കോപ്‌–28 കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന്ദുബായിൽ തുടക്കം


ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ വ്യാപകമാകുന്നതിനിടെ, ‘കോപ്‌− 28’ കാലാവസ്ഥാ ഉച്ചകോടി വ്യാഴാഴ്ച ദുബായിൽ തുടങ്ങും. ഡിസംബർ 12 വരെയാണ്‌ ഉച്ചകോടി. എഴുപതിനായിരത്തിൽപ്പരം പ്രതിനിധികൾ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ തരണം ചെയ്യാൻ വികസ്വര രാജ്യങ്ങൾക്ക്‌ ധനസഹായം, കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ഫോസിൽ ഇന്ധനങ്ങളുടെ ഭാവി, ശുദ്ധ ഊർജശേഷി വർധിപ്പിക്കൽ, മലിനീകരണം തടയാനുള്ള സാങ്കേതിക വിദ്യകൾ തുടങ്ങിയവ പ്രധാന ചർച്ചാവിഷയമാകും. ആദ്യ രണ്ടുദിവസങ്ങളിൽ ലോകനേതാക്കളുടെ കാലാവസ്ഥാ പ്രഖ്യാപനങ്ങളുണ്ടാകും. ഡിസംബർ മൂന്നുമുതൽ വിഷയാധിഷ്ഠിത ചർച്ചകൾ. ബ്രസൽസിൽ ചേർന്ന യോഗം അജൻഡകൾക്ക് അംഗീകാരം നൽകിയിരുന്നു. 

ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷ്യസിന് താഴെയായി പരിമിതപ്പെടുത്തുകയെന്ന 2015ലെ പാരിസ് ഉടമ്പടി ലക്ഷ്യം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാകും പ്രധാനം. 2030നകം കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ പുരോഗതി വിലയിരുത്തും. 2030ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ചർച്ചയാകും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിൽ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, സിറിയൻ പ്രസിഡന്റ്‌ ബാഷർ അൽ അസ്സദ്‌ തുടങ്ങിയവർ ദുബായ്‌ എക്സ്‌പോ സിറ്റിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചു. അനാരോഗ്യത്തെ തുടർന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പയും യാത്ര റദ്ദാക്കി.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed