പുതിയ ഒരു കേരളം സാധ്യമാണ്...
കേരളം അടുത്ത അഞ്ചുവർഷം എന്തു വികസന നിലപാടുകൾ ഉയർത്തിയായിരിക്കണം മുന്നോട്ടു പോകേണ്ടത് എന്ന വിഷയത്തിൽ തെരഞ്ഞെടുക്ക പ്പെടേണ്ട പ്രകടന പത്രിക ഏതായിരിക്കണം എന്ന് തീരുമാനിക്കുന്ന ഫലം നാളെ വരികയാണ്. പ്രകടന പത്രിക അടിച്ചിറക്കി രംഗത്തുണ്ടായിരുന്ന ചെറിയ പാർട്ടിയായ CPIM(red flag)ന്‍റെ പ്രകടന പത്രികയിൽ പോലും മൗലികമായ നിർദ്ദേശങ്ങൾ എന്തെങ്കിലും അടങ്ങിയിട്ടുണ്ടെങ്കിൽ ഭരണകക്ഷി അതിനെയും ഗൗരവതരമായി പരിഗണിക്കുവാൻ ശ്രദ്ധകാട്ടുന്പോഴേ കേരള വികസനം സമഗ്രമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുവാൻ വിജയിക്കുകയുള്ളൂ.
ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിൽ നവോത്ഥാനപാത പിന്തുടർന്ന രാഷ്ട്രീയ ധാര ഇടതുപക്ഷം ആണെന്നു പറയുന്നതാകും ശരി. കോൺഗ്രസ്സിന്‍റെ ഭൂമി കർഷകന് എന്ന 1931ലെ പ്രമേയം രാജ്യത്തു നടപ്പിലാക്കുവാൻ കോൺഗ്രസ് സർക്കാരുകൾ താൽപര്യം കാട്ടാതിരുന്നപ്പോൾ അതു പ്രയോഗത്തിലെത്തിക്കുവാൻ ആദ്യമായി ശ്രമം നടത്തിയത് കേരളത്തിലെ EMSമന്ത്രിസഭയാണ്. നാരായണ ഗുരുവും അയ്യങ്കാളിയും ചട്ടന്പിസ്വാമികളും പൊയ്കയിൽ അപ്പച്ചനും കറുപ്പനും ബ്രഹ്മാനന്ത ശിവയോഗിയും എല്ലാം മുന്നോട്ടുവെച്ച ആശയങ്ങളെ രാഷ്ടീയ പശ്ചാത്തലത്തിൽ എത്തിക്കുകയായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ കടമ. എന്നാൽ അത്തരം നിലപാടുകളിൽ എടുത്ത തെരഞ്ഞെടുപ്പു സംബന്തിയായ കൊടുക്കൽ വാങ്ങലുകൾ ഇടതു ധാരയുടെ കുതിപ്പിന് തടസ്സങ്ങൾ ഉണ്ടാക്കി. ആഗോളവൽക്കരണകാലം ഇടതു രാഷ്ട്രീയത്തെ കൂടുതൽ പരീക്ഷണങ്ങളിലേയ്ക്ക് തള്ളിവിട്ടു. പണ്ടേ ഗാന്ധിയൻ മൂല്യങ്ങളേക്കാൾ ജാതിമത ചങ്ങാത്തത്തിൽ മുഴുകിയിരുന്ന കോൺഗ്രസ് രാഷ്ട്രീയം കേരളത്തിന്‍റെ പൊതു മണ്ധലത്തിൽ ഗാന്ധിയൻ ആശയങ്ങൾ ഉയർത്തി ഇടതുദർശനത്തിനു മറ്റൊരു ബദൽ എന്ന രൂപത്തിലേയ്ക്ക് മാറുവാൻ താൽപ്പര്യം കാട്ടിയില്ല.
കേരളം ജീവിത സൂചികയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ വിജയിക്കുന്പോഴും വികസന കാര്യത്തിൽ കണ്ടുവരുന്ന മുരടിപ്പ് സംസ്ഥാനത്തിനു വലിയ തിരിച്ചടികൾ ഉണ്ടാകാതിരുന്നത് മുപ്പത് ലക്ഷം പ്രവാസിയുടെ draft പണത്താൽ മാത്രമാണ്. സുസ്ഥിരമായ വികസനം, അതിന്‍റെ ഭാഗമായ സാന്പത്തിക വ്യവഹാരം എന്നതിനുപകരം പുറം വരുമാനം (വിശിഷ്യ വിദേശകന്പോളത്തെ ആശ്രയിച്ചുള്ള) കണ്ടു കൊണ്ടുള്ള വികസനം താൽക്കാലിക പ്രതിഭാസവും വലിയ തിരിച്ചടികൾക്ക് കാരണവുമാകും എന്നത് ചരിത്രത്തിൽ നിന്നും നമുക്ക് വായിക്കാ വുന്നതാണ്.
ഇന്ന് കേരളം നേടിെയടുത്ത മുന്നേറ്റങ്ങളെ നിലനിർത്തുവാനും അതിന്‍റെ പരിമിതികൾ പരിഹരിക്കുവാനും സാന്പത്തിക സുസ്ഥിരത നേടിയെടുക്കുവാനും ഉള്ള ശ്രമങ്ങൾ സജ്ജീവമായി തീരുകയാണ് കേരള രാഷ്ട്രീയം ആവശ്യപ്പെടുന്നത്. അതിന് പുതിയ സർക്കാർ തയ്യാറാകുകയാണ് അടിയന്തിര കടമ.
കേരളം നൂറ്റാണ്ടുകളായി ആർജ്ജിച്ച സാമൂഹിക സുരക്ഷിതാവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ആഗോളവൽക്കരണവികസന നിലപാടുകൾ. അതുകൊണ്ടുതന്നെ സാമൂഹിക സുരക്ഷിതത്തെ സർക്കാരിന്‍റെ അജണ്ടയായി കാണാത്ത ആഗോളവൽക്കരണ നിലപാടുകളെ ചെറുത്തു തോൽപ്പിക്കുക നമ്മുടെ സാമൂഹിക സുരക്ഷിതത്തിൽ ഊന്നിയ സമീപനങ്ങൾ നിലനിർത്തുവാൻ അത്യാവശ്യമാണ്.
കേരളം കൈവരിച്ച വന്പിച്ച നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിക്കുവാൻ കാരണം കുറഞ്ഞ വരുമാനമുള്ള സമൂഹത്തിന് സന്പന്ന രാജ്യങ്ങളുടെ ജീവിത സൂചികകളിലേക്ക് ഉയരുവാൻ കഴിഞ്ഞിരിക്കുന്നു എന്നതിനാലാണ്. അമേരിക്കൻ GDPയുടെ 36 ൽ ഒന്നു മാത്രമാണ് കേരളത്തിന്‍റെ GDP വരുമാനമെന്നിരിക്കെ അമേരിക്കക്കാരന്‍റെ ആയുസ്സിനു തുല്യമാണ് കേരളീയന്‍റേത്. സാക്ഷരതിയിലും പ്രസവ ശിശ്രൂഷയിലും ശിശു മരണ നിരക്കിലും സ്ത്രീ−പുരുഷ അനുപാതത്തിലും ഒക്കെ കേരളത്തിന്‍റെ ട്രാക്ക് റെക്കോഡുകൾ ആശാവഹമാണ്. എന്നാൽ ഇതിനെ ഒക്കെ നിലനിർത്തുവാൻ ആവശ്യമായ വരുമാന മേഖല പ്രതിസന്ധിയിലായാൽ ഇത്തരം അനുകൂല അവസ്ഥകൾ ഇല്ലാതെയാകും. കേരളം അത്തരം ഗൗരവതരമായ തിരിച്ചടിയിലാണ്. അനാരോഗ്യകരമായ വിപണി കേന്ദ്രീകൃത ജീവിതശീലങ്ങൾ മലയാളിയെ തെല്ലുമല്ല കടക്കാരനും രോഗിയും പരിസ്ഥിതി വിരുദ്ധനും neighbours enveyയും (അയൽപക്കകാരന് കണ്ണുകടിയുണ്ടാക്കൽ) ആക്കി തീർക്കുന്നത്.
കേരളത്തിന്‍റെയും പ്രധാന വരുമാന ശ്രോതസായ കാർഷികരംഗം ഭക്ഷ്യ വിളകളുടെ ഉത്‌പാദനത്തിൽ 1960കളിലും കമ്മിയായിരുന്നു. എങ്കിലും ഭക്ഷണത്തിന്‍റെ 45% വരെ നമ്മൾ ഉത്പാദിപ്പിച്ചിരുന്നു. ഇന്ന് നെല്ലിന്‍റെ 85%ത്തിനും പുറം സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. പച്ചകറിയുടെയും മുട്ടയുടെയും പാലിന്‍റെയും എല്ലാം കാര്യത്തിൽ ഇതുതന്നെയാണ് സ്ഥിതി. നാണയ വിളകൾ മൊത്തം കൃഷിസ്ഥലത്തിന്‍റെ 60% കയ്യടക്കിയപ്പോൾ അതിലൂടെ വലിയ സാന്പത്തിക മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു എങ്കിൽ ആഗോള സാന്പത്തിക കരാറുകൾ നാണ്യ കൃഷിയെ വല്ലാതെ തകർത്തു. റബ്ബർ രംഗം മാത്രം പരിശോധിച്ചാൽ അവസ്ഥ മനസ്സിലാകും. റബ്ബർ വിലയിടിവിലൂടെ 10000 കോടി രൂപയുടെ നഷ്ടം കർഷകന് പ്രതിവർഷം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ? വിദ്യാഭ്യാസ രംഗത്തെ തെറ്റായ വീക്ഷണത്തിന്‍റെ ഭാഗമായി അഭ്യസ്ത വിദ്യരായവർ കാർഷികരംഗത്തു നിന്നും അകന്നുപോയതിൽ തെറ്റുകാണാത്ത നമ്മൾ സ്വയം ഹത്യക്ക് അവസരം ഒരുക്കുകയാണ്. നമ്മുടെ കുട്ടികൾ കൃഷിക്കാർ ആകേണ്ടതില്ല എന്ന് ഉറപ്പിക്കുന്പോൾ ആന്ധ്രാപ്രദേശിലെയും ബംഗാളിലെയും കൃഷിക്കാർ തന്‍റെ കൃഷി സ്ഥലങ്ങളിൽ ഇനി ഓർക്കിഡുകൾ വളരട്ടെ എന്നോ തങ്ങളുടെ മക്കൾ IT പാർക്കുകളിൽ പണിചെയ്യട്ടെ എന്നോ വിചാരിച്ചാൽ കേരളീയന്‍റെ ഭക്ഷണശീലം എങ്ങനെ നിലനിർത്തും? (അപ്പോഴും ഞങ്ങൾക്ക് KFC ശൃംഖല ഉണ്ടായാൽ മതി എന്നു പറയുന്നവരെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല.) നെൽകൃഷിയുടെ പുനസ്ഥാപനം കേവലം ഭക്ഷ്യ സുരക്ഷ മാത്രമല്ല. കേരളത്തിന്‍റെ കാലാവസ്ഥയിലും ജീവിലോകത്തിലും സംസ്കാരത്തിലും വരുത്തി വെച്ച തകർച്ചയെ ഗൗരവതരമായി ഇനിയെങ്കിലും കാണുവാൻ കഴിയാത്തവർ കേരളത്തിന് ചരമഗീതം കുറിക്കുകയാണ് എന്ന് ഉറക്കെ ഉറക്കെ പറയാം (അതിൽ ഭീകര പങ്കാളിയായിരുന്നു ചാണ്ടിയും പ്രകാശ് ഉൾപ്പെടുന്ന സംഘവും). പച്ചക്കറിയും പാൽ ഉത്പന്നങ്ങളും മറ്റും സ്വയം പര്യപ്തമാകുമാറ് കാര്യങ്ങൾ നടപ്പിൽ വരുത്തുന്പോൾ എല്ലാം കൂലിക്ക് പണിചെയിച്ചുകൊണ്ട് പ്രശ്നപരിഹാരം എന്ന മധ്യവർഗ്ഗ നിലപാടിൽ നിന്നും കുടുംബ-അയൽപ്പക്ക −കൂട്ടായ്മകൾ കാർഷിക-സാങ്കേതിക വകുപ്പകളുമായി ചേർന്നുള്ള കൃഷിയിലേയ്ക്ക് മാറുക എന്നതാകണം ബദൽ കാർഷിക സംസ്കാരം. ഇതിനു കഴിയാത്തവർ തങ്ങളുടെ ഭൂമി കുടുംബശ്രീ തുടങ്ങിയ പൊതു സംവിധാനത്തിനു കൈമാറി കാർഷിക പ്രവർത്തനത്തിൽ പങ്കാളിയാകണം. ഇത്തരം ഉത്പാദനവും അതിന്‍റെ മാർക്കറ്റിംഗും പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങളിൽ കൂടി നടപ്പിൽ വരുത്തുന്പോൾ ഊഹകച്ചവടക്കാരെ ഒഴിവാക്കി, ഉത്പന്നങ്ങൾക്ക് പ്രത്യേക വിപണി നാമം നൽകി കോർപ്പറേറ്റു താൽപ്പര്യങ്ങളെ വെല്ലുവിളിക്കണം. നാട്ടിൽ നിന്നും ബഹുരാഷ്ട്ര ശീതളപാനീയ കന്പനി ഉൽപ്പന്നങ്ങൾക്കു പകരം നാടൻ വിഭവങ്ങളെ (നീര തുടങ്ങിയ) ബോധപൂർവ്വം പുതു തലമുറകൾക്ക് പരിചയപ്പെടുത്തണം. കാർഷിക രംഗത്ത് തൊഴിൽ സേനയും അതുവഴി കാർഷിക രംഗത്ത് പണിചെയ്യുന്നവർക്ക് സ്ഥിര വരുമാനവും സമൂഹത്തിൽ പ്രത്യേക പരിഗണനയും കിട്ടുവാൻ ഉതകുന്ന തീരുമാനങ്ങൾ സർക്കാരും മറ്റു സാമൂഹിക−സാംസ്‌കാരിക−രാഷ്ട്രീയ സംഘടനകളും എടുക്കണം. ഇതിനു നേതൃത്വപരമായ പങ്കുവഹിക്കലാണ് കാർഷിക രംഗത്തെ പുതിയ സർക്കാരിന്‍റെ അടിയന്തിര കടമ.
ഇന്ത്യൻ വിദ്യാഭ്യാസരംഗം പണ്ടുമുതലേ കാർഷിക−പരന്പരാഗത− വ്യവസായ മേഖലയിൽ നിന്നും അകന്നുനിന്നു. സർവ്വകലാശാലകളുടെ ഗവേഷണത്തിൽ ഒട്ടുമിക്കതും സമൂഹ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുക ലക്ഷ്യമായി കാണുന്നില്ല. അങ്ങനെ സർവ്വകലാശാലകൾ കേവലം യോഗ്യതാ നിർമ്മാണ കേന്ദ്രങ്ങൾ മാത്രമായി ഒതുങ്ങുന്നു. ഈ ദുരവസ്ഥ കേരളത്തിനും ബാധകമാണ്. അപ്പോഴും കേരളത്തിലെ സർവ്വകലാശാലകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനങ്ങൾ തീരുമാനിക്കുന്നതിനാൽ അവർക്ക് പൊതു സമൂഹത്തിൽ ഒരു മതിപ്പുണ്ടായിരുന്നു. കൊൽക്കത്ത പോലെയുള്ള നഗരങ്ങളിൽ ഇല്ലാതിരുന്നു statitics പോലെയുള്ള വിഷയങ്ങൾ പഠിക്കുവാൻ കുട്ടികൾക്കിവിടെ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇന്നു വിദ്യാഭ്യാസ രംഗത്തെ പുതിയ പരീക്ഷണങ്ങൾ കുട്ടികളുടെ പൊതു വിജ്ഞാനത്തിലും ഭാഷ-സംഖ്യ-ശാസ്ത്ര− ബോധത്തിലും വലിയ തകർച്ചയ്ക്ക് കാരണമായി. professional യോഗ്യതയുള്ളവർക്കും സ്വയം പണിചെയ്യുവാൻ കഴിവില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തി. ആഗോളവൽക്കരണത്തിന്‍റെ മറവിൽ, ആന്‍റണി എന്ന കപട രാഷ്ട്രീയക്കാരന്‍റെ (സത്യസന്ധത എന്ന മൂടുപടം) മറവിൽ നടപ്പിലാക്കിയ സ്വാശ്രയവൽക്കരണം കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്തെ ലജ്ജാവഹമായ തരത്തിൽ തകർത്തു. വിദ്യാഭാസം തട്ടിപ്പുകേന്ദ്രങ്ങളായി. മദ്യ-മറ്റു പണച്ചാക്കുകൾക്ക് വിഹാരിക്കുവനുള്ള ഇടങ്ങളായി അവ മാറി. കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന എല്ലാ സൽപ്പേരും നമുക്ക് നഷ്ട്പെട്ടു. സ്കൂൾ തലത്തിൽ പ്രശ്നം ഇതിലും രൂക്ഷമാണ്. നിലവാരം പരിശോധിക്കുവാൻ അവസരം ഇല്ലാത്ത സ്വകാര്യ സ്കൂളുകൾ വർഗ്ഗീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന ഇടങ്ങളായി. ഒരേസമയം വിദ്യാഭ്യാസ തകർച്ച, വന്പൻ ഫീസ്, പണിയെടുക്കുന്നവർക്ക് പിച്ചകാശു വേതനം, കോടതിയെ മറയാക്കി സർക്കാരിനെ വെല്ലുവിളിക്കൽ തുടങ്ങിയ കേന്ദ്രങ്ങളായി ഇത്തരം സ്ഥാപനങ്ങൾ മാറികഴിഞ്ഞു. ഭൂതത്തെ അഴിച്ചുവിട്ട രാഷ്ട്രീയ പുണ്യവാളൻ തനിക്കുവിഷയത്തിൽ വേദനയുണ്ട് എന്ന് പറഞ്ഞ് കൈ കഴുകുന്പോൾ, ആൽബർട്ട് ഐൻസ്റ്റീൻ VC ആകുവാൻ സാധ്യതയുണ്ടായിരുന്ന കേരള വിദ്യാഭ്യാസ ലോകത്തിന്‍റെ ഇന്നത്തെ ഗതി ഓർത്തു ലജ്ജിച്ചു തല താഴ്ത്താം. പക്ഷേ ഇതിനു പരിഹാരം കാണുവാൻ കരുത്തുണ്ട് എന്നു കരുതിയ ഇടതു പക്ഷവും കേവലം ഒരു നിയമം ഉണ്ടാക്കി പരാജയം ഏറ്റുവാങ്ങിയശേഷം സ്വാശ്രയ സ്ഥാപനം ഒരു യാഥാർത്ഥ്യമാണെന്ന് പറയുവാനും പ്രവർത്തിക്കുവാനും മടിച്ചില്ല. കൂത്തുപറന്പ് രക്തസക്ഷികൾ അമരന്മാർ ആണെന്ന് ഇവരെങ്കിലും മറക്കരുത്. പുതിയ സർക്കാരിന്‍റെ ആദ്യ വിദ്യാഭ്യാസ രംഗത്തെ ഇടപെടൽ നിലവിലെ കച്ചവടമുഖം പൊളിച്ച് എഴുതുകയാകണം. ഒപ്പം നിലവിലെ കോഴ്സുകളുടെ കച്ചവട ലക്ഷ്യം തുറന്നു കാട്ടുവാനും നിയന്ത്രിക്കുവാനും സംവിധാനം ഉണ്ടാകണം. വിദ്യാഭ്യാസം രംഗത്തെ വരേണ്യതാൽപ്പര്യങ്ങളെ വന്പൻ നികുതി ഉപയോഗിച്ച് സാമൂഹ്യ പ്രതിബദ്ധതയാക്കി, അതിൽ നിന്നും കിട്ടുന്ന പണം സർക്കാർ വിദ്യാലയങ്ങളിൽ മുടക്കി അവയെ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുവാൻ തീരുമാനിക്കണം. (കോഴിക്കോട് west hill സർക്കാർ സ്കൂൾ മാതൃകയിലേയ്ക്ക് ഉയർത്തുക).
ആരോഗ്യ രംഗത്ത് നമ്മൾ നേട്ടങ്ങൾ കൊയ്തതിനു പിന്നിലെ പ്രേരകശക്തി സർക്കാർ സംവിധാനത്തിൽ നിന്നും ജനങ്ങൾക്ക് കിട്ടിയ പരിചരണമായിരുന്നു. ഒപ്പം സ്ത്രീകളുടെ വിദ്യാഭ്യാസം നല്ല ഫലങ്ങൾ ഒരുക്കി. പ്രതിരോധ കുത്തിവെപ്പ്, സുചിത്വബോധം എല്ലാം സഹായകരമായ മറ്റുഘടകങ്ങളാണ്. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടുകളായി ഗൾഫ് പണവും ഊഹമൂലധനവും കേരളീയരെ പഞ്ചനക്ഷത്ര ആശുപത്രി സംസ്കാരത്തിന്‍റെ തോഴരാക്കി. ഒപ്പം തെറ്റായ ജീവിത ശീലങ്ങൾ മലയാളിയെ ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും പൊണ്ണതടിക്കാരുടെ നാടാക്കി മാറ്റി. അതേസമയം സമീകൃത ആഹാരം കഴിക്കുന്നതിൽ മലയാളി ദേശീയ ശരാശരിയിലും പിറകിലാണ്. (കലോറി ലഭ്യതയും പ്രോട്ടിൻ ലഭ്യതയും കുറവ്. എന്നാൽ കൊഴുപ്പ് അളവ് അധികവും.Kerala food habit. Calorie content: Kerala 2014. India 2050. Protein Content: Kerala. 55gms. India 57gms. Fat content: Kerala 42gms. India 36 gms). ഹൃദ്രോഗം, രക്തസമ്മർദ്ദം, കാൻസർ, പ്രമേഹം, മാനസികരോഗം, ആത്മഹത്യ എല്ലാം കേരളത്തിൽ ദേശീയ ശരാശരിയെക്കാളും ഏറെ കൂടുതൽ. ഇവ കാണിക്കുന്നത് നമ്മുടെ ആയുർദൈർഘ്യം ദേശീയ ശരാശരിയിലും 10 വർഷം കൂടുതൽ ആണെങ്കിലും ഗൗരവതരമായ ആരോഗ്യ പ്രശ്നത്തിൽ നമ്മൾ എത്തപ്പെട്ടിരിക്കുന്നു എന്നാണ്. ഇതിനുള്ള കാരണങ്ങളിൽ ജീവിത ശൈലി, പുറം ഭക്ഷണം, കീടനാശിനിയും മായവും ചികിത്സയിലെ അനാരോഗ്യ പ്രവണതയും മറ്റുമാണ്. ആരോഗ്യ രംഗത്തെ ചെലവിലുണ്ടായ വർദ്ധിച്ച കുതിപ്പ് സ്വകാര്യ സ്ഥാപനങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതാണ്. 10 ലക്ഷം കുടുംബങ്ങൾ കേരളത്തിൽ ചികിത്സാ ചെലവിനാൽ പാപ്പരായി മാറി കഴിഞ്ഞു. 25000 കോടി രൂപ ആരോഗ്യ രംഗത്ത് ചെലവഴിക്കുന്പോൾ സർക്കാർ വിഹിതം 6000 കോടി മാത്രം. കേരളത്തിന്‍റെ ആരോഗ്യരംഗത്തുള്ള സ്വകാര്യ കച്ചവടക്കാരെ നിലയ്ക്കു നിർത്തുവാനും മരുന്ന് കന്പനിയും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കുവാനും സർക്കാർ അടിയന്തിരമായി ഇടപെടാതെ ഈ രംഗത്തെ കൊള്ള അവസാനിപ്പിക്കുവാൻ കഴിയില്ല. മരുന്നുകൾ Trade name നിന്നും Generic Nameൽ മാത്രം കുറിക്കുവാൻ വൈദ്യൻമാർക്ക് അനുവാദം, ജീവൻ രക്ഷാമരുന്നുകൾ സൗജന്യമായി വിതരണം, പാർശ്വവൽക്കരിക്കപെട്ടവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുവാൻ പ്രത്യേകം സംവിധാനം, (പ്രാദേശിക സഹകരണത്തിൽ) സർക്കാർ ആശുപത്രികളിലേയ്ക്ക് ജനങ്ങളെ എത്തിക്കുവാൻ പ്രത്യേകം ടീം, അവയവദാനത്തിന്‍റെ പ്രാധാന്യം അറിയിക്കുന്ന പ്രചരണം, പൊതുപ്രവത്തകർ അവയവദാനത്തിനു തയ്യാറാകൽ, അവർ സർക്കാർ ചികിത്സാ സംവിധാനം ഉപയോഗപെടുത്തൽ. മെഡിക്കൽ കോളേജിലെ മുഴുവൻ സേവനവും ആധുനികവൽക്കരിച്ച് രോഗികളുടെ അസൗകര്യം പരിഹരിക്കൽ. എല്ലാത്തിനും ഉപരിവൻകിട സ്വകാര്യ ആശുപത്രിയിലെ എല്ലാ ഫീസിനും 100% ആരോഗ്യ നികുതി ഏർപ്പെടുത്തി പൊതു ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പണം കണ്ടെത്തൽ. മേഖലയിൽ പണി ചെയ്യുന്നവർക്ക് ബലരാമൻ കമ്മിഷൻ നിർദ്ദേശിച്ച വേതനം എങ്കിലും കിട്ടുവാൻ സംവിധാനം. പരിശോധനകൾക്കും മറ്റും സർക്കാർ ഫീസ് പ്രഖ്യാപിക്കൽ. ഇത്തരം തീരുമാനങ്ങൾ ജനകീയ ചർച്ചയിലൂടെ ഉയർത്തി നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ പുതിയ സർക്കാർ ബാധ്യസ്ഥമാണ്.
കേരളത്തിന്‍റെ ഇന്നത്തെ സമൂഹം വിപണി കേന്ദ്രീകൃതമായി മാറികഴിഞ്ഞു. ദുബൈയും സിംഗപ്പൂരും (രണ്ടും രാജഭരണത്തിന്‍റെ മാതൃകകൾ: ഭക്ഷ്യ സ്വയം പര്യാപ്തമല്ലാത്ത ചൂതാട്ട വിപണികൾ) മാതൃകയായി കാണുന്ന ഒരു കൂട്ടർ നമ്മുടെ ഇടയിൽ നാടിന്‍റെ പദ്ധതികൾ തയ്യാറാക്കുന്നതിലേയ്ക്ക് എത്തിയിരിക്കുന്നു. അങ്ങനെ വികസനം എന്നാൽ വിമാനത്താവളവും മെട്രോയും മാളുകളും ചുങ്കം നിരത്തുകളും SEZ ഉം golf club-water theme പാർക്കുകളും വഴി നമുക്ക് വളരാം എന്ന് ഉദ്യോഗസ്ഥകൂട്ടവും corporate കളും ചൂതാട്ടക്കാരും പറഞ്ഞാൽ മനസ്സിലാകും. എന്നാൽ ഗാന്ധിയൻ-ഹോച്ചി-മിൻ-മോവോ--ലെനിൻ വാദികളോ ഇത്തരത്തിൽ പറഞ്ഞാൽ നമ്മൾ ഭയപ്പെടേണ്ടതുണ്ട്. ഇവരുടെ അജണ്ടക്കു മുന്‍പിൽ തകർന്നു വീഴുന്നത് നമ്മുടെ പശ്ചിമഘട്ടവും അതിന്‍റെ നീർത്തടങ്ങളും പുഴകളും നെൽവയലുകളുമാണ്. അവക്ക് മുകളിൽ നടത്തുന്ന ഭീകര താണ്ടവത്തിന്‍റെ ഒറ്റവാക്കാണ് ആഗോളകാലത്തെ വികസനം. അതിനു പകരം വെയ്ക്കാവുന്ന പ്ര
കൃതിസൗഹൃദ വികസന നയങ്ങൾ രൂപപ്പെടാതെ മറ്റുമാർഗ്ഗമില്ല.
കേരളത്തിന്‍റെ മിന്നി തിളങ്ങുന്ന വികസന ഗ്രാഫിൽ സ്ഥാനം പിടിക്കാത്തവര