ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലേക്ക്
ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന നൽകി എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ വിമാനങ്ങൾ ഇന്നലെ രാത്രി മുതൽ സർവീസ് പുനഃരാരംഭിച്ചു. ചെക്ക് ഇന്‍ ആരംഭിച്ചപ്പോൾ തന്നെ വന്‍ തിരക്കാണ് ഇന്നലെ രാത്രി ദുബൈ വിമാനത്താളത്തിൽ അനുഭവപ്പെട്ടത്. സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. കണ്‍ഫേംഡ് ടിക്കറ്റുള്ളവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് ദുബൈ, ഷാർജ വിമാനത്താവളങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.
തിരക്ക് കുറക്കാനാണ് ഈ നിർദേശം. വെള്ളപ്പൊക്കത്തിൽപെട്ടുപോയ കാറിൽ ശ്വാസം മുട്ടിയാണ് രണ്ട് ഫിലിപ്പൈന്‍സ് സ്വദേശികൾ മരിച്ചതെന്ന് കോണ്‍സുലേറ്റ് അധികൃതർ പറഞ്ഞു. മറ്റൊരാൾ മഴയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. നാൽ പേരാണ് യു.എ.ഇ മഴക്കെടുതിയിൽ ഇതുവരെ മരിച്ചത്. റോഡുകളിൽ നിന്ന് വെള്ളം ഇറങ്ങിതുടങ്ങിയെങ്കിലും പലയിടത്തും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. താമസമേഖലയിലെ വെള്ളപൊക്കത്തിൽ ദുരിതത്തിലായവരും നിരവധിയാണ്.
xgdfgd