ഗാസയിൽ നടക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി സംയുക്ത പ്രമേയം പാസ്സാക്കണമെന്ന് ജിസിസി മന്ത്രിമാർ


ഗാസയിൽ നടക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി സംയുക്ത പ്രമേയം പാസ്സാക്കണമെന്ന് ജിസിസി മന്ത്രിമാർ ആവശ്യപ്പെട്ടു.  ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന  ബ്രസീലിന്റെ പ്രതിനിധിക്കാണ് ജിസിസി വിദേശകാര്യ മന്ത്രിമാർ സംയുക്തമായി സന്ദേശം അയച്ചത്. ജിസിസി മന്ത്രിതല സമിതിയുടെ നിലവിലെ  ചെയർമാനും വിദേശകാര്യമന്ത്രിയുമായ സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യാണ് ജിസിസി വിദേശകാര്യ മന്ത്രിമാരെ പ്രതിനിധീകരിച്ച്  യുഎന്നിലെ ബ്രസീൽ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധിയും സുരക്ഷാ കൗൺസിൽ പ്രസിഡന്റുമായ സെർജിയോ ഫ്രാങ്ക ഡാനെസിന്  ഞായറാഴ്ച  ഔദ്യോഗിക കത്ത് അയച്ചത്. 

വിഷയത്തിൽ  സംയുക്ത പ്രമേയം പാസ്സാക്കാൻ കഴിയാത്തതിൽ യു എൻ രക്ഷാസമിതിയെ ജിസിസി മന്ത്രിമാർ ഖേദം അറിയിച്ചു. ഗാസയിൽ  നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുന്നതിനായി യു എൻ രക്ഷാ സമിതിയുമായി  ചേർന്ന് പ്രവർത്തിക്കുന്നതിന് ജിസിസി രാഷ്ട്രങ്ങൾ പൂർണ സജ്ജരാണെന്നും സന്ദേശത്തിൽ പറയുന്നു. യു എൻ രക്ഷാസമിതിയുടെ  242, 338 തീരുമാങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും  അനുസൃതമായും,  ഫലസ്തീന്റെയും  ഇസ്രായേലിന്റെയും സുരക്ഷയും  സമാധാനവും ഉറപ്പാക്കുന്ന  ദ്വിരാഷ്ട്ര  പരിഹാരം അടിസ്ഥാനപ്പെടുത്തിയും മേഖലയിൽ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് സുരക്ഷാ കൗൺസിലിനയച്ച സന്ദേശത്തിൽ ജിസിസി മന്ത്രിമാർ ആവശ്യപ്പെട്ടു.  

മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎൻ രക്ഷാസമിതിയുമായി  ന്യൂയോർക്കിൽ വെച്ച്  നേരിട്ടുള്ള ചർച്ചകൾക്കും തങ്ങൾ  തയ്യാറാണെന്ന് ജിസിസി വിദേശകാര്യ മന്ത്രിമാർ അറിയിച്ചു.  എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനും ഇസ്രയേലും മറ്റു  കക്ഷികളും  തയ്യാറാകണമെന്ന് ആവശ്യപ്പെടുന്ന സന്ദേശത്തിൽ,  മേഖലയിൽ സമാധാനം  പുനഃസ്ഥാപിക്കുന്ന  കാര്യത്തിൽ ജിസിസി രാഷ്ട്രങ്ങളുടെ പ്രതിബദ്ധത എടുത്തു പറയുന്നു.

article-image

zczc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed