സിനിമാ നിർമാതാവ് സി.ഒ.തങ്കച്ചൻ ഷാർജയിൽ അന്തരിച്ചു
സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായ തൃശൂർ കൊരട്ടി ചക്കിയേത്തിൽ സി.ഒ.തങ്കച്ചൻ (53) ഷാർജയിൽ അന്തരിച്ചു. നടൻ രവീന്ദ്രജയന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന ‘കിറ്റ് ക്യാറ്റ്’ എന്ന ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക് ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസമായിരുന്നു ഷാർജയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതം മൂലമായിരുന്നു മരണം. ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്വിൻ, ക്രിസ്‌വിൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട്.
ം്ുംു