പുതുവർഷത്തിൽ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കാൻ യുഎഇ


പുതുവർഷത്തിൽ യു.എ.ഇയിലെ ജീവനക്കാരെ കാത്തിരിക്കുന്നത് സന്തോഷവാർത്ത. രാജ്യത്തെ പകുതിയിലധികം കമ്പനികളും അടുത്തവർഷം ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ‘സാലറി ഗൈഡ് യു.എ.ഇ 2024’ എന്നപേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എണ്ണയിതര മേഖലകൾ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് സർവേ വിലയിരുത്തൽ. സർവേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനംവരെ ശമ്പളം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 39 ശതമാനം കമ്പനികൾ അഞ്ചു ശതമാനംവരെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ പത്തിലൊരു ശതമാനം കമ്പനികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ശമ്പള വർധന നൽകിയേക്കും. 20ൽ ഒരു ശതമാനം കമ്പനികൾ 10 ശതമാനത്തിലധികം ശമ്പളം വർധിപ്പിക്കുമെന്ന സൂചനയും സർവേ ഫലം പങ്കുവെക്കുന്നു.എന്നിരുന്നാലും, അഞ്ചിലൊന്ന് (21 ശതമാനം) സ്ഥാപനങ്ങൾ 2024ൽ ശമ്പളം കുറച്ചേക്കും. രാജ്യത്ത് മികച്ച പ്രതിഭകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോൾ ഇത് ആശ്ചര്യകരമാണെന്നും സർവേ വിലയിരുത്തുന്നു. 

കാൽ ശതമാനത്തിലധികം വരുന്ന കമ്പനികൾ വരുംവർഷത്തിൽ ശമ്പളം പുതുക്കുന്നത് സംബന്ധിച്ച് ഒരുവിധ ആലോചനയും നടത്തിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.   അതേസമയം, കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയായ 7.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയുടെ സാമ്പത്തിക വളർച്ച മൂന്നു ശതമാനമായും കുറയും. എന്നാൽ, റിയൽ എസ്റ്റേറ്റ്, ട്രാവൽ ആൻഡ് ടൂറിസം, വ്യോമഗതാഗതം തുടങ്ങിയ എണ്ണയിതര മേഖലകൾ സാമ്പത്തിക വളർച്ചയെ മുന്നോട്ടുനയിക്കുന്നത് തുടരുമെന്നും കൂപ്പർ ഫിച്ച് പറയുന്നു.   2023ൽ 81 ശതമാനം കമ്പനികളും ശമ്പളം വർധിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. എട്ടു ശതമാനം കമ്പനികൾ 10 ശതമാനം വരെ ശമ്പള വർധന അനുവദിച്ചിട്ടുമുണ്ട്. 71 ശതമാനം കമ്പനികളും 2023ൽ ബോണസ് അനുവദിക്കാൻ ആലോചിച്ചപ്പോൾ 29 ശതമാനം കമ്പനികൾക്കും അത്തരമൊരു ആലോചനയും ഉണ്ടായിരുന്നില്ല. 33 ശതമാനം കമ്പനികൾ ഒരു മാസത്തെ അടിസ്ഥാന ശമ്പളമാണ് ബോണസായി അനുവദിച്ചത്. 17 ശതമാനം രണ്ടു മാസത്തെ ശമ്പളവും 12 ശതമാനം മൂന്നു മാസത്തെയും നാലു ശതമാനം നാലു മാസത്തെയും ഒരു ശതമാനം കമ്പനികൾ അഞ്ചു മാസത്തെ ശമ്പളവും ബോണസായി നൽകിയതായും സർവേ വെളിപ്പെടുത്തി.

article-image

േ്്േ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed