അബുദാബിയിൽ അതിശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം


നഗരത്തിലും സമീപ മേഖലകളിലുമുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. ശക്തമായ കാറ്റിൽ‍ നിരവധി ഷോപ്പുകളുടെ ബോർ‍ഡുകൾ‍ പറന്നുപോകുകയും തകർ‍ന്നുവീഴുകയും ചെയ്തു. മുസഫ വ്യവസായ മേഖലയിലും ജനവാസ കേന്ദ്രങ്ങളായ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളിലെ റോഡുകളെല്ലാം പുലർ‍ച്ച മുതൽ‍ മണിക്കൂറുകളോളം വെള്ളക്കെട്ടിലായി. ചെറു വാഹനങ്ങൾ‍ക്കു കടന്നുപോകാന്‍ കഴിയാതെ വന്നതോടെ ഓഫിസുകളുടെ പ്രവർ‍ത്തനങ്ങൾ‍ തുടങ്ങാനും വൈകി.പുലർ‍ച്ച വിവിധയിടങ്ങളിൽ‍ നേരിയ തോതിൽ‍ ആലിപ്പഴ വർ‍ഷവുമുണ്ടായിരുന്നു. ബാൽ‍ക്കണിയിലേക്കുള്ള അടുക്കള വാതിലുകൾ‍ അടക്കാതിരുന്ന ഫ്ലാറ്റുകളുടെ റൂഫിങ്ങുകൾ‍ പൊളിഞ്ഞു വീഴുകയും എ.സിയുടെയും മറ്റും ഹോസുകൾ‍ വിച്ഛേദിക്കപ്പെടുകയും ചെയ്തു. ശക്തമായ കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാൽ‍ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതർ‍ ഓർ‍മിപ്പിച്ചു. ഞായറാഴ്ച ഇടവിട്ടു പെയ്ത മഴ തിങ്കളാഴ്ച അർ‍ധരാത്രിയോടെ ശക്തമാവുകയായിരുന്നു. പല ഫ്ലാറ്റുകളുടെയും ബേസ്‌മെന്‍റുകളിൽ‍ പാർ‍ക്ക് ചെയ്തിരുന്ന വാഹനങ്ങൾ‍ വെള്ളക്കെട്ടിലായി. റിക്കവറി വാഹനങ്ങൾ‍ എത്തിച്ചു മാറ്റിയവരും നിരവധിയുണ്ട്. കാറ്റിൽ‍ അങ്ങിങ്ങായി മരങ്ങൾ‍ ഒടിയുകയും കടപുഴകുകയും ചെയ്‌തെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല. വൈകീട്ടോടെ മഴ മാറിയെങ്കിലും ആകാശം മേഘാവൃതമായിരുന്നു. താമസക്കാർ‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ‍ ആവശ്യപ്പെട്ടു. റാസൽഖൈമയിലും ശക്തമായ മഴ  റാസൽ‍ഖൈമ: എമിറേറ്റിൽ‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ഞായറാഴ്ച രാത്രി ഇടിമുഴക്കത്തോടെ തുടങ്ങിയ ശക്തമായ മഴ തിങ്കളാഴ്ച രാവിലെ 11 മണി വരെ നീണ്ടു.പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സം സൃഷ്ടിച്ചതൊഴിച്ചാൽ‍ അപകടങ്ങളൊന്നും റിപ്പോർ‍ട്ട് ചെയ്തില്ല. മുഴുസമയവും സേവന സന്നദ്ധരായി സമാധാന പാലകർ‍ നിലയുറപ്പിച്ചത് ജനങ്ങൾ‍ക്ക് ആശ്വാസമേകി. റാക് പൊലീസ് മേധാവിയും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ‍ മാനേജ്മെന്‍റ് ടീം തലവനുമായ മേജർ‍ ജനറൽ‍ അലി അബ്ദുല്ല ബിന്‍ അൽ‍വാന്‍ അൽ‍ നുഐമിയുടെ നേതൃത്വത്തിൽ‍ വിപുലമായ നിരീക്ഷണ സംവിധാനങ്ങളും ജാഗ്രത നിർദേശങ്ങളും നൽ‍കിയത് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കി. തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോൾ‍ റൂം സന്ദർ‍ശിച്ച അലി അബ്ദുല്ല പ്രവർ‍ത്തനങ്ങൾ‍ വിലയിരുത്തി. അന്വേഷണങ്ങൾ‍ക്കും സഹായത്തിനും പൊതുജനങ്ങൾ‍ക്ക് 999, 901 നമ്പറുകളിൽ‍ ബന്ധപ്പെടാമെന്ന് അധികൃതർ‍ അറിയിച്ചു. ശക്തമായ മഴയിൽ അൽ ഐനിലെ വാദി നിറഞ്ഞൊഴുകുന്നുഷാർജയിലെ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാർ.

article-image

sadfsf

You might also like

Most Viewed