പൊതു നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ച് ഷാർജ

പൊതു നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ച് ഷാർജ. പൊതുസൗകര്യങ്ങളും നഗര സൗന്ദര്യവും ദുരുപയോഗം ചെയ്യുന്നവരെ ക്യാമറ പിടികൂടും. അനധികൃതമായി പോസ്റ്ററുകൾ പതിക്കുക, വാഹനങ്ങൾ ഉപേക്ഷിക്കുക, പൊതുനിരത്തുകൾ വൃത്തികേടാക്കുക, പൊതു മുതൽ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ക്യാമറ പകർത്തി നിയമനടപടിക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് കൈമാറും.
ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.