പുതിയ ബജറ്റും മുൻ അനുഭവങ്ങളെ ഓർമ്മിപ്പിക്കുന്നു...
നമ്മുടെ രാജ്യത്തെ പുതിയ ബജറ്റ് ശ്രദ്ധേയമാകുന്നതിൽ ഏറ്റവും പ്രധാനമായ കാരണം റെയിൽ ബജറ്റുകൾ പൊതു ബജറ്റിനൊപ്പം ധനകാര്യ മന്ത്രി തന്നെ അവതരിപ്പിക്കുന്നു എന്നതിനാലാണ്. അത് കഴിഞ്ഞാൽ രൂപയുടെ പിന്മടക്കടവും അനുബന്ധ വിഷയങ്ങളും ബജറ്റിന്‍റെ ഉള്ളടക്കത്തെ സ്വാധീനിക്കും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഒരു വർഷത്തെ സർക്കാർ വരവ് ചെലവു കണക്കുകൾ അവതരണത്തിനും അപ്പുറം സർക്കാർ മുന്നോട്ട് വെയ്ക്കുന്ന വികസന−ക്ഷേമപദ്ധതികളും അനുബന്ധ വിഷയങ്ങളും എങ്ങനെ നടപ്പിൽ വരുത്തണമെന്ന് പറയുന്ന ബജറ്റ് സർക്കാരിന്‍റെ പ്രതിശ്ചയായെയാണ് നമുക്ക് പരിചയപ്പെടുത്തുന്നത്.
മോദി സർക്കാർ അവതരിപ്പുക്കുന്ന ബജറ്റ് അവർ പിന്തുടരുന്ന സാന്പത്തിക നയങ്ങളുടെ തുടർച്ചയായിരിക്കും. രാജ്യത്തെ പൊതു സ്വത്തുക്കൾ സ്വകാര്യവൽക്കരിക്കുവാൻഏതറ്റം വരെ പോകുന്നുവെന്ന് നമ്മൾക്ക് മനസ്സിലാകും.പ്രതിരോധ രംഗത്തും ബാങ്കിംഗ് രംഗത്തും എടുത്ത തീരുമാനങ്ങൾ സ്വകാര്യനയങ്ങളുടെ ഗോഡ് ഫാദർ ആയിരുന്നവൻ പരാജയം ഏറ്റിട്ടും ഇന്നും അദ്ദേഹവും അദ്ധേഹത്തിന്‍റെ പാർട്ടിയും എടുത്തു വരുന്ന നിലപാടുകളെ കടത്തിവെട്ടുന്നതാണ് നിലവിലെ സർക്കാർ തീരുമാനം. അത്തരത്തിൽ അടുത്ത വർഷവും സ്വകാര്യവൽക്കരണത്തിനനുകൂലമായ തീരുമാനങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുവാൻ ഉതകുന്നതാണ് 2017−18 ബജറ്റും.
ഇന്ത്യൻ റെയിൽ, രാജ്യത്തെ സാന്പത്തിക−യാത്രാ രംഗങ്ങളിൽ കൈവരിച്ച മുന്നേറ്റം ഇന്ത്യയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചു. വിഭവങ്ങൾ യൂറോപ്പിലേയ്ക്ക് കടത്തികൊണ്ടുപോകുവാൻ സൗകര്യം ഒരുക്കുന്നതിന് ബ്രിട്ടിഷുകാർ ഒരുക്കിയ റെയിൽ, പിൽക്കാലത്ത് വൈദേശിക വിരുദ്ധ സമരത്തിലും ഇന്ത്യൻ ജനതയുടെ ദേശീയ ബോധത്തിലും വലിയ സ്വാധീനം ചെലുത്തി. ഇന്ത്യൻ സാന്പത്തിക രംഗത്ത് വലിയ പങ്കാളിത്തം വഹിച്ചിരുന്ന ഇന്ത്യൻ റെയിൽ ബജറ്റുകൾ 1924 മുതൽ ബ്രിട്ടിഷുകാർ പ്രത്യേകം അവതരിപ്പിച്ചു പോന്നു. ഇന്ന് രാജ്യത്തെ സാന്പത്തിക രംഗത്ത് റെയിൽവേയുടെ വിഹിതം കുറഞ്ഞുവെങ്കിലും രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ പണിയെടുക്കുന്നു. 13 ലക്ഷം തൊഴിലാളികൾ, 1.12 ലക്ഷം km നീളത്തിൽ പാത. 7220നടുത്ത് തീവണ്ടി ആപ്പീസുകൾ, 12000 യാത്രാ വണ്ടികൾ, 7200 ചരക്കുവണ്ടികൾ, 2.3 കോടി യാത്രക്കാർ. രാജ്യത്തെ ചരക്കു കടത്തിൽ 30%വും റെയിൽ കൈകാര്യം ചെയ്യുന്നു. റോഡുവഴിയുള്ള ഗതാഗതം വലിയ തിരിച്ചടികൾ നേരിടുന്പോൾ പരിസ്ഥിതിക്കും സുരക്ഷക്കും കൂടുതൽ അവസരമുള്ള ഇന്ത്യൻ റെയിൽ രംഗം വലിയ പ്രതിസന്ധിയിലാണ് കാലം മാറിയതറിയാതെയുള്ള പഴഞ്ചൻ വണ്ടികളും വൃത്തിഹീനമായ സംവിധാനങ്ങളും കൂടുതൽ അപകടം വരുത്തിവെയ്ക്കുന്ന അനുഭവവും നമ്മുടെ സർക്കാർ പിന്തുടരുന്ന തെറ്റായ കാഴ്ച്ചപ്പാടിന്‍റെ പ്രശ്നമാണ്. ആഗോളവൽക്കരണ കാലത്ത് തീവണ്ടിയുടെ എണ്ണം വർദ്ധിക്കുന്പോഴും തൊഴിലാളികളെ വെട്ടികുറച്ചും സുരക്ഷിതത്വം ആവശ്യമുള്ള ഇടങ്ങളിൽ പോലും കരാർ തൊഴിലാളികളെ വെച്ചു കൊണ്ടുള്ള തീരുമാനങ്ങൾ തീവണ്ടി യാത്രയെ ദുരിത പൂർണ്ണമാക്കി മാറ്റുന്നു. ആധുനിക വൽക്കരണത്തിന്‍റെ പേരിൽ സ്ഥാപനത്തെ സ്വകാര്യ വൽക്കരിക്കുവാൻ സർക്കാർ കടുത്ത തീരുമാനങ്ങൾ എടുക്കുകയാണ്. തീവണ്ടി ആപ്പീസുകളും പാതയും മറ്റും ദേശിയ-അന്തർദേശിയ സ്വകാര്യ സംരഭങ്ങളെ ഏൽപ്പിച്ചു കൊടുക്കുന്ന ആദ്യ ഇടപെടലുകൾ ഗുജറാത്തിൽ അദാനിക്ക് വേണ്ടി തുടങ്ങികഴിഞ്ഞു. റെയിൽ ബജറ്റുകൾ ധനവകുപ്പ് മന്ത്രി നേരിട്ട് അവതരിപ്പിക്കുന്നതിലൂടെ എന്തെങ്കിലും മാറ്റം റെയിൽ നടത്തിപ്പുകളിൽ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കുവാൻ കഴിയുകയില്ല.
നമ്മുടെ രാജ്യത്ത് വളരെയധികം രാഷ്ട്രീയ ചർച്ചക്ക് വിധേയമായി വരുന്ന നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നു കൊണ്ടിരിക്കെ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് ഇന്ത്യൻ ജനങ്ങളിൽ പെട്ട സാധാരണക്കാരുടെ വിഷയങ്ങളോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് വളരെ പ്രധാനമാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടക്ക് നമ്മുടെ രാജ്യത്ത് വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. ശാസ്ത്രസാങ്കേതിക രംഗത്തെ സ്വാധീനം ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് അവസരം ഒരുക്കി. പുതിയ വികസന മുദ്രാവാക്യങ്ങൾ തന്നെയുണ്ടായി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു എന്ന് സർക്കാർ രേഖകൾ പറയുന്നു. എന്നാൽ ഇന്ത്യയിലെ മധ്യവർഗ്ഗത്തിൽ പെടുന്ന 10% വരുന്ന ഇടത്തരം ആളുകൾക്കും സന്പന്നർക്കും ഏറെ ഗുണപരമായ മുന്നേറ്റം ഉണ്ടാക്കുവാൻ ആഗോളവൽക്കരണം സഹായിച്ചു. എന്നാൽ ആദിവാസികൾ, ദളിതർ, മറ്റു പാർശ്യവൽക്കരിക്കപെട്ടവർ തുടങ്ങിയവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി എന്ന് കാണാം. കാർഷിക രംഗം തളർന്നു. തൊഴിൽ ശാലകൾ അടക്കുകയോ നിർജ്ജീവമാക്കപെടുകയോ ചെയ്തു. ജനങ്ങളുടെ ഭക്ഷ്യ ലഭ്യതയിൽ 500 കലോറി അളവിൽ കുറവുവന്നു എന്നത് ലജ്ജാകരമാണ്. രാജ്യത്തെ വൈദേശിക−പ്രാദേശിക കടബാധ്യതയിൽ വർദ്ധനവ് വലിയ തോതിൽ ഉണ്ടായി. ഓരോ ഇന്ത്യക്കാരനും കാൽ ലക്ഷം വെച്ച് കടക്കാരനായി മാറി. ഇത്തരം പ്രശ്നങ്ങളെ ഗൗരവതാരമായി കാണുവാൻ കോൺഗ്രസ് സർക്കാരിനെ പോലെ ബിജെപിയും തയ്യാറല്ല എന്ന് വ്യക്തമാണ്. ഇവർ വികസനത്തെ GDP യുടെ ത്രാസിൽ തൂക്കുവാൻ ആഗ്രഹിക്കുന്നു. പൊതു സമൂഹത്തിലെ സാധാരണക്കാരായ ഭൂരിപക്ഷക്കാരുടെയും അവകാശങ്ങൾ അംഗീകരിക്കുവാൻ മടിക്കുന്ന സർക്കാരുകൾ സന്പന്നരുടെ വികസന താൽപര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. അങ്ങനെ വികസനത്തിന്‍റെ ഉപഭോക്താക്കളായി സന്പന്നർ മാറുകയും സാധാരണ ജനങ്ങൾ പാപ്പരാകുകയും ചെയ്യന്നു.
നോട്ട് പിൻവലിക്കൽ വലിയ തോതിൽ രാജ്യത്തെ കള്ളപ്പണം അവസാനിപ്പിക്കുവാൻ ഇടം തരുമെന്ന് സർക്കാർ വാദിച്ചു വന്നു. അത് കാർഷിക വിഭവങ്ങളുടെ കൈമ്മാറ്റത്തിൽ തടസ്സങ്ങൾ ഉണ്ടാക്കി. ചെറുകിട രംഗം വലിയ രീതിയിൽ സ്തംഭിച്ചു. പരന്പരാഗത രംഗത്തും പ്രതികൂല അവസ്ഥ വരുത്തി വെച്ചു. എന്നാൽ കള്ളപ്പണം കണ്ടെത്തി രാജ്യത്തെ സമാന്തര സാന്പത്തിക രംഗത്തെ തകർത്ത്, വിലകയറ്റവും അതിന്‍റെ ഭാഗമായ തൊഴിൽ രാഹിത്യവും പരിഹരിക്കുവാൻ എത്ര അവസരങ്ങൾ ഒരുക്കി എന്നതിനെ പറ്റി പ്രധാനമന്ത്രിയും കൂട്ടുകാർ പോലും സംശയത്തിൽ ആണ്.
ലോകത്തെ ഏറ്റവും കൂടിയ തോതിൽ GDP വളർച്ച കാണിച്ചു വരുന്ന രണ്ടാമത്തെ രാജ്യമായ നമ്മുടെ വളർച്ചാ ഗ്രാഫിൽ തിരിച്ചടികൾ ഉണ്ടായികഴിഞ്ഞു. ഒരു പോയിന്റ്ിൽ തന്നെ കുറവുണ്ടായാൽ ഉത്പാദന നഷ്ടം ഒരു ലക്ഷം കോടിയുടെതാണ്. സർക്കാർ കണക്കുകളിൽ ഒരു ശതമാനം കുറവ് വരും എന്ന് സമ്മതിക്കുന്പോൾ വളർച്ചയിൽ 2.5 പോയിന്റ് കുറവുണ്ടാകും എന്ന വസ്തുത വലിയ തിരിച്ചടിയെ സൂചിപ്പിക്കുന്നു. കോർപ്പറേറ്റ് നികുതി കുറയ്ക്കണമെന്നും ഒപ്പം പ്രത്യക്ഷ നികുതിയുടെ സ്ലാബുകൾ ഉയർത്തണമെന്നും അഭിപ്രായമുണ്ട്. ആനുകൂല്യങ്ങൾ കുറച്ചുകൊണ്ട് സർക്കാർ ചെലവുകൾ ചുരുക്കണം എന്ന് സാന്പത്തിക പഠനം പറയുന്നു. universal basic income എന്ന പദ്ധതിയിലൂടെ ഒരു നിശ്ചിത തുക പാവപ്പെട്ടവർക്ക് കൊടുക്കുക എന്ന പ്രഖ്യാപനത്തെ പറ്റി നമ്മൾ കേൾക്കുന്നുണ്ട്. നിലവിലെ ക്ഷേമപദ്ധതികളും ആസൂത്രണ വകുപ്പ് തന്നെ ഒഴിവാക്കുവാൻ തീരുമാനിച്ച ബിജെപി സർക്കാർ ക്ഷേമ പദ്ധതികളെ പ്രോത്സാഹിപ്പിക്കുവാൻ മുതിരുകയില്ല.
രാജ്യത്തെ ആകെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനം സർക്കാർ പ്രതീക്ഷകൾക്ക് വിരുദ്ധമായ ഫലങ്ങൾ ആണ് ഉണ്ടായത്, നാളെകളിലും അത് തുടരുവാൻ സാധ്യത കൂടുതലാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞത് 4 ലക്ഷം മുതൽ 5 ലക്ഷം കോടിവരെ കള്ളപ്പണം ഉണ്ട് എന്നും അതിനെ നികുതി ഘടനയിൽ എത്തിച്ച് വരുമാനം ഉണ്ടാക്കുവാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിച്ചു. മാത്രവുമല്ല കൗണ്ടർ ഫെയ്റ്റ് നോട്ടുകൾ ഇല്ലാതാക്കുന്നതിലൂടെ പണപ്പെരുപ്പവും തീവ്രവാദവും നിയന്ത്രിക്കുവാൻ കഴിയുമെന്ന് സർക്കാർ വാദിച്ചു. അത്തരത്തിൽ വേണ്ടത്ര ഫലം ലഭ്യമായില്ല എന്ന് മാത്രമല്ല പ്രതിസന്ധികൾ പ്രതീക്ഷിച്ചതിലും അപ്പുറത്തേയ്ക്ക് പോയിക്കഴിഞ്ഞു. പിൻവലിക്കപ്പെട്ട നോട്ടുകൾക്ക് തുല്യമായ നോട്ടുകൾ അടിക്കുവാൻ 2000 രൂപ വിലയുള്ള നോട്ടുകൾ കൂടി ഇറക്കി എങ്കിലും പിൻവലിച്ച അത്രയും നോട്ടുകൾ ഇറങ്ങുവാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
ബാങ്കുകളിലേയ്ക്ക് മടങ്ങിവന്ന നോട്ടുകൾ ആകെ കറങ്ങിവന്ന 500, 1000 രൂപയിലെ 97% ആയിരിക്കുന്നു എന്നത് സർക്കാരിനു വലിയ തിരിച്ചടിയുണ്ടാക്കും. അതിനർത്ഥം മടങ്ങിവന്ന പണവും അതിന്‍റെ വഴിയും നിക്ഷേപിച്ചവർ വെളിപ്പെടുത്തുവാൻ തയ്യാറാണ് എന്ന് തന്നെയാണ്. സർക്കാർ പ്രതീക്ഷയിൽ അസാധുവായി മാറുന്ന 4−5 ലക്ഷം കോടി രൂപയിലൂടെ സർക്കാരിന്‍റെ കടബാധ്യത കുറയും എന്നും അതുവഴി കടം വാങ്ങുവാനുള്ള ശേഷി വർദ്ധിക്കും എന്ന് കരുതിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തി
നകം കണ്ടെത്തിയ കള്ളപ്പണത്തിലും അധികം തുക സ്വയം വെളുപ്പിക്കൽ പദ്ധതിയിലൂടെ (65000 കോടി രൂപ) പൊതു ഖജനാവിൽ എത്തിയിട്ടുണ്ട്. ഇതിനർത്ഥം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യത്തെ എല്ലാ ജനങ്ങളും കഴിഞ്ഞ രണ്ടു മാസമായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പകരമായി ഗുണപരമായി വേണ്ടത്ര സമൂഹത്തിന് കിട്ടിയില്ല എന്ന് മാത്രമല്ല വൻകിട പണക്കാർക്കും DLF പോലെയുള്ള ഭൂമി−മറ്റ് ഊഹകച്ചവടക്കാർക്കും എന്തെങ്കിലും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചതായി മനസ്സിലാക്കുവാൻ തക്ക സംഭവങ്ങൾ ഉണ്ടായിട്ടില്ല.
സുപ്രീംകോടതി ഇടപെടലിലൂടെ പ്രവർത്തിച്ചു തുടങ്ങിയ പ്രത്യേക സമിതി ചൂണ്ടിക്കാട്ടിയ ഏറ്റവും വലിയ തട്ടിപ്പ് അദാനിയു
ടെ സ്ഥാപനം നടത്തിയതായിരുന്നു. ദുബൈ വഴി മൗറീഷ്യസിലേയ്ക്ക് കടത്തിയ 5400 കോടിയിലധികം വരുന്ന തുകയ്ക്ക് മൂന്നി
രട്ടി ശിക്ഷ ഏർപ്പെടുത്തുവാൻ സർക്കാരിനു കഴിയും എന്നിരിക്കെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുവാൻ ശ്രമിക്കുന്നു. ഇതിൽ നിന്നും കള്ളപ്പണ വേട്ടയിൽ മോദി സർക്കാരും മുൻ സർക്കാരും തമ്മിൽ അന്തരങ്ങൾ ഇല്ല എന്ന് മനസിലാക്കാം കള്ളപ്പണത്തിനെതിരെ വാളോങ്ങുന്നവർ കൊർപ്പോറേറ്റ് താൽപര്യങ്ങൾക്കായി നിയമങ്ങൾ തന്നെ വളച്ചൊടിക്കുന്നു.
ബാങ്കുകളിൽ എത്തിചേർന്ന 14.97 ലക്ഷം കോടി രൂപ (പിൻവലിച്ച നോട്ടിന്‍റെ മൂല്യം 15.4 ലക്ഷം കോടി) ബാങ്കുകളുടെ ആസ്തിയിൽ വലിയ വർദ്ധനവ് ഉണ്ടാക്കി എന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അത് ബാങ്കിന്‍റെ കണക്കുപുസ്തകത്തിൽ കൂടുതൽ വ്യവഹാരങ്ങളുടെ നീണ്ട പട്ടിക ഉണ്ടാക്കിയിട്ടുണ്ടാകും. നി
ക്ഷേപിച്ച പണത്തിന്‍റെ ഉടമസ്ഥരിൽ 95%വും എത്രയും പെട്ടെന്ന് പണം പിൻവലിക്കുവാൻ അവസരം കാത്തിരിക്കുന്നവരാണ്. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്പോൾ പിൻവലിക്കുന്നതിൽ അതിനു സർക്കാർ നിയന്ത്രണങ്ങൾ ബാധകമായിരിക്കുന്നു എന്ന പുതിയ അനുഭവം ബാങ്ക് ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം എന്ന ധാരണ ജനിപ്പിച്ചു. ഇതു ജനങ്ങളിൽ ബാങ്കുകളെ പറ്റി അവർക്കുണ്ടായിരുന്ന വിശ്വാസ്യതയിൽ ഇടിവ് ഉണ്ടാക്കി.
നമ്മുടെ ചരിത്രത്തിൽ ആദ്യമായി രൂപയുടെ 86% നോട്ടുകളും പിൻവലിച്ച സാഹചര്യത്തിൽ തയ്യാറക്കപ്പെട്ട ഈ വർഷത്തെ ബജറ്റ് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ എന്ന ചോദ്യത്തിന് ഈ ബജറ്റും പഴയകാലത്തേതിൽ നിന്നും വ്യത്യസ്തമല്ല എന്ന് പറയേണ്ടിവരു
ന്നു. ഈ അവസ്ഥ ഒട്ടും തന്നെ മാതൃകാപരമല്ല. നമ്മുടെ നാടിന്‍റെ ശാപമായ കള്ളപ്പണം ഇല്ലാതാക്കുവാനും പ്രത്യക്ഷ നികുതി ഘടനയിൽ നിന്നും അർഹതപെട്ടവർ രക്ഷ നേടുവാൻ എല്ലാപഴുതും അടയ്ക്കുന്ന നിർദേശങ്ങൾ വെയ്ക്കുന്നതിൽ ധനമന്ത്രി നിസ്സംഹതനാണ് എന്നത് കള്ളപ്പണ വിരുദ്ധ പോരാട്ടത്തിലെ ആത്മാർഥത ഇല്ലായ്മ സൂചിപ്പിക്കുന്നു. രാഷ്ട്രീയപാർട്ടികളുടെ സംഭാവനകൾ സ്വീകരിക്കുന്നതി ൽകൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ കുറേ എങ്കിലും പാർട്ടി−പണച്ചാക്കുകൾ തമ്മിലുള്ള പണം കൈമാറ്റങ്ങൾക്ക് നിയന്ത്രണം ഉണ്ടാക്കും. എന്നാൽ ഇത്തരം ബാന്ധവങ്ങൾ എല്ലാം വളരെ രഹസ്യമായി നടക്കുന്നതിനാൽ കാര്യങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.കോർപ്പറേറ്റുകളിൽ നിന്നും പണം വാങ്ങുന്ന
ത് കുറ്റകരമാണെന്ന തരത്തിൽ ഉള്ള ശക്തമായ നിയമങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തയ്യാറല്ല. തെരഞ്ഞെടുപ്പ് ചെലവുകൾ സർക്കാർ വഹിക്കണമെന്ന് തീരുമാനിക്കുവാൻ മടിക്കുന്നധനമന്ത്രി കോർപ്പറേറ്റുകളുടെ നിലവിലെ രാഷ്ട്രീയ ബന്ധങ്ങളെ അവസാനിപ്പിക്കുവാൻ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല എന്ന് വ്യക്തം.
രാജ്യത്തെ കള്ളപ്പണത്തിന്‍റെ നല്ല തോതും പണമല്ലാതെ ജംഗമ വസ്തുവായി സൂക്ഷിക്കുന്ന യാഥാർത്ഥ്യത്തെ കണ്ടുകൊണ്ടു നടപടിയെടുക്കുവാൻ ഉതകുന്ന തീരുമാനങ്ങൾ ഈ ബജറ്റ് എടുത്തിട്ടില്ല. കള്ളപ്പണക്കാർക്ക് എതിരെ ആകെ പറയുന്ന കാര്യം രാജ്യം വിടുന്ന കള്ളപ്പണക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുവാൻ നിയമം ഉണ്ടാക്കും എന്നാണ്. അത്തരം നടപടികൾ എടുക്കുവാൻ ഇപ്പോൾ തന്നെ സാഹചര്യങ്ങൾ നിലവിലുണ്ട്.
രാജ്യത്തെ ഏറ്റവും പ്രധാന വരുമാനം നികുതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് നികുതി പിരിച്ചെടുക്കൽ
കര്യക്ഷമമാക്കുവാൻ ആവശ്യമായി വരുന്ന തുകയിൽ വർദ്‍ധനവ് വരുത്തേണ്ടതുണ്ട് എന്നത് ഒരു സാമാന്യ വിവരമാണ്. എന്നാൽ ഇവിടെ നികുതി പിരിച്ചെടുക്കുവാൻ മാറ്റിവെച്ച തുകയിൽ കുറവ് വരുത്തി ഇരിക്കുന്നു (10000 കോടി). സുപ്രീംകോടതി വക്കീൽ കൂടിയായ ശ്രീ.അരുൺ ജെയ്റ്റ്ലിക്ക് നികുതി വെട്ടിപ്പുകളുടെ നീണ്ട കഥകൾ മനസ്സിലാക്കുവാൻ മറ്റാരെക്കാളും കഴിയും. ബജറ്റ് അവതരണത്തിൽ നികുതി പിരിവിനെ പറ്റി കേവലം
നിസ്സഹായത പ്രകടിപ്പിക്കുകയാണ് മന്ത്രി ചെയ്യുന്നത്. രാജ്യത്തെ നിലവിലെ നികുതി ഘടനയിൽ (income tax) വരുന്ന ജനങ്ങൾ 3.7 കോടി മാത്രം. അതിൽ 99 ലക്ഷം ആളുകളും വരുമാനം 2.5 ലക്ഷത്തിനു താഴെയാണ് എന്ന് അറിയിച്ചവരാണ്. 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിൽ ഉള്ളവർ 1.95 കോടി. 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ 52 ലക്ഷം. 10 ലക്ഷത്തിനു മുകളിൽ വെറും 24 ലക്ഷം ആളുകൾ. ധനമന്ത്രി തന്നെ പറയുന്നു രാജ്യത്തെ കാർ വിപണിയും സ്വർണ്ണ വിപണിയും വിദേശ യാത്രകൾ ചെയ്യുന്നവരുടെ എണ്ണവും നികുതി കൊടുക്കുന്നവരുടെ എണ്ണവുമായി ഒത്തുപോകുന്നില്ല എന്ന്. ഈ ബജറ്റ് ഇത്തരം ആളുകളെ നികുതി ദായകരുടെ പട്ടികയിൽ നിർബന്ധ പൂർവ്വം കൊണ്ടുവരുവാൻ ബോധപൂർവ്വമായി ശ്രമിച്ചിട്ടുണ്ടോ?
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ദുരന്തം ജനങ്ങൾ തമ്മിലുള്ള വരുമാനത്തിൽ ഉണ്ടായിട്ടുള്ള വലിയ അന്തരമാണ്. നാടിന്‍റെ സ്വത്തിൽ 58% വും ഒരു ശതമാനം ആളുകളുടെ കൈയ്യിൽ എന്ന് പറയുന്പോൾ നമ്മുടെ സമൂഹത്തിന്‍റെ അവസ്ഥ വളരെ അനാരോഗ്യകരമാണ് എന്ന് പറയാതെ തരമില്ല. 93% ആളു
കളുടെയും ആസ്തി 10000 ഡോളറിനു താഴെ മാത്രം. 80% ജനങ്ങളുടെയും പ്രതിദിന വരുമാനം 20രൂപക്ക് താഴെയാണ്. ഇങ്ങനെയുള്ള സമൂഹത്തിൽ പണക്കാരനും പാമരനും തമ്മിൽ നിലനിൽക്കുന്ന ഭീകരമായ സാന്പത്തിക അന്തരം ഒഴിവാക്കുവാൻ വേണ്ടനടപടികൾ ആണ് സർക്കാർ കൈക്കൊള്ളേണ്ടത്. എന്നാൽ അത്തരം നിലപാടുകൾ ഈ സർക്കാരിനും ഇല്ല എന്ന് വ്യക്തമാക്കുകയാണ് ഇവിടെ.
നിലവിലെ ആദായ നികുതിദായകർക്ക് കൂടുതൽ ഇളവുകൾ നൽകുകന്നവർ രാജ്യത്തെ 15% ആളുകളെ പുതുതായി പ്രത്യക്ഷ നികുതി ഘടനയിൽ കൊണ്ടുവരുവാൻ തയ്യാറല്ല. ഇവിടെ നികുതി കൊടുക്കേണ്ടവരുടെ വരുമാനപരിധി 2.5 ലക്ഷം എന്നത് 3 ലക്ഷം ആക്കി ഉയർത്തി. ഇവർ ഇനി ആനുകൂല്യങ്ങൾ കഴിച്ച് 2500 രൂപ നികുതി കൊടുത്താൽ മതി. 5 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് നികുതിയിളവുകളായി 12500 രൂപ ലാഭം കിട്ടും. 5 ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ള 76 ലക്ഷം ആളുകളിൽ 56 ലക്ഷവും ശന്പളം പറ്റുന്നവർ ആണ്. 50 ലക്ഷം മുതൽ ഒരു കോടി വരുമാനമുള്ളവർ 30%+10 സർചാർജ്ജും അതിനുമുകളിൽ 15% സർചാർജ്ജും കൊടുക്കണം. എന്നാൽ 500 കോടിക്ക് മുകളിൽ വരുമാനമുള്ള കന്പനിക്ക് 22% നികുതി കൊടുത്താൽ മതി. ചെറുകിടക്കാർ 25% നികുതി കൊടുക്കണം. ഇതിൽ നിന്നും സർക്കാർ ആരുടെ താൽപര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് വ്യക്തമാകുന്നു.
രാജ്യത്തിന്‍റെ ഏറ്റവും വലിയ സന്പത്ത് പ്രകൃതി വിഭവങ്ങൾ ആണ്. (ഇരുന്പ്, ബോക്സൈറ്റ്, ഇൽമനയിറ്റ് തുടങ്ങിയ 6 ഡസ്സനിലധികം) അവ ഇന്ന് ESSAR, വേദാന്ത, TATA തുടങ്ങിയവരും അവരുടെ ദാല്ലാളുകളും കൊള്ളയടിക്കുകയാണ്. ഗോവയിൽ നിന്നുമുള്ള വാർത്തകൾ പറയുന്നത് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഓരോ ഗോവക്കാരനും 10 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഘനനരംഗത്തെ തട്ടിപ്പിലൂടെ (ആകെ 20 ലക്ഷം ജനങ്ങൾx1000000 രൂപ) ഉണ്ടായി എന്ന്. എങ്കിൽ രാജ്യത്തെ ആകെ ഘനന രംഗത്തെ കൊള്ളയുടെ ഭീകരത എന്തായിരിക്കാം.
നികുതിപിരിവിൽ നിന്നും അർഹതപ്പെട്ട ഒരാളെയും മാറി നിൽക്കുവാൻ അനുവദിക്കാത്ത, പ്രകൃതി വിഭവങ്ങൾ മൂല്യവർദ്‍ധിത ഉൽപ്പന്നങ്ങൾ ആക്കി ലോക മാർക്കറ്റിൽ പൊതു താൽപര്യത്തെ മുൻനിർത്തി വിപണനം ചെയ്യുവാൻ മടിക്കുന്ന, അഴിമതികളുടെ അവസരങ്ങൾ എല്ലാം അടയ്ക്കുവാൻ ഇച്ചാശക്തി കാണിക്കാത്ത സർക്കാരുകൾ കേവലം വാചാടോപങ്ങളിൽ മാത്രം ജീവിക്കുന്നവരാണ്. ഇവിടെ ഒരിക്കൽ കൂടി ഇതാവർത്തിച്ചിരിക്കുന്നു.