യാചനാവിരുദ്ധ കാമ്പയിൻ; ദുബൈയിൽ 967 പേർ പിടിയിലായി


റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈ പൊലീസ് നടത്തിയ പ്രത്യേക യാചനാവിരുദ്ധ കാമ്പയിൻ കാലയളവിൽ 967 പേർ പിടിയിലായി. 396 യാചകരും 292 തെരുവ് കച്ചവടക്കാരും 279 അനധികൃത തൊഴിലാളികളും അടക്കമുള്ളവരാണ് പിടിയിലായത്. പിടിയിലായ ഭിക്ഷക്കാരിൽ 99 ശതമാനവും ഒരു തൊഴിൽപോലെ യാചന ചെയ്തവരാണെന്നും ദുബൈ പൊലീസ് വെളിപ്പെടുത്തി. റമദാനിലും അവധിദിനങ്ങളിലും ജനങ്ങളുടെ സഹതാപം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന യാചകർക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാൻ തുടർച്ചയായി ദുബൈ പൊലീസ് കാമ്പയിനുകൾ നടത്തിവരുന്നുണ്ടെന്ന് ക്രിമിനൽ വകുപ്പിലെ സംശയാസ്പദ, ക്രിമിനൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് ഡയറക്ടർ ബ്രി. അലി സാലിം അൽ ശംസി പറഞ്ഞു.

പാർപ്പിട, വാണിജ്യ മേഖലകളിലും ആരാധനാലയങ്ങളിലും ഇത്തരം നിയമലംഘകരെ കാണാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിയോര കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന്‍റെ അപകടങ്ങളെക്കുറിച്ചും ബ്രി. അൽ ശംസി വിശദീകരിച്ചു.തെരുവ് കച്ചവടക്കാരും സമൂഹത്തിന്‍റെ സഹതാപം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും നല്ലതല്ലാത്ത, എവിടെനിന്നുള്ളതെന്ന് വ്യക്തമല്ലാത്ത ഭക്ഷണവും മറ്റും വിൽക്കുന്നത് സമൂഹത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടനം, വഴിയോര കച്ചവടം, അനധികൃത തൊഴിലാളികളുടെ സാന്നിധ്യം എന്നിവ സമൂഹ സുരക്ഷയെ ബാധിക്കുന്നതും രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുമെന്നും ഇത്തരം പ്രവർത്തനങ്ങൾ ചിലപ്പോൾ മോഷണം, പോക്കറ്റടി, കുട്ടികളെയും രോഗികളെയും ചൂഷണം ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാലുവർഷത്തിനിടെ 1,701 യാചകരെയാണ് ദുബൈ പൊലീസ് പിടികൂടിയത്. 2023ൽ മാത്രം ഏകദേശം 500 ഭിക്ഷാടകർ അറസ്റ്റിലായി. ഭിക്ഷാടനം യു.എ.ഇയിൽ 5000 ദിർഹം പിഴയും മൂന്ന് മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന മാഫിയയുടെ ഭാഗമായി പ്രവർത്തിക്കുന്നതോ രാജ്യത്തിന് പുറത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതോ തെളിഞ്ഞാൽ ആറുമാസത്തെ തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.

article-image

dsfdsf

You might also like

Most Viewed