കുറ്റവും ശിക്ഷയും (കൊലക്കയറുകളിലൂടെ)
സോക്രാട്ടീസിനെ B.C 399ൽ വിഷം കൊടുത്തു കൊന്നു... ഹൈപേഷിയായെ ക്രിസ്താബ്തം 415ൽ തൂക്കിലേറ്റി... ബ്രുണോയെ 1600ൽ മരണശിക്ഷക്കു വിധിച്ചു... ജൂലിയസ് റോസെൻബർഗ്്നെയും അദ്ദേഹത്തിന്‍റെ സഹധർമ്മിണിയേയും 1953ൽ അമേരിക്ക കൊലപ്പെടുത്തി...
കവിയും പരിസ്ഥിതി പ്രവർത്തകനുമായ കെൻസാരോ വിവയെ 1995ൽ കഴിവിലേറ്റി.
സോക്രട്ടീസ് മുതൽ വിവയെവരെ (100കണക്കിന്) ഉള്ളവരെ കൊലപ്പെടുത്താൻ തീരുമാനം എടുത്തത് അന്നത്തെ ഭരണ കക്ഷികൾ ആയിരുന്നു. കൊലകൾ ഇവർ എല്ലാവരും ജനങ്ങളെ വഴിപിഴപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളിൽ നിന്ന് രക്ഷിക്കുവാൻ എന്ന വാദമുയർത്തി. അവസാനം പരാമർശിച്ച vivaയെ തൂക്കി കൊല്ലുവാൻ സർക്കാർ തീരുമാനിച്ചത് നൈജീരിയയുടെ പ്രധാന പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു വന്ന ഷെൽ എന്ന എണ്ണകന്പനിയുടെ ചൂഷണത്തിനെതിരെ ജനങ്ങളെ അണിനിരത്തിയതിനാൽ. ഭരണകൂടങ്ങൾ എക്കാലത്തും ജനകീയരായ നേതാക്കളെ ഭയപ്പെട്ടിരുന്നു.
മനുഷ്യൻ എല്ലാ അർത്ഥത്തിലും സാമൂഹിക ജീവിയാണ്. അവൻ സമൂഹത്തിന്‍റെ ചരിത്രം നിർമ്മിക്കുന്നു. എന്നാൽ സമൂഹം അവനെ തന്നെ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ സമൂഹവും മനുഷ്യനും കൊണ്ടും കൊടുത്തും വളർന്നു കൊണ്ടിരിക്കുന്നു. ഏതൊരു വ്യക്തിയേയും സംഭവങ്ങളേയും നമ്മൾ മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും നിലവിലുള്ള സാമൂഹിക സാഹചര്യത്തിലാകേണ്ടത് സാമാന്യ സാമൂഹിക നീതിയാണ്. അങ്ങനെ വരുന്പോൾ സമൂഹത്തിൽ ഇന്ന് പ്രബലമാകാൻ കൂടുതൽ സാധ്യതയുള്ള ക്രിമിനൽ അവസ്ഥകൾ നാട് അകപ്പെട്ടുപോയ സാമൂഹിക തിന്മയുടെ വർദ്ധിത സ്വാധീനത്താൽ ആണെന്ന് പറയേണ്ടിവരുന്നു. ആധുനിക കുറ്റകൃത്യങ്ങളെ പറ്റിയുള്ള പഠനങ്ങൾ അതിനു തെളിവുകൾ നൽകുന്നുണ്ട്. ഒരു ഉദാഹരണമായി 1930കളിൽ ഏറ്റവും കൂടുതൽ ഗുഹ്യരോഗങ്ങൾ ഉണ്ടായിരുന്ന ബീജിങ്ങിൽ മാവോയുടെ നേതൃത്വത്തിലെ വിപ്ലവത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായത് അവിചാരിതമല്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളെ കൃത്യമായ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി കൂട്ടി നിർത്തിവേണം പഠിക്കുവാനും അവയെ പരിഹരിക്കുവാനും ശ്രമിക്കേണ്ടത്.
മനുഷ്യനെ നല്ല മനസ്സിന്‍റെ ഉടമകളാക്കുവാൻ പ്രാചീനകാലം മുതൽ പ്രവർത്തിച്ചു വരുന്ന മതങ്ങൾ ഇന്നും അവരുടെ ധാർമ്മിക പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു എന്നാണ് പൊതുവേ പറയാറ്. ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മതബന്ധിതമായ ജീവിതം നയിക്കുന്പോൾ തങ്ങളുടെ വിശ്വാസികളുടെ സാമൂഹിക ധാർമ്മിക മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിൽ മതങ്ങൾ ആവർത്തിച്ചു പരാജയപ്പെടുന്നു എന്നത് ഏതെങ്കിലും മതത്തിന്‍റെ ആഭ്യന്തര വിഷയമല്ല. ഇന്നു ലോകം അടക്കിവാഴുന്ന അമേരിക്ക ഒരു മതാധിഷ്ടിത രാജ്യമാണ്. അവരുടെ പ്രസിഡണ്ട് ക്രിസ്തുമത വിശ്വാസിയായി തുടരണമെന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചക്കും ഇവർ തയ്യാറായിട്ടില്ല. പഴയകാല കോളനികൾ സ്ഥാപിച്ച എല്ലാ രാജ്യങ്ങളും കടുത്ത ക്രിസ്തുമത രാജ്യങ്ങളായിരുന്നു. ഈ രാജ്യങ്ങൾ നടത്തിയ നൂറ്റാണ്ടുകൾ നീണ്ട ചൂഷണങ്ങൾ നിരവധി കോടി ജനങ്ങളുടെ ജീവനുകളെ പിച്ചിച്ചീന്തി. നിരവധി രാജ്യങ്ങൾ തന്നെ നഷ്ടപ്പെട്ടു. ചൂഷണത്തിന്‍റെ ഭീകരതയിൽ ഇന്നും ആഫ്രിക്കൻ ലാറ്റിനമേരിക്കൻ−ഏഷ്യൻ രാജ്യങ്ങളിലെ ശതകോടികൾ പട്ടിണിക്കാരും തീരാരോഗികളുമായി അലയുന്നു. ഇവയ്ക്കൊക്കെ പിന്തുണ നൽകിയ കത്തോലിക്ക സഭാനേതൃത്വം ഒരിക്കലും കുറ്റബോധത്താൽ തെറ്റുകൾ തിരുത്തുവാൻ മുന്നോട്ട് വന്നില്ല. (നിലവിലെ പോപ്പ് നടത്തുന്ന ക്ഷമാപണങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമായി തോന്നിപ്പിക്കുന്ന അനുഭവമാണ് കത്തോലിക്കാ മെത്രാന്‍മാരിൽ നിന്നും മറ്റു സഭാ നേതൃത്വത്തിൽനിന്നും ഇപ്പോൾ ഉണ്ടാകുന്നത്.) ഇതുതന്നെയാണ് മറ്റു മതങ്ങളുടേയും അനുഭവം. ഏഷ്യൻ രാജ്യങ്ങളിൽ പ്രബലമായ മതങ്ങൾ രാജ വാഴ്ച്ചയിൽ തെറ്റു കാണാത്തവരാണ്. ഒരു മതത്തിന്‍റെ അധിപൻ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല സ്ത്രീ വോട്ടവകാശം അനുവദിക്കുന്നതിൽ ഇന്നും താൽപര്യം കാട്ടുന്നതിൽ തൃപ്ത്തനല്ല. ഹൈന്ദവ സംഘങ്ങൾ ജനാധിപത്യത്തിൽ തങ്ങൾ വിശ്വാസം അർപ്പിക്കുന്നവരായി ഭാവിക്കുന്പോഴും അവരുടെ രാജ ഭക്തിയിൽ കുറവുണ്ടായിട്ടില്ല. നേപ്പാളിൽ ഉണ്ടായിരുന്ന ഏക ഹിന്ദു രാജവാഴ്ച്ചയെ ജനങ്ങൾ പുറത്താക്കിയപ്പോൾ ഇന്ത്യയിലെ ഹൈന്ദവ സംഘങ്ങൾ തീർത്തും നിരാശരായി. അടിമത്തം മുതൽ ജനാധിപത്യം വരെയുള്ള വിഷയങ്ങളിൽ മതങ്ങൾ പിന്തിരിപ്പൻ നിലപാടുകളാണ് എടുത്തുപോന്നിരുന്നത്. (മതം അതിന്‍റെ തുടക്കകാലത്ത് പുരോഗമനപരമായ ചില സമീപനങ്ങൾ എടുത്തിരുന്നു) ചരിത്രത്തിൽ മതങ്ങൾ ഒട്ടുമിക്ക സമയങ്ങളിലും കൈകൊണ്ട ജനവിരുദ്ധ നിലപാടുകൾ ഇന്നും തുടർന്നു വരുന്നു എന്ന് United states for Evangelism എന്ന പേരിൽ അറിയപ്പെടേണ്ട അമേരിക്കയുടെ ചെയ്തിയിൽ നിന്നും വ്യക്തം. സമൂഹത്തിലെ ഇന്നു നിലവിലുള്ള എല്ലാ അധാർമ്മികതകളെയും സ്വന്തം ലാഭത്തിനായി ഉപയോഗപ്പെടുത്തി വരുന്ന അമേരിക്കയെ പറ്റി ഒരു ഉത്കണ്ധയും സ്നേഹത്തിന്‍റെ മതമായ ക്രിസ്തുവിന്‍റെ നാമത്തിൽ വിശ്വസിക്കുന്നവർ പ്രകടിപ്പുക്കുന്നില്ല. (പ്രകടിപ്പിക്കുന്നവർ പടിക്കു പുറത്തും). ഈ പറഞ്ഞതിൽ നിന്നും മതങ്ങൾ അവരുടെ അനുയായികളെ സമൂഹ മാതൃകാ വ്യക്തികൾ ആക്കി മാറ്റുന്നതിൽ പരാജയപ്പെടുന്നു എന്ന് സ്ഥാപിക്കാം. എന്നാൽ ആധുനിക ജനാധിപത്യ സംവിധാനങ്ങളും (മതങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ) ധാർമ്മിക മൂല്യങ്ങൾ ഉയർത്തി കൊടുക്കുന്നതിൽ തിരിച്ചടികൾ നേരിടുന്നു. ഇതിനാൽ വിജയകരമായി ജനാധിപത്യം പുലരുന്ന (വിലയിരുത്തപ്പെടുന്ന) ഇന്ത്യയിലും ജനത സാമൂഹിക മൂല്യങ്ങളോട് പ്രതിപത്തത പുലർത്തുന്നില്ല. ഇത് അഴിമതിക്കൊപ്പം മറ്റ് രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ ജനങ്ങളിൽ കുറേ വിഭാഗത്തിനെ എങ്കിലും തയ്യാറാക്കുന്നു. ഒപ്പം ദേശീയതയുടെ പ്രായോഗിക മുഖങ്ങളായ മതേതര−സോഷ്യലിസ്റ്റ് ആശയങ്ങളെ തള്ളിപറയുവാൻ ചിലർ മടികാട്ടുന്നില്ല.
ഇന്ത്യയിൽ കോൺഗ്രസ്സും കോൺഗ്രസ്സിൽ നിന്നും പിരിഞ്ഞു പോയവരും ഹിന്ദുത്വ പ്രത്യയശാസ്ത്ര സംഹിതക്കാരും ഭരണം നടത്തിയിട്ടുണ്ട്. എല്ലാ ജനങ്ങളും നിയമത്തിനു മുന്നിൽ തുല്യരാണെന്ന് പറഞ്ഞു വരുന്നെങ്കിലും രാജ്യത്തെ ജുഡീഷ്യറിയിൽ പോലും തുല്യ നീതി നടപ്പാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ട നിരവധി അവസരങ്ങൾ ആർക്കും മറക്കാൻ കഴിയുന്നതല്ല. ഒപ്പം ലോകത്തെ 140 രാജ്യങ്ങളിൽ തൂക്കികൊല പൂർണ്ണമായും അവസാനിപ്പിച്ചിട്ടും ഇന്ത്യ അതു തുടർന്നു വരുന്നു. Capital punishment ഒഴിവാക്കേണ്ടതാണെന്ന് UN മനുഷ്യാവകാശ പ്രഖ്യാപനം ഇന്ത്യ അംഗീകരിക്കാത്തത് തീർത്തും നമ്മുടെ വിശാല ജനാധിപത്യ നിലപാടുകൾക്ക് നിരക്കാത്തതാണ്. രാജ്യം ഔദ്യോഗികമായി 1948 മുതൽ കഴിഞ്ഞ ആഴ്ച വരെ 172 തൂക്കികൊലകൾ നടപ്പാക്കി. അതിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ഗാന്ധിജിയുടെ കൊലപാതകത്തിൽ പങ്കാളികളായ നാഥുറാമിനെയും നാരായൺ ആപ്തെയും കൊലപാതകം നടന്ന് 12 മാസത്തിനകം തൂക്കിലേറ്റി. അഹിംസാവാദത്തിനായി അവസാന ശ്വാസം വരെയും വാദിച്ചിരുന്ന ഗാന്ധിജിയുടെ പേരിൽ കുറ്റവാളികളായ രണ്ടു പേരെ തൂക്കിക്കൊന്നത് ഗാന്ധിജിയോടുള്ള അനാദരവായി നെഹ്റുവും ഗാന്ധിജിയുടെ രണ്ട് മക്കളും അഭിപ്രായം രേഖപ്പെടുത്തി. കൂട്ടു പ്രതിയും ഹിന്ദു മഹാസഭയുടെ നേതാവുമായ വീരസർവർക്കറെ വിട്ടയച്ചു. അദ്ദേഹത്തെ പിൽകാലത്ത് ആദരണീയ സ്വാതന്ത്ര സമര നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഛായാചിത്രം പാർലമെന്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു.
പരമോന്നത നീതിപീഠങ്ങൾ എടുക്കുന്ന നിലപാടുകൾ പിൽകാലത്ത് തിരുത്തപ്പെട്ട സംഭവങ്ങൾ കോടതി വ്യവഹാരത്തിൽ സംഭവിക്കാൻ അവസരം ഉണ്ടെന്ന സാധ്യത Capital punishmentന്‍റെ പ്രസക്തിയെ ചോദ്യം ചെയ്തു വരുന്നു. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഒരിക്കൽ തൂക്കികൊല വിധിച്ചത് പിന്നീട് തിരുത്തി നിരപരാധിയായി അംഗീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുവാൻ തൂക്കികൊലയ്ക്കു കഴിയും എന്ന വാദം തികച്ചും വസ്തുതാ വിരുദ്ധമാണ്. ലോകത്തെ ഏറ്റവും കുടുതൽ തൂക്കികൊലകൾ നടപ്പാക്കിവരുന്ന ചൈനയിൽ കുറ്റകൃത്യങ്ങളിൽ ഒരു കുറവും കാണുന്നില്ല. അതു കഴിഞ്ഞാൽ കൂടുതൽ കൊല നടത്തുന്ന ഇറാൻ, ഇറാഖ്, വടക്കൻ കൊറിയ, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിലും കുറ്റകൃത്യങ്ങളിലെ കുറവ് ആശാവഹമല്ല. എന്നാൽ ദശകങ്ങളായി കൊല നടപ്പാക്കാത്ത ഒട്ടുമിക്ക രാജ്യങ്ങളിലും കുറ്റകൃത്യങ്ങൾ കുറവാണ്. നോർവേ, സ്വിസ്സ്, ബെൽജിയം, പരാഗുവ്വ തുടങ്ങി 140 രാജ്യങ്ങളിൽ പലതിലും criminal സ്വഭാവങ്ങൾ ഏറെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് തൂക്കികൊല കുറ്റകൃത്യങ്ങൾ പരിഹരിക്കുവാനുള്ള മാർഗ്ഗമാണെന്ന ധാരണയെ തിരുത്തുന്നു. എന്നു മാത്രമല്ല ലോകത്ത് ഏറ്റവും സന്തോഷത്തോടു കഴിയുന്നവർ എന്നു കണ്ടെത്തിയ പരാഗ്വാ, എൽസൽവദോർ, വെന്വസേല തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം ശിക്ഷാ വിധികൾ നിലവിലില്ല (സന്തോഷമുള്ള ജനതകളുടെ രാജ്യമെന്ന പട്ടികയിൽ അമേരിക്കയെ ആരും പ്രതീക്ഷിക്കേണ്ടതില്ല.) കുറ്റകൃത്യങ്ങളായ കൊല, മോഷണം, സ്ത്രീ പീഡനം, അഴിമതി തുടങ്ങിയവ ഏറ്റവും കുറവുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷ ജനങ്ങളും athesist കളാണ് എന്നത് സാംസ്‌കാരികവും സാമൂഹികവുമായി മുന്നിൽ നിൽക്കുന്ന ജനക്കൂട്ടത്തെ നിർമ്മിക്കുന്നതിൽ മതങ്ങൾ അവകാശപ്പെടുന്ന അവരുടെ സാമിപ്യത്തിന് സ്ഥാനം ഉണ്ടാകണമെന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു.
ഇന്ത്യ ഇന്നഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വൻ ആഭ്യന്തര പ്രശ്നം മാവോ-മറ്റുവിഘടന−വാദങ്ങളല്ല. ഇന്ത്യൻ സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന സാമൂഹിക പക്ഷപാതങ്ങളാണ്. അതിൽ ജൂഡീഷ്യറിപോലും വിമർശനത്തിനു പുറത്തല്ല.സർക്കാരുകൾ ഇന്ത്യയിൽ നടപ്പാക്കിവന്ന (വരുന്ന) POTA, TADA, UAPA, AFSPA തുടങ്ങിയുള്ള നിരവധി കേന്ദ്രസംസ്ഥാന നിയമങ്ങളിലൂടെ ജയിൽവാസം അനുഭവിക്കേണ്ടിവന്നവരിൽ ബഹുഭൂരിപക്ഷവും മുസ്ലീം, ആദിവാസി, ക്രിസ്ത്യൻ സമുദായ അംഗങ്ങളാകുന്നത് ദശകങ്ങളായി പൊതുസമൂഹം ചർച്ച ചെയ്യുന്നു. ഒരു സമൂഹത്തെ ദേശീയ വിരുദ്ധരായി ഭരണകൂടം കാണുക എന്ന അക്ഷന്തവ്യമായ തെറ്റ് ആവർത്തിച്ചുണ്ടാകുന്നത് അതി ദാരുണമായ ഒരു സാമൂഹിക ദുരന്തമാണ്. അത്തരം തെറ്റുകൾ സർക്കാർ സംവിധാനങ്ങൾക്കൊപ്പം മാധ്യമങ്ങളും ഏറ്റുപിടിക്കുന്പോൾ ഒരു സമൂഹത്തെ നിരന്തരം വേട്ടയാടുകയാണെന്ന് പറയേണ്ടിവരുന്നു. അതേസമയം മറ്റൊരു സമൂഹം ഇന്ത്യൻ ദേശീയതയുടെ കാവലാളുകളായി ചിത്രീകരിക്കുകയും ചെയ്യുന്പോൾ അതിനെ ദേശീയ ദുരന്തമായി കാണാം. ഇതൊക്കെ കേവലം ഒരു വൈകാരിക നിമിഷത്തിലെ ഏതെങ്കിലും വ്യക്തിയുടെ ഇല്ലെങ്കിൽ സംഘടനയുടെ നൈമിഴിക പ്രതികരണമല്ല. ഗോൾവാൾക്കർ എന്ന എക്കാലത്തെയും ഹിന്ദു വർഗ്ഗീയതയുടെ സൈധാന്തികൻ എഴുതിയ ഹൈന്ദവതയുടെ മഗ്നാകാർട്ടയായി അക്കൂട്ടർ അംഗീകരിച്ചുവരുന്ന വിചാരധാരയിൽ പരാമർശിക്കുന്ന ഇന്ത്യയുടെ മൂന്ന് ആഭ്യന്തര ഭീഷണികളായ ഇസ്ലാം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ് ത്രയങ്ങളെ ദേശീയ ശത്രുക്കളായി കാണുവാൻ പണ്ടേ ഹിന്ദുത്വ ശക്തികൾ പഠിച്ചിരുന്നു. എന്നാൽ ഇന്ത്യക്കുണ്ടായ ഏറ്റവും ഭീകരമായ ദുരന്തങ്ങളിൽ പ്രധാന വില്ലനായി പ്രവർത്തിച്ചു വന്നത് ഹിന്ദുതീവ്രവാദി ഗ്രൂപ്പുകളാണ്. ഗാന്ധിവധവും ബാബറി മസ്ജീദ് തല്ലിപൊളിച്ചതും ഇന്ത്യയിലും ലോകത്തു തന്നെയും ഉണ്ടാക്കി വിട്ട പ്രശ്നങ്ങൾ രാജ്യത്തിന്‍റെ യശസ്സിൽ പുഴുക്കുത്തു വീഴ്ത്തി.
ഇന്ത്യയിൽ നടന്ന ആയിരക്കണക്കിന് വർഗ്ഗീയ കലാപങ്ങളിൽ ഏറെ കൂടുതൽ സംഭവങ്ങൾക്കും കാരണക്കാരായത് ഹിന്ദുത്വ ഗ്രൂപ്പുകൾ തന്നെ. ഇത്തരം ഹൈന്ദവ സംഘങ്ങളെ ഗാന്ധിവധവുമായി ബന്ധപെട്ട് ഏറെ കുറച്ചുനാളുകൾ സമൂഹത്തുനിന്നും ജനങ്ങളും സർക്കാർ തന്നെയും മാറ്റിനിർത്തി. എന്നാൽ പിന്നീട് ഇവർ അടിയന്തിരാവസ്ഥ, പ്രകൃതി ദുരന്ധങ്ങൾ തുടങ്ങിയ അവസരങ്ങൾ ഉപയോഗപെടുത്തി സേവന−ത്യാഗ−ദേശ−സ്നേഹികളാണ് തങ്ങളെന്ന ധാരണ സാധാരണ ജനങ്ങളിൽ സൃഷ്ടിച്ചു. അതിന് ഇന്ത്യയിലെ സർക്കാർ−സന്പന്ന ക്ലാസ്സുകാർ ഒറ്റകെട്ടായി നിന്നു. മാധ്യമങ്ങളുടെ പങ്ക് നേരത്തേ പരാമർശിച്ചിരുന്നുവല്ലോ. ഇന്ത്യയുടെ അഖണ്ടതയ്ക്ക് ആവർത്തിച്ചു ഭീഷണി സൃഷ്ടിച്ചവരെ ദേശീയതയുടെ സംരക്ഷകരായി പലരും കണ്ടുവന്നത് അവരെ ഇന്ത്യൻ ഭരണവർഗ്ഗമായി പിൽക്കാലത്ത് മാറ്റി. യഥാർത്ഥത്തിൽ ഇത്തരം ഒരു അജണ്ട നടപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതിൽ അമേരിക്കൻ−സിയോണിസ്റ്റ് കൂട്ട്‌കെട്ടുകൾക്ക് പങ്കുണ്ടായിരുന്നു. അവരും ലോകത്തിനു ഭീഷണിയായി ക്രിസ്ത്യാനികൾ ഒഴിച്ചുള്ള മറ്റു രണ്ടുപേരേയും കാണുവാൻ ഇഷ്ടപ്പെടുന്നു.
ഇന്ത്യയുടെ ആഭ്യന്തര ദുരന്തങ്ങളിൽ പ്രതികളായ വ്യത്യസ്ത കുറ്റവാളികളെ പലതട്ടിൽ നിർത്തിയാണ് കോടതി നടപടികൾക്കും ശിക്ഷക്കും വിധേയമാക്കിയത്. ഇസ്ലാം ത്രീവ്രവാദം ഇറാഖ് അധിനിവേശത്തിനുശേഷം കൂടുതുൽ അപകടകരമായി വളർന്നു. ഇന്ത്യയിൽ ബാബരീമസ്ജീദ് വിഷയത്തിന്‍റെ പേരിൽ ഹിന്ദുത്വ ശക്തികൾക്കൊപ്പം ഇസ്ലാം തീവ്രവാദികളും അവരുടെ ശക്തി തെളിയിക്കുവാൻ ആവുന്നത്ര ശ്രമങ്ങൾ തുടങ്ങി. എന്നാൽ ഹിന്ദുസംഘടനകളെ ഹൈന്ദവ ഭീകരവാദികൾ എന്ന് ശത്രുപക്ഷത്തുള്ളവർ പോലും വിശേഷിപ്പിച്ചില്ല. രാജ്യത്തു നടന്ന പല ഭീകര ആക്രമണത്തിനും പ്രതി ചേർക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും നിരപരാധികൾ ആണെന്ന് പിൽക്കാലത്ത് തെളിയിക്കപ്പെട്ടിട്ടും ഭരണകൂടങ്ങൾ വേട്ട തുടർന്നു. ഇതിനു വിധേയരായതിൽ മാവോ ബന്ദം ആരോപിക്കപ്പെട്ടവരും ഉണ്ട്. ബിനായക്സെൻ, സോണി എന്ന അദ്ധ്യാപിക, സായിനാഥ് എന്ന ചലനശേഷി ഇല്ലാത്ത പ്രൊഫസർ തുടങ്ങി നിരവധി ആളുകൾ ഇരകളാക്കപ്പെട്ടവരാണ്. എന്നാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയായിരുന്ന സിക്കുവിരുദ്ധ കലാപത്തിൽ കൊലക്കു നേതൃത്വം കൊടുത്ത ഡൽഹിയിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ മാതൃകാപരമായി ശിക്ഷ നടപ്പാക്കുന്നതിൽ നമ്മുടെ സംവിധാനം പരാജയപ്പെട്ടു. ഒപ്പം ബോംബെയിൽ പള്ളിപൊളിക്കൽ കാലത്തുണ്ടായ കലാപത്തിന് നേരിട്ടാഹ്വാനം നൽകിയ ശിവസേനാ നേതാവിനെ കലാപം പഠിക്കുവാൻ നിയോഗിക്കപ്പെട്ട ശ്രീകൃഷ്ണ കമ്മീഷൻ കുറ്റവാളിയായി കണ്ടെത്തിയിട്ടും അയാളെ ചോദ്യം ചെയ്യുവാൻ പോലും നമ്മുടെ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ല. പകരം അയാളെ മരണം വരെ വൻ അംഗീകാരങ്ങളോടെ ആദരിച്ചു പോന്നിരുന്നു. കലാപത്തിൽ 2200 നിരപരാധികളാണ് കൊല ചെയ്യപ്പെട്ടത്.
മക്ക മസ്ജിദ്, മലെഗവ്, സംശോധ തീവണ്ടി ആക്രമണം തുടങ്ങിയ തുടർച്ചയായ ആക്രമണങ്ങളിലും സ്വഭാവികമെന്നവണ്ണം ISI തുടങ്ങിയ ഇസ്ലാമിസ്റ്റ് ത്രീവ്രവാദികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. പലരെയും ജയിലിൽ അടച്ചു. പഴയ കഥകളിലെപോലെ ഇസ്ലാം മതധാരയിലുള്ളവർ പ്രതികളാക്കപ്പെട്ടു. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ വാദികൾ പ്രതികളാകുന്ന തരത്തിലായിരുന്നു. ബോംബുസ്ഫോടനങ്ങളിൽ പ്രഞ്ജസിംഗ് എന്ന സന്യാസിനിയും പുരോഹിത് എന്ന പേരില്ലുള്ള മുൻപട്ടാള ഉദ്യോഗസ്ഥനും RSS നേതൃത്വത്തിലെ പ്രധാന ചിലരും അറസ്റ്റുചെയ്