വിപരീതപരിണാമത്തിന്റെ ആകുലവീഥികളിലൂടെ ..
ആഗോള ഭീകരതയുടെ കരാളഹസ്തങ്ങളിൽ വിലപ്പെട്ട എത്രയോ നിഷ്കളങ്കജീവനുകൾ ഹോമിക്കപ്പെടുന്ന വേദനാജനകമായ കാഴ്ച്ചയുമായാണ് ആഴ്ച അവസാനിച്ചത്. ഇരുനൂറ്റിമുപ്പതോളം ഹതഭാഗ്യരുമായി ഒരു യന്ത്രപ്പക്ഷി ചിറകറ്റുവീണതും സംഗീതമാസ്വദിച്ചിരുന്ന മനുഷ്യരുടെ ഇടയിൽ വിതറിയ ഭീകരതയിൽ നൂറ്റിമുപ്പതോളം ജീവനുകൾ ചിതറിത്തെറിച്ചതും നാം കണ്ടു. യഥാർഥത്തിൽ എത്ര നല്ലൊരു പദമാണ് മനുഷ്യൻ എന്നത്! നാമറിയുന്ന പ്രപഞ്ചത്തിലെ ഏറ്റവും പൂർണത കൈവരിച്ച ജീവി. പക്ഷെ ഒന്നുകൂടി ചേർത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു.അത് ഈ പരിപൂർണതകളിൽനിന്നും സൃഷ്ട്ടിക്കപ്പെട്ടെങ്കിലും സ്വന്തം ബുദ്ധിയുടെയോ ചിന്തയുടെയോ വിവേകത്തിന്റെയോ മേൽപ്പോലും ആധിപത്യം ഇല്ലാത്ത നിസ്സഹായജീവിയാണിന്നു മനുഷ്യൻ എന്ന സത്യമാണ്.
ഇത്രയും വേദനാജനകമായ സംഭവങ്ങൾ ഒരു ഹതഭാഗ്യലോകത്തെ സൃഷ്ട്ടിക്കുന്പോഴും മുൻപൊരു ആഴ്ചയിൽ പറഞ്ഞതുപോലെ ജീവന്റെ ചിന്ത്യമായ ഏതു പുരോഗതിക്കും ആവശ്യമായതെല്ലാം എക്കാലവും തരുന്ന ഭൂമിമാതാവിനെ ഇത്രയും അപമാനിക്കുന്ന ലോകമാസകലമുള്ള സംഭവങ്ങൾ അവസാനിച്ച് ശാന്തിയുടെ ശുദ്ധവായു കുളിർമ പടർത്തുന്ന ഒരു സുന്ദരമായ പുലരിയിലേക്ക് എന്ന് ഉറക്കമുണരാൻ സാധിക്കും എന്നാണ് ഇപ്പോഴും ചിന്തിക്കുന്നത്.
എന്തുകൊണ്ടോ എന്റെ ചിന്തകൾ അഞ്ചു ബില്ല്യൺ വർഷങ്ങൾക്ക് മുൻപിലേക്ക് കാലത്തിലൂടെ പറക്കുന്നു, ഭൗമപരിണാമത്തിന്റെ വിപരീത ദിശയിലേക്ക്. സൂര്യന് ബാല്യദിശയായിരുന്ന അക്കാലത്ത് സൌരരൂപീകരണ പ്രക്രിയയുടെ ബാക്കിപത്രമായി അനന്തമായ സ്പെയ്സിൽ ഒഴുകിനടന്ന പ്രാപഞ്ചികവസ്തുക്കളും ധൂളികളും എല്ലാം പരസ്പരമുള്ള ഗുരുത്വാകർഷണത്തിന്റെ ഫലമായി ഒന്നിച്ചു ചേർന്നാണ് ഭൂമിയുടെ പ്രാഗ്രൂപം കൈവരിച്ചത്. അന്തരീക്ഷമില്ലാതെ ആയിരത്തിഇരുനൂറു ഡിഗ്രിയിൽ തിളച്ചുമറിയുന്ന ലാവയുടെ ഒരു മഹാഗോളം മാത്രമായിരുന്നു അന്ന് ഭൂമി. അപ്പൊഴാണ് ഒരു പ്രാപഞ്ചിക നിയോഗമെന്നപൊൽ തിയ എന്ന ചൊവ്വയോളം വലിപ്പമുള്ള ഒരു ഗ്രഹം അതിവേഗതയിൽ ഭൂമിയുടെ നേർക്ക് വരികയും അതിഭയാനകമായി കൂട്ടിയിടിക്കുകയും ചെയ്തത്. ആ മഹാഘാതം തിയയുടെ ഒരു ഭാഗത്തെയും തിളച്ചുമറിയുന്ന ഭൂമിയുമായി യോജിപ്പിച്ച് അതിനെ ഘരാവസ്ഥയിലേക്ക് അടുപ്പിച്ചു. അപ്പോൾ ഉണ്ടായ ട്രില്ല്യൻ കണക്കിന് ടണ് പൊടിപടലങ്ങൾ ആയിരക്കണക്കിന് വർഷങ്ങളിലൂടെ ഭൂമിക്ക് ചുറ്റും ഒരു വലയം തീർക്കുകയും പിന്നീട് അത് ഗുരുത്വാകർഷണഫലമായി ഒന്ന് ചേർന്ന് നമ്മുടെ സാക്ഷാൽ ചന്ദ്രൻ ആയി പരിണമിക്കുകയും ചെയ്തു.
പിന്നീട് ഇരുപത് മില്യൻ വർഷങ്ങളിൽക്കൂടി നീണ്ട ഉൾക്കാപതനതിലൂടെ ഓരോ ഉൽക്കയും അതിൽ അടക്കം ചെയ്ത് കൊണ്ടുവന്ന ജലകണങ്ങലെല്ലാം ഒന്നുചേർന്നാണ് ഈ ഭൂമിയെ തണുപ്പിച്ച് അതിൽ മഹാസമുദ്രങ്ങൾ സൃഷ്ട്ടിച്ചത്. നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ തുള്ളി ജലവും ഇതുപോലെ പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്നും കോടിക്കണക്കിനു കിലോമീറ്ററുകൾ താണ്ടി കോടാനുകോടി വർഷങ്ങൾക്കുമുൻപ് ഏതോ ഉൽക്കയുടെ അടുക്കുകളിലൊളിച്ചു ഭൂമിയിൽ എത്തിയതാണ്.അപ്പോഴും ഒരു തരത്തിലുമുള്ള ജീവൻ നിലനില്ക്കാൻ സാധ്യതയില്ലാത്ത അപകടകരമായ ഗ്യാസുകളും ആസിഡ് മഴയും നിറഞ്ഞ അന്തരീക്ഷമായിരുന്നു ഭൂമിക്ക്. ഇതിനുശേഷം ഏതോ അജ്ഞാത ശക്തിയാൽ ഭ്രമണപഥം നഷ്ട്ടപ്പെട്ട പ്രാപഞ്ചികവസ്തുക്കൾ ഉൽക്കമഴയായി കോടിക്കണക്കിനു വർഷങ്ങളിലൂടെ പെയ്ത് ഇങ്ങോട്ടേക്ക് ധാതുക്കൾ, കാർബണ്‍, അമീനോ അമ്ലങ്ങൾ തുടങ്ങി ജീവന്റെ
നിർമിതിക്കാവശ്യമായ ഓരോ ഘടകങ്ങളായി നിക്ഷേപിച്ചു. ഇവയുടെ സാന്നിധ്യം സമുദ്രാന്തർഭാഗത്ത് ജീവന്റെ ആദ്യതുടിപ്പിനെ, ഏകകോശ സൂക്ഷ്മജീവികളായി സൃഷ്ട്ടിച്ചു. ഇവയുടെയെല്ലാം പ്രകാശസംശ്ലേഷണത്തിലൂടെ ഭൗമാന്തരീക്ഷത്തിൽ ഒക്സിജന്റെ സാന്നിദ്ധ്യം ഉണ്ടായി. അതാണ് ഏകകോശജീവികളിൽ നിന്നും ബഹുകോശജീവികളായി പരിണമിച്ചതും പിന്നീട് യുഗാന്തരങ്ങളിലൂടെ പരിണാമത്തിന്റെ ഏടുകൾ മറിച്ച് മനുഷ്യനായിത്തീർന്നതും.
ഇത്രയും വിശദമാക്കിയത് ഇതിലൊക്കെ പ്രവർത്തിച്ച വിശദീകരണത്തിന് അതീതമായ ഏതോ പ്രപഞ്ചശക്തി നാം അധിവസിക്കുന്ന ഈ സുന്ദരമായ ഗ്രഹത്തെ ഈ നിലയിലാക്കുവാൻ ഓരോരോ ഘടകങ്ങളായി അനുക്രമമായി കൂട്ടിച്ചേർത്ത് നടത്തിയ ഈ പ്രക്രിയ ഒടുവിൽ മനുഷ്യന്റെ മുന്നിൽ പരാജയപ്പെടുകയാണോ എന്ന് ചിന്തിച്ചുപോയതിനാലാണ്, അത്ര അവധാനതയോടെ പൂർണമായി രൂപപ്പെടുത്തി തന്ന ഈ മഹാഗ്രഹത്തിൽ എന്തുകൊണ്ട് യുക്തിബോധത്താൽ ബന്ധിതരായ മനുഷ്യർ രൂപപ്പെട്ടില്ല എന്നത് അതിശയിപ്പിക്കുന്നത് കൊണ്ടാണ്. പരിണാമ പ്രക്രിയയിൽ നേടിയ ബൌദ്ധികചൈതന്യത്തെ തിരിച്ചറിഞ്ഞവനായിരുന്നു പണ്ട് മനുഷ്യൻ.എന്നാൽ ഇന്നവൻ വിപരീതദിശയിലുള്ള പരിണാമത്തിലൂടെ സ്വയം നശിക്കാൻ തയ്യാറെടുക്കുന്നു. പരസ്പ്പര സ്നേഹത്തിലും സാഹോദര്യത്തിലും സഹകരിച്ച് നാം ജീവിച്ചാൽ ഇവിടെത്തന്നെ സ്വർഗം. ആ നന്മക്കുമേൽ സ്വയം പൊട്ടിത്തെറിക്കുന്ന മനുഷ്യൻ ഒരിക്കലും മനുഷ്യരാശി ആ സ്വർഗം അർഹിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയാണ്. സാഹോദര്യത്തിനും ഉയർന്ന മാനവികതക്കും വേണ്ടി മാത്രം നിലകൊള്ളുന്ന മഹത്തായ മതസംസ്കാരങ്ങളുടെ പേരിലാണ് ഇത് ചെയ്യുന്നത് എന്നതാണ് ചരിത്രഗതിയിലെ വലിയ വിരോധാഭാസം.
സ്വദിച്ചിരുന്ന മനുഷ്യരുടെ ഇടയിൽ വിതറിയ ഭീകരതയിൽ നൂറ്റിമുപ്പതോളം ജീവനുകൾ ചിതറിത്തെറിച്ചതും നാം കണ്ടു. യഥാർത്ഥത്തിൽ എത്ര നല്ലൊരു പദമാണ് മനുഷ്യൻ എന്നത്! നാമറിയുന്ന പ്രപഞ്ചത്തിലെ ഏറ്റവും പൂർണത കൈവരിച്ച ജീവി. പക്ഷെ ഒന്നുകൂടി ചേർത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് ഈ പരിപൂർണ്ണതകളിൽനിന്നും സൃഷ്ടിക്കപ്പെട്ടെങ്കിലും സ്വന്തം ബുദ്ധിയുടെയോ ചിന്തയുടെയോ വിവേകത്തിന്റെയോ മേൽപ്പോലും ആധിപത്യം ഇല്ലാത്ത നിസ്സഹായജീവിയാണിന്ന് മനുഷ്യൻ എന്നത് സത്യമാണ്.
ഇത്രയും വേദനാജനകമായ സംഭവങ്ങൾ ഒരു ഹതഭാഗ്യലോകത്തെ സൃഷ്ടിക്കുന്പോഴും മുന്പൊരു ആഴ്ചയിൽ പറഞ്ഞതുപോലെ ജീവന്റെ ചിന്ത്യമായ ഏത് പുരോഗതിക്കും ആവശ്യമായതെല്ലാം എക്കാലവും തരുന്ന ഭൂമിമാതാവിനെ ഇത്രയും അപമാനിക്കുന്ന ലോകമാസകലമുള്ള സംഭവങ്ങൾ അവസാനിച്ച് ശാന്തിയുടെ ശുദ്ധവായു കുളിർമ പടർത്തുന്ന ഒരു സുന്ദരമായ പുലരിയിലേയ്ക്ക് എന്ന് ഉറക്കമുണരാൻ സാധിക്കും എന്നാണ് ഇപ്പോഴും ചിന്തിക്കുന്നത്.
എന്തുകൊണ്ടോ എന്റെ ചിന്തകൾ അഞ്ച് ബില്ല്യൺ വർഷങ്ങൾക്ക് മുന്പിലേയ്ക്ക് കാലത്തിലൂടെ പറക്കുന്നു, ഭൗമപരിണാമത്തിന്റെ വിപരീത ദിശയിലേയ്ക്ക്. സൂര്യൻ ബാല്യദിശയായിരുന്ന അക്കാലത്ത് സൌരരൂപീകരണ പ്രക്രിയയുടെ ബാക്കിപത്രമായി അനന്തമായ സ്പെയ്സിൽ ഒഴുകിനടന്ന പ്രാപഞ്ചിക വസ്തുക്കളും ധൂളികളും എല്ലാം പരസ്പരമുള്ള ഗുരുത്വാകർഷണത്തിന്റെ ഫലമായി ഒന്നിച്ചു ചേർന്നാണ് ഭൂമിയുടെ പ്രാഗ്രൂപം കൈവരിച്ചത്. അന്തരീക്ഷമില്ലാതെ ആയിരത്തിഇരുനൂറ് ഡിഗ്രിയിൽ തിളച്ചുമറിയുന്ന ലാവയുടെ ഒരു മഹാഗോളം മാത്രമായിരുന്നു അന്ന് ഭൂമി. അപ്പോഴാണ് ഒരു പ്രാപഞ്ചിക നിയോഗമെന്നപോൽ തിയ എന്ന ചൊവ്വയോളം വലിപ്പമുള്ള ഒരു ഗ്രഹം അതിവേഗതയിൽ ഭൂമിയുടെ നേർക്ക് വരികയും അതിഭയാനകമായി കൂട്ടിയിടിക്കുകയും ചെയ്തത്. ആ മഹാഘാതം തിയയുടെ ഒരു ഭാഗത്തേയും തിളച്ചുമറിയുന്ന ഭൂമിയുമായി യോജിപ്പിച്ച് അതിനെ ഘരാവസ്ഥയിലേയ്ക്ക് അടുപ്പിച്ചു. അപ്പോൾ ഉണ്ടായ ട്രില്ല്യൻ കണക്കിന് ടൺ പൊടിപടലങ്ങൾ ആയിരക്കണക്കിന് വർഷങ്ങളിലൂടെ ഭൂമിക്ക് ചുറ്റും ഒരു വലയം തീർക്കുകയും പിന്നീട് അത് ഗുരുത്വാകർഷണഫലമായി ഒന്ന് ചേർന്ന് നമ്മുടെ സാക്ഷാൽ ചന്ദ്രൻ ആയി പരിണമിക്കുകയും ചെയ്തു.
പിന്നീട് ഇരുപത് മില്യൻ വർഷങ്ങളിൽക്കൂടി നീണ്ട ഉൾക്കാപതനത്തിലൂടെ ഓരോ ഉൽക്കയും അതിൽ അടക്കം ചെയ്ത് കൊണ്ടുവന്ന ജലകണങ്ങളെല്ലാം ഒന്നുചേർന്നാണ് ഈ ഭൂമിയെ തണുപ്പിച്ച് അതിൽ മഹാസമുദ്രങ്ങൾ സൃഷ്ടിച്ചത്. നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ തുള്ളി ജലവും ഇതുപോലെ പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്നും കോടിക്കണക്കിന് കിലോമീറ്ററുകൾ താണ്ടി കോടാനുകോടി വർഷങ്ങൾക്ക് മുൻപ് ഏതോ ഉൽക്കയുടെ അടുക്കുകളിലൊളിച്ചു ഭൂമിയിൽ എത്തിയതാണ്. അപ്പോഴും ഒരു തരത്തിലുമുള്ള ജീവൻ നിലനിൽക്കാൻ സാധ്യതയില്ലാത്ത അപകടകരമായ ഗ്യാസുകളും ആസിഡ് മഴയും നിറഞ്ഞ അന്തരീക്ഷമായിരുന്നു ഭൂമിക്ക്. ഇതിനുശേഷം ഏതോ അജ്ഞാത ശക്തിയാൽ ഭ്രമണപഥം നഷ്ടപ്പെട്ട പ്രാപഞ്ചികവസ്തുക്കൾ ഉൽക്കമഴയായി കോടിക്കണക്കിനു വർഷങ്ങളിലൂടെ പെയ്ത് ഇങ്ങോട്ടേയ്ക്ക് ധാതുക്കൾ, കാർബൺ, അമീനോ അമ്ലങ്ങൾ തുടങ്ങി ജീവന്റെ നിർമ്മിതിക്കാവശ്യമായ ഓരോ ഘടകങ്ങളായി നിക്ഷേപിച്ചു. ഇവയുടെ സാന്നിധ്യം സമുദ്രാന്തർഭാഗത്ത് ജീവന്റെ ആദ്യതുടിപ്പിനെ, ഏകകോശ സൂക്ഷ്മജീവികളായി സൃഷ്ടിച്ചു. ഇവയുടെയെല്ലാം പ്രതിപ്രവർത്തനങ്ങളിലൂടെ ഭൗമാന്തരീക്ഷത്തിൽ ഓക്സിജന്റെ സാന്നിദ്ധ്യം ഉണ്ടായി. അതാണ് ഏകകോശജീവികളിൽ നിന്നും ബഹുകോശ ജീവികളായി പരിണമിച്ചതും പിന്നീട് യുഗാന്തരങ്ങളിലൂടെ പരിണാമത്തിന്റെ ഏടുകൾ മറിച്ച് മനുഷ്യനായിത്തീർന്നതും.
ഇത്രയും വിശദമാക്കിയത് ഇതിലൊക്കെ പ്രവർത്തിച്ച വിശദീകരണത്തിന് അതീതമായ ഏതോ പ്രപഞ്ചശക്തി നാം അധിവസിക്കുന്ന ഈ സുന്ദരമായ ഗ്രഹത്തെ ഈ നിലയിലാക്കുവാൻ ഓരോരോ ഘടകങ്ങളായി അനുക്രമമായി കൂട്ടിച്ചേർത്ത് നടത്തിയ ഈ പ്രക്രിയ ഒടുവിൽ മനുഷ്യന്റെ മുന്നിൽ പരാജയപ്പെടുകയാണോ എന്ന് ചിന്തിച്ചുപോയതിനാലാണ്, അത്ര അവധാനതയോടെ പൂർണ്ണമായി രൂപപ്പെടുത്തി തന്ന ഈ മഹാഗ്രഹത്തിൽ എന്തുകൊണ്ട് യുക്തിബോധത്താൽ ബന്ധിതരായ മനുഷ്യർ രൂപപ്പെട്ടില്ല എന്നത് അതിശയിപ്പിക്കുന്നത് കൊണ്ടാണ്. പരിണാമ പ്രക്രിയയിൽ നേടിയ ബൗദ്ധിക ചൈതന്യത്തെ തിരിച്ചറിഞ്ഞവനായിരുന്നു പണ്ട് മനുഷ്യൻ.എന്നാൽ ഇന്നവൻ വിപരീതദിശയിലുള്ള പരിണാമത്തിലൂടെ സ്വയം നശിക്കാൻ തയ്യാറെടുക്കുന്നു. പരസ്പ്പര സ്നേഹത്തിലും സാഹോദര്യത്തിലും സഹകരിച്ച് നാം ജീവിച്ചാൽ ഇവിടെത്തന്നെ സ്വർഗ്ഗം. ആ നന്മയ്ക്കുമേൽ സ്വയം പൊട്ടിത്തെറിക്കുന്ന മനുഷ്യൻ ഒരിക്കലും മനുഷ്യരാശി ആ സ്വർഗ്ഗം അർഹിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയാണ്. സാഹോദര്യത്തിനും ഉയർന്ന മാനവികതക്കും വേണ്ടി മാത്രം നിലകൊള്ളുന്ന മഹത്തായ മതസംസ്കാരങ്ങളുടെ പേരിലാണ് ഇത് ചെയ്യുന്നത് എന്നതാണ് ചരിത്രഗതിയിലെ