യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും


യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമർപ്പണ ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18ന് ക്ഷേത്രം പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്.യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്.2019 ഡിസംബറിൽ നിർമാണം ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിർമ്മാണം. രാമായണവും മഹാഭാരതവുമെല്ലാം പരാമർശിക്കുന്ന കൊത്തുപണികൾക്കൊപ്പം അറബ് ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

article-image

ോേ്േോ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed