കിലും കുഴപ്പമില്ലാത്ത ഇടം നേടി എടുത്തു. ഇക്കൂട്ടരെ ഒറ്റപ്പെടുത്തുക എന്ന കച്ചവട മേഖലയിലെ പ്രമാണിമാരുടെ അടങ്ങാത്ത ആഗ്രഹമാണ് തിരുവിതാംകൂറിൽ, പ്രത്യേകിച്ച് തിരുവനന്തപുരം ചാല കന്പോളത്തിൽ ബി.എം.എസ് രൂപീകൃതമാകുവാൻ അവസരമൊരുക്കിയത്. എന്നാൽ പിൽക്കാലത്ത് ഇവരും പഴയ യൂണിയൻകാരുടെ സമാന രീതി പിന്തുടരുന്നു എന്ന് സ്പോൺസർമാർ തന്നെ പരിഭവിച്ചു. ആ പരിഭവമാണ് വ്യാപാരികൾക്കു മാത്രമായി ഒരു സംഘടന എന്ന ആശയത്തിന് അടിസ്ഥാനമായത്. ഒരു കാലത്ത് സമരങ്ങളെ പുച്ഛിച്ചു വന്നിരുന്ന പലരും (വ്യാപാരികൾ അതിൽ പെടുന്നു) ഇന്ന് സംഘടിക്കൂ ശക്തരാകൂ എന്ന വചനത്തെ മാനിക്കുന്നു.
മാറ്റത്തിന് വിധേയരല്ലാത്തവരായി ആരുമില്ല എന്ന് പറയും പോലെ ആഗോളവൽക്കരണം കീഴ്പ്പെടുത്താത്ത ഒരു സംഘടനയും ഇവിടെ ഇല്ല എന്നതാണ് സാമൂഹിക യാഥാർത്ഥ്യം എല്ലാവരെയും യഥേഷ്ടം മോഹിപ്പിക്കുവാൻ പ്രാപ്തിയുള്ള ആഗോളവൽക്കരണം തൊഴിലാളി വർഗ്ഗ നേതൃത്വത്തെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വിധേയമാക്കി. പുതിയ അവകാശങ്ങൾ എന്ന മുദ്രാവാക്യം തൊഴിലാളി സംഘടനകൾ കൈ വെടിഞ്ഞു. സ്ഥിരം തൊഴിലാളി, അവന്റെ ക്ഷേമ പദ്ധതികൾ, പെൻഷൻ തുടങ്ങിയ ആശയങ്ങൾ പഴഞ്ചനാണെന്ന് വർഗ്ഗ ബഹുജന സംഘടനകളെ കൊണ്ട് സമ്മതിപ്പിക്കാൻ ലോക മുതലാളിത്തം വിജയിച്ചു. സോഷ്യലിസ്റ്റു ചേരിയുടെ പതനം ഇത്തരം ആശയങ്ങൾക്ക് കൂടുതൽ പ്രസക്തി നേടി കൊടുത്തു. Hire & Fire എന്ന രീതി ഇന്ന് ലോക വ്യാപകമായി തീർന്നു. ആരും സ്ഥിര വേതനക്കാരല്ല. ആർക്കും സ്ഥിരമായി വേതനം നൽകണമെന്ന് പറയുവാൻ അവകാശമുണ്ടായിരിക്കില്ല. ചെയ്യുന്ന പണിക്ക് കൂലി എന്ന ന്യായമാണ് ഇന്ന് പുതിയ തൊഴിൽ മേഖലയിൽ നടന്നു വരുന്നത്. സർക്കാർ മേഖല എന്ന ഏറെ തൊഴിൽ സുരക്ഷ ഉണ്ടായിരുന്ന ഇടങ്ങൾ പോലും നീതി നിഷേധങ്ങളുടെ താവളങ്ങളായി. തൊഴിൽ അവകാശങ്ങൾ കാലത്തിനനുസരിച്ച് നേടി എടുക്കുക എന്നത് ഒരു സ്വപ്നമായി തീരുകയും തൊഴിലാളി നേതാക്കന്മാർ വ്യക്തിപരമായ വിഷയങ്ങളിലേയ്ക്ക് ചുരുങ്ങുകയും ചെയ്തതിലൂടെ തൊഴിലാളികൾ പൊതുവെ രാഷ്ട്രീയ നിസ്സംഗരായി മാറി. അവരുടെ കഴിഞ്ഞകാല രക്ഷകർ അവരെ തള്ളി പറഞ്ഞത് രാഷ്ട്രീയത്തെ തന്നെ വെറുക്കുവാൻ സാധാരണക്കാരെ പ്രേരിപ്പിച്ചു.
1991 മുതലുള്ള സർക്കാരിന്റെ പുതിയ തൊഴിൽ സമീപനങ്ങൾ എല്ലാം തൊഴിലാളി താൽപ്പര്യങ്ങൾക്ക് എതിരാണ്. പിരിച്ചു വിടാനും കന്പനി നിയമങ്ങൾ അസാധുവാക്കാനും സംഘടിത തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിലും സർക്കാർ എപ്പോഴും ജാഗരൂപരാണ്. പുതിയ തൊഴിൽ നിയമം കഴിഞ്ഞ കാലത്തു നേടിയ അവകാശങ്ങളെയും ഇല്ലാതാക്കും എന്ന് ഉറപ്പിക്കാം. എവിടെയെങ്കിലും ഉണ്ടാകുന്ന തൊഴിൽ അവകാശ സമരങ്ങളെ എസ്മ പോലെയുള്ള കരി നിയമങ്ങൾ ഉപയോഗപ്പെടുത്തി അടിച്ചമർത്തുവാൻ സർക്കാർ പലകുറി തയ്യാറാകുന്നു. ശക്തമായി കൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ ഉന്നതരായ ചുരുക്കം ചിലർക്ക് വൻ വേതനം കൊടുത്ത് സാധാരണ തൊഴിലാളിയുടെ അവകാശങ്ങളെ ഹനിക്കുക ഇന്ന് നിത്യ സംഭവമാണ്. തൊഴിലാളി യൂണിയനുകൾ, അരിസ്റ്റോക്രാറ്റിക്ക് തൊഴിലാളികളുടെ മുന്തിയ വേതനത്തിലും മറ്റ് സൗകര്യങ്ങളിലും തൃപ്തരായി സാധാരണ തൊഴിലാളി അവകാശത്തെ കണ്ടില്ല എന്ന് നടിക്കുന്നു. ഇത് പഴയ തൊഴിലാളി സംഘടനകളെ അവിശ്വസിക്കാനും അതിൽ നിന്ന് തൊഴിലാളികൾ അകന്നു പോകാനും അവസരം ഒരുക്കും. ഇത്തരത്തിലുള്ള അരാഷ്ട്രീയ വൽക്കരണം തൊഴിലാളികളിൽ ജാതി മത വർഗീയ ചേരി തിരിവുകൾക്ക് കാരണമാകുന്നുണ്ട്. പുരോഗമന ആശയങ്ങൾക്ക് പകരം തൊഴിലാളിയും കുടുംബവും അന്ധവിശ്വാസികളും വർഗീയ സംഘടനകളുടെ സഹയാത്രികരുമായി ചുരുങ്ങുന്നു.
തെക്കേ ഇന്ത്യയുടെ കാശ്മീരായി അറിയപ്പെടുന്ന മൂന്നാർ (ദേവികുളം താലൂക്ക്) 1870 കൾ മുതൽ ബ്രിട്ടീഷുകാരുടെ കാർഷിക വ്യവസായ പരീക്ഷണ ശാലയാണ്. നാണ്യവിള വൽക്കരണം കൃഷിയിൽ ഉണ്ടായ ആധുനിക വൽക്കരണമാണ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഇംഗ്ലീഷ് മുതലാളിത്തം കാട്ടിയ താൽപ്പര്യങ്ങൾ അവരുടെ സാന്പത്തിക ലാഭാത്തിനായിട്ടായിരുന്നു എങ്കിലും സതിയും അടിമ വേലയും മറ്റും അവസാനിപ്പിക്കുന്നതിന് അത് വേദിയൊരുക്കി. മൂന്നാറിൽ പത്തൊന്പതാം നൂറ്റാണ്ടിൽ അവസാന നാളുകളിൽ ആരംഭിച്ച തോട്ടം മേഖലയിലെ അടിമകളെ പോലെ പണി ചെയ്തവരിൽ ഭൂരിപക്ഷവും തമിഴ് വംശജരായിരുന്നു. അവരെ രാഷ്ട്രീയമായി സംഘടിപ്പിക്കുവാൻ ഇടതുപക്ഷ ട്രെയ്ഡ് യൂണിയൻ (എ.ഐ.ടി.യു.സി) 1940കൾ മുതൽ സജ്ജീവമായി രംഗത്തുണ്ട്. സായിപ്പ് (മൺറോ) തിരുവിതാംകൂർ രാജാവിൽ നിന്നും തറ വാടകയായിട്ടും മറ്റും 8000 രൂപക്ക് കൈവശാവകാശം നേടിയ 127 ലക്ഷം ഏക്കർ ഭൂമിയിൽ തേയില വെച്ചു പിടിപ്പിച്ചു. തേയില കൃഷിയിൽ 1964ൽ ടാറ്റ പങ്കാളിയാവുകയും പിന്നീട് തോട്ടത്തിന്റെയും തേയില ഉൽപ്പാദനത്തിന്റെയും പൂർണ്ണ ഉടമസ്ഥനാവുകയും ചെയ്തു (1983). ലോക മാർക്കറ്റിൽ ഇന്ത്യൻ തേയിലയ്ക്ക് ലഭിച്ച വന്പിച്ച സ്വീകാര്യത കണ്ണൻ ദേവൻ എന്ന തേയില ബ്രാൻഡിന്റെ പ്രശക്തി വർദ്ധിപ്പിച്ചു. ആസാം, ഡാർജിലിംഗ് കുന്നുകളിലും നീലഗിരി മേഖലയിലും വളരുന്ന തേയില ചെടിയുടെ ശ്രദ്ധേയമായ ഗുണ നിലവാരം ടാറ്റക്കും മറ്റു വിദേശ കച്ചവടക്കാർക്കും വൻ ലാഭമാണ് ഉണ്ടാക്കി കൊടുത്ത് വന്നത്. സർക്കാരിന്റെ ഭൂമി, കുറഞ്ഞ ആവർത്തന ചിലവ്, കുറഞ്ഞ വേതനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളെ മുൻനിർത്തി സമാന്തര സർക്കാരായി തേയില തോട്ട മുതലാളിമാർ പ്രവർത്തിച്ചു വന്നു. താമസിക്കാൻ ഇടം, ചികിത്സ, ഭാവി തലമുറക്ക് തൊഴിൽ തുടങ്ങിയ ആകർഷക ഘടകങ്ങളുടെ മറവിൽ വേതനം കുറച്ചു നിർത്താൻ ഫാക്ടറി മുതലാളിമാർ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് പൊതുവെ കുറഞ്ഞ വേതനം എന്ന പൊതു അവസ്ഥ തോട്ടം മേഖലയിൽ തുടർന്നു. ഇത് മനസ്സിലാക്കുവാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനം ശ്രദ്ധിച്ചാൽ മതിയാകും. ആസാമിലും ഡാർജിലിംഗിലും നിലവിലുള്ള പ്ലാന്റേഷൻ തൊഴിലാളി വേതനം 101 രൂപയും ത്രിപുരയിലേത് 100 രൂപയ്ക്ക് താഴെയുമാണ്. കേരളത്തിന്റെ സംഘടിത തൊഴിലാളി ശക്തിയെ മാനിച്ച് വേതനം 145 രൂപയും. ഇതിൽ നിന്നും മേഖലയിലെ തൊഴിൽ ചൂഷണം വ്യക്തമാണ്. ആഗോളവൽക്കരണത്തിന്റെ ഭാഗമായ SAARC കരാറിന്റെ ഭാഗമായി താരതമ്യേന വില കുറവായ ശ്രീലങ്കൻ തേയില ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുവാൻ തുടങ്ങിയത് തേയില കൊളുന്തിന്റെ വില കുറയുവാൻ കാരണമായി. എന്നാൽ സ്വന്തം ഉൽപ്പന്നം വിപണിയിൽ വൻ സ്വാധീനം നേടിയിട്ടുള്ളതിനാലും മാർക്കറ്റിൽ തേയിലപ്പൊടിക്ക് വില വർദ്ധിച്ചു വരുന്നതിനാലും ടാറ്റക്ക് തേയില തോട്ടങ്ങൾ ലാഭകരമായ വ്യവസായമാണ്. 2011−12 കാലത്ത് കണ്ണൻ ദേവൻ തേയില കന്പനി 200 കോടി രൂപ ലാഭമുണ്ടാക്കി എന്ന് കണക്കുകൾ പറയുന്നു. ആഗോള വൽക്കരണം സാധാരണ തേയില കർഷകരെ ദുരിതത്തിലാഴ്ത്തി വരുന്പോഴും കോർപ്പറേഷനുകൾക്ക് വൻ കൊള്ളകൾ നിർബാധം തുടരുവാൻ അവസരം ഉണ്ട് എന്നതാണ് വസ്തുത. കിലോയ്ക്ക് 600 ഡോളർ വരെ വില ലഭിച്ച തേയില നീലഗിരി തോട്ടങ്ങളിൽ നിന്ന് യൂറോപ്പ് മാർക്കറ്റിൽ വിറ്റ ചരിത്രത്തിൽ നിന്ന് തേയില വ്യവസായത്തിന്റെ വൻ സാന്പത്തിക സാധ്യത എത്രമാത്രം വലുതാണെന്ന് മനസിലാക്കാം. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സംഘടിത തേയില തോട്ടങ്ങളിലെ
പ്രധാനപ്പെട്ട യൂണിയനുകളുടെ നേതാക്കന്മാർ മാനേ
ജ്മെന്റിന് അനുകൂലമായി നിന്ന് തങ്ങളുടെ യൂണിയനി
ലെ അംഗങ്ങളുടെ അവകാശങ്ങളെ കണ്ടില്ല എന്ന് നടിച്ച് സ്വന്തം താൽപ്പര്യങ്ങൾക്കായി വിടുപണി ചെയ്യുന്നതായി പണ്ടേ ആക്ഷേപം ഉയർന്നു വന്നിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങളെ അതാതു പാർട്ടിക്കാർ കാലാ കാലങ്ങളായി ന്യായീകരിക്കുകയാണ് ചെയ്തു പോന്നത്. ഇത് തൊഴിലാളികളെ കൂടുതൽ കൂടുതൽ അസ്വസ്ഥരാക്കി. പുരുഷ തൊഴിലാളികളുടെ കൂട്ടത്തിലെ കുറവ്, അവരുടെ ദുശ്ശീലങ്ങൾ എല്ലാം സമരങ്ങൾ വളർന്നു വരുവാനുള്ള സാദ്ധ്യത വൈകിപ്പിച്ചു.
കേരളത്തിന്റെ1957 ലെ EMS മന്ത്രിസഭ നേരിട്ട ആദ്യ വെല്ലിവിളി പീരുമേട്ടിൽ നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു. ആ കാലത്ത് പാർട്ടിയിലെ യുവതാരമായിരുന്നു വി.എസ് അച്യുതാന്ദൻ. തിരഞ്ഞെടുപ്പിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന് നീലഗിരി കുന്നുകളുടെ തോട്ടം തൊഴിലാളി പ്രശ്നങ്ങൾ അടുത്തറിയുവാൻ കഴിഞ്ഞിരുന്നു. കേരളത്തിലെ 40 ശതമാനം ജനങ്ങൾക്കും സ്വന്തമായി ഭൂമി ഇല്ല എന്ന പ്രശ്നം ഗൗരവതരമായ ചർച്ച അപ്പോൾ ഭൂപരിഷ്കരണം എത്തിച്ചേരാതിരുന്ന തോട്ടം മേഖലയിലെ ഭൂമി പ്രശ്നം വി.എസ് ഏറ്റെടുത്തത് സ്വാഭാവികമാണ്. കേരളത്തിന്റെ അതിർത്തിയായ പശ്ചിമഘട്ട മലനിരകൾ എല്ലാം പല തരത്തിലുള്ള അപകടങ്ങൾ നേരിടുന്പോൾ, വൻ കോർപ്പറേറ്റുകൾ അനധികൃതമായി പോലും പതിനായിരക്കണക്കിന് ഹെക്ടർ മലകൾ സ്വന്തമാക്കി വെച്ചിരിക്കുന്നു. ഹെക്ടറിന് പരമാവധി 1300 രൂപ പാട്ടത്തിനാണ് പ്ലാന്റെഷൻ കോർപ്പറേഷൻ പോലും മലകൾ സ്വന്തമാക്കിയിട്ടുള്ളത്. 13 രൂപ കണക്കിൽ പാട്ടം കൊടുത്ത് ഭൂമി നിലനിർത്തുന്ന വ്യവസായികൾ ഇവിടെ ഇന്നും ഉണ്ട്. 1991നു ശേഷം ഒരിക്കൽ പോലും ഇവരുടെ ചുങ്കത്തിൽ വർദ്ധനവ് വരുത്തുവാൻ മാറി മാറി വരുന്ന സർക്കാരുകൾ തയ്യാറായിട്ടില്ല. തുച്ഛമായ ചുങ്കം പോലും അടക്കാതെയാണ് കോർപ്പറേറ്റുകൾ വിലസുന്നത്. മൂന്നാറിന്റെ പ്രത്യേകത സർക്കാർ അറിവിൽ 57000 ഏക്കറും അനധികൃതമായി അതിൽ എത്രയോ ഇരട്ടിയും സ്വന്തമാക്കി വെച്ചിരിക്കുന്ന ടാറ്റയോട് ഒരു വെയിറ്റിംഗ് ഷെഡിനു പോലും വേണ്ടി സർക്കാർ ഭൂമിക്കായി ഇരക്കേണ്ട അവസ്ഥയാണ് ഇന്ന്. പാട്ടത്തിനു കൊടുത്ത സർക്കാർ ഭൂമി വിലയ്ക്കു വിൽക്കുവാൻ ശ്രമിച്ചിട്ടും മൂന്നാറിലെ രാഷ്ട്രീയ നേതൃത്വം കണ്ടില്ല എന്ന് നടിച്ചു വന്നു. ഇതിനെതിരെയായ നിലപാട് എടുത്ത വി.എസ് പ്രദേശത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാൻ കൈക്കൊണ്ട തീരുമാനം സ്വന്തം പാർട്ടിക്കാരെ പോലും ചൊടിപ്പിച്ചു. വി.എസ് നോട് പ്രത്യേക മമത കാട്ടി വന്നിരുന്ന മൂന്നാറിന്റെ സി.പി.എം നേതാക്കളും സി.പി.ഐ, കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി വി.എസ്സിന്റെ ശ്രമങ്ങളെ അട്ടിമറിച്ചു. അന്ന് തൊഴിലാളികളെ ടാറ്റക്ക് അനുകൂലമായി സംസാരിപ്പിക്കാൻ വിജയിച്ച രാഷ്ട്രീയ പാർട്ടികൾ തങ്ങൾ ഒറ്റപ്പെട്ടു വരുന്നു എന്ന് മനസ്സിലാക്കിയില്ല. വി.എസ്സിന്റെ മൂന്നാർ ഓപ്പറേഷനെ പരാജയപ്പെടുത്തിയവരെ പിന്നീട് ജനം ശിക്ഷിക്കുവാൻ മറന്നില്ല എന്നത് രാഷ്ട്രീയ സത്യസന്ധതയുടെ വിജയമായി കാണാം.
തോട്ടം തൊഴിലാളി നേതാക്കൾ ടാറ്റയുടെ ആനുകൂല്യങ്ങൾ പറ്റി ജീവിക്കുന്നു എന്ന് കേട്ടു തുടങ്ങിയിട്ട് കുറേ കാലമായിട്ടുണ്ട്. ടാറ്റയുടെ ബംഗ്ലാവുകൾ, കമ്മീഷൻ, വാഹനം തുടങ്ങി ഭൂമിപോലും സ്വന്തമാക്കിയവർ എല്ലാ പാർട്ടിയിലും ഉണ്ട്. രാജേന്ദ്രൻ, എം.എ മാണി, ലംബോധരൻ, സി.എ കുര്യൻ തുടങ്ങിയ പേരുകൾ അതിൽ ചിലത് മാത്രം. എന്നാൽ തൊഴിലാളികൾ നരക ജീവിതം നയിച്ചു വരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത, പുതുക്കി പണിയാത്ത വീടുകൾ ചികിത്സാ സൗകര്യം കുറവായ ആശുപത്രി, നിലവാരമില്ലാത്ത സ്കൂൾ, അപകടകരമായ കീടനാശിനി ഉപയോഗം, മാറാ രോഗങ്ങൾ തുടങ്ങി തോട്ടം തൊഴിലാളി ജീവിതങ്ങൾ ഇല്ലായ്മയുടെ വൻ പട്ടിക നിരത്തുന്നു. കേരളത്തിലെ സാധാരണ തൊഴിലാളി 700-800 രൂപ വേതനം പറ്റുന്പോൾ അതിലും കഠിനമായ പണി ചെയ്യുന്ന തോട്ടം തൊഴിലാളിയുടെ വേതനം 327 രൂപ. 41 കിലോ കൊളുന്തിനു മുകളിൽ ഓരോ കിലോക്കും തൊഴിലാളിക്ക് ഒരു രൂപ അധിക വേതനം നൽകുന്പോൾ മാനേജർ തസ്തികക്കാർക്ക് 8 രൂപ ഇൻസെൻ്റ്ീവ്. വിദേശ യാത്രകളും വാഹനവും വൻ കസേരകളിൽ ഇരിക്കുന്നവർ സ്വന്തമാക്കുന്പോൾ തൊഴിലാളിക്ക് തീരാ ദുഃഖം മാത്രം. ഇതിനൊന്നും രാഷ്ട്രീയ നേതാക്കന്മാർക്ക് പ്രതിഷേധമില്ല. അക്കൂട്ടരും അരിസ്റ്റൊക്രാറ്റിക് ജീവിതം നയിക്കുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ ദേശീയ പണിമുടക്ക് ദിവസം ട്രെയ്ഡ് യൂണിയൻ പരിപാടികളിൽ ഇരച്ചു കയറി തൊഴിലാളി യൂണിയനുകളുടെ ദല്ലാൾ പണികളെ ചോദ്യം ചെയ്തത്. പുരുഷ തൊഴിലാളികളെ പിന്നിൽ നിർത്തി, തങ്ങൾ അംഗങ്ങളായ യൂണിയനുകളെ നോക്കു കുത്തിയാക്കി തുടങ്ങിയ റോഡ് ഉപരോധത്തെ ആക്ഷേപിക്കുവാനാണ് വിവിധ പാർട്ടിക്കാർ തയ്യാറാകുന്നത്. തീവ്രവാദികൾ നേതൃത്വം കൊടുക്കുന്ന സമരമാണിത് എന്ന് പോലും പറയുവാൻ നേതാക്കന്മാർ മടി കാണിച്ചില്ല. ഒപ്പം പഴയ ബോണസ് തരുവാൻ ടാറ്റക്ക് കഴിവില്ല എന്ന മുതലാളി ന്യായവും ഉയർത്തുവാൻ നേതാക്കന്മാർ തയ്യാറായി. എന്നാൽ സമരം ദിനം പ്രതി ശക്തി പ്രാപിക്കുന്നു എന്നു മനസ്സിലാക്കിയ പാർട്ടിക്കാർ പതുക്കെ സമരക്കാർക്കൊപ്പം ചേരുവാൻ നടത്തിയ ശ്രമത്തെ സ്ത്രീകൾ തടഞ്ഞു എന്ന് മാത്രമല്ല ചെരിപ്പ് കൊണ്ട് അടിച്ചോടിക്കുവാൻ വരെ നിർബന്ധിതരായി. സംസ്ഥാന മന്ത്രിയെ പോലും തടഞ്ഞു വെയ്ക്കാൻ അവർ ശ്രമിച്ചപ്പോൾ പോലിസ് സമാധാനത്തിന്റെ ഉത്തര പ്രതീകമായി അഭിനയിച്ചത് സ്ത്രീകരുത്തിനെ പേടിച്ചു മാത്രം. മൂന്നാറിലെ ടാറ്റയെ നിയന്ത്രിക്കുവാൻ ശ്രമിച്ചു പരാജയപ്പെട്ട വി.എസ് രംഗത്തെത്തിയപ്പോൾ സ്ത്രീകൾ സർവ്വാത്മന സ്വീകരിച്ചു. വി.എസ് ഉയർത്തിയ മൂന്നാർ മുദ്രാവാക്യം തൊഴിലാളികൾക്ക് അനുകൂലമായിരുന്നു എന്ന് മനസിലാക്കിയതിനാലാണ്. ടാറ്റയുടെ ലോക്കൗട്ട് പോലെയുള്ള ഭീഷണിയെ നേരിട്ട് 20% ബോണസും (ബോണസ്സ് 8.33 മാത്രമാണ് എന്നു മനസ്സിലാക്കുവാൻ സമരക്കാർ വൈകിയിരുന്നു) 500 രൂപ പ്രതിദിന വേതനവും (26ാം തിയതി ഉണ്ടാകുമെന്ന് അനൗപചാരിക ഉറപ്പ്) എന്ന വിജയം വൻകിട രാഷ്ട്രീയ പാർട്ടികളുടെ നിരന്തരം പരാജയപ്പെടുന്ന സമരങ്ങൾക്ക് ഒരു തിരുത്താണ്.
മറ്റു പ്രദേശങ്ങളിലെ തേയില തോട്ടങ്ങളിലും സമാന സമരങ്ങൾക്ക് തൊഴിലാളികൾ ത