ചി­ന്നി­ച്ചി­തറും കാ­ഴ്‌ചകൾ...


ണ്ണിൽ‍ പതിയും കാഴ്‌ചകളാണ്‍ മോഹങ്ങളായി വളർ‍ന്ന് നമ്മെ കൊത്തി വലി‌‌‌‌ക്കുന്നത്. ആഗ്രഹങ്ങളൊക്കെ തുടങ്ങുന്നത് കാഴ്‌ചയിൽ‍ നിന്നാണ്. അതുകൊണ്ടു തന്നെയാണ്‍ കോടികൾ‍ മുടക്കി പ്രലോഭിപ്പിക്കുന്ന സുന്ദരകാഴ്‌ചകളെ നമ്മുടെ മുന്‍പിലെത്തിക്കാൻ ആഗോള കന്പനികളൊക്കെ മത്സരിക്കുന്നത്. കണ്ണിൽ‍ പതിയും കാഴ്‌ചകളൊക്കെ വേഗത്തിൽ‍ സ്വന്തമാക്കിക്കൊണ്ടിരുന്ന രണ്ട് കണ്ണുകളുണ്ടായിരുന്നു. ആ കുരുന്നു കണ്ണുകളിൽ‍ പതിയുന്ന കാഴ്‌ചകളൊക്കെ വേഗത്തിൽ‍ സാധ്യമാക്കി കൊടുക്കാൻ‍ മാതാപിതാക്കൾ‍ വല്ലാതെ പരിശ്രമിക്കാറുണ്ട്. തങ്ങൾ‍ക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങളൊക്കെ ഒരു വാശിയോടെ കോരിക്കൊടുക്കാനവർ‍ മത്സരിക്കുകയാണ്. എന്തുകണ്ടാലും അത് വേണമെന്ന തോന്നലിനെ ഒരു അസുഖമായൊന്നും പരിഗണിക്കാനാവില്ല. ഉദിച്ചുയരുന്ന കൺ‍‌മോഹങ്ങൾ‍ക്ക് തടയിടേണ്ടവർ‍ അത് കൂടുതൽ‍ ഉന്നതിയിലേക്ക് പോകുവാനായി വഴികാട്ടി കൊടുക്കാറാണ്‍ പതിവ്. 

സ്ലേറ്റിൽ‍ എഴുതിയിരുന്ന കാലത്ത്, എഴുതിത്തേഞ്ഞ കല്ലുപെൻസിലിന്റെ അവസാനമുറി കാണിച്ച് സാക്ഷ്യപ്പെടുത്തി കുറേ കണ്ണുനീരൊഴുക്കിയെങ്കിൽ‍ മാത്രമേ അടുത്തതൊന്ന് കിട്ടുകയുണ്ടായിരുന്നുള്ളു. അക്കാലത്ത് അതിന്റെയും ജീവിതത്തിന്റെയും വിലയറിഞ്ഞ് വളരാനായി. ഇന്ന് ഒന്നിന്റെയും മൂല്യമറിയേണ്ടതില്ല. പണം കൊടുത്ത് വാങ്ങാനാവുന്ന സൗകര്യങ്ങളൊക്കെ വാങ്ങി കൂട്ടുക തന്നെ. ബന്ധങ്ങൾ‍ക്കു പോലുമിന്ന് വിലയിടുന്നത് പണത്തിന്റെ മൂല്യത്തിലാണ്. സൂപ്പർ‍ മാർ‍ക്കറ്റിൽ‍ വെറുതെ കറങ്ങി നടക്കുന്പോൾ‍ ഏതേതു കളിപ്പാട്ടങ്ങളിലൊക്കെ കാഴ്‌ച പതിയുന്നുവോ അതൊക്കെ ട്രോളിയിൽ‍ കയറ്റി വണ്ടി പിടിച്ച് വീട്ടിലെത്തും. കുട്ടിയുടുപ്പുകളുടെ വർ‍ണ്ണപ്പകിട്ടിലൊന്ന് കണ്ണുടക്കിയാൽ‍ അതൊക്കെ വേഗത്തിൽ‍ അലമാരയിൽ‍ ഇടം പിടിക്കും. ഒരിക്കൽ പോലും ഇട്ടു നോക്കാത്ത കുറേയധികം ഉടുപ്പുകൾ‍ പുത്തൻ ‍‌മണം മാറാതെ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. ആവശ്യം എന്ത് ആർ‍ഭാടമെന്ത് എന്ന് വേർ‍തിരിച്ചറിയാനാവുന്നില്ല. കാഴ്‌ചകളിലൂടെ ആർ‍ഭാടങ്ങളൊക്കെ അത്യാവശ്യമാണെന്ന ബോധം വിതയ്‌ക്കുന്നു. ഒരു മനുഷ്യനായ് ജീവിക്കാൻ വാങ്ങിക്കൂട്ടിയത് പലതും വേണ്ടെന്ന് എപ്പോഴാണ്‍ തിരിച്ചറിയാനാവുക. ഒരാളുടെ ആവശ്യങ്ങൾ‍ എന്താണെന്ന് തീരുമാനിക്കുന്നത് മറ്റാരൊക്കയോ ചേർ‍ന്നാണെന്ന് അവസ്ഥയിലാണ്‍ കാര്യങ്ങൾ‍.

കൺ‍‌മുന്‍പിൽ‍ പെടുന്നതൊക്കെ സ്വന്തമാക്കാനാവുന്ന കണ്ണുകൾ‍ ഭാഗ്യം ചെയ്‌തവയാണെന്നാണ്‍ പൊതുവിചാരം. നഗര‍ത്തിലെ പുതിയ കാർ‍ ഷോറൂമിന്റെ മുന്‍പിലെ അർ‍ത്ഥനഗ്നയായ പരസ്യമോഡലിന്റെ ചിത്രത്തിലേക്കൊന്ന് സൂക്ഷിച്ചു നോക്കിയതേയുള്ളൂ. വിൽ‍പ്പനയിൽ‍ ഉന്നത ബിരുദം നേടിയ ജോലിക്കാരൻ ചാടി വീണു. പിന്നെ ആവശ്യങ്ങളൊക്കെ അയാളാണ്‍ അറിഞ്ഞു നിറവേറ്റിയത്, കണ്ണുകൾ‍ വെറും കാഴ്‌ചക്കാരനായി നിന്നു കൊടുത്തതേയുള്ളൂ. ആഗ്രഹത്തിനു മുന്‍പിൽ‍ ലോണുകളൊക്കെ ഇത്ര വേഗത്തിൽ‍ പാസായിക്കിട്ടുമെന്ന് വിചാരിച്ചതേയില്ല. നടന്നു പോകവെ പരസ്യപ്പലകയിലെ മേനിയിൽ‍ കണ്ണുടക്കിയതിനാൽ‍ ഒരു മുന്തിയ വിലകൂടിയ വാഹനം ഓടിച്ചു കൊണ്ടുവന്ന് വീട്ടിലെത്തി അയൽ‍ക്കാരെയൊക്കെ അസൂയപ്പെടുത്തുന്ന കാഴ്‌ച സിനിമയിലേതു പോലെ ജീവിതത്തിലും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. കണ്ണുകൾ‍ ആഗ്രഹിച്ചതൊക്കെ ലോണുകളുടെ അകമഴിഞ്ഞ സഹായത്താൽ‍ വരിവരിയായി വന്ന് വീട്ടിൽ‍ നിരന്നു.  സാധനങ്ങൾ‍ക്ക് നിരന്നിരിക്കാനായി പഴയ വീടു വിറ്റ് ലോണിന്റെ സഹായത്തിൽ‍ നഗരത്തിലെ മുന്തിയ ഫ്ളാറ്റ്‌ വാങ്ങി അവിടേക്ക് താമസം മാറി. കാലു നീട്ടിയിരുന്ന വിശ്രമിച്ചു തുടങ്ങിയ ശേഷമാണ്‍ മംഗല്യചിന്തയുണ്ടായത്. കണ്ണിനു പിടിച്ച നഗരസുന്ദരിയെ തന്നെ വധുവാക്കി.

സുന്ദരമായ യാത്രയിൽ‍  കാറ്റും കോളും വരാൻ‍ അധിക നേരം വേണ്ടല്ലോ? കാറ്റു വന്നപ്പോൾ‍ ജിവിതം ആടിയുലഞ്ഞു. ചിരിച്ചു കൊണ്ട് ലോൺ കൊടുത്തവരുടെയൊക്കെ മുഖം, മുതലും പലിശയും തിരികെ അടയ്‌ക്കുന്നില്ലെന്നു കണ്ട് കറുത്തു തുടങ്ങി. തുള ചെറുതാണെങ്കിലും അത് കപ്പലിനെ മുക്കിക്കളയും എന്ന അവസ്ഥയിലേക്കെത്തിച്ചു. ഊതിവീർ‍പ്പിച്ച ആർ‍ഭാടങ്ങൾ‍ ഇല്ലാതെയായപ്പോൾ‍ നഗരസുന്ദരി പുതിയ മേച്ചിൽ‍പുറം തേടി. 

ആവശ്യത്തിനും ആർ‍ഭാടത്തിനുമായി ലോൺ തന്ന് സഹായിച്ച ലോക ബാങ്കിന്റെ ശിങ്കിടികൽ‍ പടിവാതിലിൽ‍ വന്ന് നിരന്തമായി മുട്ടിവിളിച്ചു. അടച്ചിട്ട മുറിയുടെ ഉള്ളിലിരുന്ന് ഞാനിവിടെ ഇല്ലെന്ന് മനസിൽ‍ പലവട്ടം പറഞ്ഞു. ഞങ്ങളിത് എത്ര കണ്ടിരിക്കുന്നുവെന്ന ഭാവത്തിൽ‍ അവർ‍ കാവലിരുന്നു. ആർ‍ത്തി പിടിച്ച കണ്ണാണ്‍ എല്ലാ കുഴപ്പങ്ങൾ‍ക്കും കാരണമെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. കഥ അവസാനിപ്പിക്കാനായി ആ കണ്ണുകൾ‍ക്ക് ഫ്‌ളാറ്റിന്റെ മുകൾ‍ നിലയിൽ‍ നിന്ന് അവരുടെ മുന്‍പിലേക്ക് വീണ്‍ ചിന്നിച്ചിതറേണ്ടി വന്നു. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളിൽ‍ നിന്നും തെറിച്ചു വീണ കണ്ണുകളെടുത്ത് അവർ‍ പിരിഞ്ഞു പോയി. എല്ലാത്തിനും കാരണം ആ കണ്ണുകളായിരുന്നു. ആർ‍ത്തിയോടെ വാങ്ങിക്കൂട്ടിയതൊക്കെ അവർ‍ കൊണ്ടുപോയ കണ്ണുകൾ‍ക്ക് പിന്നാലെ പോയി. ചിന്നിച്ചിതറിയ ജീവിതം തുത്തുകൂട്ടാൻ‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ‍ കാഴ്‌ച തറയിൽ‍ ചിതറിക്കിടന്നു.

You might also like

Most Viewed