കലാമിൽ നിന്ന് കലാമിലേയ്ക്കുള്ള ദൂരം


ന്ത്യൻ ജനാധിപത്യം പാർ‍ശ്വവൽ‍ക്കരിക്കപ്പെട്ടവർ‍ക്കും കൂടി സ്വന്തമാണന്ന് തെളിയിക്കുവാൻ‍ കഴിഞ്ഞ രണ്ട് ജീവിതങ്ങളാണ് കെ.ആർ നാരായണനും എ.പി.ജെ അബ്ദുൽ‍ കലാമും. സാധാരണ കുടുംബങ്ങളിൽ‍, ഗ്രാമപാശ്ചാത്തലത്തിൽ‍  പിറന്ന് ഉന്നത വിദ്യാഭ്യാസം നേടി, തങ്ങൾ‍ക്ക് ലഭ്യമായ മേഖലയിൽ‍ മാതൃകാപരമായി പ്രവർ‍ത്തിച്ച ആളുകൾ‍. അതിലുമുപരി ഇരുവരും പിറന്നുവീണ സമുദായ അംഗങ്ങൾ‍ ഇന്നും പല കാരണങ്ങളാലും പുറത്താക്കപ്പെടുന്പോൾ‍ ഇവർ‍ നേടിയ സാമൂഹിക സ്ഥാനമാനങ്ങൾ‍ ഏവർ‍ക്കും പ്രചോദനമാണ്. ഇരുവരും ജന്മംകൊണ്ടോ കർ‍മ്മം കൊണ്ടോ മലയാളവുമായി ബന്ധമുണ്ട് എന്നതും മറ്റൊരു പ്രത്യേകത തന്നെ.

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏറ്റവും ശ്രദ്ധേയമായി  വിജയം നേടിയ ഒരു ഇടം ശൂന്യാകാശ മേഖലയാണ്. അതിലെ  വിജയങ്ങൾ‍ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്ത്ര−സാങ്കേതിക രംഗത്തെ വിജയത്തിന് നിദാനമായി കാർ‍ഷിക −വ്യാവസായിക മേഖലയും വളർ‍ച്ച ആർ‍ജ്ജിച്ചു. ശാസ്ത്ര കുതികിയായിരുന്ന നെഹ്റുവും കൂട്ടരും എടുത്ത പ്രത്യേക താൽ‍പ്പര്യം പിൽ‍കാലത്ത് (1969) ഐ.എസ്.ആർ.ഒ രൂപീകരണത്തിനവസരം ഒരുക്കി. ആര്യഭട്ടിന്‍റെ കാലം മുതൽ‍ ഇന്ത്യ ആർ‍ജിച്ച ശൂന്യാകാശ ശാസ്ത്ര ബോധവും പിൽ‍ക്കാലത്ത് സി.വി രാമൻ‍, മേഘനാദ് സാഹ., എസ്.കെ മിത്ര മുതലായവർ‍ പുതിയ തലമുറയെ ഈ മേഖലയുടെ കൂടുതൽ‍ ആരാധകരാക്കി. നെഹ്‌റുവിന്‍റെ സുഹൃത്ത് കൂടിയായിരുന്ന വിക്രം സാരാഭായ്, ഹോമി ഭാവ തുടങ്ങിയവർ‍  USSRന്‍റെ പിന്തുണയോടെ ശുന്യാകാശ പരിവേഷണത്തിന് പുതിയ പദ്ധിതികൾ‍ ആസൂത്രണം ചെയ്തു. അവരുടെ ഉത്തമ പിൻഗാമിയായി വന്ന ‍‍കലാമും കൂട്ടരും ലോകത്തെ 5 വൻകിട രാജ്യങ്ങൾ‍ക്കൊപ്പം ഇന്ത്യയെ എത്തിച്ചു. ഏറ്റവും ചിലവ് കുറഞ്ഞ മാർ‍ഗ്ഗത്തിലൂടെയുള്ള നമ്മുടെ ശൂന്യാകാശ പരീഷണ വിജയം മറ്റു രാജ്യങ്ങൾ‍ക്ക് മാതൃകയാണ്. SLV, ASLV, PSLV, GSLV തുടങ്ങിയ വഹിനികൾ‍, ഉപഗ്രഹങ്ങൾ‍, മംഗൾ‍യാൻ‍, ചന്ദ്രയാൻ തുടങ്ങിയ പദ്ധതികൾ‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ‍ കഴിയുന്നു. മറ്റു രാജ്യങ്ങൾ‍ അവരുടെ ഉപഗ്രഹങ്ങൾ‍ അയക്കുവാൻ‍ നമ്മുടെ ISROയുടെ സഹായം തേടുന്നുണ്ട്. മാത്രവുമല്ല നമ്മുടെ വിദ്യാഭ്യാസ, കാലാവസ്ഥ, സമുദ്ര മേഖലയിലും ടെലികമ്യൂണിക്കേഷൻ‍ രംഗത്തും കൂടുതൽ‍ സ്വകര്യങ്ങൾ‍ ഒരുക്കുന്നതിൽ‍ രാജ്യത്തിന് കുതിപ്പുകൾ‍ നടത്താൻ‍ കഴിഞ്ഞത് ഈ മേഖലയുടെ വിജയത്തിലൂടെയാണ്. ഏറ്റവും അവസാനമായി ടെലീമെഡിസിൻ‍രംഗത്ത് ഉണ്ടാകാൻ‍ പോകുന്ന പുതിയ പദ്ധതികൾ‍ വിദൂര മേഖലയിലും ആധുനിക ചികിൽ‍സകൾ‍ ലഭ്യമാക്കും. 1980 കൾ‍ക്ക് ശേഷമുള്ള ഇത്തരം വിജയങ്ങളുടെ അമരക്കാരൻ‍ രാമേശ്വരംകാരനായ കലാമിനെ മിസൈൽ‍മാൻ‍ എന്ന് ചിലർ‍ വിശേഷിപ്പിച്ചതിൽ‍  തെറ്റില്ല.

സാധാരണ സ്കൂൾ ‍വിദ്യാഭ്യാസം മുതൽ‍ മിസൈൽ‍ രംഗത്തെ അതികായകനായി അറിയപ്പെട്ടപ്പോഴും കലാം മാതൃകാജീവിതത്തിന് ഉടമയായിരുന്നു. എന്നാൽ‍ മനുഷ്യ സ്നേഹി കൂടിയാണെങ്കിലും ഒരു ടെക്നോക്രാറ്റ് ഇന്ത്യ പോലെയുള്ള രാജ്യത്തിന്‍റെ രാഷ്ട്രപതി ആകുന്നതിലെ അനൗചിത്യം രേഖ പ്പെടുത്തുന്നതിൽ‍ ഇടതുപക്ഷം വേണ്ട സമയത്ത് കാട്ടിയ രാഷ്ട്രീയ മര്യാദ ശ്രദ്ധേയമായിരുന്നു. രാഷ്ട്രത്തിന്‍റെ അധിപൻ‍ ആണവ വിദഗ്ദ്ധനാകുന്നത്‌ ഇന്ത്യയുടെ അഹിംസ സിദ്ധാന്തവുമായി ഒത്തുപോകുന്നതെങ്ങനെയെന്നത് കേവല സംശയമല്ല. പ്രത്യേകിച്ച്  ആണവ വിഷയങ്ങളിൽ‍ ലോകത്താകമാനം പ്രതിഷേധങ്ങൾ‍ ശക്തമായി തീർ‍ന്ന പശ്ചാത്തലത്തിൽ‍. രണ്ടാം ആണവ പരീക്ഷണം വാജ്പേയ് നടത്തിയതിനു പിന്നിലെ രാഷ്ട്രീയം കേവലം ശാസ്ത്ര വിജയത്തിനായി ആയിരുന്നില്ല. പാകിസ്ഥാനെതിരെ കൂടുതൽ‍ ശക്തികാണിച്ച്  അഭ്യന്തര രാഷ്ട്രീയത്തിൽ‍ മൈലേജ് നേടുകയായിരുന്നു ലക്ഷ്യം.  ആ പദ്ധതിക്ക് നേതൃത്വം കൊടുത്ത ആളായിരുന്നു കലാം. ഒരു കർ‍ഷകന്‍റെ സ്വപ്നം അവന്‍റെ കൃഷിയുടെ പുരോഗതി മാത്രമായി കാണുന്നവരുണ്ടാകാം. എന്നാൽ‍ തന്‍റെ കൃഷിയും ഉത്‌പാദനവും നടക്കുന്ന സമൂഹത്തെ കാണാതെയുള്ള കർ‍ഷക സമീപനം  സമൂഹത്തിനും ആത്യന്തികമായി അവനുതന്നെയും അപകടം  വരുത്തും. ഇതുപോലെയാണ് ആണവരംഗത്തെ മാത്രം കേന്ദ്രീകരിച്ച് പ്രവർ‍ത്തിക്കുന്ന വിദഗ്ദ്ധർ‍ അതു രാജ്യത്തും രാജ്യാന്തര രാഷ്ട്രീയത്തിലും  ഉണ്ടാക്കാൻ‍ പോകുന്ന ചലനങ്ങളെ കണ്ടില്ല എന്ന് നടിച്ചാൽ‍ സംഭവിക്കുന്നത്‌. കേവല ടെക്നോക്രാറ്റുകൾ‍, കേവല ശാസ്ത്രഞ്ജന്‍മാർ‍ ഒക്കെ ലോകത്തിനു ഭീഷണിയായ ഭരണകർ‍ത്താക്കളുടെ ചെയ്തികളുടെ അപകടം മനസ്സിലാക്കുവാൻ‍ കഴിയാതെ അനുസരണാ ശീലരായി പദ്ധതികളിൽ‍ ഏർ‍പ്പെട്ട് ലോകനാശത്തിൽ‍ അവരും പങ്കാളികൾ‍ ആയി തീർ‍ന്ന നിരവധി അനുഭവങ്ങൾ‍ നമുക്കു മുന്‍പിലുണ്ട്. സ്വത്രന്ത്ര്യ ദാഹികൾ‍ എന്നവകാശപ്പെടുന്ന കവികളും മറ്റു കലാകാരന്‍മാർ‍പോലും ഈ ദുർ‍ഗതിയുടെ ഇരകളായിട്ടുണ്ട്. ഇവിടെ ഭരണനേതൃത്വം ഉയർ‍ത്തുന്നത്  ദേശിയ വികാരമെന്ന മന്ത്രമായിരിക്കും. ഇതിനെ ഏറ്റവും വിജയകരമായി ഉപയോഗപ്പെടുത്തിയത് ഹിറ്റ്ലർ‍ ആയിരുന്നു. തന്‍റെ വിജയത്തിനായി ഭിഷഗ്വരന്‍മാർ‍ മുതൽ‍ കലാകാരന്മാരെയും തനിക്കൊപ്പം അണിനിരത്തുവാൻ‍  അയാൾ‍ വിജയിച്ചു. ലോകത്തെ സിനിമാ മേഖലയിലെ പ്രശസ്ത ലെനി റിഫമംസ്റ്റാൾ‍ ഹിറ്റ്ലറുടെ ഖ്യാതി ഉയർ‍ത്തുന്നതിൽ‍ നിർ‍ണ്ണായക പങ്കുവഹിച്ചു.propaganda filmഎന്ന ചലച്ചിത്ര സാധ്യതയെ മാതൃകാപരമായി ഉപയോഗിക്കുവാൻ‍ അവർ‍ വിജയിച്ചു. അത് കലാരംഗത്തിനു മുതൽ‍കൂട്ടായി എങ്കിലും ലോകത്തിന് ഭീകരനായ കൊലയാളിയെ  നൽ‍കുന്നതിൽ‍ നല്ല പങ്കുവഹിച്ചു. ഇതിനു നേർ‍വിപരീത പശ്ചാത്തലത്തിൽ‍  നടന്ന സംഭവവും  നാസി ഭരണവുമായി ബന്ധപെട്ടു തന്നെയാണ്. ഹിറ്റ്‌ലറും കൂട്ടരും ആണവ ബോംബു നിർ‍മ്മിക്കുവാൻ‍ പദ്ധതി ഉണ്ടെന്നു മനസ്സിലാക്കിയ  ആൽ‍ബർ‍ട്ട് ഐൻസ്റ്റീന് അമേരിക്കയുടെManhattanപദ്ധതിക്ക് പിന്തുണ നൽ‍കി. എന്നാൽ‍ ആ തീരുമാനം  തെറ്റായി എന്നു മനസ്സിലാക്കിയ അദ്ദേഹം പിന്നീട് മരണം വരെ ആണവ യുദ്ധത്തിനെതിരെ ലോകവ്യാപകമായി പ്രചരനരംഗത്ത് സജ്ജീവമായിരുന്നു. ഗാന്ധിജിയുടെ ആരാധകനായി മാറി ലോകത്താകെ സഞ്ചരിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിൽ‍ ഒരു ചെരുപ്പുകുത്തി ആയി ജനിക്കാനാണ് ഞാൻ‍ ആഗ്രഹിക്കുന്നതെന്ന്  ലോകത്തോട്‌ വിളിച്ചു പറഞ്ഞു. ഇവിടെ ലോകത്തെ ഏറ്റവും പ്രസിദ്ധ physcistതന്‍റെ ശാസ്ത്ര ലോകത്തെ കണ്ടെത്തലിനെക്കാൾ‍ സമാധാനത്തിനു മുൻ‍ഗണന നൽ‍കുന്പോൾ‍ അദ്ദേഹം ഒരു സന്പൂർ‍ണ്ണ മനുഷ്യനായിതീരുന്നു. എല്ലാ മേഖലയിലും പണിയെടുക്കുന്നവർ‍ ഇത്തരം ഒരു തിരിച്ചറിവിലേയ്ക്ക്‌ എത്തുന്പോൾ‍ മാത്രമേ കണ്ണും കാതും വിവേകവും ഉള്ള ശാസ്ത്രവും മനുഷ്യനും അതുവഴി സമൂഹവും ഉണ്ടാകുകയുള്ളൂ.ലോകം ഇന്ത്യയിൽ‍നിന്ന് കൂടുതൽ‍ പ്രതീക്ഷിക്കുക ഇത്തരം മനുഷ്യരെ ആയിരിക്കും. എന്നാൽ‍ apj കലാം എന്ന നല്ല കഠിനാദ്ധ്വാനിയായ രാജ്യസ്നേഹിക്ക്  വിശാല മാനവികതയിലേയ്ക്ക് ഒരിക്കലും എത്താൻ‍ കഴിഞ്ഞില്ല എന്ന്‍ കൂടംകുളം ആണവ നിലയവിഷയത്തിലെ തന്‍റെ നിലപാട് ഏവരേയും ഓർ‍മ്മിപ്പിക്കുന്നു.

ഇന്ത്യ നടത്തിയ ആദ്യ ആറ്റമിക് ആയുധ പരീക്ഷണം ഇന്ത്യയുടെ അന്തർ‍ദേശീയ സമാധാന ശ്രമങ്ങൾ‍ക്ക്‌ കടക വിരുദ്ധമായിരിന്നു. ആദ്യപരീക്ഷണം1974ൽ‍ ഇന്ദിരാഗാന്ധി നടത്തിയതിലൂടെ അവർ‍ തന്‍റെ രാഷ്ട്രീയ കസേര ഉറപ്പിച്ച് അടിയന്തിരാവസ്ഥക്കുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു. ഇത് മനസ്സിലാക്കുവാൻ‍ കഴിയാത്തവരെ നമ്മുടെ പ്രാധമിക രാഷ്ട്രീയ ധാരണ പോലും ഇല്ലാത്തവരുടെ പട്ടികയിൽ‍ പ്പെടുത്തേണ്ടതുണ്ട്. ഒപ്പം അമേരിക്ക ഉൾ‍പ്പെടുന്ന ചേരി ഉയർ‍ത്തിയ ഒറ്റപ്പെടുത്തലുകൾ‍ ചെറുക്കുവാൻ‍ നമ്മുക്ക് പിൽ‍കാലത്ത് കഴിഞ്ഞതുമില്ല. രണ്ടാം ആണവ പരീക്ഷണം നടത്തിയ രാഷ്ട്രീയ പശ്ചാത്തലവും അതിനു നേതൃത്വം കൊടുത്ത പാർ‍ട്ടിയുടെ നിറവും സ്വഭാവും ഇന്ദിരാഗാന്ധിയുടെ രാഷ്ടീയ അജണ്ടയേക്കാൾ‍ കൂടുതൽ‍ സംകുചിതമാണെന്ന് ചരിത്രം നമ്മെ ഓർ‍മിപ്പിക്കുന്നു. ഇസ്രയേൽ‍ മമതയും അമേരിക്കൻ‍ ചങ്ങാത്തവും അതുവഴി ഇസ്ലാംഫോബിയയും നിലനിർ‍ത്തുന്ന BJPയുടെ ആണവ അജണ്ട സ്വാഭാവിക ദേശീയതയല്ല ഷോവനിസമാണ്. പാകിസ്ഥാനെ മ്ലേച്ച രാജ്യമായി പ്രഖ്യാപിച്ചു കൊണ്ടുള്ള അവരുടെ സമീപനം പാകിസ്ഥാനിലെ മതാധിഷ്ടിതകാർ‍ക്കും ജനങ്ങൾ‍ക്ക്‌ മുകളിൽ‍ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ‍ കൂടുതുൽ‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തരം ജനവിരുദ്ധ ചുതാട്ടത്തിൽ‍ നിശബ്ദരായി പങ്കാളികളാകുന്ന ഏവരും രാഷ്ട്രീയതിന്മയുടെ കൂടി പങ്കാളികളാകുന്നു എന്ന് അവർ‍ക്ക് മനസ്സിലാക്കുവാൻ‍ കഴിയുന്നില്ല എങ്കിൽ‍ സമൂഹം എങ്കിലും അത് തിരിച്ചറിയേണ്ടതുണ്ട്. അത്തരക്കാർ‍ എത്ര വലിയ പണ്ധിതനാണെങ്കിലും ഉത്തമ മാതൃക മനുഷ്യനാകുവാൻ‍ പരാജയപ്പെടും. ഇവിടെയാണ് എല്ലാ മനുഷ്യരും രാഷ്ട്രീയ ജീവിയായി തീരണം എന്ന് പറയേണ്ടി വരുന്നത്. ഒരു ആരോഗ്യവാനായ രാഷ്ട്രീയജീവി സമസ്ത വിഷയങ്ങളിലും പാണ്ധിത്യം നേടിയിട്ടുണ്ടാകുകയില്ല.എന്നാൽ‍ അയാൾ‍ക്ക് എല്ലാ മേഖലയേയും എങ്ങനെ മനുഷ്യമോചനത്തിന് ഉതകുംവിധം മാറ്റിതീർ‍ക്കാം എന്നറിയാം.  അതുകൊണ്ട് എല്ലാ മണ്ധലങ്ങളിലും വ്യാപരിക്കുന്ന ജനങ്ങൾ‍ അവരുടെ വിജ്ഞാനത്തിനുപരിയായി രാഷ്ട്രീയജീവിയായി തീരേണ്ടതുണ്ട്. Human can be a complete man only when he is politically active. ഇതിനെയാണ് സാമൂഹിക−രാഷ്ട്രീയ ശാക്തീകരണം എന്നുപറയുന്നത്. നമ്മുടെ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും തൊഴിലാളികളും കാർ‍ഷിക−വ്യാവസായിക−സേവന തുറകളിലെ പണ്ധിതരും സാമൂഹികരാഷ്ട്രീയ ബോധതോടുകൂടി. പ്രവർ‍ത്തിക്കുവാൻ‍ പരാജയപ്പെടുന്പോൾ‍  രാജ്യം രോഗതുരമാകും.

APJഅബ്ദുൽ കലാം എന്ന വ്യക്തിജീവിതത്തിൽ‍  ആർ‍ക്കും മാതൃക  ആക്കാവുന്ന നന്മകളുടെ പ്രതീകമായ ആ വിജ്ഞാനകോശം ഇന്ത്യൻ‍ രാഷ്ട്രത്തിന്‍റെ അമരക്കാരനായതിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹം രാഷ്ട്രീയമായി പുലർ‍ത്തി വന്ന ചേരിരാഹിത്യമാണ്. എന്നാൽ‍ ഇതിനർ‍ത്ഥം അദ്ദേഹം എതെങ്കിലും ഒരു രാഷ്ട്രീയ പാർ‍ട്ടിയുടെ വ്യക്താവായി പ്രവത്തിക്കണമെന്നായിരുന്നില്ല, രാജ്യംനേരിട്ട രാഷ്ട്രീയ ദുരന്തങ്ങളിൽ‍ പോലും മൗനിയായിരിക്കുക എന്ന രാഷ്ട്രീയ നിരുത്തരവാദ പെരുമാറ്റം രാജ്യനീതിക്ക് ഗുണപരമല്ല എന്ന് തിരിച്ചറിയുവാൻ‍ മറ്റുപലരെ പോലെ ഇദ്ദേഹത്തിനും കഴിഞ്ഞില്ല.  അതിനാൽ‍ സ്ഥാനമാനങ്ങളിൽ‍ ഭ്രമമില്ലാഞ്ഞിട്ടും കൂടി കലാം BJP ഒരുക്കിയ രാഷ്‌ട്രപതി എന്നകുരിക്കിൽ‍ വീണു. ഇതിലൂടെ BJPക്ക് നിരവധി രാഷ്ട്രീയവിജയം നേടുവാന്‍കഴിഞ്ഞു.  ഞങ്ങൾ‍ മുസ്ലിം വിരുദ്ധരല്ല,ഞങ്ങൾ‍ political islamനെ മാത്രമേ എതിർ‍ക്കുന്നുള്ളൂ, ഞങ്ങൾ‍ ശാസ്ത്ര−സാങ്കേതിക മുന്നേറ്റത്തെ അംഗീകരിക്കുന്നവരാണ് എന്നു തുടങ്ങി പലവിഷയങ്ങളിലും അവരുടെ പേരുദോഷം അകറ്റുവാൻ‍ ജനങ്ങളുടെ ഇടയിൽ‍ ഇവർ‍ക്കുകഴിഞ്ഞു. 

ഇന്ത്യൻ രാഷ്ട്രപതിമാർ‍ ഇന്ദിരയുടെ കാലം വരെ ആർ‍ക്കും അംഗീകരിക്കാവുന്ന വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു. എന്നാൽ‍ പിന്നീട് ആ സ്ഥാനത്തും അപചയങ്ങൾ‍ നിത്യസംഭവമായി. രാഷ്ട്രപതി സ്ഥാനം സ്വന്തം താൽപര്യങ്ങൾ‍ക്കുവേണ്ടി വിലപേശുവാൻ‍ വരെ ഉപയോഗപ്പെടുത്തിയവർ‍ നമുക്കു മുന്‍പിൽ‍ ഉണ്ടായി. താൻ‍ രാഷ്ട്രപതിഭവൻ‍ ഒഴിഞ്ഞു കൊടുക്കണമെങ്കിൽ‍ ഡൽ‍ഹിയിൽ‍ തനിക്ക് ഒരു വീട് സർ‍ക്കാർ‍ ചെലവിൽ‍ അനുവദിച്ചു തന്നാലെ കഴിയൂ എന്നു ഭീഷണി ഉയർ‍ത്തിയ സംസ്കൃത പണ്ധിതനായ രാഷ്ട്രപതിയുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. സെയിൽ‍ സിങ്ങിന്‍റെ വാക്കുകൾ‍ പലരും ഓർ‍ക്കുന്നുണ്ടാകുമല്ലോ? എന്നാൽ‍ 340 മുറികളുള്ള, 20 ലക്ഷം ചതുരശ്ര അടി വിസ്തീർ‍ണമുള്ള, 100 വർ‍ഷം പഴക്കമുള്ള രാഷ്ട്രപതി ഭവനെന്ന  മനോഹര മാളികയെ ഏറ്റവും ജനപക്ഷ രീതിയിൽ‍ മാറ്റുവാൻ‍ അദ്ദേഹം ആവുന്നതെല്ലാം ചെയ്തു. മാത്രവുമല്ല രാഷ്‌ട്രപതിക്ക് സ്വപ്നം കാണാനും ജനങ്ങളോട് സംവദിക്കുന്ന വ്യക്തിത്വത്തിനുടമ ആകാനും കഴിയും എന്ന് അദ്ദേഹം തെളിയിച്ചു. ഒരു വ്യക്തിയുടെ സ്വപ്‌നങ്ങൾ‍ പുറത്തു പറയാൻ‍ കഴിയാത്തത്ര മനുഷ്യൻ‍ അടഞ്ഞ ഗുഹാവാസികളായ കാലത്ത് തന്‍റെ  ചിന്തകൾ‍  എപ്പോഴും ഉറക്കെ ആയിരിക്കുന്നതും അവ എല്ലാം പൊതു ജനതയെ മുൻ‍ നിർ‍ത്തിയാണെന്നതും ഒരു ആസ്വാഭാവിക പ്രതിഭാസമായി കാണേണ്ടതുണ്ട്. അതിന്‍റെ ഭാഗമായി 30 ലക്ഷം കുട്ടികളുമായി നമ്മുടെ 150 യൂണിവേഴ്‍സിറ്റികളിൽ‍ അദ്ദേഹം തന്‍റെ സ്വാപനങ്ങൾ‍ പങ്കുവെച്ചു. രാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞ ശേഷവും അദ്ദേഹം തന്‍റെ സപര്യ തുടർ‍ന്നു. അദ്ദേഹത്തിന്‍റെ അവസാനശ്വാസവും നിലച്ചത് അത്തരം ഒരു പരിപടിയിലാണെന്നത് അവിചാരിതമായിരിക്കാം.പ്രസംഗം തുടങ്ങുന്പോഴേക്കും അദ്ദേഹം കുഴഞ്ഞു വീണുപോയിരുന്നു. ഷില്ലോങ്ങ് IIMൽ‍ അദ്ദേഹം തിരഞ്ഞെടുത്ത വിഷയം “ഈ ഭൂമി എത്ര നാൾ‍കൂടി”എന്നതാണ്. മനുഷ്യന്‍റെ ആർ‍ത്തിയിൽ‍ തളർ‍ന്നു വീണു കൊണ്ടിരിക്കുന്ന ഭൂമിയെപറ്റി IIM വിദ്യാർ‍ത്ഥികളുമായി ആശയ വിനിമയം നടത്തുന്നതിന്  കൂടുതൽ‍ പ്രാധ്യാന്യം ഉണ്ട്. വൻ‍കിട കോർ‍പ്പറേറ്റുകളുടെ ഉദ്യോഗസ്ഥരായി  നാളെ പ്രവർ‍ത്തിക്കേണ്ട IIM വിദ്യാർത്ഥികൾ‍ കോർ‍പ്പറേറ്റുകൾ‍ ഉയർ‍ത്തുന്ന പാരിസ്ഥിതി ദുരന്തത്തെപറ്റി കൂടുതൽ‍ അറിഞ്ഞിരിക്കേണ്ടതുണ്ടന്ന് നന്നായി അറിയാവുന്ന ആളാണ് കലാം.

ഭാവി ഇന്ത്യയെപറ്റി ഇത്രയും ഗൗരതരമായി സ്വപ്നം കണ്ട മനുഷ്യൻ‍ ഗാന്ധിജിക്കുശേഷം കലാമായിരിക്കും. എന്നാൽ‍ അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ‍ക്കു പിന്നിലെ തടസ്സങ്ങൾ‍, തന്നെപ്പോലെ ഉള്ളവർ‍ നാടിന്‍റെ ദുരന്തത്തിൽ‍ വേദനിക്കാൻ‍ അവസരം ഒരുക്കിയതാര് തുടങ്ങിയ അടിസ്ഥാന വിഷയത്തിലേക്ക് കടന്നു കയറുവാൻ‍  ശ്രീ കലാമിനു കഴിയാതെ പോയത് അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങൾ‍ സ്വപ്നങ്ങളായി തുടരുവാൻ‍ കാരണമായി. സമൂഹത്തിലെ ദുരിതങ്ങൾ‍ കണ്ടു വേദനിക്കുന്ന പല നല്ല മനുഷ്യരും പ്രശ്നപരിഹാരങ്ങളുടെ നീണ്ട നിർദ്ദേശങ്ങൾ‍ മുന്നോട്ടു വെയ്ക്കുക പതിവാണ്. എന്നാൽ‍ എല്ലാ ജനസഭയും വിദഗ്ദ്ധസമിതികളുടെ വൻ‍പടയാൽ‍ ചുറ്റപ്പെട്ടതാണെന്നും ആശയ ദാരിദ്ര്യമല്ല രാഷ്ട്രീയ ദാരിദ്ര്യമാണ് കാരണമെന്നും ഇത്തരം ശുദ്ധാത്മാക്കൾ‍  മറക്കുന്നു.ഇന്ത്യൻ‍ രാഷ്‌ട്രപതിയായിരുന്നു കൊണ്ടുപറഞ്ഞ APJ യുടെ വാക്കുകൾ‍ എങ്ങും ഫലം കണ്ടെത്താതിരുന്നത്  ഇതിനാലാണ്.

അദ്ദേഹത്തിന്‍റെ vision2020 (പുസ്തകമായി പ്രസിദ്ധീകരിച്ചു) എന്ന സ്വപ്ന നിർ‍ദ്ദേശങ്ങൾ‍ കൃഷി, വ്യവസായം, ഭഷ്യസംസ്കരണം, പശ്ചാത്തലവികസനം, ഊർ‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത, ടെലിമെഡിസിൻ‍, ITയും മറ്റും. ഇങ്ങനെ നാടിന്‍റെ മുഴുവൻ‍ വിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്‍റെ ഉദ്ഘണ്ട ഇവിടെ പ്രകടമാണ്. എന്നാൽ‍ ഈവിഷയത്തിലെ ഇന്നത്തെ ജനങ്ങളുടെ വില്ലൻ‍ നിലവിലെ രാഷ്ട്രീയമാണെന്നും അവർ‍ 50കൾ‍ മുതൽ‍ നടപ്പിലാക്കിയ സമീപനങ്ങളാണെന്നും പറയാൻ‍ കഴിയാതെ പോകുന്പോൾ‍ സ്വപ്‌നങ്ങൾ‍ കേവലസ്വപങ്ങൾ‍ ആയി വിരിയാതെ കൊഴിഞ്ഞു പോകും. മാത്രവുമല്ല ലോകത്തെ ശാസ്ത്രലോകത്തെ ദുരന്തങ്ങളിൽ‍ വ്യാകുലനായി കാണുന്ന കലാം തനിക്കറിയാവുന്ന കൂടംകുളം ആണവനിലയ വിഷയത്തിൽ‍ എടുത്ത നിലപാട് അദ്ദേഹത്തിന്‍റെ വികസന സ്വപ്നങ്ങളിൽ‍ പലതും ആഗോളവൽ‍ക്കരണത്തിൽ‍ അടിയുറച്ച പ്രകൃതിക്കും ജീവജാലങ്ങൾക്കും പ്രതികൂലമാണന്ന് ഓർ‍മ്മിപ്പിക്കുന്നു.

ഇന്ത്യയെ ആധുനികമാക്കി മാറ്റുവാൻ‍ എപ്പോഴും സംസാരിച്ചുവന്ന അദ്ദേഹം മതേതര ഇന്ത്യയുടെ പരമോന്നതപദവിക്കു ചേർ‍ന്ന രീതിയിൽ‍ എല്ലായിപ്പോഴും പ്രവർ‍ത്തിക്കുവാൻ‍ വിജയിക്കാതിരുന്നത് ശാസ്ത്രകുതുകികളെ നിരാശപെടുത്തി. പല ഹൈന്ദവ കച്ചവട തൽ‍പ്പരരും ക്രിമിനൽ‍ ആരോപണങ

You might also like

Most Viewed