അൽ‍ ലുലു ദ്വീപിൽ‍ 52 ബോട്ടുകൾ ചേർത്ത്‍ UAE എന്ന് എഴുതിയപ്പോൾ പിറന്നത് ലോക റെക്കോർഡ്


ബോട്ടുകൾ‍ ചേർന്നുനിന്ന് യു.എ.ഇ എന്നെഴുതിയപ്പോൾ പിറന്നത് ചരിത്രം. അബൂദബിയിലെ അൽ‍ ലുലു ദ്വീപിലാണ് 52 ബോട്ടുകൾ‍ യു.എ.ഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിൽ‍ ചേർന്നുനിന്ന് ലോകറെക്കോഡ് തീർ‍ത്തത്. ജല കായികബോട്ടുകളും മൽ‍സ്യബന്ധന ബോട്ടുകളും മരബോട്ടുകളും യാത്രാബോട്ടുകളും അടക്കമാണ് ലോകറെക്കോഡ് നേട്ടത്തിനായി അൽ‍ ലുലു ദ്വീപിൽ‍ അക്ഷര രൂപങ്ങളായി മാറിയത്. 52ാമത് ദേശീയദിനത്തിൽ‍ 52 എന്ന അക്കരൂപം തീർ‍ക്കാമെന്നായിരുന്നു ക്യാപ്റ്റന്‍ ക്ലബ് അംഗങ്ങളുടെ തീരുമാനമെങ്കിലും പിന്നീടിത് രാജ്യത്തിന് ആദരമായി ‘യു.എ.ഇ’ എന്നാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 52ആമത് ദേശീയദിനം കണക്കിലെടുത്താണ് യു.എ.ഇ എന്ന രൂപം തീർ‍ക്കാന്‍ 52 ബോട്ടുകൾ‍ ഉപയോഗിച്ചതെന്ന് ക്യാപ്റ്റന്‍സ് ക്ലബിലെ ബഷർ‍ മിഹ്യാർ‍ പറഞ്ഞു.

ലോക റെക്കോഡ് നേട്ടത്തിലേക്ക് പുലർ‍ച്ച ഒന്നുമുതൽ‍ അബൂദബി, യാസ് ഐലന്‍ഡ്, എമിറേറ്റ്‌സ് പാലസ് എന്നിവിടങ്ങളിൽ‍ നങ്കൂരമിട്ടിരുന്ന ബോട്ടുകൾ‍ അൽ‍ ലുലു ദ്വീപിലേക്ക് എത്തുകയും പുലർ‍ച്ച ആറോടെ ലുലു ദ്വീപിൽ‍ ലോകറെക്കോഡ് ശ്രമം തുടങ്ങുകയും ചെയ്യുകയായിരുന്നു. യു.എ.ഇ എന്നെഴുതിയ ശേഷം ഡ്രോണുകൾ‍ അടക്കം ഉപയോഗിച്ച് ഇതിന്റെ ആകാശദൃശ്യങ്ങളും പകർ‍ത്തി. 380 മീറ്റർ‍ നീളത്തിലും 155 മീറ്റർ‍ ഉയരത്തിലുമായിരുന്നു ബോട്ടുകൾ‍ തീർ‍ത്ത ഈ അക്ഷരരൂപം. ബോട്ടുകൾ‍ ഇളകാതെ നിർ‍ത്തുകയെന്ന ശ്രമകരമായ ദൗത്യം 64 ക്യാപ്റ്റന്മാരാണ് വിജയകരമായി പൂർ‍ത്തിയാക്കിയത്. ഗിന്നസ് ബുക്ക് അധികൃതരുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചതോടെ ഏഴര മണിക്കൂർ‍ നീണ്ട ക്യാപ്റ്റന്‍സ് ക്ലബ് ടീമിന്റെ ദൗത്യം പൂർ‍ണമാവുകയും പുതിയ ലോക റെക്കോഡ് പിറക്കുകയും ചെയ്യുകയായിരുന്നു.

article-image

േ്ിേി

You might also like

Most Viewed