ഷാർജ പുസ്തകോൽസവത്തിൽ സുനിത വില്യംസും


ഷാർജ പുസ്തകോൽസവത്തിൽ ബഹിരാകാശത്തെ അനുഭവങ്ങൾ പങ്കുവെച്ച് നാസയുടെ സുനിത വില്യംസും യുഎഇയുടെ ഹെസ്സ അൽ മൻസൂരിയും. പുസ്തകമേളയിലെ എ സ്റ്റാർ എറ്റ് സ്പേസ് എന്ന പേരിലാണ് ഇരു ബഹിരാകാശ യാത്രികരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. ബഹിരാകാശ നിലയത്തിലെ ജീവിതത്തെ കുറിച്ചുള്ള കാണികളുടെ ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകി. യുഎഇയുടെ ഈ മേഖലയിലെ നേട്ടങ്ങളെ നാസയുടെ വെറ്ററൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് പ്രശംസിച്ചു. ഒരു യുഎസ് വനിതയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രയുടെ റെക്കോർഡുകളും ഒരു വനിതാ ബഹിരാകാശ സഞ്ചാരി ബഹിരാകാശയാത്രയിൽ ചെലവഴിച്ച ഏറ്റവും കൂടുതൽ സമയമെന്ന നേട്ടവും വില്യംസിന് സ്വന്തമാണ്. യുഎഇയിലെയും മറ്റും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രചോദനം നൽകേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. 

യുഎഇ ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, സുൽത്താൻ അൽ നെയാദി എന്നിവരുമായുള്ള തന്റെ നല്ല അനുഭവങ്ങൾ അവർ പങ്കുവച്ചു. അവരുടെ അർപ്പണബോധത്തെയും അന്താരാഷ്ട്ര ബഹിരാകാശയാത്രാ സമൂഹത്തോടുള്ള സമീപനത്തെയും അവർ അഭിനന്ദിച്ചു.സ്ത്രീ ബഹിരാകാശ സഞ്ചാരികൾ നേരിടുന്ന വെല്ലുവിളികൾ, ബഹിരാകാശ നടത്തത്തിനിടയിലെ സ്ത്രീകളുടെ ശാരീരിക മാറ്റങ്ങൾ, ഒരു റോൾ മോഡലായി പ്രവർത്തിക്കാനും യുതലമുറയെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദിപ്പിക്കാനുമുള്ള തൻ്റ അഭിനിവേശം എന്നിവയെല്ലാം വിൽയംസ് എടുത്ത് പറഞ്ഞു. തന്റെ വരാനിരിക്കുന്ന ദൗത്യത്തെക്കുറിച്ചും വിൽയംസ് വാചാലയായി. രണ്ട് ബഹിരാകാശ പര്യവേഷണങ്ങൾ വരെയുള്ള തന്റെ ജീവിതം വിവരിക്കുന്ന ‘സുനിത വിൽയംസ്: എ സ്റ്റാർ ഇൻ സ്പേസ്’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചകളും 42ആമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടക്കുന്നുണ്ട്. 

article-image

ewfwef

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed