ദേശീയതയും ദേശീയ ഗാനവും


ഇ.പി അനിൽ 

ലിപ്പോ എന്ന സിറിയൻ‍ നഗരത്തിൽ‍ ആയിരക്കണക്കിന് ജനങ്ങൾ‍ കൊല്ലപ്പെടുന്നതും ലക്ഷക്കണക്കിന്‌ ജനങ്ങൾ‍ പലായനം ചെയ്യുവാൻ‍ നിർ‍ബന്ധിതമാകുന്നതും ഭരണ കർ‍ത്താവായ ശ്രീ. ആസാദിന്‍റെ ഭാഷയിൽ‍ രാജ്യത്തെ രക്ഷിക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. മ്യാന്മർ‍ എന്ന ബുദ്ധിസ്റ്റ് രാജ്യത്തെ ന്യൂനപക്ഷ സമുദായക്കാരായ രോഹിംഗാ വിഭാഗത്തെ മൃഗീയമായി ആക്രമിച്ചു കൊല്ലുന്നവർ‍ ദേശീയതയെ മുൻ‍ നിർ‍ത്തിയാണ് സംഭവത്തെ ന്യായീകരിക്കുന്നത്.

ദേശിയതയെ ഒരായുധമായി ഉപയോഗപ്പെടുത്തി പ്രക്ഷോഭങ്ങൾ‍ നടത്താത്തവരായിട്ടുള്ള  ഒരു ജനസമൂഹവും നമ്മുടെ ഇടയിൽ‍ ഇല്ല.  (ദേശീയതയെ മുന്നിൽ‍ നിർ‍ത്തി അധികാരത്തിൽ‍ തുടരാത്തവരായ ഒരു ഭരാണാധിപനും നമ്മുടെ ഇടയിൽ‍ ഇല്ല). ലോകത്തെ വിവിധ  സമൂഹങ്ങൾ‍ വിവിധ താൽ‍പര്യങ്ങളാൽ‍ പ്രചോതിതമായി വിവിധ സാഹചര്യങ്ങളിൽ‍ ജീവിക്കുന്പോൾ‍ അവർ‍ കണ്ടെത്തുന്ന സ്വത്തബോധത്തിൽ‍ പ്രധാനമായി പ്രവർ‍ത്തിക്കുന്ന ആശയവും അതിന്‍റെ ഭാഗമായ അധികാരവും ദേശിയതയുടെ പേരിൽ‍ ആണ് സജ്ജീവമാകുന്നത്. ദേശീയതകൾ‍ ആരംഭിക്കുന്നത് ഭരണകൂടങ്ങൾ‍ നിലവിൽ‍ വന്നതിനു ശേഷമാണ്. അതിനു മുന്‍പ് ഗോത്രങ്ങൾ‍ അവരുടെ പ്രത്യേകതകളെ മാനിക്കുവാൻ‍ അവരുടെ teritoryകളുടെ അതൃത്തികൾ‍ തീർ‍ത്ത് അവിടെ അവരുടെതായ ഒരു ലോകം സൃഷ്ടിച്ചു വന്നിരുന്നു. കോളനികൾ‍ രൂപം കൊണ്ടതിനു ശേഷം ദേശീയതയ്ക്ക് പുതിയ അർത്ഥങ്ങൾ‍ ഉണ്ടായി. അവ കൂടുതൽ‍ തലങ്ങളിലേക്ക് വ്യാപിച്ചു. ഒരേസമയം സാമൂഹിക സുരക്ഷിതത്വവും അതേസമയം ജനങ്ങളുടെ മുകളിൽ‍ അധികാര ദണ്ടും പ്രയോഗിക്കുന്ന സ്ഥാപനമായി അതു മാറി.

മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമായി വികസിച്ചു വന്ന ജനാധിപത്യവും അതിന്‍റെ പ്രാദേശിക രൂപമായ ദേശീയ സർ‍ക്കാരുകളും  അതിന്‍റെ driving forceആയി പ്രവർ‍ത്തിക്കുന്ന ദേശിയതയും അകത്തുനിന്നും പുറത്തു നിന്നും നിയന്ത്രിക്കുവാൻ അതിന്‍റെ പ്രയോക്താക്കൾ‍ക്ക് എക്കാലവും കഴിയുന്നുണ്ട്. അപ്പോഴും സമൂഹത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പുകൾ‍ക്ക് അവർ‍ പൂർ‍ണ്ണമായും തടസ്സം നിൽ‍ക്കുന്നില്ല. ഫ്രഞ്ച് വിപ്ലവത്തിൽ‍ മുഴങ്ങി കേട്ട ആശയങ്ങൾ‍ ലോകത്തെ എക്കാലത്തെയും സാക്ഷാത്കരിക്കേണ്ട സ്വപ്നങ്ങളാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന മൂന്ന്‍ വാക്കുകൾ‍ പിൽ‍കാലത്ത് മാർ‍ക്സ്, കാഫ്കെ, ബർണാഡ്ഷാ തുടങ്ങിയ എല്ലാ രാഷ്ട്രീയ−സാംസ്‌കാരിക−സാമൂഹിക പ്രവർ‍കരെയും സ്വാധീനിച്ചു. അവരുടെ പ്രവർ‍ത്തനങ്ങൾ‍ പിൽ‍കാലത്ത് വരുത്തിയ പരിവർ‍ത്തനങ്ങൾ‍ക്ക് പ്രചോദനം മുകളിൽ‍ മുഴങ്ങിയ വരികൾ‍ ലോകത്തിനു നൽ‍കുവാൻ‍ സാധ്യതയുള്ള മാനവികതയായിരുന്നു. മുതലാളിത്തം പരുക്കനും ചിലപ്പോൾ‍ മര്യാദയുടെ അംഗികൾ‍ അണിഞ്ഞും പ്രവർ‍ത്തിച്ചുകൊണ്ടിരിക്കുന്പോൾ‍ അവിടെ ജനാധിപത്യവും അതിനൊപ്പം ദേശീയ സങ്കൽ‍പ്പവും രൂപത്തിലും ഭാവത്തിലും മാറി മറിഞ്ഞിട്ടുണ്ട്. ക്ഷേമ രാഷ്ട്രത്തിൽ‍ നിന്നും അടിയന്തിരാവസ്ഥയും ഫസ്സിസം പോലും ഉണ്ടായത് മുതലാളിത്ത പരിസരങ്ങൾ‍ പരിക്കുകൾ‍ ഇല്ലാതെ സംരക്ഷിക്കുവാൻ‍ വേണ്ടിയായിരുന്നു.

കോളനി രാജ്യങ്ങൾ‍ ഉണ്ടാക്കി നിലനിർ‍ത്തിയ രാജ്യങ്ങൾ‍ തന്നെയാണ് ജനാധിപത്യ മാതൃകകളെ കണ്ടെത്തി രംഗത്ത്‌ കൊണ്ടുവന്നത്. അന്നവർ‍ ലോകത്തോടു പറഞ്ഞത് ഇതിനുള്ള കഴിവും അത് നേടിയെടുക്കുവാനുള്ള യോഗ്യതയും അത്തരം നാട്ടുകാർ‍ക്കില്ല എന്നുമാണ്. (white men burden) കാലം മാറിയപ്പോൾ‍ അധികാരം ഒഴിയേണ്ടിവന്ന സാഹചര്യത്തിൽ‍ പുതിയ ന്യായങ്ങൾ‍ അവർ‍ ലോകത്തെ പഠിപ്പിക്കുവാൻ‍ ശ്രമിച്ചു. സന്പന്ന രാജ്യങ്ങളുടെ മൂലധനം വാങ്ങി നിങ്ങൾ‍ നിങ്ങളുടെ പുതുലോകം തീർ‍ക്കണമെന്ന്. നിങ്ങളുടെ കൃഷിയിലും  വിദ്യാഭ്യാസത്തിലും ഞങ്ങൾ‍ മുന്നിൽ‍ വെക്കുന്ന മാതൃകകളെ നിങ്ങൾ‍ നടപ്പിൽ‍ വരുത്തണമെന്ന്. (Green revolution, DPEP etc.) അതിനു തയ്യാറാകാത്തവരെ നിലയ്ക്ക് നിർ‍ത്തുവാൻ‍ ഞങ്ങൾ‍ ഉണ്ടാക്കുന്ന കുരുക്കുകളിൽ‍ നിങ്ങൾ‍ അഭയം തേടണമെന്ന്. ചുരുക്കത്തിൽ‍ ജനാധിപത്യവും അനുബന്ധ വ്യവഹാരങ്ങളും എവിടെ തുടങ്ങി എവിടെ അവസാനിക്കണമെന്ന് മുതലാളിത്തം തീരുമാനിക്കുവാൻ‍ വിജയിച്ചു. അതിന്‍റെ ഭാഗമായി ജാതി-മതം, (ഇന്ത്യ മുതലായ ഇടങ്ങളിൽ‍) വംശീയത, (പ്രധാനമായി ആഫ്രിക്കൻ‍ രാജ്യങ്ങളിൽ‍) പ്രാദേശികത തുടങ്ങിയ ഒട്ടു മിക്ക രീതികളും അവരുടെ കൈകളിലെ കരുക്കളായി പ്രവർ‍ത്തിച്ചു.

ഇന്നത്തെ ഇന്ത്യയുടെ ദേശീയ അതിരുകളും അതിന്‍റെ സജീവമായ പരിസരങ്ങളും പ്രയോഗത്തിൽ‍ എത്തിച്ചതിൽ‍ ബ്രിട്ടീഷ്‌ ഭരണം വളരെ പ്രധാന പങ്കുവഹിച്ചു.അവരുടെ അധികാരം ഉറപ്പിക്കുവാൻ‍ സൃഷ്ടിച്ച അതിരുകൾ‍ സർ‍ക്കാർ‍ സംവിധാനങ്ങൾ‍, പട്ടാളവും പോലീസും വിദ്യാഭ്യാസ പദ്ധതികളും ഒക്കെ മാറ്റങ്ങൾ‍ക്ക് വിധേയമായി എങ്കിലും അവരുടെ അടിസ്ഥാന സ്വഭാവത്തിൽ‍ എന്തു പരിവർ‍ത്തനമാണ് ഉണ്ടായത്? ദേശീയത വളരെ സജ്ജീവമായി മാറുന്നത് അതിന്‍റെ യഥാർ‍ത്ഥ ജനതക്ക് മുകളിൽ‍ മറ്റൊരു കൂട്ടർ‍ കടന്നാക്രമണം നടത്തുന്പോഴും ജനങ്ങളുടെ terittoryയെ തന്നെ അപഹരിക്കുന്പോഴുമാണ്. ആധുനിക ഇന്ത്യയെ അടക്കി വാണ പോർ‍ച്ചുഗൽ‍, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ്‌ രാജ്യക്കാർ‍ക്ക് എതിരായ ജനകീയ വികാരം പല രൂപത്തിൽ‍ പ്രവർ‍ത്തിച്ചിരുന്നു. പഴയകാല നടോടികഥകൾ‍ മുതൽ‍ ദൈവവും മതവും ജാതിയും ഭാഷയും വസ്ത്രവും ഉത്സവവും ഉപ്പും നമ്മുടെ സമര രൂപങ്ങൾ‍ ആയിമാറി. അവക്ക് പുതിയ അർത്ഥങ്ങളും ധർ‍മ്മങ്ങളും ചരിത്രവും ഉണ്ടായി. അവയിൽ‍ നിന്നും പുതിയ മിത്തുകൾ‍ തന്നെ രൂപം കൊണ്ടു.

ക്രിസ്തുവിനു മുന്‍പ് ഇന്ത്യൻ‍ ഭൂഖണ്ടത്തിൽ‍ വലിയ മാറ്റങ്ങൾ‍ക്ക് അടിത്തറ ഒരുക്കിയ ബുദ്ധമതപ്രചരണം ഒരു ജീവിത(ഭരണ)രീതിയായി നടപ്പിൽ‍ കൊണ്ടുവന്നതും പിൽ‍കാലത്ത് ചരിത്രമായി മാത്രം തുടർ‍ന്ന ബുദ്ധമതത്തിന്‍റെ സംസ്കാരങ്ങളെയും ഭരണ രീതികളെയും നൂറ്റാണ്ടുകൾ‍ക്ക് ഇപ്പുറം ഇന്ത്യൻ‍ ജനതയുടെ വികാരമായി മാറ്റുന്നതിൽ‍ സ്വാതന്ത്രിയ പ്രക്ഷോഭങ്ങൾ‍ വളരെ താൽ‍പര്യം കാട്ടി. ഉപ്പ് സമരങ്ങൾ‍ക്ക് നിദാനമായിതീരുന്പോൾ‍ ജീവിതത്തെ തന്നെ നമ്മൾ‍ സമരത്തിനായി അർ‍പ്പിക്കുകയാണ്‌. നമ്മുടെ രാജ്യത്തെ നെയ്ത്തുക്കാരുടെ ജീവിതവും അവർ‍ പണി ചെയ്തു വളർ‍ത്തി വലുതാക്കിയ ലോകത്തെ വൻ‍കിട നഗരങ്ങളിൽ‍ പ്രധാനപ്പെട്ട ധാക്കയും കൊൽ‍ക്കത്തയും മരിച്ചു തുടങ്ങിയപ്പോൾ‍ അവർ‍ നെയ്തെടുക്കുന്ന തുണിയും അവരുടെ ആയുധവും ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങൾ‍ക്ക് ശക്തികൂട്ടുന്ന വസ്തുക്കളായി(catalyst) മാറി. സാഹിത്യവും കലാരംഗവും  വളരെ പ്രധാന പങ്കുവഹിച്ചു. പിൽ‍ക്കാല ഇന്ത്യൻ‍ സാഹിത്യ ചരിത്രത്തിൽ‍ ഒരു ശാഖയായി സ്വാതന്ത്ര്യ സമരത്തെ മുഖ്യ വിഷയമായി കണ്ട രചനകളെ വലിയ ഒരു കണ്ണിയിൽ‍ ആക്കുവാൻ‍ കഴിയും. സാഹിത്യകാർ‍ സ്വയം സംഘടിക്കുകയും അവർ‍ പ്രത്യക്ഷ സമരത്തിൽ‍ അണി നിരക്കുകയും ചെയ്തു. അവരുടെ വ്യക്തിപരമായ സാഹിത്യ അഭിരുചികളെ തന്നെ പരിപോഷിപ്പിക്കുന്നതിൽ‍ വളരെ വലിയ സംഭാവന ചെയ്യുവാൻ‍ സ്വാതന്ത്ര്യ സമരമുഖങ്ങൾ‍ തന്നെ വലിയ പങ്കുവഹിച്ചു. കേരളത്തിൽ‍ സ്വതന്ത്ര്യ സമരങ്ങളും മറ്റു വിമോചനവിഷയങ്ങളും സാഹിത്യത്തിലും നാടകത്തിലും വിഷയമായി തീരുകയും അവയിൽ‍ പലതും ഇന്നും മറ്റു  സ്വാതന്ത്ര്യസമരങ്ങൾ‍ക്കും സാഹിത്യ രചനകൾ‍ക്കും മുതൽ‍ക്കൂട്ടായിട്ടിണ്ട്.

ഒരു ജനത അവരുടെ സ്വന്തം അദ്ധ്വാനത്തിന്‍റെ ബലത്തിൽ‍ ജീവിത പര്യാപ്തയിൽ‍ എത്തുന്പോൾ‍ മറ്റുള്ളവർ‍ക്ക് കൂടി അവർ‍ മാതൃകകൾ‍ ആയി മാറും. തങ്ങൾ‍ക്ക് അവശ്യമുള്ളതിൽ‍ പരമാവധി സ്വയം ഉത്പാദിപിച്ച് ഉപയോഗിക്കുവാൻ‍ വിജയിക്കുന്ന സമൂഹം കൂടുതൽ‍ സുരക്ഷിതായിരിക്കും. അതിനർ‍ത്ഥം അവർ‍ മറ്റു സമൂഹങ്ങളോടു മുഖം തിരിക്കണമെന്നല്ല. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ‍ സ്വാശ്രയം എന്ന വിഷയം സജ്ജീവ ചർ‍ച്ചയാക്കുന്നതിൽ‍ ഗാന്ധിജിയും കൂട്ടരും കാട്ടിയ താൽ‍പര്യം  സ്വന്തം കാലിൽ‍ നിവർ‍ന്നു നിൽ‍ക്കുവാൻ‍ സമൂഹത്തെ പഠിപ്പിക്കുക മാത്രമല്ല ഒപ്പം പാരതന്ത്ര്യം വരുത്തിവെച്ച അസ്ത്രിതത്വം ബോധ്യപെടുത്തുകയും കൂടിയായിരുന്നു.

ഇന്ത്യൻ സ്വാന്ത്ര്യ സമരം ആദ്യമായി തുടങ്ങിയത് ബംഗാളിൽ‍ ആയത് സ്വാഭാവികമാണ്. പ്ലാസിയുദ്ധ(1757)ത്തിലൂടെ അധികാരത്തിൽ‍ എത്തിയEast India companyക്കെതിരെ സന്യാസിമാരും ഖാജാമാരും തൊട്ടടുത്ത വർ‍ഷത്തിൽ‍ തന്നെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്‌ തുടക്കം കുറിച്ചു. പിന്നീട് ആ സമരം ഒറീസ്സയിലും മറാത്തയിലും ബീഹാറിലും ജനങ്ങളുടെ വലിയ സമരമായി മാറി. അതിനു പെട്ടെന്ന് ശക്തിപകരുവാൻ‍ കാരണമായത് 30 ലക്ഷം ജനങ്ങളുടെ പട്ടിണി മരണത്തിനിട നൽ‍കിയ കറുപ്പ് കൃഷിയിലേയ്ക്ക് വിളകൾ‍ മാറിയ സാഹചര്യം സൃഷ്ടിച്ച  ക്ഷാമമാണ്.

ബംഗാൾ‍ സാഹിത്യത്തിൽ‍ വലിയ ചലനം സൃഷ്ടിച്ച നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചാറ്റർ‍ജി എഴുതിയ  ആനന്ദ് മട് നോവലിൽ‍  കടന്നുവരുന്ന വന്ദേമാതരം എന്ന കവിത, പിൽ‍ക്കാലത്ത് സ്വാതന്ത്രിയ സമര ഗീതമായി മാറി. അത് ആദ്യം സ്വാതന്ത്ര്യ സമര വേദിയിൽ ‍(കോൺ‍ഗ്രസ് ദേശീയ സമ്മേളനത്തിൽ‍) ചൊല്ലി അവതരിപ്പിച്ചത് വിശ്വ സാഹിത്യകാരൻ‍ രവീന്ദ്ര നാഥ ടാഗോർ‍ ആയിരുന്നു. പ്രസ്തുത നോവൽ‍ ഒരു പ്രണയത്തെ ചുറ്റിപറ്റി നടന്ന കഥയും അതിൽ‍ ബംഗാൾ‍ മുസ്ലീം കഥാപാത്രത്തിനെ വില്ലനായി അവതരിപ്പിക്കുന്ന പശ്ചാത്തലവും ആണ് ഉണ്ടായിരുന്നത്. നോവലിന്‍റെ അവസാനം മുസ്ലിം വിരുദ്ധ വികാരത്തിൽ‍ നോവൽ‍ അവസാനിക്കുന്നു. ബ്രിട്ടീഷുകാരുമായി ചേർ‍ന്നുകൊണ്ട് ബംഗാളിന്‍റെ ശത്രുക്കളായ മുസ്ലിംങ്ങളെ ഒറ്റപെടുത്തണമെന്ന് നോവൽ‍ പറയുന്പോൾ‍ നോവൽ‍ ഇന്ത്യൻ‍ സമൂഹത്തിന്‍റെ എക്കാലത്തെയും മതനിരപേക്ഷതയെ മാനിക്കുന്നില്ല.

പിൽ‍കാലത്ത് ഇന്ത്യൻ‍  സ്വാതന്ത്ര ഇന്ത്യയുടെ ദേശീയ ഗാനം എതായിരിക്കണം എന്നതിനെ പറ്റി നടന്ന ചർ‍ച്ചകളിലും അതിനായി നിയമിച്ച സമിതിയിലും നിരവധി ആലോചനകൾ‍ നടന്നു. നെഹ്റുവും സുഭാഷും മറ്റും സാഹിത്യത്തിലും പൊതു ജീവിതത്തിലും ഇന്ത്യക്കാരുടെ ആചാര്യനായി അംഗീകരിച്ചു വന്ന ടാഗോറിന്‍റെ അഭിപ്രായം ആരാഞ്ഞു. അദ്ധേഹം തന്‍റെ നാട്ടുകാരനും തനിക്ക് അതിയായി ബഹുമാനമുള്ള ബങ്കിം ചന്ദ്ര ചാറ്റർ‍ജിയുടെ സ്വാതന്ത്ര്യ സമരരംഗത്ത്‌ ഒട്ടു മിക്കവരും ഉപയോഗപ്പെടുത്തി വന്ന വന്ദേമാതരം എന്ന പദ്യത്തെ പറ്റി വളരെ ഗൗരവതരമായ അഭിപ്രായം രേഖപ്പെടുത്തി . അദ്ദേഹം അതിനെ ദേശീയ ഗാനമായി അംഗീകരിക്കണ്ട എന്നാണ് പരമാർ‍ശിച്ചത്. പ്രസ്തുത ഗാനം ബംഗാളിയിൽ‍ നിന്നും (നോവൽ‍ തന്നെ അദ്ദേഹം മൊഴിമാറ്റം വരുത്തിയിട്ടുണ്ട്) ഹിന്ദിയിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും മൊഴിമാറ്റം വരുത്തിയ അരവിന്ദ് ഘോഷ് ഹിന്ദുത്വത്തിന്‍റെ പുനർ‍ജ്ജന്മത്തെ സ്വപ്നം കണ്ട് സ്വാതന്ത്ര്യ സമരത്തിൽ‍ നിന്നും വിട്ടു നിന്ന വ്യക്തിയും ഇന്ത്യയെ  ഇസ്ലാമിന്‍റെ സ്വാധീനത്തിൽ‍ നിന്നും രക്ഷിക്കുവാൻ എല്ലാ ഹിന്ദുക്കളും ചാതുർ‍വർ‍ണ്യ വ്യവസ്ഥിതിയെ മാറ്റിവെച്ച് ഒന്നിക്കണമെന്ന് 40 കളിൽ‍ തന്നെ ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. (Dr.ഹെഡ്്ഗേവറിനെ പോലെ)    പ്രസ്തുത പദ്യത്തിൽ‍ ദേശത്തെ പുണ്യഭൂമിയായി വണങ്ങണമെന്ന് അരബിന്ദോ പറയുന്നു. ഇന്ത്യയെ ദുർ‍ഗ്ഗയായി കണ്ടു വന്നിക്കണമെന്ന ആശയം  ഇന്ത്യൻ‍ മതനിരപേക്ഷതയുമായി ഒത്തു പോകുന്നതല്ല എന്ന് പറഞ്ഞ ടാഗോർ‍ അതിന്‍റെ ആദ്യ രണ്ട് വരികൾ‍ ദേശീയ ഗാനത്തിൽ‍ ഉൾപ്പെടുതുന്നതിൽ‍ തെറ്റില്ല എന്ന് അഭിപ്രായപെട്ടു. ഗാന്ധിജിയുടെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. എന്നാൽ‍ വന്ദേമാതരം ദേശീയ ഗാനമായി രാജ്യം അംഗീകരിക്കണമെന്ന വാദവുമായി RSSഒരു കൂട്ടായ്മയതന്നെ രൂപീകരിച്ചു. അവരുടെ ലക്ഷ്യം വന്ദേമാതരത്തിന്‍റെ പേരിൽ‍ വർ‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയിരുന്നു. ചില ഇടങ്ങളിൽ‍ കലാപങ്ങൾ‍ ഉണ്ടാക്കുവാൻ‍ അത് അവസരം ഉണ്ടാക്കാതിരുന്നില്ല.

ജോർ‍ജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർ‍ശന വേളയിൽ‍ അദ്ദേഹത്തെ പ്രകീർ‍ത്തിച്ചുകൊണ്ട് ടാഗോർ‍ എഴുതിയതാണ് ജനഗണമന എന്ന വിമർ‍ശനം ഉയർ‍ന്നപ്പോൾ‍ ആരോപണത്തിന് വിശദീകരണം നൽ‍കുവാൻ‍ അദ്ദേഹം തയ്യാറായിരുന്നു. താൻ‍ ഇത് കോൺ‍ഗ്രസ് സമ്മേളനത്തിൽ‍ അവതരിപ്പിക്കുവാൻ‍ എഴുതിയതാണ് എന്ന് വിശദമാക്കിയതോടെ ആ വിവാദം അവസാനിച്ചിരുന്നു. എന്നാൽ‍ വന്ദേമാതരത്തെ ദേശിയ ഗാനമായി അംഗീകരിക്കുക അജണ്ടയാക്കിയവർ‍ ടാഗോറിനെ പല അവസരത്തിലും വിമർ‍ശിക്കുവാൻ‍ മടികാണിച്ചില്ല.

ഇന്ത്യൻ‍ ദേശീയ പതാകയുടെ തീരുമാനത്തെ തുടക്കം മുതൽ‍ ഒരു ചേരിയിൽ‍ നിന്നും എതിർ‍ത്തവർ‍ RSSആശയത്തിൽ‍ വിശ്വസിച്ചവരായിരുന്നു. ജനുവരി 26നെ സ്വതന്ത്ര്യദിനമായി കൊണ്ടാടിവന്ന കോൺ‍ഗ്രസ് തീരുമാനം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചിട്ടും അതിനെ തുടക്കം മുതൽ‍ എതിർ‍ത്ത് വന്നവർ‍ RSSകാരായിരുന്നു.Drഹെഡ്്ഗേവർ‍ ലാഹോർ‍ കോൺ‍ഗ്രസ് സമ്മേളനത്തിൽ‍ (30 jan 26) വെച്ച് പൂർ‍ണ്ണ സ്വരാജ് പ്രഖ്യാപിച്ച ശേഷം എല്ലാ വർ‍ഷവും ആ ദിനം കൊണ്ടാടിവന്നപ്പോൾ‍ ആദ്യ പ്രാവശ്യം മാത്രമാണ് RSSപൂർ‍ണ്ണ സ്വരാജ് ആഘോഷത്തിൽ‍ പങ്കെടുത്തത്. പിന്നീട് 47 നു മുന്‍പ് ഒരിക്കലും RSSഉം ഹിന്ദുമഹാസഭയും ചടങ്ങുകളിൽ‍ നിന്നും വിട്ടുനിന്നു. രാജ്യത്തിന്‍റെ പതാക ത്രിവർ‍ണ്ണ നിറമുള്ള നിലവിലെ രൂപത്തിനെ എതിർ‍ത്ത് നമ്മുടെ കൊടി കാവി നിറമുള്ള ത്രികോണ രൂപത്തിലെ കൊടി ആയിരിക്കണമെന്ന് ശഠിക്കുവാൻ‍ സംഘപരിവാർ‍ എന്നും മുന്നിലായിരുന്നു.

ഇന്ത്യൻ‍ ദേശീയ ഗാനത്തെ ഇന്ത്യക്കാർ‍ മാത്രമല്ല മറ്റു രാജ്യക്കാരും ഒൗദ്യോഗികമായി അവതരിപ്പിക്കുന്പോൾ‍ മാനിക്കാറുണ്ട്. നമ്മുടെ ദേശീയദിനത്തിലും മറ്റും വിദേശ രാജ്യപ്രതി നിധികളെ പങ്കെടുപ്പിക്കുന്നത് തന്നെ ഇത്തരം ആദരവുകൾ‍ പരസ്പരം അന്യരാജ്യക്കാർ‍ പരസ്പരം പങ്കുവെക്കുന്നതിന്‍റെ  ഭാഗമായിട്ടാണ്. ദേശീയഗാനത്തെയും ദേശീയ കൊടിയേയും  എങ്ങനെ പൊതുജനങ്ങൾ‍ ബഹുമാനിക്കണമെന്ന് നമ്മുടെ ഭരണഘടന വിശദമാക്കുന്നുണ്ട്. ദേശീയഗാനം ആലപിക്കുന്പോൾ‍ തടസ്സപ്പെടുതുന്നവർ‍ക്ക് എതിരായി നിയമനടപടികൾ‍ എടുക്കുവാൻ‍ വകുപ്പുകൾ‍ ഉണ്ട്. എന്നാൽ‍ ദേശീയ ഗാനത്തെ എങ്ങനെയൊക്കെയാണ് ആദരിക്കേണ്ടത് എന്ന് എന്തെങ്കിലും പ്രത്യേക രൂപങ്ങളെ പറ്റി പറയുന്നില്ല. ഒരാൾ‍ ഗീതം ആലപിക്കുന്പോൾ‍ എഴുന്നേറ്റ് നിൽ‍ക്കണമെന്ന് നമ്മുടെ ഭരണഘടനയിൽ‍ വ്യക്തമാക്കിയിട്ടില്ല. ലോകത്തെ വിവിധ രാജ്യങ്ങൾ‍ ദേശീയ ഗാനത്തെയും കൊടിയെയും ബഹുമാനിക്കുന്നതിൽ‍ വിവിധ രീതികൾ‍ അവലംബിക്കുന്നു. ജപ്പാനിൽ‍ പുതുതായി അംഗീകരിച്ച ദേശീയഗാനം ചെല്ലുന്നതിനെ പറ്റിയുള്ള വിവാദത്തിൽ‍ പെട്ടവർ‍ അന്ധർ‍ ദേശീയ മനുഷ്യാവകാശ സംഘടനയിൽ‍ തങ്ങളുടെ മൗലിക അവകാശങ്ങളെ ചോദ്യം ചെയ്യുന്ന സർ‍ക്കാർ‍ നിലപാടുകൾ‍ക്കെതിരെ ആളുകൾ‍ പരാതിക്കാരായി രംഗത്തുണ്ട്. അവരെ സർ‍ക്കാർ‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ‍ അടക്കുവാൻ‍ ജപ്പാൻ‍ സർ‍ക്കാർ‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് നമ്മുടെ രാജ്യത്തെ സർ‍ക്കാരും ഓർ‍ക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തിന്‍റെ കെട്ടുറപ്പ് നമ്മുടെ ജനങ്ങളുടെ ജീവിതത്തിൽ പരമ പ്രധാനമാണ്. രാജ്യത്തിനുണ്ടാകുന്ന ഏതൊരു ദുരന്തവും നമ്മുടെ ജനങ്ങളുടെ ജീവിത്തെ പ്രതികൂലമായി ബാധിക്കും. ദേശീയഗാനവും ദേശീയ ചിഹ്നങ്ങളും നമ്മുടെ അഭിമാനത്തെ ഉയർ‍ത്തിപിടിക്കേണ്ടവ തന്നെ. അതിൽ ഒരു തരത്തിലും നമുക്ക് വിട്ടുവീഴ്ചകൾ പാടില്ല. എന്നാൽ രാജ്യ സ്നേഹം കേവലം ദേശീയ ചിഹ്നങ്ങളിൽ തുടങ്ങി അതിൽ അവസാനിക്കുന്നില്ല. നമ്മുടെ മുൻ‍ പട്ടാള അധിപൻ‍ രാജ്യ രക്ഷയെ വിറ്റ്‌ പണം ഉണ്ടാക്കുവാൻ‍ നടത്തിയ ശ്രമത്തിൽ ഇന്നു ജയിലിൽ കുറ്റവാളിയായി (അന്ത്യവിധി വന്നില്ല എങ്കിലും) അടച്ചിരിക്കുന്നു. ഇത് നമുക്ക് ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ ദേശ സുരക്ഷ  ലക്ഷ്യത്തിൽ എത്തുന്നതിൽ പരാജയപ്പെടുന്നതിനെ നമ്മൾ ഉത്കണ്ധയോടെ കാണേണ്ടതുണ്ട്...

You might also like

Most Viewed