എമിറേറ്റിലുടനീളം സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും മസ്ദറും കരാറൊപ്പിട്ടു

എമിറേറ്റിലുടനീളം സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും മസ്ദറും കരാറൊപ്പിട്ടു. യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റാഫ് മേജർ ജനറൽ ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന്‍ ആൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്. മസ്ദറും ഫ്രാന്‍സിന്റെ ഇ.ഡി.എഫ് ഗ്രൂപ്പും സഹകരിച്ചാണ് ‘എമർജ്’ എന്ന പദ്ധതിയുടെ നിക്ഷേപവും രൂപകൽപനയും നിർമാണപ്രവർത്തനവും 25 വർഷത്തെ അറ്റകുറ്റപ്പണിയും നടത്തുക. മസ്ദർ സിറ്റിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രതിരോധമന്ത്രാലയത്തിലെ മിലിറ്ററി വർക്‌സ് കമാന്‍ഡ് കമാന്‍ഡർ ബ്രി. ജനറൽ സഈദ് അൽ കെത്ബി, മസ്ദർ സി.ഒ.ഒയും എമർജ് ചെയർമാനുമായ അബ്ദുൽ അസീസ് അൽ ഉബൈദലി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
2021ലാണ് വാണിജ്യസ വ്യവസായ ആവശ്യങ്ങൾക്കായി ഊർജ ഉൽപാദനത്തിനും ഊർജ ശേഖരണത്തിനുമുള്ള നൂതന പരിഹാരമാർഗങ്ങൾക്കായി എമർജിന് രൂപം നൽകിയത്. യു.എ.ഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രിയും മസ്ദർ ചെയർമാനുമായ ഡോ. സുൽത്താന്‍ അഹമ്മദ് അൽ ജാബിർ, മസ്ദർ സി.ഇ.ഒ മുഹമ്മദ് ജമീൽ അൽ റംഹി, ഇ.ഡി.എഫ് മിഡിലീസ്റ്റ് സി.ഇ.ഒ ലുക് കോഷ്‌ലിന്‍, എമർജ് ജനറൽ മാനേജർ മിഷേൽ അബി സാബ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ോേ്ോേ്