കാർഡോ പണമോ വേണ്ട; കൈപ്പത്തി കാണിച്ചാൽ പണമിടപാട് നടത്താം


സാധനങ്ങൾ വാങ്ങിയ ശേഷം കാർഡോ പണമോ നൽകാതെ കൈപ്പത്തി കാണിച്ചാൽ പണമിടപാട് നടത്താൻ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയിൽ ഈ വർഷം നിലവിൽ വരും. രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്‌ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണമിടപാട് കൗണ്ടറുകളിലെ മെഷീനിൽ കൈപ്പത്തി പതിപ്പിച്ച് ഇടപാട് പൂർത്തിയാക്കുന്നതാണ് ‘പാം പേ’ സംവിധാനം. ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പായ ആസ്ട്ര ടെക്കിന്റെ സ്‌ഥാപകനായ അബ്‌ദുല്ല അബു ഷെയ്ഖാണ് ദുബായ് ഫിൻടെക് സമ്മിറ്റിൽ ഇക്കാര്യം വ്യക്‌തമാക്കിയത്. ബയോമെട്രിക് സംവിധാനം ഉപയോഗിപ്പെടുത്തി കൈപ്പത്തി തിരിച്ചറിഞ്ഞ് സമ്പർക്കരഹിത പണമിടപാടുകൾ സാധ്യമാക്കുകയെന്നുളളതാണ് ‘പാം പേ’ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ കൈപ്പത്തി വായിച്ച് പേയ്മെൻ്റ് മെഷീനുകൾ ഇടപാടുകൾ ആധികാരികമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പേയ്മെന്റ് മെഷീനുകൾ പ്രാദേശിക വിപണികളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തോടെ ‘പാം പേ’ മെഷീനുകൾ പൂർണ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് ആസ്ട്ര ടെക്കിന്റെ വിലയിരുത്തൽ. 

‘പാം പേ’ സൗജന്യമാണ്. ആദ്യഘട്ടത്തിൽ വിൽപന കേന്ദ്രത്തിൽ തന്നെ ‘പാം പേ’ രജിസ്ട്രേഷൻ നടത്താം. മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യപോലെ ഭാവിയിൽ കൈപ്പത്തി തിരിച്ചറിയുന്ന “പാം പേ” യും ‘പേ ബെ ബോട്ടിം’ പോലുളള ആപ്പുകളിലും ഉപയോഗപ്പെടുത്താം. ബാങ്ക് കാർഡോ ഫോണോ പണമോ നൽകുന്നതിനേക്കാൾ വേഗത്തിലും സുരക്ഷിതത്വത്തിലും സൗകര്യത്തിലും ‘പാം പേ’ ഉപയോഗപ്പെടുത്താം. ബാങ്കിങ് ഇടപാടുകളുമായും ബന്ധപ്പെടുത്തുന്നതോടെ ‘പാം പേ’ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥ പ്രോത്സാഹിപ്പിക്കുയെന്നതും ‘പാം പേ’ ലക്ഷ്യമിടുന്നു.

article-image

േം്ി്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed