യു ടേൺ; നിയമം ലംഘിച്ച് വാഹനം തിരിക്കുന്നവർക്ക് 500 ദിർഹം പിഴ നൽകേണ്ടി വരുമെന്ന് ദുബൈ പോലീസ്


യു ടേൺ എടുക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ നിയമം ലംഘിച്ച് വാഹനം തിരിക്കുന്നവർക്ക് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്.  ഇത്തരം നിയമലംഘനങ്ങൾ പൊലീസിന്റെ കാമറയിൽ കുടുങ്ങും. 500 ദിർഹം പിഴ നൽകേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.യു ടേൺ എടുക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം തിരിക്കുന്നവരുടെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. വിലക്കുള്ള സ്ഥലങ്ങളിൽ വാഹനം തിരിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റുകളും ചുമത്തും.

കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരത്തിലുള്ള 29,463 നിയമലംഘനങ്ങൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലുണ്ടായ അപകടത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റുവെന്നും . വാഹനമോടിക്കുന്നവര്‍ സ്വന്തം സുരക്ഷയ്ക്ക് മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും പൊലീസ് പറഞ്ഞു.

article-image

്ി്േിു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed