ഗാന്ധിജിയും ചർക്കയും


ഇ.പി അനിൽ

നുഷ്യജീവി വർ‍ഗ്ഗങ്ങളുടെ അടിസ്ഥാന സ്വഭാവം പ്രകൃതി പ്രതിഭാസങ്ങളോടു പൊരുതി ജീവിക്കുക എന്നതാണ്. അത്തരം പോരാട്ടങ്ങൾ‍ അവർ‍ അറിഞ്ഞും അറിയാതെയും നടത്തിവരുന്നു. എന്നാൽ‍ അവർ‍ നടത്തുന്ന മറ്റൊരു പോരാട്ടം അവന്‍റെ വർ‍ഗ്ഗത്തോട് തന്നെയാണ്. ഇതിലൂടെ ജീവിതം തന്നെ അവനു ബഹുമുഖ സമരമായി തീരാറുണ്ട്. നമ്മുടെ മഹാകവി കുമാരനാശാൻ‍ ബന്ധനത്തെ പറ്റി നടത്തിയ ഉത്ഘണ്ടകൾ‍ ഏറെ അനുഭവിച്ചവരാണ് ഇന്ത്യക്കാർ‍. അവർ‍ നയിച്ച സ്വാതന്ത്ര്യ സമരങ്ങളുടെ ഒരു നൂറ്റാണ്ടിലേറെയുള്ള സമരചരിത്രം ഇന്നും ലോക സ്വാന്ത്ര്യ സമര പ്രവർ‍ത്തകർ‍ക്ക് മാതൃകയാണ്.

ഒരു സമൂഹത്തിനും സമരങ്ങൾ‍ ചെയ്യാതെ മുന്നോട്ടു പോകുവാൻ‍ കഴിയുകയില്ല. നമ്മൾ‍ ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾ‍ നീണ്ട സമരങ്ങളിലൂടെ നേടിയെടുത്തതാണ്. നേടിയ അവകാശങ്ങൾ‍ നിലനിർ‍ത്തുവാനും പുതിയ അവകാശങ്ങൾ‍ സ്വായത്തമാക്കുവാനും മറ്റെന്താണ് മാർ‍ഗ്ഗം?

സമരങ്ങൾ‍ക്ക് വിവിധ രൂപങ്ങൾ‍ ഉണ്ട്. ശത്രുവിന്‍റെ നിലപാടുകൾ‍ സമരത്തിനുള്ള സ്വഭാവത്തെ തീരുമാനിക്കുന്ന ഘടകങ്ങളിൽ‍ പ്രധാനമാണ്. ലോകത്തെ പിടുച്ചു കുലുക്കിയ സമരങ്ങൾ‍ എല്ലാം തന്നെ അധികാരികളുമായി നടത്തിയ ആയുധമെടുത്ത പോരാട്ടമായിരുന്നു. എന്നാൽ‍ അത്തരം സമരങ്ങൾ‍ക്ക് പുതിയ ശൈലികൾ‍ ഇന്ത്യൻ‍ സ്വാത്രന്ത്ര്യ സമരങ്ങൾ‍ക്ക് ഉണ്ടായിരുന്നു. റഷ്യൻ‍ വിപ്ലവം ഒരുക്കിയ പുതിയ ആവേശം യുറോപ്പിൽ‍ മാത്രമല്ല ഇന്ത്യയിലും ഏഷ്യൻ‍ രാജ്യങ്ങളിലും വിപ്ലവ സമരങ്ങൾ‍ക്ക് പുതിയ ആരാധകർ‍ ഉണ്ടായി. വിപ്ലവ പാർ‍ട്ടികൾ‍ രൂപീകരിക്കുവാൻ‍ മടിച്ചവർ‍ ഇടതു രാഷ്ട്രീയ നിലപാടുകളെ സമരമാർ‍ഗ്ഗമായി കണ്ടു. അത് പിൽ‍ക്കാലത്ത് ഈജിപ്റ്റിലും ലങ്കയിലും ഇന്തോനേഷ്യയിലും മതനിരപേക്ഷ സർ‍ക്കാരുകൾ‍ അധികാരത്തിൽ‍ എത്തുവാൻ‍ ഇടനൽ‍കി. യുറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മൊത്തത്തിൽ‍ തൊഴിലാളിവർ‍ഗ്ഗ സ്വഭാവത്തിൽ‍ ഉള്ള സർ‍ക്കാരുകൾ‍ നിലവിൽ‍ വന്നു.

ഇന്ത്യ എന്ന വിപുലമായ വൈവിധ്യങ്ങൾ‍ അടങ്ങിയ നമ്മുടെ നാട്ടിൽ‍ ബ്രിട്ടീഷുകാർ‍ ബംഗാളിൽ‍ അധികാരം ഉറപ്പിച്ച അവസരത്തിൽ‍ തന്നെ അവർ‍ക്കെതിരായ സമരങ്ങളും ആരംഭിച്ചിരുന്നു. സന്യാസി--സൂഫി സംഘങ്ങൾ‍ വൈദേശികർ‍ക്കെതിരായി രംഗത്ത്‌ വന്നു. അതുകഴിഞ്ഞ് സമരത്തിൽ‍ എത്തിയത് സേട്ട്−ബനിയ തുടങ്ങിയ പരന്പരാഗത കച്ചവടക്കാർ‍ ആയിരുന്നു. തുടർ‍ന്ന് ബ്രിട്ടീഷ്‌ ഭരണം മറ്റു നാട്ടു രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചപ്പോൾ‍ അതിനെതിരായി ജനങ്ങളും നാടുവാഴികളും ഒരുമിച്ചു. അതിൽ‍ വളരെ രക്ത രൂക്ഷിതമായി നടന്ന സംഭവമായിരുന്നു ആറ്റിങ്ങലിനടുത്തുള്ള അഞ്ചുതെങ്ങിൽ‍ നടന്നത്. കേരളത്തിൽ‍ ആദ്യമായി ബ്രിട്ടീഷുകാർ‍ക്ക് 1695ൽ‍ അവർ‍ പണിതുയർ‍ത്തിയ കോട്ടകൾ‍ക്ക് എതിരായി കച്ചവടക്കാരും നാട്ടുകാരും സംഘടിതമായിരുന്നു, അത് 1720ൽ‍ ഒരു കലാപമായി മാറി. 140 സായിപ്പൻമാരെ കൊലപ്പെടുത്തിയ ആക്രമണം ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങളിൽ‍ ആദ്യത്തേത് എന്ന് കേരള ചരിത്രത്തിൽ‍ രേഖപ്പെടുത്താം. അതിനു ശേഷം ഡച്ചു വിരുദ്ധ കലാപത്തിൽ‍ അവരെ തോൽ‍പ്പിച്ചത്(1741), അതിനു ശേഷം പഴശ്ശിരാജ നേതൃത്വം കൊടുത്തു നടത്തിയ കോട്ടയം പ്രദേശത്ത് നടന്ന ചെറുത്തുനിൽ‍പ്പ്‌ (1805), വേലുത്തന്പി നടത്തിയ സമരം (1809) ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ‍ നാട്ടു രാജ്യങ്ങൾ‍ നടത്തിയ സമരങ്ങൾ‍ അതിലൂടെ ജന മനസ്സുകൾ‍ കീഴടക്കിയ ജ്ജാൻ‍സി റാണിയും ബഹുദൂർ‍ഷയും മറ്റുള്ളവരും. പഞ്ചാബിലെ വിപ്ലവ സ്വഭാവമുള്ള ചെറുപ്പക്കാർ‍ ഗദർ‍ പാർ‍ട്ടി രൂപീകരിച്ചു നടത്തിയ പ്രവർ‍ത്തനം (1913−19). അതിനു മുന്‍പ് തന്നെ 1885ൽ‍ ഇന്ത്യൻ‍ നാഷണൽ‍ കോൺഗ്രസ് രൂപീകരിച്ചു തുടങ്ങിയ പ്രവത്തനം എല്ലാം അതാതിന്‍റെ സ്വഭാവങ്ങളും സംഭവങ്ങൾ‍കൊണ്ടും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ നാഷണൽ‍ കോൺ‍ഗ്രസിന്‍റെ ജനകീയ നേതാക്കൾ‍ ആയ ലാൽ‍-പാൽ-−താൽ‍ കൂട്ടുകെട്ട് വളരെ ശ്രദ്ധേയമായ സമരങ്ങൾ‍ നടത്തുവാൻ‍ വിജയിച്ചു. അപ്പോഴും ഇന്ത്യൻ സ്വാതനന്ത്ര്യ സമരത്തിൽ‍ ഗാന്ധിജി നേതൃത്ത നിരയിലേയ്ക്ക് എത്തിയ ശേഷം വളരെ വലിയ ജന
കീയ രൂപത്തിലേയ്ക്ക് സംഘടന മാറുവാൻ‍ വിജയിച്ചു.

ഗാന്ധിജിയുടെ ആഫ്രിക്കയിലേക്കുള്ള യാത്ര അദ്ദേഹത്തെ അന്തർ‍ദ്ദേശീയ പൗരൻ‍ ആക്കുന്നതിൽ‍ നല്ല പങ്കാണ് വഹിച്ചത്. ഗാന്ധിജി ചെറിയ ഒരു സമയം തന്‍റെ തൊഴിലിന്‍റെ ഭാഗമായി അവിടെ എത്തി കോടതി വ്യവഹാരങ്ങൾ‍ നടത്തി മടങ്ങിപോകം എന്നാണ് കരുതിയിരുന്നത് എങ്കിലും അദ്ദേഹം നീണ്ട 21 (1893-1914) വർ‍ഷങ്ങൾ‍ അവിടെ പ്രവർ‍ത്തിച്ചു. ആ സമയത്ത് അദ്ദേഹം നടത്തിയ ആഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവകാശങ്ങൾ‍ നേടി എടുക്കുവാൻ‍ നടത്തിയ ശ്രമങ്ങൾ‍ അദ്ദേഹത്തിന് പിൽ‍ക്കാലത്ത് ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ‍ നയിക്കുവാൻ‍ വലിയ പാഠങ്ങൾ‍ പകർ‍ന്നു കൊടുത്തു. ഗാന്ധിജി ബ്രിട്ടീഷുകാർ‍ പങ്കാളിത്തം വഹിച്ച യുദ്ധത്തിൽ‍ പരിക്കേറ്റു വീഴുന്ന ബ്രിട്ടിഷുകാരെ ശിശ്രൂഷിക്കുവാൻ‍ പങ്കളിയാകുന്പോൾ‍ യുദ്ധാനന്തരം ബ്രിട്ടിഷുകാർ‍ക്ക് ഇന്ത്യക്കരോട് ഭേദപ്പെട്ട രീതിയിൽ‍ പെരുമാറും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷകൾ‍ക്ക് വിരുദ്ധമായി ബ്രിട്ടീഷുകാർ‍ അവരുടെ നിലപാടുകൾ‍ കടുപ്പിക്കുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള മറ്റൊരു യുദ്ധത്തിൽ‍ സ്വന്തം രാജ്യത്തെ ഭരണാധിപർ‍ക്കായി യുദ്ധമുഖത്ത് (ക്രിമീയൻ‍ യുദ്ധം) പങ്കെടുക്കേണ്ടി വന്നതിൽ‍ നിരാശനായി മാറിയിരുന്നു വിശ്വസാഹിത്യകാരനായ ലിയോ ടോൾ‍സ്റ്റോയ്‌. ടോൾ‍സ്റ്റോയ്‌ സമരങ്ങളെ എങ്ങനെയാണു രൂപപ്പെടുത്തേണ്ടത് എന്ന വിഷയത്തിൽ‍ ഇന്ത്യയുടെ വിമോചന സമരങ്ങൾ‍ രാജ്യത്തിനു പുറത്ത് സജീവമാക്കുന്നതിൽ‍ താരക് നാഥ് വളരെ പ്രധാന പങ്കുവഹിച്ചു. ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളിൽ‍ അക്രമങ്ങൾ‍ക്കും പങ്ക് ഉണ്ടാകുന്നതിൽ‍ തെറ്റില്ല എന്ന തരത്തിലുള്ള താരക് നാഥന്‍റെ വാദത്തെ വിമർ‍ശിച്ചു കൊണ്ട് ടോൾ‍സ്റ്റോയ്‌ നടത്തിയ കത്തിടപാടുകൾ‍ (A letter to a Hindu) ഗാന്ധിജിയെ നന്നായി സ്വാധീനിച്ചു. ആഫ്രിക്കയിൽ‍ നിന്നും ഇംഗ്ലണ്ടിൽ‍ എത്തിയ ഗാന്ധിജി (1909) അവിടെ മദൻ‍ലാൽ‍ ഡിംഗ ചില മാസങ്ങൾ‍ക്ക് മുന്‍പ് സർ‍.കർ‍സ്സനെ കൊലചെയ്ത വിഷയത്തിൽ‍ നടന്ന ഇന്ത്യക്കാർ‍ക്കിടയിലെ ചർ‍ച്ചയിൽ‍ സജ്ജീവമായി ഇടപെട്ടു. അവിടെ വെച്ച് ഗാന്ധിജി ടോൾ‍സ്റ്റോയയുടെ കത്ത് ശ്രദ്ധിക്കുകയും അഹിംസയുടെ പ്രാധാന്യം ഗൗരവതരമായി ചർ‍ച്ചക്ക് വിധേയമാക്കുകയും ചെയ്തു. അങ്ങനെ ഗാന്ധിജി ടോൾ‍സ്റ്റോയുമായി നീണ്ട കത്തിടപാടുകൾ‍ നടത്തി. ടോൾ‍സ്റ്റോയുടെ രചനകൾ‍ മുന്നോട്ട് വെച്ച അഹിംസയുടെ മാർ‍ഗ്ഗങ്ങൾ‍ സ്വാംശീകരിച്ചുകൊണ്ട് അദ്ദേഹം പിൽ‍കാലത്തെ പ്രവർ‍ത്തനങ്ങൾ‍ക്ക് അഹിംസയുടെ മാർ‍ഗ്ഗങ്ങളിൽ‍ ഉറച്ചു നിന്നു. ടോൾ‍സ്റ്റോയ്‌ യുടെ നാമധേയത്തിൽ‍ സ്ഥാപിച്ച വിശലമായ ടോൾ‍സ്റ്റോയ്‌ കൃഷിസ്ഥല(1000ഏക്കർ‍)വും അവിടുത്തെ അദ്ദേഹത്തിന്‍റെ സുഹൃത്ത് കോളൻ‍ ബച്ചും ലോകത്തെ വിവിധ രാജ്യങ്ങളിൽ‍ നിന്നുള്ള 50 മുതിർ‍ന്ന പൗരൻമാരും 30 കുട്ടികളും ഗാന്ധിജിയുടെ പിൽ‍ക്കാല സമരങ്ങൾ‍ക്ക് ദിശാബോധം നൽ‍കി. ഗാന്ധിജി സ്വീകരിച്ച അഹിംസാമാർ‍ഗ്ഗം അതിന്‍റെ ഭാഗമായ സത്യാഗ്രഹ സമരം, കുറ്റങ്ങൾ‍ സാമൂഹികമാണെന്നും കുറ്റവാളികളെ അല്ല കുറ്റത്തെയാണ്‌ എതിർ‍ക്കേണ്ടത് എന്ന നിലപാടുമൊക്കെ രൂപപ്പെടുത്തുന്നതിൽ‍ ഗാന്ധിജിക്ക് അടിത്തറ ഉണ്ടാക്കുന്നതിൽ‍ ടോൾ‍സ്റ്റോയ്‌ school of thougt വളരെ പ്രധാന സംഭാവന നൽ‍കിയിട്ടുണ്ട്.

ഇന്ത്യയിൽ‍ മടങ്ങി എത്തിയ ഗാന്ധിജി(1915) രാജ്യത്താകെ സഞ്ചരിക്കുകയും കോൺ‍ഗ്രസ് പ്രവർ‍ത്തനത്തിൽ‍ മുഴുകുകയും ചെയ്തു. അപ്പോഴേക്കും കോൺ‍ഗ്രസ് പാർ‍ട്ടിക്ക് കാൽ‍ നൂറ്റാണ്ട് വയസ്സ് കഴിഞ്ഞിരുന്നു. തിലകനും ആനിബസന്‍റ്ും മറ്റുള്ള നേതാക്കളും സജീവമായി പ്രവർത്തിച്ചു വന്ന കോൺ‍ഗ്രസ്സിൽ‍ സൗത്ത് ആഫ്രിക്കയിൽ‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തിവന്ന ഗാന്ധിജിയുടെ സാന്നിദ്ധ്യം ഒരു മുതൽ‍ കൂട്ടായി തീരുക സ്വാഭാവികമാണ്.

1915 മുതൽ 1948 Jan 30 വരെയുള്ള ഗാന്ധിജിയുടെ ജീവിതം ഇന്ത്യൻ സ്വാതന്ത്രസമരത്തിനു മാത്രമല്ല ലോകത്തെ മറ്റു വിമോചന സമരങ്ങളെയും വളരെയധികം സ്വാധീനിച്ചു വന്നു. മാർട്ടിൻ ലൂതർ കിംഗ് ഉം (Jr), നെൽസൺ മണ്ഡേലയും ഗാന്ധിജിയുടെ രാഷ്ട്രീയ ശിഷ്യന്മാരായിരുന്നു എന്നു പറയാം. മുല്ലപ്പൂ വിപ്ലവത്തെ തുടർന്ന് വിവിധ അറേബ്യൻ രാജ്യങ്ങളിൽ നടന്ന സമരങ്ങളിൽ ഗാന്ധിജി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളും പ്രത്യേകം പരിഗണിക്കപ്പെട്ടത് സ്വാഭാവികമാണ്.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിലനിന്ന പരന്പരാഗത ജന്മി, നാടുവാഴിത്തത്തെ തങ്ങളുടെ കച്ചവട താൽപര്യത്തിനായി മാറ്റങ്ങൾക്കു വിധേയമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം റായിറ്റുവാരി, ജ്ജമീം താർ സംവിധാനങ്ങളിൽ കൊണ്ടുവന്ന് നികുതി ഘടനയെ ആധുനീകരിച്ചു. കപ്പം പിരിക്കുവാനുള്ള അവകാശങ്ങൾ പതിച്ചു നൽകി. തൊഴിൽ ഉടമകൾക്കായി അടിമവ്യാപാരാത്തെ വിലക്കി. നാണ്യവിളകൃഷിയെ പ്രാത്സാഹിപ്പികയും എേസ്റ്ററ്റുകൾ ആരംഭിക്കുകയും ചെയ്തു.(കഞ്ചാവു മുതൽ റബ്ബറും തേയിലയും മറ്റും) വിദ്യാഭ്യസത്തെ നാട്ടറിവുകൾക്കും പരന്പരാഗത ശൈലികൾക്കും പുറത്തേക്ക് എത്തിച്ചു. റോഡുകൾ, റെയിലുകൾ വികസിപ്പിച്ചു. വാർത്താവിനിമയ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അങ്ങനെ ഈസ്റ്റ് ഇന്ത്യ കന്പനിയുടെ വ്യാപാരം വർദ്ധിച്ചു. ലോകത്തെ മൊത്തം ഉൽപാദനത്തിൽ (GNP) യിൽ 10% പങ്കാളിത്തം ഇന്ത്യക്കുണ്ടായിരുന്നു. ( ഇന്നത് 1.5% മാത്രം) പക്ഷേ പട്ടിണി മരണങ്ങളിലൂടെ അരക്കോടിയാളുകൾ ഇവിടെ മരണപ്പെട്ടിരുന്നു.

ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇന്ത്യക്കാരുടെ പരന്പരാഗത ജീവിതത്തെ തങ്ങൾക്കായി ശരിപ്പെടുത്തിയപ്പോൾ ഫലത്തിൽ പഴയ കാലത്തെ പലതും തകർത്തെറിയുകയും പകരം ദേശീയ ജീവിതങ്ങൾക്ക് മുന്നോട്ടു കുതിക്കുവാൻ ആവശ്യമായ മാർഗ്ഗങ്ങളിൽ വിലങ്ങുകൾ തീർക്കുകയും ചെയ്തു.

ഗാന്ധിജി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലേയ്ക്ക് ഉയരുന്നതിനു മുന്പ് ഗദർ പാർട്ടി നടത്തിയ വിപ്ലവ പ്രവർത്തനങ്ങൾ ഭഗത് സിംഗിനെയും കൂട്ടരെയും ശത്രുവിനെതിരായി ആയുധമെടുത്തു പോരാടുവാൻ പ്രാപ്തമാക്കി. ബ്രിട്ടീഷുകാർക്കെതിരായ സമാധാനപരമായ പ്രതിഷേധത്തെ (ജാലിയൻ വാലാബാഗ്) കൂട്ടക്കുരുതിയിലൂടെ അടിച്ചൊതുക്കുവാൻ ശ്രമിച്ചതിനെതിരായി ജനങ്ങൾ നടത്തിയ പ്രക്ഷോഭങ്ങളിൽ പെട്ട് (ചൗരി ചൗര)ജനങ്ങൾ പോലീസ് േസ്റ്റഷൻ ആക്രമിച്ചു. ആക്രമണത്തിലും കൊലയിലും പ്രതിഷേധിച്ച് ഗാന്ധിജി സമരങ്ങൾ നിർത്തിവെക്കുവാൻ ആഹ്വാനം നൽകി. (Donot hate Criminal But Criminalism)

1920 മുതൽ സ്വാതന്ത്ര്യ സമരങ്ങൾ പുതിയ മുദ്രാവാക്യങ്ങളുമായി കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിച്ചേർന്നു. രാഷ്ട്രീയ ശത്രുവിനെതിരായ സമരങ്ങൾ നിത്യജീവിതത്തിലും നിരന്തരം നടത്താം എന്ന് അദ്ദേഹം തെളിയിച്ചു .അതിൽ പ്രധാനമായും ഊന്നൽ നൽകിയത് ഗ്രാമ സ്വരാജ് എന്ന സങ്കൽപങ്ങൾക്കാണ്. ഒരു സമൂഹം സ്വതന്ത്രമായി നില നിൽക്കണമെങ്കിൽ അവർ പരമാവധി ആവശ്യങ്ങളെ പരമാവധി സ്വന്തം ചുറ്റുപാടുകളിൽ നിന്നും കണ്ടെത്തെണ്ടേതുണ്ട് എന്ന ന്യായം എക്കാലത്തും പ്രസക്തമാണ്. ബ്രിട്ടീഷ് ഭരണം തങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾക്കായി നടപ്പിലാക്കിയ തീരുമാനങ്ങൾ നമ്മുടെ തുണി വ്യവസായത്തെയും മറ്റു പരന്പരാഗത രീതികളെയും തകർക്കുന്നതായിരുന്നു. ജനങ്ങൾ ഭൂമിക്കു കരം മാത്രമല്ല ഉപ്പിനും മറ്റും നികുതി കൊടുക്കണമെന്ന നിയമത്തെ ഒരു പ്രത്യേക പരിപാടിയിലൂടെയല്ല ഗാന്ധിജിയും കൂട്ടരും (നിത്യജീവിതം കൊണ്ട്) പ്രതിരോധിച്ചത്.

ലോകത്ത് വ്യവസായ അടിസ്ഥാനത്തിൽ തുണികൾ നിർമ്മിച്ച് കയറ്റുമതി ചെയ്തു വന്നതിൽ ഹാരപ്പ-മോഹൻജതാരോ സംസ്കാരത്തിന് മുന്തിയ സ്ഥാനം ഉണ്ടായിരുന്നു. 5000 വർഷങ്ങൾക്കു മുന്പും ചർക്ക ഒരായുധമായിരുന്നു. ഇന്ത്യയിലെ തുണി വ്യവസായം കോടി ജനങ്ങൾക്കു തൊഴിൽ നൽകി. അതിനാവശ്യമായ പരുത്തി കൃഷി മറ്റൊരു വലിയ വിഭാഗം ജനങ്ങൾക്ക് ഉപജീവന മാർഗ്ഗമായിരുന്നു. ലോകത്തെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്തയും ധാക്കയും സ്ഥാനം നേടി. ബ്രിട്ടീഷ് ഭരണത്തോടെ രാജ്യത്തെ പരുത്തി കൃഷി തോട്ടങ്ങളിൽ നിന്നും മാഞ്ചസ്റ്ററിലേയ്ക്കും ഗ്ലാസ്കോയിലെക്കും പരുത്തി കൊണ്ടു പോയി വ്യവസായ അടിസ്ഥാനത്തിൽ ഉൽപ്പാദനം നടത്തി ഇന്ത്യൻ മാർക്കറ്റിൽ തുണികൾ എത്തിച്ചു. ഈ പ്രതിസന്ധിയെ മറികടക്കുവാൻ ഗാന്ധിജിയുടെ നേതൃത്വത്തിൽ നൂൽനൂറ്റ് അതിൽ നിന്നും ഖാദി തുണികൾ ഉണ്ടാക്കി, അത് വിദേശ ഉൽപ്പന്നത്തിന് പകരം വെയ്ക്കുന്ന സമര രീതി നടപ്പിൽ വരുത്തി.

1930കളിൽ ബ്രിട്ടീഷ് വിരുദ്ധ സമരം നിസ്സഹരണത്തിൽ നിന്നും നിയമ ലംഘനത്തിന്റെ ഘട്ടത്തിൽ എത്തി. നികുതികൾ ബഹിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ഉപ്പ് സ്വയം വറ്റിച്ച് ബ്രിട്ടീഷ് നിയമത്തെ വെല്ലുവിളിക്കുവാനായി ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്നും ദണ്ധി കടപ്പുറത്തേയ്ക്ക് 21 ദിവസം നീണ്ട പദയാത്ര നടത്തി. അവിടെ കൂടിയ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കടൽവെള്ളം വറ്റിച്ച് ഉപ്പു കുറുക്കി അന്നത്തെ ഇന്ത്യൻ നിയമത്തെ വെല്ലുവിളിച്ചു.

1940ൽ എത്തുന്പോഴേയ്ക്കും ബ്രിട്ടൻ ഇന്ത്യ വിടുക എന്ന ആഹ്വാനം അറിയിക്കുന്ന Quit India പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. 1941 ആഗസ്റ്റ് 9ന് സമരം ആരംഭിച്ചു. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ അടങ്ങുന്ന ചേരിക്കേറ്റ പരാജയം, സോഷ്യലിസ്റ്റു റഷ്യ നേതൃത്വം കൊടുത്ത യുദ്ധമുന്നണിയുടെ വിജയം, ഇംഗ്ലണ്ടിലെ ലേബർ പാർട്ടിയുടെ തീരുമാനങ്ങൾ ഇവക്കെല്ലാം ഉപരിയായി യുദ്ധം വരുത്തിവെച്ച പട്ടിണിയും തൊഴിൽ രാഹിത്യവും വിലക്കയറ്റവും ഒത്തുചേർന്നപ്പോൾ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ മാനിക്കാതിരിക്കുവാൻ ബ്രിട്ടന് കഴിയുമായിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ദേശീയ തലത്തിലുള്ള ആദ്യ ഘട്ടമായി പരാമർശിക്കുന്ന ഒന്നാം സ്വാതന്ത്രസമരത്തിൽ നാടുവാഴികളും വിവിധ ജാതി മത ഗോത്രങ്ങളും ഒറ്റകെട്ടായി അണിനിരന്നു. ഭാവിയിൽ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടൺ മത ജാതി സംഘടനകളെ മുന്നിൽ നിർത്തി വർഗ്ഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പശു മാംസം 1877ൽ യുപിയിൽ വർഗ്ഗീയ സംഘർഷങ്ങൾക്ക് വേദിയൊരുക്കി. അതിനു ശേഷം വന്ദേമാതരത്തെ ദേശീയഗാനമായി മാറ്റുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുവാൻ ഹിന്ദു മതമൗലിക വാദികൾ മടിച്ചില്ല. 40കൾ ആകുന്പോഴേയ്ക്കും രാമജന്മഭൂമിയെ മുന്നിൽ നിർത്തി പദ്ധതികൾ ഉണ്ടാക്കി. ഇതിനു മുന്പ് തന്നെ ആര്യസമാജ പ്രവർത്തകർ ഹൈന്ദവതയിലേയ്ക്ക് ജനങ്ങളെ എത്തിക്കുവാനുള്ള (ഘർവാപസികൾ ആരംഭിച്ചു).

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണ സമയത്തും ത്രിവർണ്ണ പതാകയെ ദേശീയ ചിഹ്നമായി അംഗീകരിക്കുന്നതിലും പരസ്യമായി എതിർ പ്രചരണം സംഘടിപ്പിച്ച ഹിന്ദു ഹാസഭയും ആർ.എസ്.എസ്സും ചാതുർവർണ്യത്തിലെ വ്യവസ്തയോടെ കൂറുപുലർത്താത്ത ഒന്നിനെയും ദേശീയതയുടെ ഭാഗമായി പരിഗണിക്കുവാൻ കഴിയില്ല എന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

ജനുവരി 30 ഇന്ത്യയെ സംബന്ധിച്ച് രക്തസാക്ഷി ദിനമാണ്. മഹാത്മജിയെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ വെച്ചു വെടിവെച്ചുകൊന്നവർ പലകുറി പറഞ്ഞു വന്നത് ഗാന്ധിജി പാകിസ്ഥാൻ ചാരനും ഹൈന്ദവ രാഷ്ട്രീയത്തെ അംഗീകരിക്കാതെ ഇന്ത്യയെ സെക്യുലർ പശ്ചാത്തലത്തിൽ നയിക്കുന്ന ഹിന്ദു വിരുദ്ധനുമാണ് എന്നായിരുന്നു. ഗാന്ധിജിയുടെ നെഞ്ച് പിളർത്തിയ വെടിയുണ്ടകൾക്ക് പിന്നിൽ പ്രവർത്തിച്ച ശക്തികളുടെ ആരാധകർ ചർക്കയ്ക്കു പിന്നിൽ ഇരുന്നു ചക്രം തിരിക്കുന്പോൾ ഫാസിസം എങ്ങനെയാണ് മതനിരപേക്ഷ-സോഷ്യലിസ്റ്റ്-ജനാധിപത്യ ഇന്ത്യയെ അട്ടിമറിക്കുന്നത് എന്ന് ഗൗരവതരമായി മനസ്സിലാക്കേണ്ടതുണ്ട്.

You might also like

Most Viewed