ഇന്ത്യൻ സ്കൂൾ: നൻമകൾ വിരിയട്ടെ...
വിദ്യാഭ്യാസം ഒരു നാടിന്‍റെ സാമൂഹിക അക്ഷയ പാത്രമാണ് എന്ന വസ്തുത ആരെയെങ്കിലും ചരിത്രത്തിൽ നിന്നും ഉദാഹരണങ്ങൾ എടുത്തുനിരത്തി ബോദ്ധ്യപ്പെടുത്തേണ്ട സംഗതിയല്ല. നല്ല വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കും. അതിനെ അനുസരണയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള ഭരണകൂടത്തിന്‍റെ ഉപകരണമായും ഉപയോഗപ്പെടുത്താം. ബ്രിട്ടീഷുകാരൻ ഇന്ത്യൻ വിദ്യാഭ്യാസത്തിന്‍റെ അജണ്ടകൾ അവരുടെ താൽപര്യാർത്ഥം രൂപപ്പെടുത്തിയെടുക്കുന്നതിന്‍റെ ലക്ഷ്യം അവരുടെ അധികാരം ഉറപ്പിച്ചു നിർത്തൽ മാത്രമായിരുന്നു. ഇതു മനസ്സിലാക്കിയ മറ്റുള്ളവരും തങ്ങളുടെ ആശയങ്ങളിലേയ്ക്ക് പുതു തലമുറയെ എത്തിക്കുവാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നു. ഇന്നു നമ്മുടെ നാട് അഭിമുഖീകരിക്കുന്ന എല്ലാ മേഖലയിലെയും പ്രതിസന്ധികളുടെ പിന്നിലെ കാരണം ഒറ്റവാക്കിൽ വിശദമാക്കിയാൽ സാമൂഹിക ഉത്തരവാദിത്തം മറന്ന ജനതയുടെ സാന്നിദ്ധ്യമാണന്ന് മനസിലാക്കാം. യുക്തിയും ധാർമ്മികതയും ഉൾചേരാത്ത വിദ്യാഭ്യാസം ഇവിടെ വില്ലനാണ്. നാടിന്‍റെ അഭിവൃദ്ധിയുടെ അടിസ്ഥാനം ജനങ്ങൾ സമൂഹത്തിനോട് കാട്ടുന്ന ഉത്തരവാദിത്തമാണെന്ന് ഓർമ്മിക്കുവാൻ പരാജയപ്പെടുന്ന വിദ്യാഭ്യാസം ദേശീയതയെയും വികസനത്തെയും പറ്റിയെല്ലാം വികലമായ സങ്കൽപ്പങ്ങൾ പടയ്ക്കുന്നു. അഴിമതിയും അതുപോലെയുള്ള മൂല്യരഹിത ബോധവും നമ്മുടെ സമൂഹത്തിൽ പിടിമുറുക്കുവാൻ കാരണം വിദ്യാഭ്യാസ ഉള്ളടക്കത്തിലെ പുഴുക്കുത്തുകളും അതിൽ സാന്പത്തിക ശക്തികൾ ചെലുത്തുന്ന ഇടപെടലുകളിലുമാണ്. ഈ ദുരവസ്ഥകൾ വിദ്യാഭ്യാസ ലോകത്തുനിന്നും ഒഴിവാക്കപ്പെടേണ്ടതിന്‍റെ ആവശ്യതകളെ പറ്റി ഗൗരവതരമായ ചർച്ചകൾ ഇന്നു നടന്നുവരുന്നുണ്ട്.
ബഹ്റിനിലെ എറ്റവും വലിയ വിദ്യാലയം ഇന്ത്യ
ൻ സ്കൂൾ ആണെന്നത് ഇന്ത്യൻ ജനങ്ങൾക്ക് അഭിമാ
നത്തിനൊപ്പം ഉത്തരവാദിത്തവും ആകുന്നു. ബഹ്റി
ൻ ഉൾപ്പെടെ 14 രാജ്യങ്ങളിലെ കുട്ടികൾ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളായിട്ടുണ്ട്. ഇന്ത്യൻ വിദ്യാ
ഭ്യാസ മേഖലയുടെ കാര്യക്ഷമതക്കുള്ള വൻ അംഗീ
കാരമാണിത്. ഇന്ത്യക്കാരായ അദ്ധ്യാപകർക്ക് മറ്റ്
രാജ്യക്കാരുടെ സ്കൂളുകളിൽ ഇതര ദേശക്കാർക്കു ല
ഭിക്കാത്ത അംഗീകാരം നേടുന്നതിനും ഇന്ത്യയി
ലേയ്ക്ക് ഉപരിപഠനത്തിനായി മറ്റുരാജ്യക്കാരായ
വിദ്യാർത്ഥികൾ എത്തുന്നതിലും ഇന്ത്യൻ സ്കൂൾ നിർണ്ണായകമായ പങ്കുവഹിച്ചു വരുന്നു.
എന്നാൽ ഇന്ത്യൻ സ്കൂൾ ഭരണ സംവിധാനത്തിന്റെ ചുക്കാൻ നേടി എടുക്കുന്നത് അധികാരത്തിന്‍റെ താക്കോൽ കൂട്ടം നേടുവാനുള്ള കുറുക്കുവഴിയായി മലയാളികളായ ഭൂരിപക്ഷം സാമൂഹിക പ്രവർത്തകരും കണ്ടു വരുന്നു. അതിൽ അഴിമ
തി, സ്വജന പക്ഷപാതം, സ്വഭാവഹത്യ തുടങ്ങിയ ഘ
ടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. നമ്മുടെ നാടിന്‍റെ ശാപമാ
യി മാറിയ ഒരു കൂട്ടം രാഷ്ട്രീയക്കാരുടെ നിലപാടുകളെ അവ ഓർമ്മിപ്പിക്കുന്നു. ഇതിന് ഒരു മാറ്റം ഉണ്ടാകണമെന്ന് സാധാരണക്കാരായ ഇന്ത്യാക്കാർ ആഗ്ര
ഹിക്കുക സ്വാഭാവികമാണ്. ഇത്തരം മാറ്റങ്ങളുടെ
ആവശ്യകതളും മറ്റും തെരഞ്ഞെടുപ്പുവേളകളിൽ നമു
ക്ക് കേൾക്കാവുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പ്
വേദികൾ അടുത്ത തെരഞ്ഞെടുപ്പു വരും വരെ നിശ
ബ്ദമാകുന്നതിനൊപ്പം സ്കൂൾ നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി മുന്നോട്ട് വെച്ച ഗൗരവത
രമായ പല അഭിപ്രായങ്ങളും മൗനത്തിൽ എത്തിചേരുന്നു. അതിനാൽ സ്കൂൾ സംബന്ധിയായ തെറ്റു തിരുത്തലുകളും ശരിയായ പഴയ നിലപാടുകളുടെ ശാക്തീകരണവും ഉണ്ടാകുന്നില്ല. ഇത് ഫലത്തിൽ വിദ്യാലയത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിദ്യാലയത്തെപറ്റി ആരോഗ്യകരമായ നിലപാടുകളും സങ്കൽപ്പങ്ങളും ഇല്ലാത്തവർ നേതൃത്വത്തിലേയ്ക്ക് എത്തിയാൽ വിദ്യാലയം കേവലം അധികാര വടം വലിയുടെ ഉത്സവപറന്പായി മാറാതെ തരമില്ല. വിഷയങ്ങളുടെ പരിഹാരം കണ്ടെത്തലും നടപ്പാക്കലും ഭരിക്കുന്നവരുടെ മാത്രം ശ്രമങ്ങളായി ചുരുക്കി ഒരു വിഭാഗത്തിനും കാണുവാൻ കഴിയില്ല.
വിദ്യാഭ്യാസം കുട്ടികൾക്ക് ഒരു വിമോചന മാർഗ്ഗമായി തീരണമെങ്കിൽ കുറ്റമറ്റ വിദ്യാലയ അന്തരീക്ഷമുണ്ടാകണം. നമ്മുടെ നാടിന്റെ സമഗ്രമായ വളർച്ചക്കും സാഹോദര്യ സ്നേഹത്തിനും സഹായകരമായ അന്തരീക്ഷം ഉണ്ടാക്കി എടുക്കുവാൻ ഇന്ത്യൻ സ്കൂളിന്‍റെ ഇന്നത്തെ പല നല്ല വശവും നിലനിർത്തികൊണ്ട് തന്നെ അതിന്‍റെ പരിമിതികളെ മറികടക്കേണ്ടതുണ്ട്.
സ്കൂളിന്‍റെ നട്ടെല്ല് അദ്ധ്യാപകർ തന്നെ. അവരുടെ യോഗ്യത, അറിവിന്‍റെ ലോകത്തെ നിരന്തര പരിശീലനം, തൊഴിൽ സംസ്കാരം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ അവർ ജഗരൂകരാകുകതന്നെ വേണം. ഇംഗ്ലീഷ് പഠന മാദ്ധ്യമമായ സ്കൂളിൽ ഇംഗ്ലീഷ് ഒരു സംസാര ഭാഷയായി ഉപയോഗിക്കുവാൻ അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിക്കുന്നത് (സംഭവിക്കുന്നു എങ്കിൽ) വലിയ തിരിച്ചടികൾ കുട്ടികൾക്ക് നൽകും. അദ്ധ്യാപകർ അവരുടെ സ്വന്തം വിഷയത്തിൽ പുതുതായി നടന്നുവരുന്ന കണ്ടെത്തലുകളെ പരിചയപ്പെടുത്തുവാനും അത് കുട്ടികൾക്ക് പകർന്നു കൊടുക്കുവാനും സംവിധാനം ഉണ്ടാകേണ്ടതുണ്ട്. സ്കൂൾ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ അനാരോഗ്യ അന്തരീക്ഷം സ്കൂളുകളിൽ ഉണ്ടാകുമെന്നതിനാലാണ് കേരളത്തിൽ അദ്ധ്യപകരുടെ സ്വകാര്യ ട്യൂഷൻ നിരോധിച്ചത്. പകരം പഠനത്തിൽ പിന്നോക്കമുള്ളവരെ പ്രത്യേകം പരിഗണിക്കുവാൻ മറ്റു സംവിധാനങ്ങൾ സ്കൂൾ ഭരണസമിതിയുടെ അറിവോടെ സംഘടിപ്പിക്കേണ്ടതുണ്ട്.
സ്കൂളിൽ അദ്ധ്യാപകരും വിദ്യർത്ഥികളും സ്കൂളിന്‍റെ ജീവൻ തന്നെ എന്ന് പറയാം. കുട്ടികൾക്ക് പുതിയ ലോകത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുവനായി ബോധപൂർവ്വമായ പദ്ധതികൾ, പുതിയ ശാസ്ത്ര−മാനവ വിഷയങ്ങളിൽ നടക്കുന്ന കുതിപ്പുകളെ പഠിക്കുവാനും അതിലെ ജനപക്ഷ നിലപാടുകൾ അടുത്തറിയുവാൻ അവസരം. അതിനായി ലോകോത്തര അദ്ധ്യാപകരുടെ, ശാസ്ത്രജ്ഞന്മാരുടെ, ക്ലാസുകൾ നേരിട്ടോ പുതിയ സാങ്കേതിക വിദ്യയിലൂടെയോ എത്തിച്ചുകൊടുക്കൽ. തുടങ്ങിയവ നടപ്പിലാക്കേണ്ടതുണ്ട്.
കുട്ടികളിൽ ജനാധിപത്യബോധം, പരിസ്ഥിതി, മറ്റുരാജ്യങ്ങളോടും ജനങ്ങളോടുമുള്ള ബഹുമാനം തുടങ്ങിയവയെ ബോധപൂർവ്വം വളർത്തി എടുക്കൽ, അവരെ ഇന്ത്യയുടെ ചരിത്രം പരിചയപ്പെടുത്തൽ. മറ്റു രാജ്യത്തെ കുട്ടികളെ അടുത്തറിയുവാനും അവരുമായി ആശയ വിനിമയം നടത്തി നമ്മുടെ സാഹോദര്യം പങ്കുവെക്കൽ, കുട്ടികളുടെ ആരോഗ്യം വിലയിരുത്തി അവരെ രോഗാതുരമല്ലാത്ത അവസ്ഥയിൽ എത്തിക്കുവാൻ വിദഗദ്ധരുടെ സഹായം ഉറപ്പാക്കൽ, പ്രായപൂർത്തി ആകുന്ന കാലത്തേ(adolescence) വിവിധ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ക്രിയാത്മകമായ ഇടപെടൽ, കുട്ടികൾക്ക് Health card ഉണ്ടാക്കികൊടുക്കൽ, ആഹാര വിഷയത്തിൽ കുട്ടികളെ junk ഭക്ഷണത്തിൽ നിന്നും carbonated drinks ൽ നിന്നും മോചിപ്പിക്കുവാൻ പ്രത്യേക കാന്പയിൻ, കുട്ടികളിൽ സത്യസന്ധത പോഷിപ്പിക്കുവാൻ shop without seller സംവിധാനം, കാന്റീൻ രക്ഷകർത്താക്കൾ നേരിട്ടു നടത്തി, പ്രാദേശിക ഭക്ഷണ ശീലം കുട്ടികളിൽ ഉണ്ടാക്കിയെടുക്കൽ, സ്കൂൾ പരിസരത്തെ മാതൃക പൊതു ഇടമാക്കി നിർത്തുവാൻ വിവധ പരിപാടികൾ (പച്ചകറിതോട്ടം, മരം വെച്ചുപിടിപ്പിക്കൽ), സമൂഹത്തിൽ അവഗണനയും ദുരിതങ്ങളും അനുഭവിക്കുന്നവരെ അടുത്തറിയുവാൻ അവസരമുണ്ടാക്കൽ, കുട്ടികളെ അവരുടെ സ്വാഭാവിക താൽപര്യങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ പരിപാടികൾ, കുട്ടികളുടെ യാത്രാസൗകര്യം ഭൗതികമായി മെച്ചപ്പെടുത്തുന്നതിനൊപ്പം ബസ്സുകളെ GPS സംവിധാനത്തിലേയ്ക്ക് മാറ്റി എടുക്കൽ. E-Education അതിന്‍റെ ഭാഗമായി paperless school, എല്ലാ കുട്ടികളും E.Bookലേയ്ക്ക്, ഉപരിപഠനം കുട്ടിയുടെ കഴിവിന്‍റെ അടിസ്ഥാനത്തിൽ മാത്രം കണ്ടെത്തുവാൻ പ്രത്യേക ഡെസ്ക് ഓരോ കോഴ്സിന്‍റെയും നിലവിലെ ജോലിസാധ്യതയും തൊഴിൽ സുരക്ഷിതത്വവും ratting വഴി പരിചയപെടുത്തൽ. മാർക്കിന്‍റെയും കുട്ടിയുടെ മറ്റു പാടവങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യയിലെയും വിദേശത്തെയും സ്ഥാപനങ്ങളെ അടുത്തറിയുവാൻ അവസരം, സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ recruiting agent ആയി സ്കൂൾ മാറാതിരിക്കുവാനുള്ള തീരുമാനം, സ്കൂളിനെ പറ്റി എല്ലാ വിവരവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയുന്ന വെബ് സൈറ്റ് സംവിധാനം, ഇതുവഴി രക്ഷാകർത്താക്കൾക്ക് തന്‍റെ കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും അദ്ധ്യാപകരുമായി അഭിപ്രായങ്ങൾ പങ്കുവെയ്ക്കുവാനും അവസരം ഒരുക്കൽ, ഭരണ സമിതിയുമായി ബന്ധപ്പെടുവാൻ അവസരം, ഫീസ് തുടങ്ങിയവ അടക്കുവാൻ ഓൺലൈൻ സംവിധാനം, വിവിധ രാജ്യങ്ങളിലെ പുതിയതും പഴയതുമായ കലാകാരന്മാരുടെ പരിപാടികൾ കാണുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും സാഹചര്യം, ഇന്ത്യൻ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിതവും കലയും മറ്റും പരിചയപ്പെടുത്തുന്ന പരിപാടികൾ, ദേശീയ −അന്തർദേശീയ നാടക−സംഗീത വർക്്ഷോപ്പുകൾ, ചിത്രകാരന്മാർ, ശാസ്ത്രീയ സംഗീത പ്രതിഭകളുളുടെ സാന്നിദ്ധ്യം ഉറപ്പിക്കൽ, കുട്ടികളുടെ പഠനവും ജീവിതവും വളർത്തികൊണ്ടുവരുവാൻ രക്ഷകർത്താക്കളെ പരിശീലിപ്പിക്കൽ, പൂർവ്വ വിദ്യാർത്‍ഥികൾക്ക് അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുവാൻ അവസരം തുടങ്ങിയ നീണ്ട കടമകൾ തന്നെ ഭരണസമിതി നിർവ്വഹിക്കേണ്ടതുണ്ട്.
സ്കൂൾ പ്രവർത്തനത്തെ പറ്റി പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന ആക്ഷേപങ്ങൾ സാന്പത്തിക തിരിമറികളും ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങളെയും പറ്റിയാണ്. ഇതുതന്നെയാണ് നമ്മുടെ നാടും അഭിമുഖീകരിക്കുന്ന ദുരന്തങ്ങളിൽ മുഖ്യമായത്. നമ്മുടെ നേതാക്കൾ സ്വന്തം ജീവിതത്തിൽ വൻ ആസൂത്രണങ്ങൾ നടത്തി വിജയിക്കുന്പോൾ അവർ കൂട്ടായി എടുക്കുന്ന പൊതുസമൂഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ വൻ പരാജയങ്ങൾ ആവർത്തിച്ചുണ്ടാകുന്നു. ഇതിനു പിന്നിലെ കാരണങ്ങൾ ദുരൂഹങ്ങളാണ്. ഇതേ പ്രശ്നം ഇന്ത്യൻ സ്കൂൾ നടത്തിപ്പിലും ഉണ്ടാകുന്നുണ്ട്. സ്കൂളിന്‍റെ ഉന്നത സമിതിയിലേയ്ക്ക് എത്തിയിട്ടുള്ള എല്ലാവരും ബിരുദ ധാരികളായിരിക്കണം എന്ന് സ്കൂൾ by-law നിർബന്ധിക്കുന്നത് ഉന്നത മൂല്യങ്ങൾ നടപ്പിലാക്കുവാൻ അംഗങ്ങൾ വിദ്യാഭ്യാസപരമായും പ്രാപ്തമായിരിക്കണം എന്നതിനാലാണ്. എന്നാൽ നമ്മുടെ സ്കൂളിലെ പല തീരുമാനങ്ങളിലും അത് നിഴലിക്കുന്നില്ല. ഉദാഹരണമായി പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുവാൻ എടുത്ത തീരുമാനങ്ങളെ വിമർശിക്കുന്നവർ ചൂണ്ടികാണിക്കുന്നത് പുതിയ കെട്ടിടം പണിയിലെ പല തീരുമാനങ്ങളും സ്കൂളിനെ വൻ ബാധ്യതയിൽ എത്തിക്കും എന്നായിരുന്നു. പകരം ചിലകോണുകളിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങൾ കുറേകൂടി ആരോഗ്യകരമായിരുന്നു എന്ന് മനസ്സിലാക്കാം.
സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട സുതാര്യത, അതിനായി ആധുനിക സങ്കേതങ്ങളെ ഉപയോഗപ്പെടുത്തൽ, തീരുമാനങ്ങളിലെ സാമൂഹിക ഉത്തരവാദിത്തം ഇവയിൽ ഇന്നു സംഭവിക്കുന്ന പാളിച്ചകൾക്ക് കാരണങ്ങളിൽ പ്രധാനം നിലവിൽ ഇന്ത്യൻ സ്കൂൾ അംഗീകരിച്ചു വരുന്ന ഭരണഘടനയുടെ കാര്യക്ഷമതയില്ലായ്മയാകുന്നു. ഒരു മാതൃകാസ്കൂൾ പടുത്തുകൊണ്ടുവരുവാൻ വേണ്ടത്ര കഴിവില്ലാത്ത ഈ നിയമം പോളിച്ചെഴുതുക അത്യന്താപേക്ഷിതമാണ്. സ്കൂളിന്‍റെ രക്ഷാകർതൃ സമ്മേളനങ്ങളിലെ ശുഷ്കിച്ച അവരുടെ സാന്നിദ്ധ്യത്തിനു കാരണം സ്കൂൾ പ്രവർത്തനങ്ങളിൽ പല ഗ്രൂപ്പുകളും ഏകദേശം ഒരേനിലപടുകൾ കൈകൊള്ളുന്നു എന്നതിനാലാണ്.
പുതിയ ഭരണഘടന അടിവരയിടേണ്ടത് അധികാരം ഉത്തരവാദിത്തമായിരിക്കും എന്നതായിരിക്കണം. ഭരണകക്ഷി സ്കൂളിന്‍റെ തീരുമാനങ്ങൾ കൈ കൊള്ളുന്പോൾ സ്കൂളിനു കഷ്ട നഷ്ടങ്ങൾ ഉണ്ടായാൽ ഉത്തരവാദികൾ ഭരണകക്ഷിയായിരിക്കുകയും അത് സ്കൂൾ ഖജനാവിലേയ്ക്ക് മടക്കി കൊടുക്കുവാൻ വ്യക്തിപരമായി ഇവർ ബാധ്യസ്ഥരായിരിക്കുകയും ചെയ്യും എന്ന് ഭരണ ഘടന ഉറപ്പുവരുത്തണം. ഭരണസമിതിയിലേയ്ക്ക് മത്സരിക്കുന്നവരുടെ കുട്ടികൾ ഏറ്റവും കുറഞ്ഞത് മൂന്ന് പഠന വർഷമെങ്കിലും അവിടെ പഠിച്ചിരിക്കണം. സെക്യുലർ ആഘോഷങ്ങളുടെ പ്രോത്സാഹനത്തോടൊപ്പം സ്കൂൾ അദ്ധ്യാപകരുടെ കുടുംബങ്ങൾ മത്സരത്തിൽ നിന്നും മാറി നിൽക്കുക, അനുബന്ധ കമ്മറ്റികൾ രൂപീകരിക്കുന്പോൾ അതിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നവർ രക്ഷകർത്താക്കൾ തന്നെയായിരിക്കണം, പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അഭിപ്രായവോട്ടെടുപ്പ്, പൊതുയോഗങ്ങളിൽ പ്രാദേശിക ഭാഷ ഉപയോഗിക്കുവാൻ അവസരം, എല്ലാ ജനവിഭാഗങ്ങൾക്കും അവസരം, ഇതിലേക്കായി ഭരണഘടനാ രൂപീകരണ സമിതി, അതിൽ വിവിധ നിലപാടുകൾ വെച്ച് പുലർത്തുന്നവർക്ക് വേണ്ടത്ര പ്രാധിനിത്യം തുടങ്ങിയ നിരവധി നിർദ്ദേശങ്ങളും നൽകാവുന്നതേയുള്ളൂ.
സ്കൂൾ ഭരണത്തിൽ തെരഞ്ഞെടുക്കപ്പെട്ട സമിതികൾ സ്കൂളിന്‍റെ അവസാന ഉന്നതാധികാരസമിതിയായി പ്രവർത്തിക്കുന്പോൾ അവരെ നിയന്ത്രിക്കുവാൻ കഴിയുന്ന വാർഷിക പൊതുയോഗം ഒരു Ethical കമ്മിറ്റിയെ നിയമിക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. അവർക്ക് ഭരണാധികാരികളുടെ തീരുമാനങ്ങൾ അട്ടിമറിക്കുവാൻ അവകാശമില്ലായിരിക്കും. എന്നാൽ എല്ലാ തീരുമാനങ്ങളും പഠിച്ച് അതിലെ അഭിപ്രായങ്ങൾ രക്ഷകർത്താക്കളെ അറിയിക്കുവാൻ ബാധ്യതയുമുണ്ടായിരിക്കും. നിർമ്മാണം, നിയമനം,
ഫീസ് ഇളവ് തുടങ്ങിയ വിഷയങ്ങളിൽ ഇവർക്ക് തീരുമാനങ്ങളുടെ മിനിറ്റസ് പരിശോധിക്കുവാൻ അവസരം ഉണ്ടായിരിക്കും. അവരുടെ ആക്ഷേപങ്ങൾ പൊതുസമൂഹത്തിനെ നേരിലും മാധ്യമങ്ങൾ വഴിയും അറിയിയ്ക്കാം. Ethical committe യിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർ ഏതെങ്കിലും സ്കൂൾ തെരെഞ്ഞെടുപ്പിൽ മത്സരിക്കാത്തവരും ഏതെങ്കിലും മുന്നണിയുടെ പ്രചാരകരുമായ ചരിത്രം ഇല്ലാത്തവരും ആയിരിക്കണം. ഒപ്പം ഇതിൽ പ്രവർത്തിച്ചവർ തെരെഞ്ഞെടുപ്പിൽ മത്സരിക്കുവാൻ അയോഗ്യനാക്കപ്പെടും. പ്രവർത്തന കാലം മുഴുവനും മുന്നണികൾക്കതീതമായി പ്രവർത്തിക്കുവാനും ഇവർ ബാധ്യസ്തരായിരിക്കണം.
നമ്മുടെ സ്കൂളിന്‍റെ സാന്പത്തിക ശോഷണം പരിഹരിക്കുവാൻ ജനകീയ ബദലുകൾ ഉണ്ടാക്കുകയാണ് വേണ്ടത്. മുഴുവൻ ഇന്ത്യക്കാരുടെയും സ്ഥാപനമാണിതെന്ന ബോധം എല്ലാവരിലും ജനിപ്പിക്കുവാൻ കഴിഞ്ഞാൽ സ്കൂളിന്‍റെ സാന്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഫീസ് വർദ്‍ധനവ് വരുത്താതെ പണി എടുക്കുന്നവർക്ക് കൂടുതൽ വേതനം കൊടുക്കുവാൻ സ്കൂളിനെ പ്രാപ്തമായിമാറ്റും.
ഒരു നാട് മൂല്യബോധമുള്ളതായി പ്രവർത്തിക്കണമെങ്കിൽ അവിടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളും സാമൂഹിക മൂല്യങ്ങളിൽ അർത്ഥം കണ്ടെത്തുന്നവരായിരിക്കാതെ തരമില്ല. കേവലമായ ഒരു നിയമ ഭേദഗതിയിലൂടെ വിപ്ലവങ്ങൾ അസാധ്യമാണ്. എന്നാൽ നമ്മുടെ പൊതു മണ്ധലത്തെ വല്ലാതെ ബാധിച്ച അപചയങ്ങൾ വിദ്യാലയത്തിൽ നിന്നു തുടച്ചു നീക്കുവാനുള്ള ശ്രമങ്ങൾ മൊത്തത്തിൽ നമ്മുടെ നാട് അഭിമുഖീകരിച്ചു വരുന്ന രാഷ്ട്രീയ അപചയങ്ങൾ തിരുത്തുവാനുള്ള വൻ മുന്നേറ്റത്തിന്‍റെ നന്ദി കുറിക്കലായിമാറും. അതിനു ഇന്ത്യൻ സ്കൂൾ ബഹ്റിൻ ഒരു കാരണമാകട്ടെ എന്ന് പ്രത്യാശിക്കാം...