ചി­ല മൃ­ഗങ്ങൾ‍ മറ്റു­ള്ളവരെ­ക്കാൾ‍ കൂ­ടു­തൽ‍ തു­ല്യരാണ്...


ഇ.പി അനിൽ

മേരിക്കയിലെ രണ്ടു മുന്തിയ പാർ‍ട്ടിക്കാരുടെ ചിഹ്നങ്ങൾ ആനയും കുതിരയുമാണ്. ഒരു കാലത്ത് കോൺ‍ഗ്രസ്സിന്‍റെ ചിഹ്നം പശുവും കിടാവുമായിരുന്നു. നോബൽ‍ സമ്മാനം നേടിയ ജോർ‍ജ്ജ് ഓർ‍വ്വലിന്‍റെ ആനിമൽ ഫാം (അദ്ദേഹം ജനിച്ചത് ബംഗാളിൽ‍) വളർ‍ത്തു മൃഗങ്ങൾ‍ അനുഭിക്കുന്ന അടിച്ചമർ‍ത്തലുകളും അതിനെതിരെ മൃഗങ്ങൾ‍ നേടിയ വിജയവും അവസാനം വിജയിച്ച മൃഗങ്ങളുടെ ഭരണവും അതിന്‍റെ പ്രതിസന്ധികളും വിവരിക്കുന്നു. (റഷ്യൻ വിപ്ലവവും തിരിച്ചടികളും മുന്നിൽ‍ കണ്ടാണ്‌ ഓർവ്‍വൽ‍ ഈ രചന നടത്തി കയ്യടിവാങ്ങിയത് എന്ന്‍ മാർ‍ക്സിസ്റ്റുകൾ‍ കരുതിയിട്ടുണ്ട്). Our labor is stolen from us by human beings. Man is the only enemy we have. Man does not give milk, he does not lay eggs, too weak to pull the plough, yet he is the lord of all animals (നമ്മുടെ അദ്ധ്വാനത്തെ മനുഷ്യർ‍ കവർ‍ന്നെടുക്കുന്നു. നമ്മുടെ ഏക ശത്രു മനുഷ്യനാണ്, മനുഷ്യർ‍ പാൽ‍ ചുരത്തുകയോ മുട്ട ഇടുകയോ, കലപ്പ വലിക്കുകയോ ചെയ്യുന്നില്ല, അതുകൊണ്ട് അവന് എല്ലാ മൃഗങ്ങളുടെയും പ്രഭു ആകുവാൻ‍ കഴിഞ്ഞു.)ആധുനിക ലോകത്ത് മനുഷ്യ സുരക്ഷയ്ക്ക് ഒപ്പം തന്നെ വളർ‍ത്തു മൃഗങ്ങളുടെയും വന്യ ജീവികളുടെയും മറ്റെല്ലാ ജീവികളുടെയും സുരക്ഷയ്ക്കായി നിരവധി നിയമങ്ങൾ‍ നില

വിലുണ്ട്. എല്ലാ നിയമങ്ങളുടെയും ലക്ഷ്യം മനുഷ്യരുടെ സ്വാർത്‍ഥ ജടിലമായ ആക്രമണങ്ങളിൽ‍ നിന്നും ജീവി വർഗ്ഗങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്ന് ചർ‍ച്ച ചെയ്യുന്നു. ആധുനിക മനുഷ്യ അവകാശങ്ങളെ കൂടുതൽ‍ മാനിക്കുന്നവരുടെ ലോകത്ത് മറ്റ് ജീവികളെയും സംരക്ഷിക്കുവാൻ കൂടുതൽ‍ അ വസരങ്ങൾ‍ ഉണ്ടാകുക സ്വാഭാവികമാണ്. ഇത്തരം നിയമങ്ങളിലൂടെ വന്യജീവികളെ സർ‍ക്കസ്സിലും മറ്റും ഉപയോഗിക്കുന്ന അവസരങ്ങൾ‍ ഒഴിവാക്കുവാൻ രാജ്യങ്ങളിൽ‍ നിയന്ത്രണങ്ങൾ‍ ഉണ്ടാക്കിക്കഴിഞ്ഞു. അമേരിക്കയിൽ‍ മൃഗ സംരക്ഷണ നിയമം പത്തൊന്‍പതാം നൂറ്റാണ്ടിൽ‍ നിലവിൽ‍ വന്നുവെങ്കിലും ഏറ്റവും കൂടുതൽ‍ ചർ‍ച്ച ചെയ്ത മൃഗ സംരക്ഷണ നിയമം ജർ‍മ്മനിയുടേതാണ്. 1933ൽ‍ അധികാരത്തിൽ‍ എത്തിയ നാസ്സി പാർ‍ട്ടി  ആഴ്ചയ്ക്കുള്ളിൽ‍ത്തന്നെ (ഏപ്രിൽ 21) മൃഗ സരക്ഷണ നിയമം നടപ്പിൽ‍ കൊണ്ടുവന്നു. പിൽ‍കാലത്ത് ഉണ്ടായ നിരവധി നിയമങ്ങളുടെ തുടക്കമായിരുന്നു അത്. റിസ്റ്റാഗിൽ‍ (ജർ‍മ്മനി) നാസ്സി പാർ‍ട്ടിക്ക് ശക്തി കുറവായിരുന്ന 1927ൽ ‍(നിയമ നിർ‍മ്മാണ സഭയിൽ‍ ഒരംഗം മാത്രമുള്ളപ്പോളും) മൃഗസംരക്ഷണ നിയമം ഉണ്ടാക്കുന്നതിനെ പറ്റി വാദിച്ചിരുന്നു. സഭയ്ക്ക് അ കത്തും പുറത്തും നിരന്തരമായി ന്യായങ്ങൾ‍ നിരത്തി. 1931ൽ‍ നാസ്സി പാർ‍ട്ടി അംഗങ്ങൾ‍ vivi section നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. (പരീക്ഷണ ശാലയിൽ‍ മൃഗങ്ങളെ കൊന്നുനടത്തുന്ന പരീക്ഷണം) ഭരണ കർ‍ത്താക്കൾ‍ അവശ്യം അംഗീകരിച്ചില്ല. അധികാരത്തിൽ‍ എത്തിയ നാസ്സി പാർ‍ട്ടി മൃഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുന്‍പ് അനസ്തേഷ്യ (മയക്കുമരുന്ന്) നൽ‍കണമെന്ന നിയമം പാസ്സാക്കി. ആദ്യ നിയമം നിലവിൽ‍ വന്നതിന് രണ്ട് ദിവസത്തിന് ശേഷം തവള, മത്സ്യം തുടങ്ങിയ ജീവികളെ കൊലചെയ്യുന്നത് കുറ്റകരമായി കാണുന്ന നിയമം നാസ്സി സർ‍ക്കാർ‍ ഉണ്ടാക്കി. നാസ്സി പാർ‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഹെർ‍മൻ ഗോരിംഗ് അതേവർ‍ഷം നടത്തിയ റേഡിയോ പ്രസംഗത്തിൽ‍ മൃഗങ്ങളെ പീഡിപ്പിക്കുന്നവരെ കോൺസൻട്രേഷൻ ക്യാന്പിൽ‍ അടക്കുമെന്ന് ഓർ‍മ്മിപ്പിക്കുവാൻ മറന്നില്ല. കൊഞ്ച്, തവള, ഞണ്ട് തുടങ്ങിയ ജീവികളെ കൊല്ലുന്നവരെ ശിക്ഷിച്ച സംഭവങ്ങൾ‍ അവിടെനിന്നും റിപ്പോർ‍ട്ട്‌ ചെയ്തിരുന്നു. 

1933ലെ നവംബറിൽ‍ സർ‍ക്കാർ‍ നടപ്പിലാക്കിയ സന്പൂർ‍ണ്ണ മൃഗ സംരക്ഷണ നിയമം റീച്ച് ആനിമൽ പ്രൊട്ടക്ഷൻ ആക്ട് എന്ന പേരിൽ‍ പിൽ‍ക്കാലത്ത് അറിയപ്പെട്ടു. അതുവഴി സിനിമകൾ‍ക്കും മറ്റും മൃഗങ്ങളെ ഉപയോഗിക്കുന്നതിന് പ്രത്യേകം അനുവാദം വാങ്ങണമെന്നായി. ഹോളോകാസ്റ്റ് കൂട്ടകൊലയ്ക്ക് നേതൃത്വം കൊടുത്ത ഹെൻ‍റി ഹെമ്ലർ‍ മൃഗ വേട്ട ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധചെലുത്തി. ജർ‍മ്മനിയിൽ‍ ഇത്ത രം മൃഗ സ്നേഹം ഉണ്ടാക്കി എടുക്കുവാൻ ശ്രമിച്ച നാസ്സി പാർ‍ട്ടി, ആദ്യമേ നിരോധിക്കണമെന്ന് അവശ്യപ്പെട്ടത് യഹൂദർ‍ വിശ്വാസത്തിന്‍റെ ഭാഗമായി നടത്തുന്ന കോഷർ ബച്ചറിംഗ് ആയിരുന്നു. (യഹൂദ രീതിയിൽ‍ ഉള്ള മൃഗ ബലി) മൃഗ സ്നേഹികളുടെ വലിയ സംഘടനകൾ‍ ജർ‍മ്മനിയിൽ‍ സജീവമായിരുന്നു. അവരിൽ‍ മിക്കവരും കമ്മ്യൂണിസ്റ്റ് അനുഭാവികളും പ ലരുടെയും രാഷ്ട്രീയ മമത കമ്മ്യൂണിസ്റ്റുകളോടും ആയിരുന്നു. ഞങ്ങളുടെ ഭരണത്തിൽ‍ മൃഗങ്ങൾ‍ സുരക്ഷിതരായിരിക്കും എങ്കിൽ‍ പിന്നെ മൃഗസ്നേഹികളുടെ ഗ്രൂപ്പുകൾ‍ക്ക് ഇവിടെ എന്താണ് കാര്യം എന്ന് തെളിയിക്കുവാൻ അവർ‍ ശ്രമിച്ചു.
അതുവഴി ഒരേ സമയം വ്യക്തിപരമായി സസ്യഭുക്കായിരുന്ന ഹിറ്റ്ലർ‍, ആ ആശയത്തിന് പൂരകമായിരിക്കുകയും ഒപ്പം യഹൂദരുടെ വിശ്വാസത്തിന് പരമാവധി തടയിടുവാൻ അവസരം ഒരുക്കി എന്നും കാണാം. കമ്മ്യൂണിസ്റ്റുകളുടെ സഹായം ഇല്ലാതെ മൃഗ സംരക്ഷണം സാധ്യമാണെന്ന ധാരണ പരത്തുവാൻ അവർ‍ ഉണ്ടാക്കിയ അര ഡസൻ നിയമ നിർ‍മ്മാണത്തിലൂടെ കഴിഞ്ഞു.    

മൃഗ സ്നേഹത്തിൽ‍ വല്ലാതെ അഭിരമിച്ച നാസ്സി ഭരണം എങ്ങനെയാണ് നിരപരാധികളായ കോടി ജനങ്ങളെ ക്യാന്പുകളിൽ‍ എത്തിച്ച് കൊലപ്പെടുത്തിയതെന്ന് പിൽ‍കാല ചരിത്രം തെളിയിക്കുന്നു. വെള്ളവും ആഹാരവും കൊടുക്കാതെ പട്ടിണിക്കോലങ്ങൾ‍ ആക്കിയ ശേഷം ദാഹിച്ചു വലഞ്ഞു നിൽ‍ക്കുന്നവരെ വിഷം കലർ‍ത്തിയ ജല ധാരയിൽ‍ നിർ‍ത്തി കൊല്ലുക, അവരുടെ തൊലി ചെരിപ്പ് നിർ‍മ്മാണത്തിന് ഉപയോഗിക്കുക, യഹൂദ− ഇടത്− കമ്മ്യൂണിസ്റ്റ് സ്ത്രീകളുടെ ഗർ‍ഭ പാത്രം മരുന്ന് കുത്തിവെച്ച് പൊട്ടിക്കുക, കുട്ടികളുടെ ശരീരത്തിൽ‍ എണ്ണയും മറ്റും കുത്തിവെച്ചു കൊലപ്പെടുത്തുക തുടങ്ങി സാമാന്യ ജനങ്ങൾ‍ക്ക് സ്വപ്നം കാണുവാൻ കഴിയാത്ത ക്രൂരതകൾ‍ നടപ്പിൽ‍ വരുത്തിയ ജർ‍മ്മൻ ഭരണം മൃഗങ്ങളുടെ സുരക്ഷിതത്വത്തിനായി നിരവധി നിയമങ്ങൾ‍ പാസ്സാക്കിയത് എന്തുകൊണ്ടാണെന്ന് ഫാസ്സിസത്തിന്‍റെ സ്വഭാവത്തെ പറ്റി അജ്ഞരായ ആളുകൾ‍ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം മുകളിൽ‍ പറഞ്ഞിരുന്നത് പോലെ, തങ്ങളുടെ ശത്രുക്കളെ കൈകാര്യം ചെയ്യുവാൻ പറ്റിയ അവസരമായി മൃഗ സംരക്ഷണ വിഷയത്തെ അവർ‍ ഉപയോഗപ്പെടുത്തി എന്നതാണ് വസ്തുത.

ഇന്ത്യയിൽ‍ ഇന്ന് ഭരണം നടത്തുന്ന ബി.ജെ.പിയുടെ രക്ഷകർ‍ത്താവായി പ്രവർ‍ത്തിക്കുന്ന ആർ.എസ്.എസ് എക്കാലത്തും ആരാധിച്ചു വന്ന ഭരണാധിപർ‍ ആയിരുന്നു ഹിറ്റ്ലറും ഫാസിസ്റ്റ് നായകൻ‍ മുസോളിനിയും. ആർ.എസ്.എസ് സ്ഥാപകൻ ശ്രീ. ഹെഡ്ഗേവറും അദ്ദേഹത്തിന്‍റെ ഗുരു മുഞ്ചയും സൈദ്ധാന്തികൻ ശ്രീ. ഗോൾ‍വൾ‍ക്കറും നിരവധി തവണ ആ വർ‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള മാതൃകാ ഭരണാധിപരായിരുന്നു മൃഗ സംരക്ഷണത്തിൽ‍ വളരെ മാതൃകകളായി  തോന്നാവുന്ന നിയമങ്ങൾ‍ പാസ്സാക്കിയ നാസ്സികൾ‍. ശ്രീ മുഞ്ച നടത്തിയ ഇറ്റലി സന്ദർ‍ശനത്തിൽ‍ മുസ്സോളിനിയെ നേരിൽ‍ കാണുവാൻ കിട്ടിയ അവസരത്തെ സ്വർ‍ഗ്ഗീയ അനുഭവമായി പിൽ‍കാലത്ത് അദ്ദേഹം സ്മരിക്കുന്നുണ്ട്. ഹൈന്ദവ മതവികാരത്തെ ഇന്ത്യയിൽ‍ സജീവമാക്കുവാൻ ശ്രമിച്ചു വന്ന ഇയാൾ‍ താൽപ്പര്യത്തോടെ സന്ദർ‍ശിച്ചത് ഫാസ്സിസ്റ്റുകൾ‍ എതിരാളികളെ കൂട്ടമായി കൊല്ലാൻ ഉപയോഗിച്ച ജയിൽ‍ അറകൾ‍ ആയിരുന്നു. ഇന്ത്യയിൽ‍ കുറെ നാളുകളിലായി സജീവമായി മാറിയ ഗോവ് സംരക്ഷണ പ്രചരണവും അതിന് കേന്ദ്ര-സംസ്ഥാന (ബി.ജെ. പി) സർ‍ക്കാരുകൾ‍ കൊടുക്കുന്ന അമിത പ്രാധാന്യവും നമ്മെ ഓർ‍മ്മിപ്പിക്കുന്നത് ജർ‍മ്മനിയിൽ‍ 1933 മുതൽ‍ അരങ്ങേറിയ സംഭവങ്ങളേയാണ്.

ലോകത്തെ ഏറ്റവും കുടുതൽ‍ നാൽ‍ക്കാലികൾ‍ ഉള്ള ഇ ന്ത്യയിൽ‍, (പലതിനും വിശ്വാസവുമായി ബന്ധമുണ്ടെങ്കിലും) അവയുടെ പരിപാലനം ആശാവഹമല്ല. അതിനുള്ള കാരണ ങ്ങളിൽ‍ മുഖ്യം ജനങ്ങളുടെ ദാരിദ്ര്യവും മറ്റനുബന്ധ വിഷ യങ്ങളും ആണ്. പ്രതിവാരം 10,000 പിഞ്ചു കുഞ്ഞുങ്ങൾ‍ പോഷകാഹാരക്കുറവിനാൽ‍ മരണപ്പെടുന്ന (വർ‍ഷം പ്രതി 5 ലക്ഷത്തിൽ‍ അധികം), ഗർ‍ഭിണികളിൽ‍ 50%ലധികത്തിനും വിളർ‍ച്ച ബാധിച്ച നാട്ടിൽ‍ സാധാരണക്കാർ‍ക്ക് വളർ‍ത്തു മൃഗങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുവാൻ‍ ആഗ്രഹം ഉണ്ടെങ്കിലും ലക്ഷ്യം സാധ്യമാകുകയില്ല. രാജ്യത്ത് നാൽ‍ക്കാലികളുടെ എണ്ണം 52 കോടിയിലും അധികമാണ്. അതിൽ‍ പശുക്കൾ‍ 12.5 കോടിക്കടുത്തു വരും. പശുക്കൾ‍, എരുമ ഇവയുടെ എണ്ണത്തിൽ‍ വർ‍ദ്ധന ഉണ്ടാകുന്പോൾ‍ ആട്, ഒട്ടകം, പന്നി തുടങ്ങിയവയുടെ എണ്ണത്തിൽ‍ കുറവ് സംഭവിക്കുന്നു. മൃഗങ്ങളുടെ വളർ‍ച്ച കാണിച്ച സംസ്ഥാനങ്ങളിൽ‍ ഗുജറാത്ത്‌, യു.പി കഴിഞ്ഞു മാത്രമേ പഞ്ചാബിനും മറ്റും സ്ഥാനം ഉള്ളു. നാൽ‍ക്കാലികളിൽ‍ പശുക്കളുടെ എണ്ണത്തിൽ‍ 7%ലധികം വളർ‍ച്ചയുണ്ട്.

മൃഗങ്ങളുടെ (വളർ‍ത്തു മൃഗവും മറ്റും) സുരയ്ക്ഷക്കായി കേന്ദ്ര സർ‍ക്കാർ‍ 1960ൽ‍ ഉണ്ടാക്കിയ നിയമമാണ് ദി പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ ആക്റ്റ് (ഡിസംബർ 26). നിയമത്തിന്‍റെ ഭാഗമായി ദേശീയ മൃഗ സംരക്ഷണ ക്ഷേമ ബോർഡ് നിലവിൽ‍ വന്നു. നിയമത്തിൽ‍ മൃഗങ്ങളോട് നടത്തുന്ന ഏതൊക്കെ പ്രവർ‍ത്തനം കുറ്റമായി കരുതുമെന്നും അതിനുള്ള ശിക്ഷ എന്തായിരിക്കണമെന്നും പറയുന്നുണ്ട്. ഉദാഹര ണമായി പാൽ‍ ചുരത്തുന്ന മൃഗത്തിൽ‍ പാൽ‍ ഉൽപ്പാദനം കൃത്രിമമായി കൂട്ടുവാൻ എന്തെങ്കിലും മരുന്നോ മറ്റോ കുത്തിവെയ്ക്കുകയോ, മരുന്ന് പ്രയോഗം മൃഗത്തെ പ്രതികൂലമായി ബാധിക്കുമെങ്കിൽ‍ 1000 രൂപ പിഴയും ഒപ്പം 2 വർ‍ഷം തടവും വരെ ശിക്ഷ ലഭിക്കും. പരീക്ഷണത്തിന് ഉപയോഗിക്കുന്ന മൃഗത്തെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന് നിയമം നാലാം അദ്ധ്യായത്തിൽ‍ വിശദമാക്കുന്നു. തൊട്ടടുത്ത അദ്ധ്യായത്തിൽ‍ പ്രദർ‍ശനത്തിനുപയോഗിക്കുന്ന മൃഗങ്ങളെ പറ്റിയാണ് പരാമർ‍ശം. അവസാനത്തെ (ആറാം) അദ്ധ്യായത്തിൽ‍ മതപരമായി മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനെ പറ്റി പറയുന്നു. മൃഗങ്ങളെ ബലി നൽ‍കൽ‍ പോലെയുള്ള ചടങ്ങുകളെ ഈ നിയമം കുറ്റമായി കാണുകയാണ്. (എന്നാൽ‍ ബംഗാളിലും അസമിലും മൃഗബലി തുടരുന്നതിനോട് എന്താണ് സർ‍ക്കാർ‍ നിലപാട് എന്ന് നമുക്കറിയാം.) നിയമ പ്രകരം പ്രവർ‍ത്തിക്കാത്ത വ്യക്തികളെയും സംഘടനകളെയും ശിക്ഷിക്കുവാൻ അവസരം ഒരുക്കുന്ന മൃഗ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിൽ‍ വരുത്തുവാൻ കേന്ദ്ര, സംസ്ഥാന സർ‍ക്കാരുകൾ‍ മറ്റ് നിയമങ്ങളിൽ‍ എന്നപോലെ വേണ്ടത്ര ഗൗരവം എടുത്തിട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിൽ‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഗോവ് ഒരു വിശ്വാസവിഷയമാക്കി മാറ്റി രാജ്യത്ത് ബ്രിട്ടിഷ് വിരുദ്ധ ശക്തികളെ ഭിന്നിപ്പിക്കുവാൻ വേണ്ടത്ര ശ്രമിച്ചവരാണ് വൈദേശിക ശക്തികൾ‍. അതിന്‍റെ ഭാഗമായി 1870ൽ‍ തന്നെ പഞ്ചാബിലെ കുക്ക സമുദായം ഗോവ് സംരക്ഷണത്തിനായി സംഘർ‍ഷങ്ങൾ‍ ഉണ്ടാക്കുവാൻ വേണ്ടതെല്ലാം ഒരുക്കിതുടങ്ങിയിരുന്നു. ദയാനന്ദസരസ്വതി ആരംഭിച്ച ആര്യസമാജത്തിന്‍റെ നേതൃത്വത്തിൽ‍ ഘർ‍ വാപസി, പശു സംരക്ഷണം മുതലായ വിഷയങ്ങളിൽ‍ നടത്തിയ പരിപാടികൾ‍, ബ്രിട്ടീഷുകാർ‍ ആഗ്രഹിച്ചപോലെ നിരവധി കലാപങ്ങൾ‍ അയോദ്ധ്യക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ‍ ഉണ്ടാകുവാൻ‍ കാരണമാക്കി. ആർ.എസ്.എസ് രൂപീകരണത്തിനൊപ്പം ഇത്തരം ആശയങ്ങൾ‍ കൂടുതൽ‍ ശക്തി പ്രാപിച്ചു. കോൺ‍ഗ്രസ് പാർ‍ട്ടിയിലും ഗാന്ധിജിയും വിനോബാഭാവയും ഗോവ് സംരക്ഷണത്തെ വളരെ ഗൗരവതരമായി കണ്ടു. ഹിന്ദുത്വ എന്ന പദം തന്നെ കണ്ടെത്തി ഹൈന്ദവ വർ‍ഗ്ഗീയതക്ക് കരുത്ത് നൽ‍കിയ സവർ‍ക്കറും ആധുനിക ഹിന്ദു സമുദായത്തിന്‍റെ ശബ്ദമായി കരുതുന്ന ശ്രീ വിവേകാനന്ദനും കാട്ടാതിരുന്ന താൽപ്പര്യം, ഗോവ് സംരക്ഷണ വിഷയത്തിൽ‍ ഗാന്ധിജിയും കൂട്ടരും എടുത്തപ്പോൾ‍ പശു സംരക്ഷണം ഒരു പരാമർ‍ശമായി ഭരണഘടനയിൽ‍ ഇടം നേടുകയുണ്ടായി.

ഗാന്ധിജി വധത്തിന്‍റെ പേരിൽ‍ ഒറ്റപ്പെട്ട ആർ.എസ്.എസ്സും കൂട്ടരും ഗോവ് വിഷയത്തെ വീണ്ടും രംഗത്ത്‌ കൊണ്ടുവരുന്നത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ശ്രീ കാമ രാജ് കോൺ‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷനുമായി ഇരിക്കുന്ന 1966ലാണ്. അന്ന് പാർ‍ലമെന്‍റിലേയ്ക്ക് കല്ലെറിഞ്ഞ സന്യാസികളെയും മറ്റ് ആർ.എസ്.എസ് പ്രവർ‍ത്തകരെയും അടിച്ചമർ‍ത്താൻ സർ‍ക്കാർ‍ വെടിവെപ്പിന് നിർ‍ദ്ദേശം കൊടുക്കേണ്ടിവന്നു. ശ്രീ കാമരാജിന്‍റെ വാസസ്ഥലം കത്തിക്കുവാ ൻ മടിക്കാത്ത സമരക്കാർ‍ പിൽ‍ക്കാലത്ത് ഗോവ് വിഷയം വിപുലമായ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലാണ്. ശ്രീ. മൻ‍മോഹനെ വ്യക്തിപരമായി ആക്രമിക്കുവാൻ ശ്രീ മോഡി കണ്ടെത്തിയ വാദ മുഖമായിരുന്നു പിംഗ് റെവല്യൂഷനെ പറ്റിയുള്ളത്. കോൺ‍ഗ്രസ് ഭരണം കാലി മാംസ കയറ്റുമതിയെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു വിമർ‍ശനം. ശ്രീ മോഡി അധികാരത്തിൽ‍ വന്ന ശേഷവും ഇന്ത്യൻ കയറ്റുമതിയിൽ‍ കാര്യമായ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നത് കാലി മാംസ കയറ്റുമതിയിൽ‍ മാത്രമാണ്. അതിലുമുപരി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ ഏറ്റവും കൂടുതൽ‍ പണം വൻ കിട സ്്ലോട്ടർ കന്പനിയിൽ‍ നിന്നും വാങ്ങിയെടുത്തത് ബി.ജെ.പി ആണെന്ന് ഇലക്ഷൻ കമ്മീഷൻ‍ കണക്കുകൾ‍ പറയുന്നു. യു.പിയിൽ‍ പശു സംരക്ഷണവുമായി ബന്ധപ്പെട്ട് തുടങ്ങിയ മുസഫർ‍ നഗർ‍ കലാപത്തിന് നേതൃത്വം കൊടുത്ത ബി.ജെ.പി എം.എൽ.എ സംഗീത് സോം, അൽ ദയ എന്ന ഇറച്ചി കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിൽ‍ പങ്കാളിയാണ്. ബി.ജെ.പിയുടെ ഗോവ് രക്ഷയും അവരുടെ രാഷ്ട്രീയ താൽ‍പ്പര്യവും വിരുദ്ധമാണ് എന്ന് നിരവധി സംഭവങ്ങളിൽ‍ നിന്നും വ്യക്തം. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര സർ‍ക്കാർ‍ ഇറക്കിയ CTA (prevention) Actഭേദഗതി, സുപ്രീംകോടതിയെ മാനിച്ചു നടപ്പിൽ‍ വരുത്തുന്നു എന്നാണ് അവർ‍ പുറത്തു പറഞ്ഞത്‌. യഥാർത്‍ഥത്തിൽ‍ എന്താണ് സുപ്രീംകോടതി പറഞ്ഞതും കേന്ദ്ര സർ‍ക്കാർ‍ നടപ്പിൽ‍ വരുത്തുന്ന ഭേദഗതികളും?   

 നേപ്പാളിൽ (തെക്കൻ) 5 വർഷത്തിലൊരിക്കൽ നടന്നു വന്നിരുന്ന ഗാന്ധിമായി ക്ഷേത്ര ഉത്സവത്തിൽ 5 ലക്ഷം നാൽക്കാലികളെ കശാപ്പ് ചെയ്യുന്നതിനായി  അനധികൃതമായി മൃഗങ്ങളെ (ബംഗാളിലേക്കും) കടത്തുന്നുണ്ട്. ഇതിനെതിരെ മൃഗസംരക്ഷണ പ്രവർ‍ത്തകർ‍ സുപ്രീംകോടതിയിൽ‍ നൽ‍കിയ കേസിൽ‍ സർ‍ക്കാരിനോട് വേണ്ട നടപടികൾ‍ കൈക്കൊള്ളണമെന്ന് കോടതി ആവശ്യപ്പെടുകയിരുന്നു.പ്രസ്തുത ഉത്സവത്തിൽ 50 ലക്ഷം ആളുകൾ പങ്കെടുക്കുന്നുണ്ട്. (ഇന്ത്യയിൽ‍ നിന്നുള്ളവരാണ് കൂടുതലും) മൃഗങ്ങളുടെ കൂട്ടക്കുരുതി മൈതാനത്തിലെ മതിൽ കെട്ടിന് മുകളിൽ നിന്നു കണ്ട് നിർ‍വൃതി കൊള്ളുന്നവർ‍. ഹിന്ദു മത വിശ്വാസികൾളാണ് അവിടെ തടിച്ചുകൂടുന്നത്. പരക്കെ ഉയർ‍ന്ന പരാ
തിയുടെ അടിസ്ഥാനത്തിൽ‍ രക്തം ചൊരിഞ്ഞുള്ള മൂന്ന് നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഉത്സവം 2014ന് ശേഷം നിർത്തുവാൻ ക്ഷേത്ര ഭാരവാഹികൾ‍ തീരുമാനിച്ചു. സർ‍ക്കാർ‍ കൊണ്ടുവന്ന പുതിയ ഭേദഗതികൾ‍ ഇങ്ങനെയൊക്കെയാണ്.

1. സ്വന്തമായി കൃഷി ഭൂമി ഉള്ളവനെ കാലിയെ വിൽക്കുവാ    നും വാങ്ങുവാനും അവകാശം ഉണ്ടായിരിക്കൂ.

2. രേഖകളുടെ 5 കോപ്പികൾ‍  ഉണ്ടാക്കിക്കൊണ്ടുവേണം കർ‍ഷകൻ കാലിയെ കൈമാറുവാൻ‍. വാങ്ങുന്ന കന്നിനെ 6 മാസം സംരക്ഷിക്കുവാൻ വാങ്ങുന്ന ആളിന് ബാധ്യതയുണ്ടായിരിക്കും.

3. കാലിച്ചന്ത സംസ്ഥാന അതൃത്തിയിൽ നിന്നും 25 കിലോ മീറ്ററിലധികം ഉള്ളിൽ‍ ആയിരിക്കണം. രാജ്യ അതൃത്തിയിൽ നിന്നും 50 കിലോമീറ്റർ അകലം പാലിക്കണം.

4. മൃഗത്തിന് വെള്ളം, ഫാൻ തുടങ്ങി 30 സൗകര്യങ്ങൾ. (രാജ്യത്ത് 40% ഗ്രാമങ്ങളിൽ വൈദ്യുതിയില്ല എന്നിരിക്കെയാണ് കാലിച്ചന്തയെ പറ്റി വാചാലമാകുന്നത് എന്ന് മറക്കരുത്.)

5. ജില്ലാ മൃഗ കച്ചവട സമിതി ഉണ്ടാക്കി വേണം ചന്ത പ്രവർ‍ത്തിക്കുവാൻ. അതിൽ മജിസ്ട്രേറ്റ്, രണ്ട് രാഷ്ട്രീയക്കാർ അം ഗങ്ങൾ‍ ആയിരക്കും. മൃഗഡോക്ടർ സുരക്ഷിതത്വം ഉറപ്പാക്കണം.

 ഈ നിർ‍ദ്ദേശങ്ങൾ‍ ഒരു കാര്യം വ്യക്തമാക്കുന്നു. കാലികളെ ചന്തയിൽ‍ കൊണ്ടുവരുന്നവർ‍ മറ്റൊരു കർ‍ഷകനേ വിൽ‍ക്കാൻ പാടുള്ളൂ. കശാപ്പിനായി പശുവിനെയും കാളയെയും എരുമയെയും ചന്തയിൽ‍ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ആട്, പന്നി തുടങ്ങിയവയ്ക്ക് ഈ നിയമം ബാധകമല്ല. ഇന്ത്യയിലെ സാധാരണ കർ‍ഷകർ‍ നാളിതുവരെയില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലത്താണ് നമ്മൾ‍ ജീവിക്കുന്നത്. ആവശ്യം കഴിഞ്ഞ കാലികളെ കൈമാറി അതിൽ‍ നിന്നും കിട്ടുന്ന തുച്ഛമെങ്കിലും ഭേദപെട്ട ഒരു തുക കൊണ്ടാണ് മറ്റൊരു കന്നിനെ കൃഷിക്കായി വാങ്ങുന്നതിന് കർ‍ഷകർ‍ ശ്രമിക്കുന്നത്. പുതിയ നിർ‍ദ്ദേശം മഹാരാഷ്ട്രയിൽ‍ തന്നെ (12 ലക്ഷം കന്നുകൾ‍ പ്രതിവർ‍ഷം ചന്തയിൽ‍ എത്തുന്നു) 5,000 കോടിയുടെ പുതിയ ബാധ്യത കർ‍ഷകർ‍ക്ക് ഉണ്ടാക്കി കൊടുക്കും. കൂനിൻമേൽ‍ കുരു എന്ന കണക്കെ ഇപ്പോൾ‍ തന്നെ ആത്മഹത്യയിലൂടെ കടന്നു പോകുന്ന കർ‍ഷകർ‍ എങ്ങനെയാകും കേന്ദ്രസർ‍ക്കാർ‍ തീരുമാനത്തിൽ‍ പിടിച്ചു നിൽ‍ക്കുക?

രാജ്യത്ത് ഒരു കോടി ജനങ്ങൾ‍ മാടുകളുടെ ഇറച്ചി−, തുകൽ‍ തുടങ്ങിയ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുന്നു. രാജ്യത്തെ തുകൽ‍ വ്യവസായം 1,300 കോടി ഡോളറിന്‍റെതാണ്. (85,000 കോടി രൂപ) അതിൽ‍ 40,000 കോടിയും കയറ്റുമതിയിൽ‍ നിന്നും ഉണ്ടാകുന്നു. 2020 ആകുന്പോഴേക്കും വരുമാനം 2,700 കോടിയാകും എന്നാണ് സർ‍ക്കാർ‍ പ്രതീക്ഷ. അത്തരം പ്രതീക്ഷകൾ‍ക്ക് ഏൽ‍ക്കുന്ന വലിയ തിരിച്ചടിയാണ് പുതിയ സർ‍ക്കാർ‍ തീരുമാനം. താരതമ്യേന ചിലവ് കുറഞ്ഞ മാംസം വാങ്ങിക്കഴിക്കുവാനുള്ള അവകാശം ജനങ്ങൾ‍ക്ക്‌ നഷ്ടപ്പെടുന്നു എന്നത് ഒട്ടും ചെറുതായ വിഷയമല്ല. രാജ്യത്തെ 40%ആളുകളും സമീകൃത ആഹാര ലഭ്യതയില്ലാതെ കഴിഞ്ഞു വരുന്പോൾ‍ അവർ‍ക്ക് ലഭിക്കുന്ന ചിലവ് കുറഞ്ഞ ഒരു ഭക്ഷണരംഗത്തെ സർ‍ക്കാർ‍ പ്രതിസന്ധിയിലാക്കൽ‍ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്? കേന്ദ്ര സർ‍ക്കാർ‍ തീരുമാനം ഒരു വശത്ത് തൊഴിൽ‍ രാഹിത്യവും സാന്പത്തിക നഷ്ടവും വരുത്തി വെയ്ക്കുന്നതിനൊപ്പം രാജ്യത്തെ ഇറച്ചി രംഗത്തും മറ്റും പ്രവർ‍ത്തിക്കുന്ന സാധാരണ ആളുകൾ‍ രംഗം വിടേണ്ടിവരികയും വൻകിട സ്ലോട്ടറിംഗ് കന്പനികൾ‍ക്ക് മാത്രം മാംസക്കച്ചവടം സാധ്യമാകുകയും ചെയ്യും. ജർ‍മ്മനിയിൽ‍ നടപ്പിൽ‍ വരുത്തിയ മൃഗ സംരക്ഷണ പദ്ധതികൾ‍ക്ക് പിന്നിൽ‍ ഹിറ്റ്ലർ‍ക്കുണ്ടായിരുന്ന അജണ്ട യഹൂദരെയും കമ്മ്യൂണിസ്റ്റുകളെയും കൈ
കാര്യം ചെയ്യുവാനുള്ള പദ്ധതിയായിരുന്നുവെങ്കിൽ‍ ഇന്ത്യയിൽ‍, ബി.ജെ.പി സർ‍ക്കാർ‍ ലക്ഷ്യം വെയ്ക്കുന്നത് ദളിത്‌− ന്യൂനപക്ഷ −ഇടതുപക്ഷങ്ങൾ‍ക്ക് മുകളിൽ‍ സവർ‍ണ്ണ ഹൈന്ദവ ആശയങ്ങൾ‍ അടിച്ചേൽ‍പ്പിക്കുകയാണ് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.

You might also like

Most Viewed