മെയ് ദി­ന ചി­ന്തകളെ­ കൂ­ടു­തൽ പ്രസക്തമാ­ക്കു­ന്ന കാ­ലം


ഇ.പി അനിൽ

രു മെയ്‌ ദിനം കൂടി കടന്നുപോയിരിക്കുന്നു.  ഓരോ ദിവസത്തിന്‍റെയും പ്രാധാന്യം എക്കാലത്തും മാറ്റമില്ലാതെ  തുടരുന്നു എന്നു പറയുന്നത് ചരിത്ര നിക്ഷേധമാണ്. നമ്മൾ‍ ഇന്നാഘോഷിക്കുന്ന പല ദിനങ്ങളും ഒരു കാലത്ത് മറ്റ് തരത്തിൽ‍ പ്രധാനമോ അല്ലെങ്കിൽ‍ അപ്രധാനമോ ആയിരുന്നതായി മനസ്സിലാക്കുവാൻ കഴിയും. ഈ വസ്തുത മെയ്‌ ദിനത്തിനും ബാധകമാണ്. ചരിത്രത്തിലെ ഒരു നിശ്ചിത ഘട്ടത്തിലാണ് തൊഴിലാളികൾ‍ എന്ന വർ‍ഗ്ഗം തന്നെയുണ്ടായത്. അദ്ധ്വാനശക്തി വിൽ‍ക്കുവാൻ‍ അതിന്‍റെ ഉടമകളായവർ‍ക്ക് അവകാശം ലഭിച്ചത് അടിമ ഉടമ വ്യാവസ്ഥയും തുടർ‍ന്ന് 

വന്ന ഫ്യൂഡൽ‍ ചട്ടകൂടും  തകർ‍ന്നതിന് ശേഷമാണ്. ജന്മി--കുടിയാൻ ‍(ഫ്യൂഡൽ‍) ബന്ധത്തിൽ‍ അടിയൻ, ജന്മിയുടെ ഇംഗിതത്തിന് വണങ്ങി  പണി ചെയേണ്ടവർ‍  ആയിരുന്നു. വ്യവസായ വിപ്ലവം യൂറോപ്പിൽ‍ ഒരു പുതിയ സാന്പത്തിക സംവിധാനത്തെ സൃഷ്ടിച്ചു. അവിടെ മുതൽ‍ മുടക്കി വ്യവസായം നടത്തുന്ന മുതലാളിയും അവർ‍ക്ക് ക്ലിപ്ത സമയത്ത് മാത്രം (ആവശ്യത്തിന്) പണം നൽ‍കി വിലയ്ക്ക് വാങ്ങുവാൻ കഴിയുന്ന തൊഴിലാളികൾ‍ എന്ന സംവിധാനവും ഉണ്ടായി. പഴയതിലും എത്രയോ ഗുണപരമായത് എന്ന് തോന്നിപ്പിക്കാവുന്ന പുതിയ  വർ‍ഗ്ഗം മുതലാളിത്തം ശക്തമാകുന്നതിനൊപ്പം  ശക്തമായിക്കൊണ്ടിരുന്നു. രണ്ടാം വ്യവസായ വിപ്ലവം സജീവമായ 19ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ‍  തൊഴിലാളികൾ‍ സംഘടിതരായി. ഇന്നത്തെ സാഹചര്യത്തിൽ‍ വിശ്വസിക്കുവാൻ‍ കഴിയാത്ത തരത്തിൽ‍ തൊഴിലാളികൾ‍ യാതനകൾ‍ അനുഭവിച്ചു.  പണിയാളരുടെ പട്ടിണി, അകാലത്തിലെ മരണം, സ്ത്രീകളും കുട്ടികളും രാവിലെ മുതൽ‍ അന്തിവരെ വ്യവസായ സ്ഥാപനങ്ങളിൽ‍ തന്നെ താമസിച്ച് നടത്തിയ അദ്ധ്വാനം തുടങ്ങിയവയെ  പറ്റി കാറൽ‍ മാർ‍ക്സ് അദ്ദേഹത്തിന്‍റെ മാസ്റ്റർ പീസ് രചനയിൽ‍ നടത്തിയ വിവര
ണങ്ങൾ‍ ഇന്നും നമുക്ക് മറക്കുവാൻ കഴിയുന്നതല്ല. അധിക ജോലിയും മോശപ്പെട്ട തൊഴിൽ‍ സാഹചര്യവും തൊഴിലാളികളെ രോഗികളാക്കി മാറ്റുന്നതും മറ്റും നിരവധി സാഹിത്യ രചനകൾ‍ക്ക് വിഷയമായി തീർ‍ന്നു. വിക്ടർ‍ യൂഗോയുടെ പാവങ്ങൾ‍ (1869) തൊഴിലാളി കുടുംബങ്ങൾ‍ അനുഭവിക്കുന്ന പട്ടിണിയുടെ അവസ്ഥ വിവരിക്കുന്നു. ഇത്തരം ദുരവസ്ഥകൾ‍ ആണ് തൊഴിലാളികളെ  സംഘടിതരായി പ്രക്ഷോഭത്തിന് ഇറങ്ങുവാൻ പ്രേരിപ്പിച്ചത്. യൂറോപ്പിനെ പോലെ  കുടിയേറ്റക്കാരായ കച്ചവടക്കാരുടെ പണത്തിന്‍റെ ബലത്തിൽ‍ അമേരിക്കയിലും വ്യവസായങ്ങൾ‍ ശക്തമായി വളർ‍ന്നു. ഈ അവസ്ഥയിലാണ് ചിക്കാഗോയിലെ ഹേയ് വാൾ‍ സ്ട്രീറ്റിൽ‍  തൊഴിലാളി സമരം ഉണ്ടാകുന്നത്.

1806ൽ‍  ഷൂ നിർ‍മ്മാണത്തിൽ‍ ഏർ‍പ്പെട്ട അമേരിക്കയിലെ തൊഴിലാളികൾ‍ നീണ്ട സമയം പണി ചെയ്തിട്ടും പട്ടിണി കൊണ്ട് പൊറുതി മുട്ടിയതിനാൽ‍   സമരം ചെയ്യുവാൻ തയ്യാറായി. സമരങ്ങൾ‍ക്ക് സംഘടിത രൂപം ഉണ്ടായത് മെക്കാനിക്കൽ യൂണിയൻ ഓഫ് ഫിലാഡൽഫിയയുടെ രൂപീകരണത്തോടെയാണ്. (ലോകത്തെ ആദ്യ തൊഴിലാളി യൂണിയൻ)  തൊഴിൽ‍ സമയം നിലവിലെ പ്രതിദിനം 18 മുതൽ‍ 20 മണിക്കൂർ‍ എന്നത് 10 മണിക്കൂർ‍ ആയി കുറയ്ക്കുക എന്നതായിരുന്നു അവശ്യം. രണ്ട് വർ‍ഷങ്ങൾ‍ക്ക് ശേഷം ഇംഗ്ലണ്ടിൽ‍‍ ബ്രഡ് നിർ‍മ്മാണ തൊഴിലാളികളും ഇതേ പാത പിന്തുടർ‍ന്ന് പ്രതി ദിനം 10 മണിക്കൂർ‍ തൊഴിൽ‍ സമയം എന്ന അവകാശം ഉന്നയിച്ച് സമരരംഗത്ത്‌ ഉണ്ടായി. ഈ അവശ്യം ഓസ്ട്രേലിയൻ തൊഴിലാളികളും ഏറ്റെടുത്ത് പ്രശ്നം കൂടുതൽ‍ ശ്രദ്ധ നേടി. അമേരിക്കൻ തൊഴിലാളികൾ‍ തൊഴിൽ‍ സമയം 8 മണിക്കൂർ‍ എന്ന അവകാശം ഉന്നയിച്ചത് നാഷണൽ ലേബർ യൂണിയൻ എന്ന സംഘടനയിലൂടെയാണ് (1866). അതേ വർ‍ഷം സപ്റ്റംബറിൽ‍ തന്നെ ജനീവയിൽ‍ നടന്ന ഒന്നാം അന്തർ‍ ദേശിയ തൊഴിലാളി സമ്മേളനത്തിൽ‍ ഇതേ വിഷയം അംഗീകരിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ‍ക്ക് പിന്തുണ നൽ‍കി. ആ തീരുമാനമാണ് 8 മണിക്കൂർ‍, അദ്ധ്വാനം, 8 മണിക്കൂർ‍ വിശ്രമം, 8 മണിക്കൂർ‍ വിനോദം എന്ന മുദ്രാവാക്യമായി മാറിയത്. ഇരുപത് വർ‍ഷങ്ങൾ‍ക്ക് ശേഷം അമേരിക്കയിലെ പ്രധാന വ്യവസായ കേന്ദ്രമായ ചിക്കാഗോയിൽ‍ മെയ് ഒന്നുമുതൽ‍ അവകാശങ്ങൾ‍ക്കായി സമരങ്ങൾ‍ തുടങ്ങി. മെയ് 3, 4 തുടങ്ങിയ ദിവസങ്ങളിൽ‍ നടന്ന സമരങ്ങളെ പിൽ‍ക്കാലത്ത് ഹേയ് മാർ‍ക്കറ്റ് സംഭവം എന്ന് അറിയപ്പെട്ടു. മൂന്നാം തീയതി McCormick Reaper Worksൽ‍ നടന്ന പോലിസ് ആക്രമണത്തിൽ‍  6 തൊഴിലാളികൾ‍ കൊലചെയ്യപ്പെട്ടു. അ
തിൽ‍ പ്രതിക്ഷേധിച്ച് കൊണ്ട് ഹേയ് മാർ‍ക്കറ്റിൽ‍ പിറ്റേ ദിവസം നടന്ന പ്രകടനത്തിലും വീണ്ടും രക്തച്ചൊരിച്ചിൽ‍ ഉണ്ടായി.  ലോക തൊഴിലാളികൾ‍ അവരുടെ അവകാശ സമ
രങ്ങളുടെ ദിനമായി മെയ് ഒന്നിനെ അംഗീകരിച്ചു. ലോക തൊഴിലാളികളുടെ രണ്ടാം അന്തർ‍ദേശിയ സംഘടന, തൊഴിലാളികളുടെ അവകാശ സമരങ്ങൾ‍ക്ക് കൂടുതൽ‍ പ്രചോ
ദനം നൽ‍കിയ മെയ്  സംഭവങ്ങളുടെ പശ്ചാത്തലത്തിൽ‍ ലോക തൊഴിലാളിദിനമായി മെയ് ഒന്ന് ആഘോഷിക്കുവാൻ ആഹ്വാനം ചെയ്തു.

തൊഴിലാളികളുടെ സമര ശക്തിയെ പ്രാദേശിക വിഷയമായി കണ്ടിരുന്ന സാഹചര്യം മാറിയത് 1871 ലെ പാരിസ് കമ്മ്യൂൺ എന്ന് വിശേഷിപ്പിക്കുന്ന സംഭവത്തിലൂടെയാണ്. ചരിത്രത്തിൽ‍ ആദ്യമായി തൊഴിലാളികളുടെ നേതൃത്വത്തിൽ‍ ഒരു ഭരണ സംവിധാനം ഫ്രാൻസിൽ‍ നിലവിൽ‍ വന്നു എന്നത് അക്കാലത്ത് മുതലാളിത്ത സംവിധാനങ്ങൾ‍ക്ക് ഊഹിക്കുവാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. കാറൽ‍ മാർ‍ക്സും ഏംഗൽസും വിശേഷിപ്പിച്ചതുപോലെ, മുതലാളിത്ത സൃഷ്ടിയായ തൊഴിലാളി വർ‍ഗ്ഗം തന്നെ മുതലാളിത്തത്തിന്‍റെ ശവക്കുഴി തോണ്ടും എന്ന അവസ്ഥ ചരിത്രത്തിൽ‍ സംഭവിച്ചു. ഈ സംഭവമാണ് ലോകത്തെ മുതലാളിത്ത വ്യവസ്ഥിതിയിൽ‍ വലിയ തിരിച്ചു പോക്കിന് ഇടയുണ്ടാക്കിയത്. നാളിതുവരെ ഉണ്ടായിരുന്ന വർ‍ഗ്ഗ ബന്ധങ്ങളിൽ‍ ഏറ്റവും പുരോഗമനപരമായിരുന്ന മുതലാളിത്തം, തങ്ങളുടെ അധികാരത്തിൽ‍ കടന്നു കയറാൻ തൊഴിലാളികളുടെ വർ‍ഗ്ഗ ഐക്യത്തിന് വരും നാളുകളിൽ‍ കഴിയും എന്ന ബോധ്യപ്പെടൽ‍ അവരുടെ പുരോഗമന ചിന്തകൾ‍ക്ക് തടയിടുവാൻ അവരെ  നിർ‍ബന്ധിതമാക്കി. കാത്തോലിക്ക സഭയെ ഒരു കാലത്ത് കൂട്ടുപിടിച്ച് കുരിശിന്‍റെ വഴിയുടെ  മറവിൽ‍ ആഫ്രിക്കൻ അമേരിക്കൻ‍  വൻകര
കളും മറ്റും കടന്നുപിടിച്ച  മുതലാളിത്തം, പിൽ‍ക്കാലത്ത് പോപ്പിന്‍റെ അധികാരങ്ങളെ വെല്ലുവിളിക്കുവാൻ മടിച്ചില്ല. ഒപ്പം തന്നെ ഫ്യൂഡൽ‍  ബന്ധങ്ങളെ തകർ‍ത്ത് ഉൽപ്പാദന രംഗത്ത്‌ പുതിയ അവസരങ്ങൾ‍ ഒരുക്കുവാൻ തയ്യാറായി. ഇതിനായി അവർ‍ നടത്തിയ 1789ലെ ഫ്രഞ്ച് വിപ്ലവം “സ്വതന്ത്രം സമത്വം സാഹോദര്യം” എന്ന മുദ്രാവാക്യം ഉയർ‍ത്തിയിരുന്നു. അതുവരെ സമൂഹത്തിൽ‍ നടപ്പിൽ‍ വരുത്തിയിട്ടില്ലാത്ത മത−നിരപേക്ഷ ആശയങ്ങളെ അണിനിരത്തി  കാത്തോലിക്ക സഭയുടെയും മറ്റും രാഷ്ട്രീയ ഇടപെടലുകളെ തള്ളിപ്പറഞ്ഞു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ആശയത്തെ മുറുകെ പിടിക്കുവാൻ ലോക മുതലാളിത്തം മുന്നിൽ‍ നിന്നു. യുക്തിവാദം, ശാസ്ത്ര ബോധം, ജനാധിപത്യ−മത നിരപേക്ഷത തുടങ്ങിയ വിഷയങ്ങളിൽ‍  മുന്നേറുവാൻ മടിച്ചില്ല. ഇത്തരം ആശയങ്ങൾ‍ മുതലാളിത്ത വ്യവസ്ഥയുടെ വളർ‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ‍ ഈ  ആശയങ്ങളെ  സമൂഹത്തിൽ‍ വിപ്ലവകരമായി ഉപയോഗിക്കുന്നത് തങ്ങളേക്കാൾ‍, തൊഴിലാളി വർ‍ഗ്ഗ സംഘടനകൾ‍ ആണ് എന്ന് പാരിസ് കമ്മ്യൂണിലൂടെ അവർ‍ക്ക് ബോധ്യപ്പെട്ടു. മുതലാളിത്തം ഇത്തരം ആശയങ്ങളെ കൈവെടിഞ്ഞാലും തൊഴിലാളികൾ‍ അവയെ കൂടുതൽ‍ സജീവമാക്കി അവരുടെ അവകാശ സമരങ്ങളിൽ‍ ഉപയോഗപ്പെടുത്തും എന്ന് മുതലാളിത്ത വ്യവസ്ഥിതി  മനസ്സിലാക്കി. അങ്ങനെ 19ാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ‍ തന്നെ ലോക മുതലാളിത്ത ഭരണകൂടങ്ങൾ‍ ഒരിക്കൽ‍ കൂടി മത-ജാതി−-വർ‍ണ്ണ−വംശീയ വാദികളുമായി സന്ധിയിൽ‍ ഏർ‍പ്പെട്ടു.

അമേരിക്ക ലോകത്തെ പ്രധാന തൊഴിൽ‍ രംഗമായി വളർ‍ന്നു വരികയും   തൊഴിലാളി യൂണിയനുകളുടെ സ്വാധീന രംഗമായി അമേരിക്കൻ  വ്യവസായ നഗരങ്ങൾ‍ മാറുകയും ചെയ്തു.  ലോക തൊഴിലാളി ദിന ആഘോഷങ്ങൾ‍ക്ക് നിദാനമായ അമേരിക്കയിൽ‍ നടന്ന തൊഴിലാളി സമരങ്ങൾ‍ കാനഡ, ഓസ്ട്രേലിയയ്ക്ക് പുറമേ  യൂറോപ്യൻ രാജ്യങ്ങളിൽ‍ വൻ ചലനങ്ങൾ‍ ഉണ്ടാക്കി. അതിന്‍റെ തുടർ‍ച്ചയായി റഷ്യൻ വിപ്ലവം അരങ്ങേറി. 20ാം നൂറ്റാണ്ടിന്‍റെ ആദ്യത്തിൽ‍ (1917ലെ ഒകടോബർ‍ വിപ്ലവം)നടന്ന റഷ്യൻ‍ വിപ്ലവം ചിക്കാഗോ സമരത്തിന്‍റെ  സാക്ഷാത്കാരമായിരുന്നു. തൊഴിലാളികളുടെ ഭരണം (പാരിസ് കമ്മ്യൂണിന് ശേഷം) നിലവിൽ‍ വന്നപ്പോൾ‍ തൊഴിലാളികളുടെ അവകാശങ്ങൾ‍ പടിപടിയായി നടപ്പിൽ‍ വരുത്തുവാൻ അവർ‍ക്ക് കഴിഞ്ഞു.

റഷ്യൻ വിപ്ലവവും ആ സമയത്ത് നടന്ന ഒന്നാം ലോക യുദ്ധവും ലോക രാഷ്ട്രീയ ചേരികളിൽ‍ വലിയ മാറ്റങ്ങൾ‍ ഉണ്ടാക്കി. അമേരിക്ക വൻ ശക്തിയാകുന്നതിനുള്ള കൂടുതൽ‍ അവസരങ്ങൾ‍ തുറന്നു. അങ്ങനെ ലോക രാഷ്ട്രീയം അമേരിക്കൻ നേതൃത്വത്തിലേക്ക് ചാഞ്ഞു. മറുവശത്ത് തൊഴിലവകാശ സമരങ്ങളിലൂടെ രൂപം കൊണ്ട യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് കോളനി രാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. ഈ അവസ്ഥയിൽ‍ അമേരിക്കൻ സർ‍ക്കാർ‍ തങ്ങളുടെ രാജ്യത്തെ ശക്തമായി കൊണ്ടിരിക്കുന്ന തൊഴിലാളി സംഘടനകളെ തകർ‍ക്കുവാനായി പദ്ധതികൾ‍ ആസൂത്രണം ചെയ്തു. (അത്തരം ആസൂത്രണങ്ങൾ‍ ഇന്നും തുടരുന്നു. യു.എസ് എയ്ഡ് പോലെയുള്ള സംവിധാങ്ങൾ‍). രാജ്യത്തിന്‍റെ ദേശീയ വികാരത്തെ പൊലിപ്പിച്ച് അതിലേക്ക് തൊഴിലാളികളെ എത്തിച്ചുകൊണ്ട് സർ‍വ്വദേശീയ വികരമെന്ന തൊഴിലാളി രാഷ്ട്രീയത്തെ പൊളിക്കുവാൻ പ്രചരണം അഴിച്ചു വിട്ടു. അമേരിക്കയിൽ‍ സ
പ്റ്റംബർ‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച തൊഴിലാളി ദിനമായി കൊണ്ടാടിയിരുന്നു. അതിന് കൂടുതൽ‍ അംഗീകാരം കിട്ടിത്തുടങ്ങിയത് മെയ് ദിന സംഭവങ്ങൾ‍ക്ക് ശേ
ഷമാണ്. അതുകൊണ്ട് തന്നെ തൊഴിലാളി ദിനമായി (സപ്റ്റംബറിലെ തിങ്കളാഴ്ച ആഘോഷം) മെയ് ഒന്നിലേക്ക് മാറണമെന്ന് തൊഴിലാളി സംഘടനകൾ‍ ആഗ്രഹിച്ചു. എങ്കിലും അതിനുള്ള അവസരം അവർ‍ക്ക് കിട്ടിയില്ല. 1917ലെ റഷ്യൻ വിപ്ലവം അമേരിക്കൻ ഭരണ കർ‍ത്താക്കളുടെ തൊഴിലാളി സംഘടനകളോടുള്ള വിരോധം കൂടുതൽ‍ പ്രടമാക്കുവാൻ ഇട നൽ‍കി. തൊഴിലാളികൾ‍ അംഗീകരിച്ചു വന്ന മെയ് ഒന്നിനെ അമേരിക്കനൈസേഷൻ ഡേ ആയി ആഘോഷിക്കുവാൻ‍ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് വാറൻ ഡി ഹാർ
ഡി നേതൃത്വം നൽ‍കി.  റഷ്യൻ വിപ്ലവം അമേരിക്കയിലും വലിയ പ്രതീക്ഷകളാണ് തൊഴിലാളികൾ‍ക്ക് നൽ‍കിയത്. അവർ‍ കൂടുതൽ‍ കൂടുതൽ‍  പ്രക്ഷോഭങ്ങളുമായി രംഗത്ത്‌ വന്നു. അമേരിക്കൻ ഭരണകൂടം ക്രിസ്ത്യൻ സഭകളുമായി ചേർ‍ന്ന് അമേരിക്കക്കാരെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തിൽ‍ നിന്നും രക്ഷിക്കുവാൻ ആഗ്രഹിച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ അരാചക വാദികൾ‍ എന്നും കലാപകാരികൾ‍ എന്നും പച്ച കുത്തി നാടുകടത്തുകയും ജയിലിൽ‍ അടക്കുകയും ചെയ്തു. ഒന്നാം ലോക യുദ്ധ സമയത്ത് അമേരിക്കൻ രാഷ്ട്രപതിയിരുന്ന (ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി) വുഡ്റോഫ് വിത്സൻ ‍(1913−21) കമ്മ്യൂണിസ്റ്റ് ആശങ്ങളുടെ കടന്നു കയറ്റം തടയുവാൻ വേണ്ടത്ര വിജയിച്ചില്ല എന്ന പ്രചരണത്തെ തുടർ‍ന്ന്  റിപ്പബ്ലിക്കൻ പ്രതിനിധിയായ വാറൻ ഹാർഡി വൻ ഭൂരിപക്ഷത്തിൽ‍ അധികാരത്തിൽ‍ എത്തി. അദ്ദേഹം അധികാരത്തിൽ‍ തുടർ‍ന്ന സമയത്താണ് അമേരിക്കയിൽ‍ ഒന്നാം റെഡ് സ്കെയർ നടപ്പിൽ‍ വരുത്തിയത്. (കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ട) അതിനായി അമേരിക്കൻ ദേശീയ വികാരത്തെ വല്ലാതെ ഊതി വീർ‍പ്പിക്കുവാൻ രാഷ്ട്രപതിയും യാഥാസ്ഥിതികരും ഒന്നിച്ചു. (പ്രസ്തുത  രാജ്യസ്നേഹി നടത്തിയ വൻ അഴിമതി പുറത്തു വന്നു എന്നത് ചരിത്രത്തിലെ മറ്റൊരു തമാശയായി കാണാം).

അമേരിക്കൻ സർ‍ക്കാർ‍ ശക്തമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്, രണ്ടാം ലോക യുദ്ധം അവസാനിച്ചപ്പോളാണ്. അന്നേക്ക് അമേരിക്കയ്ക്ക് മുന്‍പിൽ‍ റഷ്യക്ക് ഒപ്പം മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളും ഉണ്ടായിരുന്നു. ആ ശ്രമത്തെ അമേരിക്ക  രണ്ടാം റെഡ് സ്കെയർ എന്ന് വിശേഷിപ്പിച്ചു.  അമേരിക്കനൈസേഷൻ എന്ന അജണ്ട അവസാനിപ്പിച്ച് മെയ് ദിനത്തെ ലോയൽറ്റി ഡേ ആയി അമേരിക്ക വിളിച്ചു തുടങ്ങി. (ലോകം ഒരു ഗ്രാമമായി തീരുക എന്ന കച്ചവട താൽപ്പര്യങ്ങൾ‍ നടപ്പിൽ‍ വരുത്തുവാനായിരുന്നു ഈ ചുവടുമാറ്റം). അമേരിക്കൻ താൽ‍പ്പര്യങ്ങൾ‍ക്ക് വലിയ മുൻതൂക്കമുള്ള കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ‍ മുന്‍പേ തന്നെ  തൊഴിലാളി ദിനത്തെ തമസ്ക്കരിച്ചിരുന്നു. തൊഴിലാളികളുടെ  സംഘടിത മുന്നേറ്റത്തെ തടയിടുവാൻ അമേരിക്കൻ സർ‍ക്കാർ‍ ശ്രമങ്ങൾ‍ തുടർ‍ന്നു വരുന്പോൾ‍ തന്നെ അതിലും ശക്തമായ നീക്കം ഈ രംഗത്ത്‌ നടത്തിയത് കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ  പോപ്പ് പയസ്സ്   രണ്ടാമൻ ആയിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ‍ മെയ് ഒന്ന് st. ജോസഫ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. 2,100 വർ‍ഷങ്ങൾ‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ക്രിസ്തുവിന്‍റെ വളർ‍ത്തച്ഛനെ മെയ് 1 ദിനത്തിൽ‍ തൊഴിലാളികളുടെ രക്ഷകൻ എന്ന തരത്തിൽ‍ അവതരിപ്പിക്കുവാൻ പോപ്പ്  1955ൽ‍ തീരുമാനിക്കുന്നത് കേവലം വിശ്വാസവുമായി ബന്ധപ്പെട്ടല്ല. അമേരിക്ക 1886ന് ശേഷം നടത്തിവന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളും വിചാരണകളും അട്ടിമറികളും അതിന്‍റെ രണ്ടാം ഘട്ടം പുതിയ പേരിൽ‍(രണ്ടാം റെഡ് സ്കെയർ) മറ്റൊരു അമേരിക്കൻ രാഷ്ട്രപതി, റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി  ഐസൻ ഹോവാർ‍ തുടക്കം കുറിച്ചതും  അതേ 1955 തന്നെ.  3 വർ‍ഷങ്ങൾ‍ക്ക് ശേഷം ഇതേ ദിനത്തെ കുട്ടികളുടെ ആരോഗ്യ ദിനമായി കൊണ്ടാടുവാനും ഐസൻ ഹോവർ‍ ആഹ്വാനം ചെയ്തു.

ലോകത്തെ തൊഴിലാളി സംഘടനകൾ‍  മൊത്തത്തിൽ‍ തിരിച്ചടികളെ നേരിടുന്നു. യു.എസ്.എസ്.ആർ പിരിച്ചുവിട്ടതും  അനുബന്ധ രാജ്യങ്ങൾ‍ മുതലാളിത്തത്തെ  മടക്കി വിളിച്ചതും ചൈന ആഗോള കുത്തകകളുമായി വലിയ ചങ്ങാത്തത്തിൽ‍ കൂടിയതും തൊഴിലാളികൾ‍ വളരെ സുരക്ഷിതരായി മാറിയതുകൊണ്ടല്ല എന്ന് നമുക്കറിയാം. ആഗോളവൽ‍ക്കരണ കാലത്ത് ലോകത്തിലെ തൊഴിലാളികൾ‍ ഇതുവരെയില്ലാത്ത ചൂഷണത്തെയാണ് നേരിടുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റം തൊഴിലാളികൾ‍ക്ക് അവരുടെ ജോലി ഭാരം കുറച്ച്, കൂടുതൽ‍ വിനോദത്തിനും വിശ്രമത്തിനും വരുമാനത്തിലും വർ‍ദ്ധന ഉണ്ടാക്കുവനല്ല അവസരം ഉണ്ടാക്കിയിരിക്കുന്നത്. തൊഴിൽ‍ രംഗത്തെ ആധുനികവൽ‍ക്കരണം തൊഴിൽ‍രാഹിത്യം സൃഷ്ടിക്കുന്നു. തൊഴിലാളികളുടെ അദ്ധ്വാനം കൂടുതൽ‍ ചിലവഴിക്കേണ്ടി വരുന്നു. അവരുടെ കഴിവുകളെ അംഗീകരിക്കുവാനുള്ള അവസരങ്ങൾ‍ നഷ്ടപ്പെടുന്നു. തൊഴിലാളികളുടെ സ്വകാര്യ നിമിഷങ്ങളിൽ‍ തന്നെ കടന്നു കയറി അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നു. സ്ഥിരം തൊഴിലാളികൾ‍, അവരുടെ അവകാശങ്ങൾ‍ എന്ന സ്ഥാനത്ത് hire and fire(ആവശ്യമുള്ള സമയത്ത് തൊഴിൽ‍), golden shake hand മുതലായ സംവിധാനങ്ങളിലൂടെ തൊഴിൽ‍ അവകാശങ്ങൾ‍ ഹനിക്കുകയാണ്. സെസ് തുടങ്ങിയ തൊഴിലിടങ്ങൾ‍ എല്ലാ അവകാശങ്ങളെയും അസാധുവാക്കുന്നു. മറുവശത്ത് കുത്തകകളുടെ കൊള്ള കഴിഞ്ഞ കാലത്തിലും  കൂടുതൽ‍ നടത്തി പ്രകൃതി വിഭവങ്ങൾ‍ കൂടുതൽ‍ കൈക്കലാക്കി വരുന്നു. ലോക ബാങ്ക്, IMF, WTO തുടങ്ങിയ സ്ഥാപനങ്ങളുടെ അജണ്ടകൾ‍ നടപ്പിൽ‍ വരുത്തുവാൻ ജനങ്ങളുടെ നിയന്ത്രണത്തിലുള്ളതെന്ന് പറയപ്പെടുന്ന സർ‍ക്കാരുകൾ‍ കൂടി  കഴിഞ്ഞ നാളുകളിൽ‍  നേടിയ തൊഴിൽ‍ അവകാശങ്ങൾ‍  ജനങ്ങൾ‍ക്ക്‌  നഷ്ടപ്പെടുത്തുകയാണ്.

ലോകത്ത് ഇന്ന് സജീവമായി തുടരുന്ന സ്വകാര്യ−ആഗോള−വൽ‍ക്കരണം യൂറോപ്പിൽ‍ വൻ പ്രക്ഷോഭങ്ങൾ‍ നടത്തുവാൻ തൊഴിലാളികളെ ഇന്നും നിർ‍ബന്ധിതരാക്കി.  
പഴയ കാലത്തെ ഓർ‍മ്മിപ്പിക്കും വിധം ട്രംസ് പ്രതിസന്ധികൾ‍ മറികടക്കുവാൻ അമേരിക്കനിസത്തെ  തന്ത്രമായി പ്രചരണത്തിൽ‍ ഉപയോഗിച്ചു. യുറോപ്പിൽ‍ ഇസ്്ലാമോ ഫോബിയയെയെ മുന്നിൽ‍ നിർ‍ത്തി വലതുപക്ഷ തീവ്രവാദികളുടെ സഹായത്തിൽ‍  വലതുപക്ഷ സാന്പത്തിക അജണ്ടകൾ‍ പിന്തുടരുവാൻ ലോക കുത്തകൾ‍ ചരടുവലി നടത്തുന്നു. ഇന്ത്യയുടെ  ചരിത്രത്തിൽ‍ തൊഴിലാളികൾ‍ രാജ്യത്തെ വിവിധ രംഗങ്ങളിൽ‍ നൽ‍കിയ സംഭാവനകൾ‍ വിവരണാതീതമാണ്. വൈദേശിക വിരുദ്ധ സമരങ്ങൾ‍ മുതൽ‍ ലോക സമാധാനം, വർ‍ഗ്ഗീയ വിരുദ്ധത, ജനകീയ അവകാശങ്ങൾ‍, ജനാധിപത്യ പ്രവർ‍ത്തനങ്ങൾ‍ തുടങ്ങിയ വിഷയങ്ങളിൽ‍  മുന്നേറുവാൻ ഇന്ത്യൻ തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1923ൽ‍ രാജ്യത്ത് ആദ്യമായി മെയ് ദിനം ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ മദ്രാസിൽ‍ ആചരിച്ചു. പ്രസ്തുത ചടങ്ങിൽ‍ ശ്രീ. ശിങ്കാര വേലു ഇന്ത്യയിൽ‍ ആദ്യമായി ചെങ്കൊടി ഉയർ‍ത്തി ലോക തൊഴിലാളിദിന ആഘോഷങ്ങൾ‍ക്ക് തുടക്കം കുറിച്ചു. ലോകത്ത് ഇന്ന് നിലനിൽ‍ക്കുന്ന ആഗോള കുത്തകകളുടെ വൻ മുന്നേറ്റം ഇന്ത്യയിൽ‍ നടപ്പിൽ‍ വരുത്തുവാൻ  ഇപ്പോൾ‍ കൂട്ടു പിടിച്ചിട്ടുള്ള കേന്ദ്ര സർ‍ക്കാരും അതേ നയങ്ങൾ‍ പിന്തുടരുന്ന മറ്റ് പ്രാദേശിക സർ‍ക്കാരുകളും ലോക തൊഴിലാളി വർ‍ഗ്ഗം രണ്ട് നൂറ്റാണ്ടുകൾ‍ക്ക് മുന്‍പ് മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങളെ വില കുറച്ച് കാണിക്കുവാനും അട്ടിമറിക്കുവാനും ശ്രമിക്കുകയാണ്.

സമത്വത്തിന്‍റെയും മത നിരപെക്ഷതയുടെയും ചട്ടകൂട്ടിൽ‍ നിലനിന്നുവന്ന  ജനാധിപത്യ  ഇന്ത്യയുടെ യഥാർ‍ത്ഥ സ്വപനങ്ങൾ‍ ലക്ഷ്യത്തിൽ‍ എത്തുവാൻ കൂടുതൽ‍ ശക്തമായ തൊഴിലാളി മുന്നേറ്റങ്ങൾ‍ നമ്മുടെ നാട്ടിൽ‍ വളർ‍ന്നു വരേണ്ടതുണ്ട്. എങ്കിൽ‍ മാത്രമേ സാമ്രാജ്യത്വ−-കോർ‍പ്പറേറ്റ്−−-മത−-മൗലികതാ അജണ്ടകളിൽ‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിച്ച്, ലോകത്ത് വിവിധ ഇടങ്ങളിൽ‍ നടക്കുന്ന തൊഴിലാളി സമരങ്ങളുടെ അലയടികൾ‍ ഇന്ത്യയിലും വ്യപകമാക്കി, കൊള്ളകൊടുപ്പുകളിൽ‍ നിന്നും നാടിനെ സംരക്ഷിക്കുവാൻ  നമുക്കു കഴിയൂ. അതിന് മെയ് ദിനത്തിന്‍റെ ത്യാഗോജ്ജ്വല  സ്മരണകൾ‍ നമ്മെ പ്രാപ്തമാക്കും എന്ന് ആശിക്കാം.                 

You might also like

Most Viewed