ദുബൈയിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ കാൺമാനില്ല
ദുബൈയിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും അബൂദബിയിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകി.
ദുബൈ അൽബർഷയിലെ ഹൈപ്പർമാർക്കറ്റിൽ മത്സ്യം മുറിച്ചു നൽകുന്ന ജോലിയായിരുന്നു ഷാജുവിന്. ഫെബ്രുവരി 19നാണ് ഇദ്ദേഹം ഏറ്റവുമൊടുവിൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീട് വിവരമൊന്നുമില്ല. സാജുവിന്‍റെ മൊബൈൽ ഫോണും മറ്റും താമസസ്ഥലത്ത് തന്നെയുണ്ടെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.
്ിേു്ുി