ഇടതു പാർ‍ട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പുകളും...


നമ്മുടെ രാഷ്ട്രീയലോകത്ത് നിരന്തരമായി പറഞ്ഞുവരുന്ന ഇടതു വലതു നിലപാടുകൾ‍കൊണ്ട് സാധാരണക്കാർ‍ എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്കൊക്കെ വ്യക്തമായി അറിയാവുന്നതാണ്. രാഷ്ട്രീയത്തിൽ‍ ഇത്തരം വിഭജനങ്ങൾ‍ ഉണ്ടായത് ഫ്രഞ്ച് വിപ്ലവസമയത്തെ അവരുടെ സഭയിലായിരുന്നു. രാജാവിനെ അനുകൂലിക്കുന്നവർ‍ സഭയുടെ വലതുവശത്തും വിപ്ലവ അനുകൂലികൾ‍ ഇടതും ഇരുന്നാണ് ചർ‍ച്ചകൾ‍ നടത്തിയത്. അങ്ങനെ രാജവാഴ്ചയ്ക്ക് എതിർ‍ നിൽ‍ക്കുന്നവരേ ഇടതന്മാർ‍ എന്നും (വ്യവസ്ഥിതിക്ക്) അനുകൂലിക്കുന്നവരെ വലതന്മാർ‍ എന്നും വിളിച്ചു. നമ്മുടെ നാട്ടിൽ‍ ഈ പേരുകൾ‍ക്ക് അർ‍ഹതനേടിയവർ‍ യഥാക്രമം കമ്മ്യൂണിസ്റ്റുകളും മറ്റേ വിഭാഗക്കാർ‍ കോൺ‍ഗ്രസ്സ്− ബി.ജെ.പി തുടങ്ങിയവരും ആണെന്ന് നമ്മൾ‍ കരുതി വരുന്നു. (നിലവിലെ വ്യവസ്ഥയെ താലോലിക്കുന്നവർ‍ ജാതിമത രാഷ്ട്രീയത്തിൽ‍ പ്രവർ‍ത്തിക്കുന്നവർ‍ വലതന്മാർ‍). യഥാർ‍ത്ഥത്തിൽ‍ ഇടതന്മാരുടെ പട്ടികയിൽ‍ കോൺ‍ഗ്രസ്-സോഷ്യലിസ്റ്റ്‌ പാർ‍ട്ടിക്കാരും ഉണ്ടെന്നതാണ് നിർ‍വ്വചനം പറയുന്നത്. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ‍ ഇടതു രാഷ്ട്രീയധാരയും വലതു നിലപടുകളിലേയ്ക്ക് വഴുതി മാറുന്നു എന്ന വലിയ വിമർ‍ശനം ഉയരുന്നുണ്ട്. അവർ‍ എടുക്കുന്ന ആഗോളവൽ‍ക്കരണ അനുകൂല നിലപാടുകൾ‍ അതിനുള്ള തെളിവായി നമുക്ക് മുന്‍പിലുണ്ട്. ആഗോളവൽ‍ക്കരണ നയങ്ങളെ ഇഷ്ടപ്പെടുന്ന കോൺ‍ഗ്രസ്-ബിജെപി മറ്റു പാർ‍ട്ടികളിനിന്നും ജനം പ്രതീക്ഷിക്കുന്നതല്ല ഇടതു പാർ‍ട്ടികളിൽ‍ നിന്നും അവർ‍ പ്രതീക്ഷിക്കുന്നത്. അതിനുള്ള നല്ല ഉദാഹരണമാണ് മന്‍മോഹൻ‍സിംഗ് സർ‍ക്കാരിനെ പുറത്തു നിന്നും പിന്തുണച്ച ഇടതു പാർ‍ട്ടികൾ‍ക്ക് ചരിത്രത്തിൽ‍ ഇല്ലാത്ത തരത്തിൽ‍ പാർ‍ലമെന്‍റ് തിരഞ്ഞെടുപ്പിൽ‍ തിരിച്ചടി നേരിട്ടത്. സ്വാഭാവികമായും കോൺ‍ഗ്രസിലെ തെരഞ്ഞെടുപ്പു വിജയങ്ങളും പരാചയങ്ങളും ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങൾ‍ ഭരണവിരുദ്ധ വികാരങ്ങളാണെങ്കിൽ‍ ഇടതു രാഷ്ട്രീയ വിലയിരുത്തൽ‍ കുറേകൂടി ഗൗരവതരമാക്കുവാൻ‍ ജനം ശ്രദ്ധ കാട്ടുന്നു.    

ഇക്കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളും CPIM നേതൃത്വം കൊടുക്കുന്ന പാർ‍ട്ടി ഗ്രൂപ്പുകൾ‍ക്കും കോൺ‍ഗ്രസ് ഗ്രൂപ്പുകൾ‍ക്കും വലിയ നിരാശ ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഇടതു രാഷ്ട്രീയ പാർ‍ട്ടിയുടെ വിജയം പ്രതീക്ഷിച്ചത് തന്നെ. എന്നാൽ‍ അതിന്‍റെ ശോഭയിൽ‍ മറ്റു ഇടങ്ങളിൽ‍ ഉണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയമായി പരിശോധിക്കുവാനും തിരുത്തലുകൾ‍ വരുത്തുവാനും ഇടതുപക്ഷം പരാജയപ്പെട്ടാൽ‍ അത് ഇന്ത്യൻ‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷ ചേരിക്കു തന്നെ അവസാനം കുറിക്കും എന്ന് സുവ്യക്തമാണ്.

ഇന്ത്യയിൽ‍ ആദ്യമായി മെയ്‌ ദിനം ആഘോഷിച്ചത് തിരുനെൽവേലിക്കാരൻ‍ ശിങ്കാരവേലു ചെട്ടിയാരാണ്. പെരിയാറിന്‍റെ യുക്തിവാദ രാഷ്ട്രീയവും അതിന്‍റെ തുടർ‍ച്ചയായ ദ്രാവിഡ രാഷ്ട്രിയത്തിന്റെ ഉപജ്ഞാതാവായ അണ്ണാതുരൈയും സഖാവ് രാമസ്വാമിയും തമിഴ് രാഷ്ട്രിയത്തിൽ‍ ചലനങ്ങൾ‍ ഉണ്ടാക്കി. തൊഴിലാളി യൂണിയനുകൾ‍ സജീവമായിരുന്നു. കോയന്പത്തൂർ‍, സേലം, മധുര തുടങ്ങിയ സ്ഥലങ്ങളിൽ‍ പാർ‍ട്ടിക്ക് അടിത്തറ ഉണ്ടായിരുന്നു. ജാതി വിരുദ്ധ സമരങ്ങൾ‍, തൊഴിലാളി യൂണിയനുകളുടെ പ്രവർ‍ത്തനങ്ങൾ‍ ഒക്കെ തമിഴ്നാട്ടിലെ കന്യാകുമാരി, മധുര, തിരുനൽ‍വേലി കോയന്പത്തൂർ‍, സേലം തുടങ്ങിയ ജില്ലകളിൽ‍ നല്ല സ്വധീനമുണ്ടാക്കുവാൻ‍ കമ്യൂണിസ്റ്റ് പാർ‍ട്ടിക്ക് 50 കളിൽ‍ തന്നെ കഴിഞ്ഞിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ദളിത്‌ കൂട്ടകൊല അരങ്ങേറിയത് തമിഴകത്തെ നാഗപട്ടണം ജില്ലയിലെ കീഴ്്വെൽ‍മണിയിൽ‍. സിപിഎം നേതൃത്വം കൊടുത്തു നടന്ന ഭൂമിക്കായുള്ള സമരത്തിൽ‍ പ്രകോപിതരായി നാട്ടിലെ ജന്മിമാർ‍ 44 ദളിത് സമരക്കാരെ കൊലപ്പെടുത്തി. അതിൽ‍ 3 വയസ്സ് മുതൽ‍ പ്രായമുള്ള 15 കുട്ടികളും ഉണ്ടായിരുന്നു. മാന്യമായ വേതനത്തിനും ഭൂമിക്കുമായി സമരം നടത്തിയവർ‍ക്കെതിരായ കൊലകൾ‍ വലിയ ചലനങ്ങൾ‍ ഇന്ത്യൻ‍ ഭൂസമരങ്ങളിൽ‍ ഉണ്ടാക്കിയിരുന്നു. തമിഴക രാഷ്ട്രീയം അണ്ണാദുരേയിൽ‍നിന്നും എംജിആറിലേക്ക് എത്തിയതോടെ യുക്തിവാദത്തെയും ജനകീയ വിഷയങ്ങളിലും കൂടുതൽ‍ വിരുദ്ധ നിലപാടുകൾ‍ നടപ്പിലാക്കി. അതിന്‍റെ കുറേ കൂടി വികൃത രൂപമായി ജയലളിത മാറി. കരുണാനിധിയാകട്ടെ മറ്റാരേക്കാളും അഴിമതിയുടെയും മറ്റു തെറ്റായ നിലപാടുകളുടെയും ഉത്തമ സഹകാരിയായി തുടർ‍ന്നു. സ്വാഭാവികമായും ഇടതു രാഷ്ട്രീയത്തിന് അനുകൂലമായി ഉണ്ടാകേണ്ട ജനകീയമുന്നേറ്റത്തെ വളർ‍ത്തികൊണ്ടു വരുവാൻ‍ പാർ‍ട്ടികൾ‍ക്കു കഴിഞ്ഞില്ല. അതിനുള്ള നിരവധി കാരണങ്ങൾ‍ ഉണ്ട്. പാർ‍ട്ടി ദേശീയമായി ചെന്നുപെട്ട പ്രശ്നങ്ങൾ‍ക്കൊപ്പം തമിഴ് ജനതയുടെ ദ്രാവിഡ വികാരത്തെ മാനിച്ചുകൊണ്ടുള്ള സമരത്തെ മാനിക്കുവാൻ‍ പാർ‍ട്ടി പരാചയപെട്ടത്, സിനിമയുടെ വെള്ളിവെട്ടത്തിലെ തരശോഭയിലേയ്ക്ക് ജനം വഴുതി മാറുന്നതിനെ കലാകാരന്മാരെ അണിനിരത്തി ജനപക്ഷ നിലപാടുകളിലേക്ക് അവരെ എത്തിക്കുവാൻ‍ മടിച്ചത്, യുക്തിവാദ രാഷ്ട്രീയത്തിൽ‍ നിന്നും പാർ‍ട്ടികളും ജനങ്ങളും പിന്മാറുന്നതിന്‍റെ വിഷയങ്ങളെ സംബോധന ചെയ്യുവനുണ്ടായ പരാജയം തുടങ്ങി നിരവധി വിഷയങ്ങൾ‍ പാർ‍ട്ടിയെ വല്ലാതെ ക്ഷീണിപ്പിച്ചു. ഇവക്കൊക്കെ പരിഹാരമായി അഴിമതിയിലും വ്യ
ക്തിനിഷ്ഠ രാഷ്ട്രീയത്തിലും അടിയുറച്ചു നിന്ന് ജനങ്ങൾ‍ക്ക് മുകളിൽ‍ ചില നന്പറുകൾ‍ ഇറക്കി അവരെ കബളിപ്പിച്ച് അധികാരത്തിൽ‍ തുടർ‍ന്ന DMK-AIADMK യുമായി കാലാകാലങ്ങളിൽ‍ ഉണ്ടാക്കിയ ഒതുതീർ‍പ്പ് രാഷ്ട്രീയം കമ്മ്യുണിസ്റ്റ് പാർ‍ട്ടിയെ അടിമുടി തകർ‍ത്തു എന്ന് പറയാം. (ഏറ്റവും അവസാനമായി CPIയുടെ കേന്ദ്ര നേതാവ് രാജ്യസഭയിൽ‍ എത്തുവാൻ‍ ജയലളിതയുടെ വോട്ടിനായി കൂടിയത് മറക്കുവാൻ‍ കഴിയുകയില്ല) ഏറ്റവും അവസാനം നടന്ന തെരഞ്ഞെടുപ്പിൽ‍ രണ്ടു പ്രധാന പാർ‍ട്ടികളും ഇരു കമ്മ്യുണിസ്റ്റ് ഗ്രൂപ്പുകളെയും ഒഴിവാക്കിയത് പാർ‍ട്ടിക്ക് ഉണ്ടായ ജനകീയ തകർ‍ച്ചയെ തിരിച്ചറിയുവാൻ‍ അവർ‍ക്കു കഴിഞ്ഞതു കൊണ്ടാണ്. അവസാനം നടന്ന തെരഞ്ഞെടുപ്പിൽ‍ ഇരു കമ്മ്യുണിസ്റ്റ്പാർ‍ട്ടിക്കും ഒരു സീറ്റ്‌ പോലും കിട്ടാതെയായത് 80 വർ‍ഷത്തെ തമിഴ്നാട് ഇടതു രാഷ്ട്രീയത്തിനേറ്റ വലിയ തിരിച്ചടിയാണ്.

ഇന്ത്യൻ‍ രാഷ്ട്രീയത്തിൽ‍ കമ്മ്യുണിസ്റ്റ് പാർ‍ട്ടിയുടെ പാർ‍ലമെന്ററി സ്ഥാനങ്ങൾ‍ അടയാളപ്പെടുത്തിയിരുന്നത് ബംഗാൾ‍ കമ്മ്യൂണിസ്റ്റ് പാർ‍ട്ടിയുടെ മേൽ‍വിലാസത്തിൽ‍ ആയിരുന്നു. കേരളം കമ്മ്യുണിസ്റ്റുകൾ‍ക്ക് ശക്തമായ വേരോട്ടം ഉള്ള നാടാണെങ്കിലും ചെറിയ സംസ്ഥനമാണ് കേരളമെന്നതിനാൽ‍ ദേശീയ രാഷ്ട്രീയത്തിലെ അവരുടെ പങ്ക് അത്ര വലുതല്ല. ബംഗാൾ‍ ഇന്ത്യയുടെ ചുവന്ന മണ്ണെന്നു പറയുന്നതാണ് കൂടുതൽ‍ ശരി. സ്വാതന്ത്ര്യ സമരത്തിലും അതിനു ശേഷവും നടന്ന ഇടതുപക്ഷ മുന്നേറ്റത്തിലും അതി നിർ‍ണ്ണായക പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് പാർ‍ട്ടി ഡാക്ക കലാപം, തെഭാഗ സമരം, ആദിവാസി സമരങ്ങൾ‍, നക്സൽ‍ സമരങ്ങൾ‍ എല്ലാം സംഘടിപ്പിക്കുന്നതിൽ‍ പങ്കാളിയായി. കേരളം കഴിഞ്ഞാൽ‍ 67ൽ‍ സംസ്ഥാന അധികാരം നേടിയ പാർ‍ട്ടി ആദ്യകാലം കോൺ‍ഗ്രസിന്‍റെ ബംഗാളിൽ‍ ഉണ്ടായ സമാന്തരക്കാരുമായി ചേർ‍ന്ന്‍ അധികാരം പങ്കിട്ടു. ഇന്ത്യൻ‍ കമ്മ്യൂണിസ്റ്റ് പാർ‍ട്ടിയുടെ പിളർപ്പുകൾ‍ക്ക് പ്രധാന കാരണമായ (ഭൂമിയുടെ വിഷയം) നക്സൽ‍ ബാരി സമരം, അതിലൂടെ ഉണ്ടായ നക്സൽ‍ പ്രസ്ഥാനം ഇവയ്ക്ക് ഇടം ഉണ്ടാക്കിയ ബംഗാൾ‍ മണ്ണ് പിൽ‍ക്കാലത്ത് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് സ്വപ്ന ഭൂമിയായിരുന്നു. 71ൽ‍ അധികാരം തിരിച്ചുപിടിച്ച കോൺ‍ഗ്രസ് സിദ്ധാർ‍ത്ഥ ശങ്കർ‍ റായിയുടെ നേതൃത്വത്തിൽ‍ വലിയ കമ്മ്യുണിസ്റ്റ് വേട്ട (5 വർ‍ഷം കൊണ്ട്) നടപ്പിൽ‍ വരുത്തി. ആയിരത്തിൽ‍ അധികം കമ്മ്യുണിസ്റ്റുകളെ സംസ്ഥാന സർ‍ക്കാരും കോൺ‍ഗ്രസ് ഗുണ്ടകളും ചേർ‍ന്ന് കൊലപെടുത്തി.

ഭൂസമരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളിലെ 77 മുതലുള്ള ഇടതുമുന്നണി സർക്കാർ (operation Darga) ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് പ്രായോഗിക രാഷ്ട്രീയത്തിന്റെ മേൽവിലാസം ഉണ്ടാക്കി കൊടുത്തു. കാർഷിക ഉൽപ്പാദനം മെച്ചപ്പെട്ടു. പ്രാദേശിക ജലശ്രാേതസ്സുകളെ മെച്ചപ്പെടുത്തി. രാജ്യത്തെ ഭൂമിയുടെ പുനർവിതരണത്തിന്റെ 80 % ബംഗാളിലാണ് നടന്നത്. എന്നാൽ കേരളത്തിലെ പോലെ ബംഗാൾ ഭൂപരിഷ്ക്കരണവും വേണ്ടത്ര പഴുതുകൾ നിറഞ്ഞതായിരുന്നു. കാർഷിക രംഗത്തെ മുരടിപ്പ് ജനജീവിതത്തെ ബാധിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലാണ് എങ്കിലും സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ തുടർചലനങ്ങൾ ഉണ്ടാക്കുവാൻ പാർട്ടി ശ്രമങ്ങൾ നടത്തിയില്ല. അതുകൊണ്ട് ഗ്രാമങ്ങളിൽ ഫ്യൂഡൽ ബന്ധങ്ങൾ തുടർന്നു. ചാറ്റർജി, ബസു, ആചാര്യ തുടങ്ങിയ ജാതി മേൽക്കോയ്മ ശക്തമായി തുടർന്നു. കമ്യൂണിസ്റ്റുകളും അതിന്റെ രോഗബാധയിൽ പെട്ടിരുന്നു. പാർട്ടികളിലെ സവർണ്ണ ജാതി മേധാവിത്വം അധീശ-അധീന ബന്ധങ്ങൾ നിലനിൽക്കുവാൻ അവസരം ഉണ്ടാക്കി. ബംഗാൾ ഗ്രാമങ്ങളിൽ നിന്ന് ഉള്ള കുടിയേറ്റക്കാരോട് പാർട്ടി കാട്ടിയ സൗഹൃദ നിലപാട് ആശാവഹമായിരുന്നു. മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഇടതു പാർട്ടികൾ മാതൃകാപരമായിരുന്നു. അതു കൊണ്ട് തന്നെ അവർക്കെതിരായ കലാപങ്ങൾ സംഘടിപ്പിക്കുവാൻ RSS സംഘങ്ങൾക്ക് കഴിവുണ്ടായിരുന്നില്ല. വർഗ്ഗീയ കലാപങ്ങൾ അസാധ്യമായി മാറിയ സംസ്ഥാനം എന്ന ഖ്യാതി ബംഗാൾ നേടി.

ബംഗാൾ മാതൃകപരമായ മത നിരപേക്ഷ നാടായി തുടർന്നു എന്ന് പറയുന്പോഴും ബംഗാൾ കർഷകർ കൂടുതൽ കൂടുതൽ ദരിദ്രവൽക്കരണത്തിൽ കുടുങ്ങി. ലോകത്തെ ശ്രദ്ധിക്കപ്പെട്ട നഗരമായിരുന്ന കൽക്കത്ത പടിപടിയായി വികസന മുരടിപ്പ് കൊണ്ടു വീർപ്പുമുട്ടുന്ന നഗരമായി. ഗതാഗതക്കുരുക്കുകൾ, ശ്വാസം മുട്ടിക്കുന്ന ഗല്ലികൾ, അഭയാർത്ഥികളെ കൊണ്ട് വീർപ്പുമുട്ടുന്ന ചേരികൾ, കുടിയേറ്റക്കാർ തിങ്ങിപാർക്കുന്ന വഴിയോരങ്ങൾ എല്ലാം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടായി ചിത്രീകരിക്കപ്പെട്ടു. (ഇന്ത്യയിലെ ആദ്യത്തെ മെട്രോ 84ൽ തന്നെ ബംഗാളിൽ ഓടി തുടങ്ങി എന്ന് ഇതിനൊപ്പം ഓർക്കേണ്ടതുണ്ട്) ബംഗാൾ ഗ്രാമങ്ങൾ ചുമന്നപ്പോഴും കൽക്കത്താ നഗരം കോൺഗ്രസ്സ് സ്വാധീനത്തിലാകുവാൻ ഇത് കാരണമായി. തൊഴിലാളി വർഗ്ഗ പാർട്ടി ഭരിക്കുന്ന ബംഗാളിൽ കാർഷിക-മറ്റുതൊഴിൽ മേഖലയിൽ പണി ചെയ്യുന്നവരുടെ വേതനം വളരെ മോശമായിരുന്നു എന്നത് വിരോധാഭാസമായെ മലയാളിക്കെങ്കിലും തോന്നുകയുള്ളു. (കേരളത്തിൽ സൈക്കിൾ റിക്ഷ ഇല്ല എന്നിരിക്കെ മനുഷ്യർ വലിക്കുന്ന റിക്ഷകൾ ഉള്ള കൽക്കത്ത നഗരം എത്രമാത്രം പിന്നോക്കമായിരുന്നു എന്ന് ഉറക്കെ പറയുന്നുണ്ട്).

ആഗോളവൽക്കരണം ബംഗാൾ ഗ്രാമങ്ങളെ കൂടുതൽ തളർത്തി. ഡാർജിലിംഗ്‌ പോലെയുള്ള പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ കഴിയാതിരുന്ന ബസ്സു സർക്കാരിനെതിരെ സ്വതന്ത്ര ഗൂർഖാ ലാൻഡ് പ്രക്ഷോഭങ്ങൾ വളർന്നു വന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പുകൾ കൃത്യമായ ഇടവേളകളിൽ നടത്തി ഇരുന്നു എങ്കിലും അതൊന്നും പ്രശ്ന പരിഹാരത്തിന് വേണ്ട ചികിത്സ നൽകിയില്ല. പാർട്ടിയുടെ തുടർച്ചയായ വിജയവും കോൺഗ്രസ്സ് ഭരിച്ച കാലത്തു നടത്തിയ കൂട്ടകൊലകളും പാർട്ടി കേഡറുകൾ പ്രതികാര ദാഹം തീർക്കുവാനുള്ള അവസരമായി ഉപയോഗപ്പെടുത്തി. പാർട്ടിയുടെ അറിവോടെ പ്രവർത്തിച്ച മോട്ടാർ സൈക്കിൾ സേന എതിർശബ്ദങ്ങളെ കൈകാര്യം ചെയ്തു കോൺഗ്രസ്സിന്റെ തല മുതിർന്ന നേതാക്കൾ അണികളിൽ നിന്നകന്ന് നിന്നപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവ് മമത ബാനർജി ത്രിണമൂൽ കോൺഗ്രസ്സ് ഉണ്ടാക്കി രംഗത്ത് വന്നു. കവിയും ലളിതജീവിതത്തിന്റെ പ്രതിനിധിയുമായി, സ്വയം നേതാവായി പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്ന അവിവാഹിതയായ അവർ ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുവാൻ അണികളെ സജ്ജരാക്കി. മുഖ്യശത്രുവായ ഇടതുപക്ഷത്തെ തോൽപ്പിക്കുവാൻ BJP യുമായി അവർ നടത്തിയ ഐക്യപ്പടൽ അത്ര കണ്ട് വിജയിച്ചില്ല.

ജ്യോതി ബസ്സുവിന്‍റെ കാലശേഷം അന്തരീക്ഷം മാറി മറിഞ്ഞു. ബുദ്ധദേവ്‌ മന്ത്രിസഭ എടുത്ത തെറ്റായ തീരുമാനങ്ങൾ‍ കർ‍ഷക വിരുദ്ധരും തൊഴിലാളി വിരുദ്ധരുമായി കമ്മ്യുണിസ്റ്റുകൾ‍ മാറിക്കഴിഞ്ഞു എന്ന ധാരണ ജനങ്ങളിൽ‍ ഉണ്ടാക്കി. (നക്സൽ‍ സമരത്തെ അടിച്ചമർ‍ത്താൻ‍ ജ്യോതിബസു ശ്രമിച്ചതായി നക്സൽ‍ പാർ‍ട്ടിക്കാർ‍ 70കൾ‍ മുതൽ‍ പറഞ്ഞുവന്നിരുന്നു.) നന്ദിഗ്രാമും സിങ്കൂരും വ്യവസായ പാർ‍ക്കുകൾ‍ സ്ഥാപിക്കുവാൻ‍ സർ‍ക്കാർ‍ എടുത്ത തീരുമാനം, അതിന്‍റെ ഭാഗമായി കർ‍ഷകർ‍ സ്വന്തം കൃഷി ഇടങ്ങൾ‍ ഉപേക്ഷിക്കണമെന്ന ബുദ്ധദേവ് സർ‍ക്കാരിന്‍റെ പിടിവാശി വലിയ പ്രക്ഷോഭമായി ആളി പടർ‍ന്നു. നന്ദിഗ്രാമിനോട് ചേർ‍ന്ന് കിടക്കുന്ന red belt (ദണ്ടേവാടാ) നിന്നും മാവോയിസ്റ്റ്നേതൃത്വം എത്തി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. വിഷയത്തെ ഇടതു വിരുദ്ധ സർ‍ക്കാർ‍ വികരമാക്കുവാൻ‍ മമതയുടെ പാർ‍ട്ടി വിജയിച്ചു. മോവോയിസ്റ്റ് നേതാവ് കിഷൻ‍ ജിയും കൂട്ടരും മമതയുമായി ചേർ‍ന്ന് സമരം നടത്തി. കോൺ‍ഗ്രസ് നയങ്ങളെ പിന്തുണയ്ക്കുന്ന മമത തന്നെ ആഗോളവൽ‍ക്കരണ നയങ്ങൾ‍ നടപ്പിലാക്കുവാൻ‍ വെന്പിയ ഇടതു പാർ‍ട്ടിയുടെ അടിത്തറ ഇളക്കുവാൻ‍ രംഗത്തുവന്നത് ഒരു വിഷയമാക്കുവാൻ‍ ജനം തയ്യാറായില്ല. (പിൽ‍കാലത്ത് കിഷൻ‍ജിയെ കൊലപെടുത്തുവാൻ‍ മമത സർ‍ക്കാർ‍ തീരുമാനിച്ചു. നന്ദിഗ്രാമിലെ ഭൂമിയിൽ‍ ഒരു പങ്ക് 4 ലക്ഷം കമ്മ്യുണിസ്റ്റുകളെ കൊലപെടുത്തി ഇന്തോനേഷ്യൻ‍ കമ്മ്യൂണിസ്റ്റ് പാർ‍ട്ടിയെ തകർ‍ത്ത മുൻ‍ ഇന്തോനേഷ്യൻ‍ രാഷ്‌ട്രപതി സുഹാർ‍തോവിന്‍റെ മകൻ‍ സലീമിനാണന്നെത് മറ്റൊരു വാർ‍ത്തയായിരുന്നു. 37 വർ‍ഷത്തെ തുടർ‍ച്ചയായ ഭരണത്തിന് അന്ത്യം കുറിച്ച് 2011 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ‍ ഇടതു പാർ‍ട്ടികൾ‍ തകർ‍ന്നടിഞ്ഞു. പാർ‍ട്ടി നേതാക്കൾ‍ക്ക് നാടുവിടേണ്ടി വന്നു. 5 വർ‍ഷത്തിനു ശേഷം തെരഞ്ഞെടുപ്പിൽ‍ തങ്ങളുടെ രാഷ്ട്രീയ ശത്രുവായിരുന്ന കോൺഗ്രസ്സുമായി ചേർ‍ന്നെങ്കിലും അധികാരം തിരിച്ചു പിടിക്കുവാൻ‍ നടത്തിയ ശ്രമം ഇടതരെ വൻ‍ പരാജയത്തിൽ‍ വീണ്ടും എത്തിച്ചു. കഴിഞ്ഞ നാളുകളിൽ‍ കിട്ടിയതിലും കുറവ് വോട്ടും സീറ്റും കരസ്ഥമാക്കി പാർ‍ട്ടികൾ‍ അപ്രസക്തമാകുന്ന അവസ്ഥയിൽ‍ എത്തി. കഴിഞ്ഞ 5 വർ‍ഷത്തിനു മുന്‍പ് ഇടതിന് കിട്ടിയതിലും 12% വോട്ടു കുറച്ചു കിട്ടിയ പുതിയ തെരഞ്ഞെടുപ്പിൽ‍ CPIM നേടുവാൻ‍ കഴിഞ്ഞ സീറ്റുകൾ‍ 33. ഇടതുപാർ‍ട്ടി പ്രതിപക്ഷ പാർ‍ട്ടി കൂടി അല്ലാതെയായി. കമ്മ്യുണിസ്റ്റ് പാർ‍ട്ടി നിലപാടുകൾ‍ അടിമുടി തിരുത്തുവാൻ‍ വൈകുന്തോറും തിരിച്ചടികളിൽ‍ നിന്നും പാർ‍ട്ടികൾ‍ക്ക് പുറത്തു വരുവാൻ‍ കഴിയുകയില്ല.

തെരഞ്ഞെടുപ്പിൽ‍ BJP അധികാരം പിടിച്ച ആസാം ഇന്ത്യൻ‍ ദേശീയതക്കെതിരായ വലിയ പടയൊരുക്കങ്ങൾ‍ നടന്നുവരുന്ന സംസ്ഥാനമാണ്. അവിടെ നടന്ന നെല്ലി വർ‍ഗ്ഗീയ കലാപം എങ്ങനെയാണ് ഇന്ത്യകണ്ട വൻ‍മുസ്ലിം കൂട്ടക്കൊലയായി തീർ‍ന്നത് എന്ന് നമ്മൾ‍ ഓർ‍ക്കേണ്ടതുണ്ട്. അന്യസംസ്ഥാനക്കാരെ (ബംഗാൾ‍) ശത്രുക്കളായി കാണുന്ന ബോഡോ സംഘടനയായും മോഹിന്ദി (പഴയ ആസാം മുഖ്യമന്ത്രി) യായും ഹൈന്ദവ വർ‍ഗ്ഗീയത രാഷ്ട്രീയ ആയുധമായി കാണുന്ന BJP ഉണ്ടാക്കിയ രാഷ്ടീയ കൂട്ടുകെട്ടും അവർ‍ക്ക് നേടി കൊടുത്ത വിജയം വരും കാലങ്ങളിൽ‍ വലിയ സാമൂഹിക വിഷയങ്ങളിലേയ്ക്ക് കാര്യങ്ങൾ‍ എത്തിക്കും. തുടർ‍ച്ചയായി 15 വർ‍ഷം അവിടെ ഉണ്ടായിരുന്ന കോൺ‍ഗ്രസ് ഭരണം വരുത്തിവെച്ച പട്ടിണിയും തൊഴിൽ‍ രാഹിത്യവും കുറഞ്ഞ വേതനവും മുതലാക്കി അധികാരം പിടിച്ച BJP സഖ്യം അതേ വിനാശകരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്പോൾ‍ മറ്റൊരു ദുരന്തം കൂടി അവിടെ ഉണ്ടാകുവാൻ‍ സാധ്യത

You might also like

Most Viewed